ഫാ. ജയ്സൺ കുന്നേൽ MCBS പുൽക്കൂട്ടിലെ ഉണ്ണീശോയുടെ മുമ്പിൽ നിൽക്കുമ്പോൾ അസൂയ തോന്നുന്ന ഒരു കൂട്ടരുണ്ട്. തിരിപ്പിറവിയുടെ ശാലീനതയും സൗന്ദര്യവും സമാധാനവും ഹൃദയത്തിലേറ്റുവാങ്ങിയ ഈ ഭൂമിയിലെ എളിയ മനുഷ്യർ. ശക്തനായവനെ എളിയ സഹചര്യത്തിൽ കണ്ടുമുട്ടിയ വിനീതഹൃദയർ. ആട്ടിടയന്മാരാണ് തിരുപ്പിറവിയുടെ ദിനത്തിൽ എന്നിൽ വിശുദ്ധ അസൂയ ജനിപ്പിക്കുന്ന ഗണം. സകല ജനത്തിനും വേണ്ടിയുള്ള സന്തോഷത്തിൻ്റെ വലിയ സദ്‌വാർത്ത ദൈവഭൂതൻ ആദ്യം അറിയച്ചത് അവരെയാണ്.”ദൂതന്‍ അവരോടു പറഞ്ഞു: ഭയപ്പെടേണ്ടാ. ഇതാ, സകല ജനത്തിനും വേണ്ടിയുള്ള വലിയ സന്തോഷത്തിന്‍റെ സദ്വാര്‍ത്ത ഞാന്‍ Read More…
Sample Page
‘എല്ലാത്തിനും അതിന്റേതായ സമയമുണ്ട് ദാസാ’…
റിന്റോ പയ്യപ്പിള്ളി കല്യാണത്തിന് താലി വാങ്ങിക്കാൻപോലും പൈസയില്ലാതിരുന്നൊരു ചെറുപ്പക്കാരനുണ്ടായിരുന്നു… സ്വന്തം കല്യാണത്തെക്കുറിച്ച് ആ മനുഷ്യൻ ഓർത്തെടുക്കുന്ന രംഗങ്ങൾ അതിമനോഹരമാണ്… കല്യാണത്തിന് ഡ്രസും സാധനങ്ങളും വാങ്ങിക്കാൻ പൈസയില്ലാതിരുന്നപ്പോ കൂട്ടുകാരനായ ഇന്നസന്റ് ഒരു 400 രൂപ കൈയിലേക്ക് വച്ചു കൊടുത്തു… അത്രേം പൈസ കൂട്ടുകാരന്റെ കൈയിൽ ഒരിക്കലുമുണ്ടാവില്ലെന്ന് അവനറിയാമായിരുന്നു…. എവിടുന്നാ ഈ പൈസയെന്ന് ചോദിച്ചപ്പോ കൂട്ടുകാരനായ ഇന്നസന്റിന്റെ മറുപടിയിങ്ങനെ… ”അത് ഭാര്യ ആലീസിന്റെ വള.. ആ വളയ്ക്ക് മാർവാടിയുടെ കടയിൽകിടന്ന് നല്ല പരിചയമുണ്ട്…ഈ പൈസ നീയിപ്പോ കൊണ്ടൊക്കോ…” ആ നാനൂറ് Read More…
കൃപാസനത്തെക്കുറിച്ചു പ്രവചിച്ച പ്രശാന്തച്ചൻ…
ജോസഫ് ദാസൻ അത്ഭുതപ്രവർത്തകനായ, കൃപാസനത്തെക്കുറിച്ചു പ്രവചിച്ച പ്രശാന്തച്ചൻ! കൗമാരകാലത്താണ് അച്ചനെ ഞാൻ ആദ്യമായി കാണുന്നത്. വിശുദ്ധി പ്രസരിക്കുന്ന പുഞ്ചിരിയുള്ള ആ വൈദീകനെ സ്നേഹസേനയിൽ വായിച്ച അത്ഭുതപ്രവർത്തകരായ വിശുദ്ധരെ കാണുന്ന പോലെയാണ് ഞാൻ കണ്ടിരുന്നത്. ഇസ്‌ലാം മത വിശ്വാസികൾ ഉൾപ്പെടെ എന്റെ നിരവധി കൂട്ടുകാരെ ഞാൻ അച്ചന്റെ അടുക്കൽ പ്രാർത്ഥിക്കാൻ കൊണ്ടുപോയിട്ടുണ്ട്. എല്ലാവരുടെയും ജീവിതത്തിൽ അത്ഭുതകരമായി ദൈവം ഇടപെടുന്നതു എനിക്ക് കാണാൻ പറ്റി. ഞാൻ ആരെ കൊണ്ടുപോയാലും അച്ചൻ വളരെ താത്പര്യത്തോടെ ആയിരുന്നു അവരുടെ കാര്യത്തിൽ ഇടപെട്ടത് . Read More…
ക്രിസ്തുമസ് “ഇരുട്ടിലേക്കിറങ്ങിയ വെളിച്ചം!”
ക്രിസ്തുമസ് – ദൈവത്തിന്റെ സമീപനം! ക്രിസ്തുമസ് മനുഷ്യചരിത്രത്തിലെ ഏറ്റവും മഹത്തായ ദൈവിക ഇടപെടലാണ്.സ്വർഗ്ഗത്തിന്റെ മഹിമ വിട്ട്, ഒരു പാവപ്പെട്ട തൊട്ടിലിലേക്ക് ദൈവം ഇറങ്ങിവന്ന ദിവസം.അധികാരത്തിന്റെ കൊട്ടാരങ്ങളിൽ അല്ല,സമ്പത്തിന്റെയോ ശക്തിയുടെയോ നടുവിൽ അല്ല,പക്ഷേ ഒരു പശുത്തൊഴുത്തിൽ—നിശ്ശബ്ദതയുടെയും ലാളിത്യത്തിന്റെയും നടുവിൽ. ക്രിസ്തുമസ് നമ്മെ പഠിപ്പിക്കുന്നത് ഇതാണ്:ദൈവം നമ്മെ തേടി വരുന്നു.നമ്മൾ അവനെത്തേടി കയറേണ്ടതില്ല;അവൻ നമ്മുടെയിടയിലേക്കിറങ്ങുന്നു. ഇന്നത്തെ ലോകം അതിവേഗവും അത്യാഗ്രഹവുമുള്ളതാണ്.പണം, പദവി, പ്രശസ്തി—ഇവയൊക്കെയാണ് മനുഷ്യനെ നിയന്ത്രിക്കുന്നത്.ഇത്തരം ഒരു ലോകത്തിലേക്ക്നിസ്സഹായനായ ഒരു കുഞ്ഞായിദൈവം കടന്നുവന്നു. ക്രിസ്തുമസ് നമ്മോട് ചോദിക്കുന്ന ചോദ്യം ഇതാണ്:എന്റെ Read More…
കാലഘട്ടത്തിന്റെ അടയാളങ്ങൾ മനസ്സിലാക്കണം; വചനം എല്ലാവർക്കും വേണ്ടിയുള്ളത്: മാർ ആലഞ്ചേരി
പാലാ : കാലഘട്ടത്തിന്റെ അടയാളങ്ങൾ ഓരോ വിശ്വാസിയും മനസ്സിലാക്കണമെന്നും ഈ ഉൾക്കാഴ്ചയായിരിക്കണം കൺവെൻഷൻ വഴി വിശ്വാസികൾ നേടേണ്ടതെന്നും സീറോ മലബാർ സഭയുടെ മുൻ മേജർ ആർച്ച് ബിഷപ്പ് മാർ ജോർജ് ആലഞ്ചേരി പറഞ്ഞു. 43 മത് പാലാ രൂപത ബൈബിൾ കൺവെൻഷൻ ഉദ്ഘാടന സന്ദേശം നൽകി സംസാരിക്കുകയായിരുന്നു പിതാവ്. ദൈവത്തിന്റെ വചനം പണ്ഡിതന്മാർക്ക് മാത്രമല്ല, എല്ലാവർക്കും വേണ്ടിയുള്ളതാണെന്ന് ഓർമ്മിപ്പിച്ച മാർ ആലഞ്ചേരി, “കർത്താവ് അവിടുത്തെ ആത്മാവിലൂടെ നമ്മുടെ ഈ പന്തലിൽ കൂടാരം അടിച്ചിരിക്കുന്നുവെന്നും വചനം നമ്മുടെ ഇടയിലും Read More…
43 മത് ബൈബിൾ കൺവൻഷന് പാലാ സെൻ്റ്.തോമസ് കോളേജ് ഗ്രൗണ്ടിൽ തിരി തെളിഞ്ഞു
പാലാ :സീറോ മലബാർ സഭ സമുദായിക ശാക്തീകരണ വർഷമായി ആചരിക്കുന്ന വേളയിൽ സമാഗതമായ 43 മത് ബൈബിൾ കൺവൻഷന് പാലാ സെൻ്റ്.തോമസ് കോളേജ് ഗ്രൗണ്ടിൽ തിരി തെളിഞ്ഞു. വൈകുന്നേരം 3.30ന് ജപമലയോടെ ആരംഭിച്ചു. തുടർന്ന് നടന്ന കണ്‍വെന്‍ഷനിലെ ബൈബിള്‍ പ്രതിഷ്ഠയ്ക്ക് ഫാ.എബ്രഹാം കുപ്പപുഴക്കൽ നേതൃത്വം നല്‍കി. വൈകീട്ട് 4 മണിക്ക് പാലാ രൂപത പ്രോട്ടോസിഞ്ചല്ലൂസ് മോൺ.ജോസഫ് തടത്തിലിൻ്റെ മുഖ്യകാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കപ്പെട്ട വിശുദ്ധ കുര്‍ബാനയില്‍ കത്തീഡ്രല്‍ പള്ളി വികാരി ഫാ. ജോസ് കാക്കല്ലില്‍, ളാലം പഴയപള്ളി വികാരി ഫാ. Read More…
പാലാ രൂപത ബൈബിൾ കൺവൻഷൻ വോളൻ്റിയേഴ്സ് ഒരുക്ക ധ്യാനം സമാപിച്ചു
പാലാ: 2025 ഡിസംബർ 19 മുതൽ 23 വരെ നടക്കുന്ന 43മത് പാലാ രൂപത ബൈബിൾ കൺവൻഷൻ്റെ വോളണ്ടിയേഴ്‌സിനുള്ള ഒരുക്ക ധ്യാനം അരുണാപുരം സെൻ്റ്.തോമസ് ദൈവാലയത്തിൽ നടന്നു. ശുശ്രൂഷയിൽ അണക്കര മരിയൻ ധ്യാനകേന്ദ്രത്തിൽ നിന്നും ഫാ.അനൂപ്, ബ്ര.ജോസ് വാഴക്കുളം എന്നിവർ വചനം പങ്കുവെച്ചു. വരാനിരിക്കുന്ന അഞ്ച് കൺവൻഷൻ ദിനങ്ങൾ ഓരോരുത്തരിലും ഈശോ മനുഷ്യാവതാരം ചെയ്യുന്ന പുണ്യദിനങ്ങളായി മാറണമെന്ന് മുഖ്യസന്ദേശം നൽകിയ വികാരി ജനറാൾ മോൺ. സെബാസ്റ്റ്യൻ വേത്താനത്ത് ഉദ്ബോധിപ്പിച്ചു. വിശുദ്ധഗ്രന്ഥ വചനങ്ങളെ സാക്ഷിയാക്കി ബ്രദർ ജോസ് വാഴക്കുളം Read More…
കേരള കത്തോലിക്കാ മെത്രാൻസമിതിക്കു പുതിയ നേതൃത്വം
കൊച്ചി: കേരള കാത്തലിക് ബിഷപ്‌സ് കൗൺസിലിൻ്റെ (കെസിബിസി) പ്രസിഡൻറായി കോഴിക്കോട് അതിരൂപത ആധ്യക്ഷൻ ഡോ. വർഗീസ് ചക്കാലയ്ക്കലിനെ തിരഞ്ഞെടുത്തു. ഡിസംബർ 12 വെള്ളിയാഴ്ച പാലാരിവട്ടം പിഓസിയിൽ വെച്ച് നടത്തപ്പെട്ട കെസിബിസിയുടെ ശൈത്യകാല സമ്മേളനത്തിലാണ് തിരഞ്ഞെടുപ്പ് നടത്തപ്പെട്ടത്. തിരുവനന്തപുരം അതിരൂപത അധ്യക്ഷനും മലങ്കരസഭയുടെ തലവനുമായ കർദിനാൾ മാർ ബസേലിയോസ് ക്ലിമീസ് പിതാവ് കാലാവധി പൂർത്തിയാക്കിയതിനെത്തുടർന്നാണ് ആർച്ച്ബിഷപ്പ് ഡോ. വർഗീസ് ചക്കാലയ്ക്കലിനെ തിരഞ്ഞെടുത്തത്. കെ.സി.ബി.സി. വൈസ് പ്രസിഡന്റായി പത്തനംതിട്ട രൂപത ആധ്യക്ഷൻ ഡോ സാമുവേൽ മാർ ഐറേനിയോസിനെയും സെക്രട്ടറി ജനറലായി Read More…










