ചണ്ഡീഗഡ്: ജലന്ധർ രൂപത മെത്രാനായി ഡോ.ജോസ് സെബാസ്റ്റ്യൻ തെക്കുംചേരിക്കുന്നേൽ അഭിഷിക്തനായി. ജലന്ധറിലെ ട്രിനിറ്റി കോളജ് കാമ്പസിൽ രാവിലെ പത്തിന് ആരംഭിച്ച തിരുക്കർമങ്ങളിൽ ഡൽഹി ആർച്ചുബിഷപ് ഡോ. അനിൽ ജോസ ഫ് തോമസ് കൂട്ടോ മുഖ്യകാർമികത്വം വഹിച്ചു. ഉജൻ ബിഷപ് മാർ സെബാസ്റ്റ്യൻ വടക്കേൽ, ജലന്ധറിലെ അപ്പസ്തോലിക് അ ഡ്മിനിസ്ട്രേറ്റർ ഡോ. ആഗ്നലോ ഗ്രേഷ്യസ് എന്നിവരാണ് സഹകാർമികരായത്. ഷിംല-ചണ്ഡിഗഡ് ബിഷപ് ഡോ. സഹായ തോമസ് വിശുദ്ധ കുർബാനമധ്യേ സന്ദേ ശം നൽകി. കൈവയ്പ് ശുശ്രൂഷകൾക്ക് ശേഷം മോതിരമണിയിക്കുകയും അംശവടി Read More…
Sample Page
ദുക്റാനതിരുനാളും സഭാദിനാഘോഷവും
മാർതോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ ദീപ്തസ്മരണയാചരിക്കുന്ന ജൂലൈ 3 വ്യാഴാഴ്ച സീറോമലബാർ സഭയുടെ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ ദുക്റാനതിരുനാൾ ആചരണവും സീറോമലബാർസഭാ ദിനാഘോഷവും സംഘടിപ്പിക്കുന്നു. രാവിലെ 9 നു സീറോമലബാർ സഭയുടെ തലവനും പിതാവുമായ മേജർ ആർചുബിഷപ് മാർ റാഫേൽ തട്ടിൽ പിതാവിന്റെ മുഖ്യ കാർ മികത്വത്തിൽ ആഘോഷമായ റാസ കുർബാന അർപ്പിക്കും. 11 മണിക്ക് സഭാദിനാഘോഷത്തിന്റെ ഭാഗമായ പൊതുസമ്മേളനം ആരംഭിക്കും. സീറോമലബാർസഭയിലെ വിവിധ രൂപതകളിൽനിന്നുള്ള വൈ ദിക-അല്മായ-സമർപ്പിത പ്രതിനിധികൾ പങ്കെടുക്കും. സീറോമലബാർ സഭാംഗവും ഹൃദ്രോഗവി ദഗ്ധനുമായ Read More…
ജൂലൈ 3 പൊതു അവധിയായി പ്രഖ്യാപിക്കണം ; പാലാ രൂപത യുവജന പ്രസ്ഥാനം നിവേദനം നൽകി
പാലാ :ജൂലൈ 3 പൊതു അവധിയായി പ്രഖ്യാപിക്കണം, അന്നേദിവസം നടത്തുവാൻ നിശ്ചയിച്ചിരിക്കുന്ന യൂണിവേഴ്സിറ്റി പരീക്ഷകൾ മാറ്റിവയ്ക്കണം എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ശ്രീ. ജോസ് കെ മാണി എം പി , ശ്രീ. മാണി സി കാപ്പൻ എം എൽ എ എന്നിവർക്ക് പാലാ രൂപത യുവജന പ്രസ്ഥാനം നിവേദനം നൽകി.
മറിയത്തിൻ്റെ വിമലഹൃദയ തിരുനാൾ
ഫാ. ജയ്സൺ കുന്നേൽ mcbs ഈശോയുടെ തിരുഹൃദയ തിരുനാൾ കഴിഞ്ഞ പിറ്റേ ദിവസം തിരുസഭ പരിശുദ്ധ കന്യകാമറിയത്തിൻ്റെ വിമലഹൃദയത്തിൻ്റെ തിരുനാൾ ആഘോഷിക്കുന്നു. എന്താണ് പരിശുദ്ധ കന്യകാമറിയത്തിൻ്റെ വിമലഹൃദയത്തോടുള്ള ഭക്തി? വിമലഹൃദയവും ഫാത്തിമാ സന്ദേശവും തമ്മിലുള്ള ബന്ധം, വിമല ഹൃദയത്തെ മുറിപ്പെടുത്തുന്ന പാപങ്ങൾ, പ്രതീകങ്ങൾ ഇവ മനസ്സിലാക്കാനുള്ള ഒരു ചെറിയ കുറിപ്പാണിത്. മറിയത്തിൻ്റെ സ്നേഹത്തിൻ്റെ അടയാളം അനാദികാലം മുതലേ ഹൃദയം സ്നേഹത്തിൻ്റെയും കുലീനമായ എല്ലാ വികാരങ്ങളുടെയും അടയാളവുമാണ്. ഈശോയുടെ തിരുഹൃദയവും മറിയത്തിൻ്റെ വിമലഹൃദയവും രക്ഷകൻ്റെ രക്ഷാകര സ്നേഹവും അവൻ്റെ Read More…
ഭരണാധികാരികള്‍ മാരക ലഹരിക്കെതിരെ പിടിമുറുക്കണം: ബിഷപ് കല്ലറങ്ങാട്ട്
പാലാ :ഭരണാധികാരികള്‍ മാരക ലഹരികള്‍ക്കെതിരെ ശക്തമായി പിടിമുറുക്കണമെന്ന് ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്. ആഗോള ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി കേരള കത്തോലിക്കാ സഭയുടെ ആഹ്വാനമനുസരിച്ച് കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി സംഘടിപ്പിച്ച സംസ്ഥാനതല ലഹരിവിരുദ്ധ സമ്മേളനം പാലായില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്പ്. നിയമം ബലഹീനമാക്കപ്പെടുന്നുവോ അവിടെയെല്ലാം അച്ചടക്കരാഹിത്യം ഉണ്ടാകുന്നു. ചെറിയ ലഹരിക്കേസുകള്‍ വലിയ പ്രചരണത്തോടെ പിടിക്കപ്പെടുകയും വലിയവ വലഭേദിച്ച് രക്ഷപെടുകയും ചെയ്യുകയാണ്. അക്രമങ്ങളും കൊലപാതകങ്ങളും ഇല്ലാത്ത സിനിമകള്‍ പരാജയമാണെന്ന ചിന്ത മാറണം. ഈ ഭാഗങ്ങള്‍ ഇളംതലമുറയെ ഏറെ സ്വാധീനിക്കുന്നുണ്ട്. Read More…










