കേരള കത്തോലിക്കാ സഭയുടെ ഔദ്യോഗിക യുവജന പ്രസ്ഥാനമായ കെ.സി.വൈ.എം. ന്റെ സംസ്ഥാന അധ്യക്ഷൻ ഇനി ചങ്ങനാശ്ശേരി അതിരൂപതയുടെ ധീരനേതാവ് ശ്രീ ഷിജോ മാത്യു ഇടയാടിൽ. ചങ്ങനാശേരിക്കാർക്ക് അഭിമാനിക്കാം. നീണ്ട 26 വർഷങ്ങൾക്ക് ശേഷം കെ.സി.വൈ.എം ന്റെ അധ്യക്ഷ പദവിയിലേക്ക് ഒരു ചങ്ങനാശേരിക്കാരൻ.
ചങ്ങാനാശ്ശേരി അതിരൂപത യുവദീപ്തി എസ്.എം.വൈ.എം ന്റെ യൂണിറ്റ്, ഫൊറോന തലങ്ങളിൽ പ്രവർത്തിക്കുകയും അതിരൂപതാ ജനറൽ സെക്രട്ടറി, തുടർച്ചയായി മൂന്ന് തവണ അതിരൂപത പ്രസിഡന്റ്, കെ.സി.വൈ.എം സംസ്ഥാന ജനറൽ സെക്രട്ടറി, അതിരൂപത പാസ്റ്ററൽ കൗൺസിൽ യൂത്ത് കമ്മീഷൻ സെക്രട്ടറി എന്നീ നിലകളിൽ സേവനം ചെയ്ത, തന്റെ പ്രവർത്തനമേഖലകളിൽ എല്ലാം വിസ്മയം സൃഷ്ടിച്ച പ്രിയ സുഹൃത്തിന് പുതിയ കർമ്മവീഥിയിൽ എല്ലാവിധ പ്രാർത്ഥനാമംഗളങ്ങളും നേരുന്നു.

കെ.സി.വൈ.എം. തലശ്ശേരി അതിരൂപതയ്ക്ക് ഇത് അഭിമാനനിമിഷം….കെ.സി.വൈ.എം. സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ഷിജോ നിലക്കപ്പള്ളിക്ക് അതിരൂപത യുവജന കുടുംബത്തിന്റെ ആശംസകളും അഭിനന്ദനങ്ങളും….2016-2017 വർഷത്തിൽ അതിരൂപതയുവജനപ്രസ്ഥാനത്തിന്റെ അമരക്കാരനായിരുന്ന, അദ്ദേഹം 2015 ൽ രൂപത ട്രഷററായി പ്രവർത്തിച്ചിരുന്നു. നിലവിൽ കെ.സി.വൈ.എം. തലശ്ശേരി അതിരൂപത സംസ്ഥാന സിൻഡിക്കേറ്റ് അംഗമാണ്.സഭയുടെ സമൂഹത്തിന്റെയും എല്ലാ വിഷയങ്ങളും ജാഗ്രതയോടെ നിരീക്ഷിക്കുന്ന, വിവേകപരമായ ഇടപെടലുകൾ നടത്തുന്ന ഒരു നല്ല യുവജനപ്രവർത്തകൻ…. എല്ലാ യുവജനങ്ങളെയും കെ.സി.വൈ.എം. എന്ന വികാരത്തിന് കീഴിൽ ഒരുമിച്ചു നിർത്താൻ പ്രാപ്തനായ യുവജനങ്ങളുടെ പ്രിയപ്പെട്ട നേതാവ്…. മൂർച്ചയേറിയ വാക്കുകൾ കൊണ്ട് ശ്രോതാക്കളുടെ മനസ്സിൽ ഇടം നേടുന്ന പ്രഭാഷണ ചാതുര്യം….യാതൊരു ഭയവും കൂടാതെ തന്റെ നിലപാടുകൾ സധൈര്യം വ്യക്തമാക്കുന്ന, തലശ്ശേരി അതിരൂപത യുവജനപ്രസ്ഥാനത്തിന്റെ ശബ്ദം, ഇനി സംസ്ഥാന തലത്തിൽ മുഴങ്ങി കേൾക്കും…. ഇത് അർഹതയ്ക്കുള്ള അംഗീകാരം…. പ്രിയപ്പെട്ട ഷിജോ നിലക്കപ്പള്ളിക്ക് ഒരിക്കൽ കൂടി അഭിനന്ദനങ്ങൾ.