പാലാ : ഭാഗ്യസ്മരണാർഹനായ അഭിവന്ദ്യ മാർ സെബാസ്റ്റ്യൻ വയലിൽ പിതാവിൻ്റെ വേർപാടിന്റെ 40-ാം വാർഷികം പാലാ കത്തീഡ്രലിൽ വിശുദ്ധ കുർബാനയോടെ അനുസ്മരിച്ചു. വയലിൽ പിതാവിന് കാലത്തിന്റെ അടയാളങ്ങൾ വായിച്ചെടുക്കുവാൻ കരുത്തുറ്റ ഒരു മനസ്സുണ്ടായിരുന്നു. എപ്പോഴും ജാഗ്രതായർന്ന മിഴികളും തനിമയും മൗലികതയും ഉള്ള വാക്കുകളും ആശയങ്ങളും കൈമുതലായിട്ട് ഉണ്ടായിരുന്നു.
പിതാവിന്റെ പ്രബോധനങ്ങളും ഇടയ ലേഖനങ്ങളും സർക്കുലറുകളും പ്രഭാഷണങ്ങളും സാധാരണ വർത്തമാനങ്ങളും എല്ലാം ഇതിന് മതിയായ തെളിവുകളാണ്. അവയെല്ലാം നമുക്ക് നല്ല ശിക്ഷണം നൽകി വളർത്തുന്ന ഉത്തമനായ ഒരു അധ്യാപകൻറെ മനസ്സായിരുന്നു പിതാവിന്റേത് എന്ന് വിശുദ്ധ കുർബാന മദ്ധ്യേ നൽകിയ സന്ദേശത്തിൽ അഭിവന്ദ്യ പിതാവ് കൂട്ടിച്ചേർത്തു.
പാലാ രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് വിശുദ്ധ കുർബാനയ്ക്ക് മുഖ്യകാർമികത്വം വഹിച്ചു. കബറിടത്തിങ്കൽ നടന്ന പ്രാർത്ഥനാശുശ്രൂഷയ്ക്കു എം.എസ്.റ്റി. ഡയറക്ടർ ജനറാൾ വെരി. റവ. ഡോ വിൻസെന്റ് കദളിൽകാട്ടിൽപുത്തൻപുര നേതൃത്വം വഹിച്ചു. രൂപതയിലെ വൈദികരും എം.എസ്.റ്റി സമൂഹത്തിലെ വൈദികരും സഹോദരന്മാരും സിസ്റ്റേഴ്സും ഇടവകംഗങ്ങളും പ്രാർത്ഥനയിൽ പങ്കുകൊണ്ടു.




