ഇടുക്കി രൂപതാ നാലാമത് മരിയന്‍ തീര്‍ത്ഥാടനം സെപ്റ്റംബര്‍ ഏഴാം തീയതി ശനിയാഴ്ച നടക്കും. രൂപതയുടെ വിവിധ ഇടവകകളില്‍ നിന്നുമുള്ള ആയിരക്കണക്കിന് വിശ്വാസികള്‍ രാജാക്കാട് ക്രിസ്തുരാജാ ഫൊറോനാ പള്ളിയില്‍ നിന്നും രാജകുമാരി ദൈവമാതാ തീര്‍ത്ഥാടന ദൈവാലയത്തിലേക്ക് കാല്‍നടയായാണ് തീര്‍ത്ഥാടനം നടക്കുന്നത്.
തീര്‍ത്ഥാടനത്തിന്റെ വിജയത്തിനായുള്ള ആലോചനാ യോഗം രാജാക്കാട് ക്രിസ്തുരാജാ പാരീഷ് ഹാളില്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ ഉദ്ഘാടനം ചെയ്തു. സഭയുടെയും സമൂഹത്തിന്റെയും പൊതുവായ ആവശ്യങ്ങള്‍ തീര്‍ത്ഥാടനത്തിന്റെ നിയോഗങ്ങളായി സ്വീകരിച്ച് വിശ്വാസ സമൂഹം ത്യാഗപൂര്‍വ്വം യാത്ര ചെയ്യുമ്പോള്‍ ദൈവാനുഗ്രഹം സമൃദ്ധമായി ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
തീര്‍ത്ഥാടനത്തിന്റെ ഭാഗമായി അടിമാലി സെന്റ് ജൂഡ് ഫൊറോനാ ദൈവാലയത്തില്‍ നിന്നും സെപ്റ്റംബര്‍ 6 വെള്ളിയാഴ്ച വൈകുംന്നേരം മൂന്ന് മണിക്ക് മാര്‍ ജോണ്‍ നെല്ലിക്കുന്നേലിന്റെ നേതൃത്വത്തില്‍ കാല്‍നടതീര്‍ത്ഥാനം ആരംഭിക്കും. അടിമാലി, കൂമ്പന്‍പാറ, തോക്കുപാറ, ആനച്ചാല്‍, കുഞ്ചിത്തണ്ണി, എല്ലക്കല്‍ വഴിയാണ് തീര്‍ത്ഥാടനം രാജാക്കാട് പള്ളിയില്‍ എത്തിച്ചേരുന്നത്.
തീര്‍ത്ഥാടനത്തിന്റെ ക്രമീകരണത്തിനായി വിവിധ കമ്മറ്റികള്‍ക്ക് രൂപം നല്‍കി. വികാരി ജനറാള്‍മാരായ മോണ്‍. ജോസ് കരിവേലിക്കല്‍, മോണ്‍. ജോസ് പ്ലാച്ചിക്കല്‍, മോണ്‍. അബ്രാഹം പുറയാറ്റ്, രാജാക്കാട് ഫൊറോനാ വികാരി ഫാ. മാത്യു കരോട്ടുകൊച്ചറയ്ക്കല്‍ എന്നിവരുടെ നേതൃത്വത്തിലാണ് കമ്മറ്റികള്‍ പ്രവര്‍ത്തിക്കുന്നത്.
ഫാ. ജെയിംസ് ശൗര്യാംകുഴിയില്‍, ഫാ. ജോര്‍ജ് പാട്ടത്തേക്കുഴി, ഫാ. സെബാസ്റ്റ്യന്‍ കൊച്ചുപുരയ്ക്കല്‍, ഫാ. ജോണ്‍ മുണ്ടയ്ക്കാട്ട്, സിസ്റ്റര്‍ ആനി പോള്‍ സിഎംസി, സിസ്റ്റര്‍ ലിറ്റി എസ്എബിഎസ്, ജോര്‍ജ് കോയിക്കല്‍, ജെറിന്‍ പട്ടാംകുളം, സിജോ ഇലന്തൂര്‍, ബിജു പെരിയപിള്ളില്‍, ആഗസ്തി കരോട്ടേല്‍, ജെയ്‌സണ്‍ ഒറ്റപ്ലാക്കല്‍, മനോജ് ഇല്ലിക്കുന്നേല്‍, ബിനോയി കൂനമ്മാക്കല്‍, ജോണി റാത്തപ്പിള്ളില്‍, ജോസ് ഇടവഴിക്കല്‍, ജോസ് കൈമറ്റത്തില്‍ എന്നിവര്‍ പ്രസംഗിച്ചു.