അവർണനീയമായ ദാനത്തിനു കർത്താവേ, നന്ദി! പ്രിയ ബഹുമാനപ്പെട്ട വൈദികരേ, സമർപ്പിതരേ, സഹോദരങ്ങളേ, മക്കളേ, നമ്മുടെ പരിശുദ്ധ കുർബാനയിലെ കൈവയ്പുപ്രാർഥനയിൽ ഇങ്ങനെ പറയുന്നുണ്ട്: ‘റൂഹാദ്ക്കുദ്ശായുടെ കൃപാവരത്താൽ യഥാർഥ പൗരോഹിത്യത്തിന്റെ പദവികൾ കൈവയ്പുവഴി നൽകപ്പെടുന്നു. വിശ്വാസികൾക്ക് ആത്മീയശുശ്രൂഷ ചെയ്യുന്നതിനു പരിശുദ്ധമായ സഭാശരീരത്തിലെ സവിശേഷ അംഗങ്ങളാകാൻ നിസാരരും ബലഹീനരുമായ ഞങ്ങളെ അങ്ങു കാരുണ്യാതിരേകത്താൽ യോഗ്യരാക്കി.’ ഇപ്രകാരം കർത്താവിന്റെ കാരുണ്യാതിരേകത്താൽ വിശ്വാസികൾക്ക് ആത്മീയ ശുശ്രൂഷ ചെയ്യുന്നതിനു യോഗ്യനാക്കപ്പെട്ട നിസാരനും ബലഹീനനുമായ ഒരു എളിയദാസനാണു ഞാൻ. കർത്താവിന്റെ അജഗണത്തെ നയിക്കാനും പഠിപ്പിക്കാനും വിശു ദ്ധീകരിക്കാനുമുള്ള Read More…
വത്തിക്കാന്‍ സിറ്റി/ ന്യൂഡൽഹി: ക്രിസ്തുവിലുള്ള വിശ്വാസത്തെ പ്രതി രക്തസാക്ഷിത്വം വരിച്ച വിശുദ്ധ ദേവസഹായം പിള്ളയെ ഭാരതത്തിലെ അൽമായരുടെ മധ്യസ്ഥനായി ലെയോ പാപ്പ പ്രഖ്യാപിച്ചു. ദൈവാരാധനയ്ക്കും കൂദാശകള്‍ക്കും വേണ്ടിയുള്ള ഡിക്കാസ്റ്ററിയുടെ തീരുമാനത്തിന് അംഗീകാരം നല്‍കിക്കൊണ്ടാണ് ഇന്ത്യയിലെ അൽമായരുടെ മധ്യസ്ഥനായി വിശുദ്ധ ദേവസഹായം പിള്ളയെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഭാരതത്തിലെ ലത്തീന്‍ മെത്രാന് സമിതിയായ കോൺഫറൻസ് ഓഫ് കാത്തലിക് ബിഷപ്പ്സ് ഓഫ് ഇന്ത്യ (CCBI) സമർപ്പിച്ച നിവേദനത്തെ തുടർന്നാണ് വത്തിക്കാന്‍ ഡിക്കാസ്റ്ററി പാപ്പയുടെ അംഗീകാരത്തോടെ സ്ഥിരീകരണം നല്‍കിയത്. അടുത്ത മാസം (ഒക്ടോബർ) Read More…
കേരളത്തില്‍ ആദ്യമായി നടക്കുന്ന ഇന്ത്യാസ് പ്രോ-ലൈഫ് മാര്‍ച്ച് ഓഗസ്റ്റ് 10ന് തൃശൂരില്‍ നടക്കും. കാത്തലിക് ബിഷപ്സ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ (സിബിസിഐ) നേതൃത്വത്തിലാണ് മാര്‍ച്ചും മഹാസമ്മേളനവും നടക്കുന്നത്. കേരളത്തിനുപുറത്തുനിന്നുള്ള രൂപതകളിലെ 500 പ്രതിനിധികളും കേരളത്തില്‍നിന്നുള്ള 1000 പ്രതിനിധികളും 10 ന് രാവിലെ നടക്കുന്ന സെമിനാറില്‍ സംബന്ധിക്കും. ജീവനിഷേധത്തിന്റെ കാണാപ്പുറങ്ങളും കാലഘട്ടം ഉയര്‍ത്തുന്ന ഭയനാകമായ വെല്ലുവിളികളും’ എന്ന വിഷയത്തില്‍ ഡോ. എബ്രാഹം ജേക്കബ് സെമിനാര്‍ നയിക്കും. 11. 15ന് വിവിധ ഭാഷകളിലുള്ള പ്രാര്‍ത്ഥനകളോടെ ദിവ്യബലി അര്‍പ്പിക്കും. തുടര്‍ന്ന് 1.30 Read More…