Meditations Reader's Blog

ദൈവത്തിൽ ആശ്രയിച്ച് സ്വർഗത്തെ ലക്ഷ്യമാക്കി ജീവിക്കാം

ലൂക്കാ 6 : 20 – 26
ഭാഗ്യവും ദുരിതവും.

ഈ വചനഭാഗത്തിലൂടെ അവൻ ചില സുപ്രധാനകാര്യങ്ങൾ പ്രഖ്യാപിക്കുന്നു. ഒരു വ്യക്തിക്ക് സമൂഹം നൽകിയിരുന്ന വില തിരുത്തി, ഘടകവിരുദ്ധമായ വില നൽകി അവൻ ശ്രദ്ധേയനാകുന്നു.

ഭാഗ്യവും ദുരിതവും അവൻ പ്രഖ്യാപിക്കുന്നു. സമ്പൽസമൃദ്ധിമൂലം ഉണ്ടാകുന്ന മാനസീക സുഖമല്ല, മറിച്ച്, ദൈവകൃപയുടെ ആനന്ദമാണ് ഒരുവനെ ഭാഗ്യവാനാക്കുന്നത്.

അവന്റെ അനുഗ്രഹമാണ് എല്ലാ നന്മകൾക്കും നിതാനം. എന്നാൽ, അവന്റെ വാക്കുകൾ സമ്പന്നതിൽ മുഴുകിയും ആശ്രയിച്ചും കഴിഞ്ഞിരുന്നവർക്ക് മുമ്പിൽ, ആത്മബോധത്തിന്റെ ഉണർവ്വ് പാകി. സമ്പന്നതയുടെ നശ്വരത അവൻ അവർക്ക് മനസ്സിലാക്കിക്കൊടുത്തു.

ലോകത്തിന്റേയും മനുഷ്യരുടേയും പ്രശംസയും സംതൃപ്തിയും, ഒരുവനിൽ ആശ്വാസവും ആനന്ദവും ഉളവാക്കില്ല. അത് ദൈവത്തിൽ ആശ്രയിക്കുന്നവർക്ക് അവൻ ദാനമായി നൽകുന്ന അനുഗ്രഹമാണ്. ഈലോകജീവിതനശ്വരത, വരും ലോകത്തിൽ കൂടുതൽ വ്യക്തമാകും.

ഇപ്പോഴുള്ള ഈ സന്തോഷവും ആനന്ദവും, നിത്യദാരിദ്ര്യത്തിലേക്കും അസംതൃപ്തിയിലേക്കും അസ്വസ്ഥതയിലേക്കും വഴി തെളിക്കും. തീരുമാനം നമ്മുടേതാണ്….നാം ഭാഗ്യവാന്മാരോ? അതോ..ദുരിതമനുഭവിക്കുന്നവരോ? സ്വർഗ്ഗത്തെ മുന്നിൽക്കണ്ട് ജീവിക്കാൻ നമുക്കിടയാകട്ടെ.