ഭരണങ്ങാനം: ഈശോയുടെ മനുഷ്യാവതാര ജൂബിലി – 2025 ന്റെ ഭാഗമായി മാർപ്പാപ്പ കല്പിച്ച പ്രത്യാശയുടെ കവാടം 2025 നവംബർ 30 മുതൽ 2026 ജനുവരി 6 വരെ ഭരണങ്ങാനം അൽഫോൻസാ തീർത്ഥാടന ദൈവാലയത്തിൽ തുറക്കപ്പെട്ടു.
ദണ്ഡ വിമോചനം പ്രാപിക്കാൻ മാർപാപ്പയുടെ നിയോഗത്തിനായി പ്രാർത്ഥിച്ച് ഇതിൽ മൂന്ന് കാര്യങ്ങൾ ചെയ്യണം:
1.നല്ല ഒരുക്കത്തോടും പ്രാർത്ഥനയോടും കൂടെ തീർത്ഥാടന ദൈവാലയം സന്ദർശിച്ച് പ്രാർത്ഥിക്കുക. 2.നല്ല കുമ്പസാരം നടത്തുക. 3.വി. കുർബാന അർപ്പിച്ച് ദിവ്യകാരുണ്യം സ്വീകരിക്കുക.
4.ജപമാല ചൊല്ലി പ്രാർഥിക്കുക. 5.വിശുദ്ധ ഗ്രന്ഥ പാരായണം നടത്തുക.
6.ദൈവാലയത്തിൽ ദിവ്യകാരുണ്യത്തിന്റെ മുന്നിൽ ഇരുന്ന് പ്രാർഥിക്കുക
7.മാർപാപ്പയുടെ നിയോഗത്തിനായി പ്രാർഥിക്കുക.
മേൽ പറഞ്ഞ ദിവസങ്ങളിൽ മുഴുവൻ സമയവും ദൈവാലയം തുറന്നിട്ടിരിക്കുന്നു. രാത്രിയിലും പ്രാർത്ഥിക്കുവാനുള്ള സൗകര്യം ഉണ്ടായിരിക്കും.




