News Reader's Blog

ഫാ.സക്കറിയാസ് തുടിപ്പാറ നിര്യാതനായി

മേലമ്പാറ: സെന്റ് തോമസ് മിഷനറി സമൂഹാംഗം ഫാ. സക്കറിയാസ് തുടിപ്പാറ (85) അന്തരിച്ചു. മൃതദേഹം നാളെ രാവിലെ 9ന് ദീപ്തി ഭവനിൽ കൊണ്ടുവരും. സംസ്കാരം 1.30ന് എംഎസ്ടിയുടെ കേന്ദ്ര ഭവനമായ മേലമ്പാറയിലെ ദീപ്തിയിൽ.

ഉജ്ജൈൻ രൂപതയിലെ വിവിധ മിഷൻ സെന്ററുകൾ സ്ഥാപിക്കുകയും എംഎസ്ടിയുടെ സെന്റ് പോൾ റീജന്റെ ഡയറക്ടറായും ​പാലാ രൂപതയിൽ വിവിധ ഇടവകകളിലും സേവനം ചെയ്തു.

ഭരണങ്ങാനം തുടിപ്പാറ കുടുംബാംഗമാണ്. സഹോദരങ്ങൾ: പരേതരായ ജോസഫ്, മാത്യു, ചാക്കോ, ത്രേസ്യ, മേരി.