കോട്ടയം: പ്രസിദ്ധ സുറിയാനി പണ്ഡിതനും ദൈവശാസ്ത്ര വിദഗ്ദനുമായ കൂനമ്മാക്കൽ തോമാ കത്തനാരുടെ സമഗ്ര സംഭാവനകൾ പരിഗണിച്ച് സുറിയാനി ഭാഷാ പഠനത്തിനും പൈതൃക ഗവേഷണത്തിനുമായി സ്ഥാപിതമായ സീരി (St. Ephrem Ecumenical Research Institute, Kottayam) അദ്ദേഹത്തിന് ഭാരതത്തിന്റെ വലിയ മല്പാൻ പദവി നൽകി ആദരിച്ചു. റൂബി ജൂബിലി (നാൽപതാം വാർഷികം) ആഘോഷിക്കുന്ന സീരിയിൽ അദ്ദേഹം ദീർഘകാലം അദ്ധ്യാപകനും ഡീൻ ഓഫ് സ്റ്റഡീസും ആയിരുന്നു. 1955 നവംബർ 15- ന് കോട്ടയം ജില്ലയിലെ രാമപുരത്താണ് കൂനമ്മാക്കൽ തോമാ കത്തനാർ Read More…
Sample Page
ആര്‍ച്ച് ബിഷപ്പ് മാര്‍ ജേക്കബ് തൂങ്കുഴിയുടെ മൃതസംസ്കാരം സെപ്റ്റംബര്‍ 22 തിങ്കളാഴ്ച…
തൃശൂര്‍: ഇന്നലെ സെപ്‌തംബർ 17, കാലം ചെയ്ത ആര്‍ച്ച് ബിഷപ്പ് എമിരിറ്റസ് മാര്‍ ജേക്കബ് തൂങ്കുഴിയുടെ മൃതസംസ്കാരം സെപ്റ്റംബര്‍ 22 തിങ്കളാഴ്ച നടക്കും. സെപ്‌തംബർ 21, ഞായറാഴ്ച രാവിലെ 11.30-നു മൃതസംസ്ക്കാരശുശ്രൂഷയുടെ ഒന്നാം ഘട്ടം തൃശ്ശൂർ അതിരൂപതമന്ദിരത്തിൽ നടക്കും. 12.15 വരെ തൃശ്ശൂർ ഡോളേഴ്സസ് ബസിലിക്ക പള്ളിയിൽ പൊതുദർശനത്തിനുവെയ്ക്കും. ഉച്ചയ്ക്ക് 1.30-നു തൃശ്ശൂർ സ്വരാജ് റൗണ്ട് ചുറ്റി ബസിലിക്ക പള്ളിയിൽ നിന്ന് ലൂര്‍ദ് പള്ളിയിലേക്ക് വിലാപയാത്ര നടക്കും. വൈകീട്ട് 5നു തൃശ്ശൂർ ലൂർദ്ദ് കത്തീഡ്രൽ ദേവാലയത്തിൽ മൃതസംസ്‌കാരശുശ്രൂഷകൾ Read More…
മാർ ജേക്കബ് തൂങ്കുഴി നിത്യസമ്മാനത്തിനായി യാത്രയായി…
തൃശൂര്‍: മുന്‍ തൃശൂര്‍ ആര്‍ച്ച് ബിഷപ്പും മാനന്തവാടി രൂപതയുടെ പ്രഥമ മെത്രാനുമായിരിന്ന മാര്‍ ജേക്കബ് തൂങ്കുഴി (94) കാലം ചെയ്തു. ഇന്ന് ഉച്ചക്കഴിഞ്ഞു 2.50-നായിരിന്നു അന്ത്യം. മലബാറിലെ സഭയ്ക്ക് വലിയ വിശ്വാസ വെളിച്ചമേകാന്‍ അക്ഷീണം പ്രയത്നിച്ച മെത്രാനായിരിന്നു മാര്‍ ജേക്കബ് തൂങ്കുഴി. തൃശൂര്‍ ആര്‍ച്ച്ബിഷപ്പായി പത്തുവര്‍ഷവും മാനന്തവാടി രൂപതയില്‍ രണ്ടു പതിറ്റാണ്ടിലേറെയും അദ്ദേഹം സേവനമനുഷ്ഠിച്ചു. 1930 ഡിസംബര്‍ 13-ന് പാലാ രൂപതയിലെ വിളക്കുമാടത്ത് തൂങ്കുഴി കുരിയപ്പന്‍ റോസ ദമ്പതികളുടെ മകനായാണ് പിതാവിന്റെ ജനനം. ചങ്ങനാശേരി, ആലുവ, റോം Read More…
വയനാട് ഉരുൾപൊട്ടൽ: വാക്കു പാലിച്ച് കത്തോലിക്കാസഭ…
ഫാ. ജോഷി മയ്യാറ്റിൽ വയനാട്: വിലങ്ങാട് ഉരുൾപൊട്ടലിൻ്റെ ഇരകൾക്കായി കേരള കത്തോലിക്കാ മെത്രാൻ സമിതി പ്രഖ്യാപിച്ച പുനരധിവാസ ദൗത്യം വിജയകരമായി മുന്നേറുന്നു. നീതിക്കും സമാധാനത്തിനും വികസനത്തിനും വേണ്ടിയുള്ള കെസിബിസി കമ്മീഷൻ വിലങ്ങാടിൽ 15 വീടുകളും വയനാട്ടിൽ 4 വീടുകളും ഇതിനകം പൂർത്തിയാക്കി ഗുണഭോക്താക്കൾക്ക് കൈമാറിക്കഴിഞ്ഞു. തുടർച്ചയായ മഴ കാരണം വയനാട് പുനർനിർമ്മാണ പ്രക്രിയ മന്ദഗതിയിലായിപ്പോയെങ്കിലും കാലാവസ്ഥ കൂടുതൽ അനുകൂലമായതിനാൽ ഇപ്പോൾ അവിടെയും നിർമാണ പ്രക്രിയ ത്വരിതഗതിയിലായിട്ടുണ്ട്. ആകെ 128 വീടുകളുടെ നിർമ്മാണം ഈ വർഷം അവസാനത്തോടെ പൂർത്തിയാകും. Read More…
വഖഫ്നിയമത്തിലെ വിവേചനം ഭേദഗതിയിലൂടെ നീങ്ങിയിരിക്കുന്നു…
ഫാ. ജോഷി മയ്യാറ്റിൽ വഖഫ് നിയമ ഭേദഗതിക്കെതിരേ സുപ്രീം കോടതിയിൽ സമർപ്പിക്കപ്പെട്ട കേസുകളിൽ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ്, അഗസ്റ്റിൻ ജോർജ് മാസിഹ് എന്നിവരടങ്ങിയ ബെഞ്ച് ഇന്നലെ (സെപ്റ്റംബർ 15) ഇടക്കാല വിധി പ്രഖ്യാപിച്ചു. 128 പേജുള്ള വിധിന്യായം സശ്രദ്ധം വായിക്കുന്ന ആർക്കും ഒരു കാര്യം പട്ടാപ്പകൽ പോലെ വ്യക്തമാകും – തല്പരകക്ഷികളും രാഷ്ട്രീയക്കാരും മുഖ്യധാരാമാധ്യമങ്ങളും വസ്തുതകളെ മറച്ചുപിടിക്കാൻ വല്ലാതെ കഷ്ടപ്പെടുന്നുണ്ട്! എന്തായിരുന്നു ഹർജിക്കാരുടെ ആവശ്യം? നൂറോളം വരുന്ന ഹർജിക്കാരിൽ നിന്ന് അഞ്ചു കൂട്ടരുടെ Read More…
ജോളിയച്ചൻ വിട പറഞ്ഞു…
വരാപ്പുഴ അതിരൂപതാംഗമായ ഫാ.ജോളി തപ്പലോടത്തച്ചൻ (54) നിര്യാതനായി.സംസ്കാരം സെപ്തംബർ 18 വ്യാഴാഴ്ച രാവിലെ 10 മണിക്ക് ചിറ്റൂർ തിരുക്കുടുംബ ദൈവാലയത്തിൽ. ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് 16/09/2025 വൈകിട്ട് 6.52 -നാണ് വിടവാങ്ങിയത്. ചിറ്റൂർ തിരുക്കുടുംബ ഇടവകയിൽ തപ്പലോടത്ത് ഡാനിയേലിൻ്റെയും ഫിലോമിനയുടെയുടെയും മകനായി 1971 ആഗസ്റ്റ് 15 -ന് ജനിച്ചു.1998 ഡിസംബർ 27 -ന് അഭിവന്ദ്യ ഡാനിയേൽ അച്ചാരുപറമ്പിൽ പിതാവിൽ നിന്നും തിരുപ്പട്ടം സ്വീകരിച്ചു. തേവര, ചാത്യാത്ത് എന്നീ ഇടവകകളിൽ സഹവികാരിയായും ലൂർദ് ആശുപത്രി അസി. ഡയറക്ടറായും, കൊരട്ടി, Read More…
എസ്എംവൈഎം പാലാ രൂപതയുടെ കരുതൽ പദ്ധതിക്ക് തുടക്കം
പാലാ: പാലാ രൂപത യുവജനപ്രസ്ഥാനം എസ്എംവൈഎം , പാലാ മാർ സ്ലീവാ മെഡിസിറ്റിയുമായി സഹകരിച്ച് നടത്തുന്ന ബേസിക് ലൈഫ് സപ്പോർട്ട് പരിശീലന പദ്ധതി ‘കരുതൽ’ ന് തുടക്കം. ആദ്യ പരിശീലനം എസ്എംവൈഎം രാമപുരം ഫൊറോനയുടെയും, ചക്കാമ്പുഴ യൂണിറ്റിൻ്റെയും ആഭിമുഖ്യത്തിൽ ചക്കാമ്പുഴ ലൊരേത്ത് മാതാ പള്ളി ഹാളിൽ വച്ച് നടത്തപ്പെട്ടു. എസ്എംവൈഎം രാമപുരം ഫൊറോന പ്രസിഡൻറ് ജെഫിൻ റോയി അദ്ധ്യക്ഷത വഹിച്ച യോഗം, എസ്എംവൈഎം പാലാ രൂപത പ്രസിഡൻറ് അൻവിൻ സോണി ഓടച്ചുവട്ടിൽ ഉദ്ഘാടനം ചെയ്തു. രൂപത ട്രഷറർ Read More…
ഗോവർണദോർ പാറേമ്മാക്കൽ മാർ തോമാ കത്തനാർ നസ്രാണികളുടെയും ഭാരതത്തിന്റെയും സ്വാതന്ത്ര്യ സമരത്തിന് കാഹളം മുഴക്കിയ പോരാളി: ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്
കടനാട്: മലങ്കരയിലെ മാർത്തോമ്മാ നസ്രാണി സമുദായത്തിൻ്റെ ഐക്യത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടി അക്ഷീണം പ്രയത്നിച്ച ഗോവർണദോർ പാറേമാക്കൽ മാർ തോമാ കത്തനാരുടെ 290-ാം ജന്മദിനാഘോഷം അദ്ദേഹത്തിൻ്റെ ജന്മസ്ഥലമായ കടനാട്ടിൽ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. പാലാ രൂപതയുടെ മെത്രാനും സീറോ മലബാർ എക്യുമെനിക്കൽ കമ്മീഷൻ ചെയർമാനുമായ മാർ ജോസഫ് കല്ലറങ്ങാട്ട്, വിദേശ ഭരണം അനുവദിക്കാതെ സഭയുടെ സ്വാതന്ത്ര്യത്തിനായി പോരാടിയ നേതാവും ചിതറിക്കിടന്ന നാട്ടുരാജ്യങ്ങളുടെ കാലത്തും ഭാരതീയ ദേശീയ ബോധത്തിന് തുടക്കമിട്ട വ്യക്തിത്വവുമാണ് മാർ തോമാ കത്തനാരെന്ന് സൂചിപ്പിച്ചു. ഇന്ത്യൻ പാർലമെന്റിന്റെ Read More…
കടപ്ലാമറ്റം സെന്റ് മേരീസ് ഫൊറോന പള്ളിയിൽ പുണ്യശ്ലോകനായ കുട്ടൻതറപ്പേൽ യൗസേപ്പച്ചന്റെ 68-ാം ചരമവാർഷികവും, ശ്രാദ്ധവും
കടപ്ലാമറ്റം: പുണ്യശ്ലോകനായ കുട്ടൻതറപ്പേൽ യൗസേപ്പച്ചന്റെ ചരമവാർഷിക ദിനമായ സെപ്റ്റംബർ 07 ഞായറാഴ്ച രാവിലെ 10 മണിക്ക് ആഘോഷമായ വിശുദ്ധ കുർബാനയും,വചന സന്ദേശവും നാമകരണ പ്രാർത്ഥനയും, ഒപ്പീസും,ശ്രാദ്ധ വെഞ്ചരിപ്പും അഭിവന്ദ്യ മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കലിന്റെ ( ആർച്ച് ബിഷപ്പ്, കല്യാൺ രൂപത ) കാർമ്മികത്വത്തിൽ നടത്തപ്പെട്ടു.ഫാ. അജോ പേഴുംകാട്ടിൽ സഹ കാർമ്മികനായിരുന്നു. വി.അൽഫോൻസാമ്മയുടെ ജീവിത മാതൃകക്ക് തുല്യമായ ജീവിതം നയിച്ചിരുന്ന ബഹു.കുട്ടൻതറപ്പേൽ യൗസേപ്പച്ചൻ അധിക താമസമില്ലാതെ പാലാ രൂപതയിലെ വിശുദ്ധനായി തീരുമെന്ന് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ വി.കുർബാന യിലെ Read More…










