മാർട്ടിൻ N ആൻ്റണി ചില രചനകളുണ്ട് ആദ്യവായനയിൽ സങ്കീർണം എന്ന പ്രതീതി നൽകിക്കൊണ്ട് നമ്മെ വീണ്ടും വായിക്കാൻ പ്രചോദിപ്പിക്കുന്നവ. അങ്ങനെയുള്ള ഒരു രചനയാണ് ലൂക്കായുടെ സുവിശേഷത്തിലെ അവിശ്വസ്തനായ കാര്യസ്ഥന്റെ ഉപമ. തുറന്ന മനസ്സോടെ വായിക്കുക. യേശുവിന്റെ പഠനങ്ങളുടെ സംഗ്രഹം ഇതിൽ നിന്നും കിട്ടും. നമുക്ക് ഉപമയുടെ ഉപസംഹാര സന്ദേശത്തിൽ നിന്നും തുടങ്ങാം: “കൗശലപൂര്‍വം പ്രവര്‍ത്തിച്ചതിനാല്‍ നീതിരഹിതനായ കാര്യസ്‌ഥനെ യജമാനന്‍ പ്രശംസിച്ചു” (v.8). മോഷണക്കേസിലാണ് കാര്യസ്ഥനെ യജമാനൻ പിടിച്ചത്. അവനറിയാം താമസിയാതെ യജമാനൻ അവനെ പിരിച്ചുവിടുമെന്ന കാര്യം. അതുകൊണ്ട് Read More…
Social Media
വിശ്വാസം ജീവിതബന്ധിയാകണം : മോൺ. സെബാസ്റ്റ്യൻ വേത്താനത്ത്
പാലാ : വിശ്വാസം ജീവിത ബന്ധിയാകണമെന്നും, കാലഘട്ടത്തിന്റെ വെല്ലുവിളികളെ നേരിടാൻ യുവജനങ്ങൾ പ്രാപ്തരാകണമെന്നും പാലാ രൂപത വികാരി ജനറാൾ മോൺ. റവ. ഫാ. ഡോ. സെബാസ്റ്റ്യൻ വേത്താനത്ത്. പാലാ രൂപത യുവജനപ്രസ്ഥാനം എസ്എംവൈഎം – കെസിവൈഎം പാലാ രൂപതയുടെ ആഭിമുഖ്യത്തിൽ, നിഖ്യാ സൂനഹദോസിന്റെ 1700 ആം വാർഷിക ആചാരണവും, പഠന ശിബിരവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാലാ ശാലോം പാസ്റ്ററൽ സെൻ്ററിൽ വച്ചു നടന്ന പഠന ശിബിരം പാലാ ഗുഡ് ഷെപ്പേർഡ് മൈനർ സെമിനാരി അധ്യാപകനും, Read More…
ക്രൈസ്തവർ സുവിശേഷം മടക്കിവയ്ക്കണമോ?
ഫാ. ജോഷി മയ്യാറ്റിൽ ഛത്തിസ്ഘട്ട് സംഭവത്തോടനുബന്ധിച്ച് സോഷ്യൽ മീഡിയയിൽ പരന്ന അഭിപ്രായപ്രകടനങ്ങൾ വിവിധങ്ങളായിരുന്നു. സിസ്റ്റർമാർക്കു കേരളത്തിൽ കഴിഞ്ഞാൽ പോരേ, എന്തിന് ഉത്തരേന്ത്യയിലേക്കു കെട്ടിയെടുക്കണം എന്നും എന്തിന് സഭാവസ്ത്രങ്ങൾ അണിഞ്ഞു യാത്ര ചെയ്യണം എന്നുമൊക്കെയുള്ള വിചിത്രമായ ചോദ്യങ്ങൾ ചിലർ ഉയർത്തി. ക്രൈസ്തവർ എന്തുകൊണ്ട് സാമൂഹിക സേവനവുമായി ഹൈന്ദവരുടെയടുത്തേക്കു മാത്രം പോകുന്നു, മറ്റുള്ളവരുടെയടുത്തേക്കു പോകാത്തതെന്ത് എന്ന അവാസ്തവപരമായ ചോദ്യം ഉന്നയിച്ചത് കേരളത്തിൻ്റെ മുൻ ഡിജിപി സെൻകുമാറാണ്! ഓരോരുത്തരും സ്വന്തം മതവിശ്വാസവുമായി അടങ്ങിയൊതുങ്ങി കഴിഞ്ഞാൽ പോരേ, എന്തിനാണ് മറ്റു മതസ്ഥരോട് സുവിശേഷം Read More…
ഡോക്ടർ തേജ: യുവ വിശുദ്ധയുടെ വിസ്മയിപ്പിക്കുന്ന ജീവിതം…
ജിസ്‌ന: യുവജനങ്ങൾക്ക് പ്രചോദനവും വഴികാട്ടിയുമാണ് 25 വയസ്സുവരെ മാത്രം ജീവിച്ച ഡോക്ടർ തേജയുടെ ജീവിതം. എറണാകുളം ജില്ലയിലെ പുത്തൻവേലിക്കര പഞ്ചായത്തിൽ ഇളന്തിക്കര എന്ന കൊച്ചു ഗ്രാമത്തിൽ മാളിയേക്കൽ ജോസിന്റെയും ട്രീസയുടെയും മകളായി 1987 മാർച്ച് മൂന്നാം തീയതിയാണ് തേജ ജനിച്ചത്. ഏപ്രിൽ അഞ്ചാം തീയതി ജ്ഞാന സ്നാനത്തിലൂടെ റോസി എന്ന പേര് സ്വീകരിച്ചു ക്രൈസ്തവ പാരമ്പര്യമുള്ള ഇരിങ്ങാലക്കുട രൂപതയിലെ പുത്തൻവേലിക്കര സെന്റ് ജോർജ് പള്ളി ഇടവകാംഗമായി. പിതാവിന്റെ സഹോദരി അച്ചാമ്മ തലതൊട്ട് അമ്മയും ഭർത്താവ് സാനി കളപ്പുരയ്ക്കൽ Read More…
കൂനമ്മാക്കൽ തോമാ കത്തനാർക്ക് ഭാരതത്തിന്റെ വലിയ മല്പാൻ പദവി
കോട്ടയം: പ്രസിദ്ധ സുറിയാനി പണ്ഡിതനും ദൈവശാസ്ത്ര വിദഗ്ദനുമായ കൂനമ്മാക്കൽ തോമാ കത്തനാരുടെ സമഗ്ര സംഭാവനകൾ പരിഗണിച്ച് സുറിയാനി ഭാഷാ പഠനത്തിനും പൈതൃക ഗവേഷണത്തിനുമായി സ്ഥാപിതമായ സീരി (St. Ephrem Ecumenical Research Institute, Kottayam) അദ്ദേഹത്തിന് ഭാരതത്തിന്റെ വലിയ മല്പാൻ പദവി നൽകി ആദരിച്ചു. റൂബി ജൂബിലി (നാൽപതാം വാർഷികം) ആഘോഷിക്കുന്ന സീരിയിൽ അദ്ദേഹം ദീർഘകാലം അദ്ധ്യാപകനും ഡീൻ ഓഫ് സ്റ്റഡീസും ആയിരുന്നു. 1955 നവംബർ 15- ന് കോട്ടയം ജില്ലയിലെ രാമപുരത്താണ് കൂനമ്മാക്കൽ തോമാ കത്തനാർ Read More…
ആര്‍ച്ച് ബിഷപ്പ് മാര്‍ ജേക്കബ് തൂങ്കുഴിയുടെ മൃതസംസ്കാരം സെപ്റ്റംബര്‍ 22 തിങ്കളാഴ്ച…
തൃശൂര്‍: ഇന്നലെ സെപ്‌തംബർ 17, കാലം ചെയ്ത ആര്‍ച്ച് ബിഷപ്പ് എമിരിറ്റസ് മാര്‍ ജേക്കബ് തൂങ്കുഴിയുടെ മൃതസംസ്കാരം സെപ്റ്റംബര്‍ 22 തിങ്കളാഴ്ച നടക്കും. സെപ്‌തംബർ 21, ഞായറാഴ്ച രാവിലെ 11.30-നു മൃതസംസ്ക്കാരശുശ്രൂഷയുടെ ഒന്നാം ഘട്ടം തൃശ്ശൂർ അതിരൂപതമന്ദിരത്തിൽ നടക്കും. 12.15 വരെ തൃശ്ശൂർ ഡോളേഴ്സസ് ബസിലിക്ക പള്ളിയിൽ പൊതുദർശനത്തിനുവെയ്ക്കും. ഉച്ചയ്ക്ക് 1.30-നു തൃശ്ശൂർ സ്വരാജ് റൗണ്ട് ചുറ്റി ബസിലിക്ക പള്ളിയിൽ നിന്ന് ലൂര്‍ദ് പള്ളിയിലേക്ക് വിലാപയാത്ര നടക്കും. വൈകീട്ട് 5നു തൃശ്ശൂർ ലൂർദ്ദ് കത്തീഡ്രൽ ദേവാലയത്തിൽ മൃതസംസ്‌കാരശുശ്രൂഷകൾ Read More…
മാർ ജേക്കബ് തൂങ്കുഴി നിത്യസമ്മാനത്തിനായി യാത്രയായി…
തൃശൂര്‍: മുന്‍ തൃശൂര്‍ ആര്‍ച്ച് ബിഷപ്പും മാനന്തവാടി രൂപതയുടെ പ്രഥമ മെത്രാനുമായിരിന്ന മാര്‍ ജേക്കബ് തൂങ്കുഴി (94) കാലം ചെയ്തു. ഇന്ന് ഉച്ചക്കഴിഞ്ഞു 2.50-നായിരിന്നു അന്ത്യം. മലബാറിലെ സഭയ്ക്ക് വലിയ വിശ്വാസ വെളിച്ചമേകാന്‍ അക്ഷീണം പ്രയത്നിച്ച മെത്രാനായിരിന്നു മാര്‍ ജേക്കബ് തൂങ്കുഴി. തൃശൂര്‍ ആര്‍ച്ച്ബിഷപ്പായി പത്തുവര്‍ഷവും മാനന്തവാടി രൂപതയില്‍ രണ്ടു പതിറ്റാണ്ടിലേറെയും അദ്ദേഹം സേവനമനുഷ്ഠിച്ചു. 1930 ഡിസംബര്‍ 13-ന് പാലാ രൂപതയിലെ വിളക്കുമാടത്ത് തൂങ്കുഴി കുരിയപ്പന്‍ റോസ ദമ്പതികളുടെ മകനായാണ് പിതാവിന്റെ ജനനം. ചങ്ങനാശേരി, ആലുവ, റോം Read More…
വയനാട് ഉരുൾപൊട്ടൽ: വാക്കു പാലിച്ച് കത്തോലിക്കാസഭ…
ഫാ. ജോഷി മയ്യാറ്റിൽ വയനാട്: വിലങ്ങാട് ഉരുൾപൊട്ടലിൻ്റെ ഇരകൾക്കായി കേരള കത്തോലിക്കാ മെത്രാൻ സമിതി പ്രഖ്യാപിച്ച പുനരധിവാസ ദൗത്യം വിജയകരമായി മുന്നേറുന്നു. നീതിക്കും സമാധാനത്തിനും വികസനത്തിനും വേണ്ടിയുള്ള കെസിബിസി കമ്മീഷൻ വിലങ്ങാടിൽ 15 വീടുകളും വയനാട്ടിൽ 4 വീടുകളും ഇതിനകം പൂർത്തിയാക്കി ഗുണഭോക്താക്കൾക്ക് കൈമാറിക്കഴിഞ്ഞു. തുടർച്ചയായ മഴ കാരണം വയനാട് പുനർനിർമ്മാണ പ്രക്രിയ മന്ദഗതിയിലായിപ്പോയെങ്കിലും കാലാവസ്ഥ കൂടുതൽ അനുകൂലമായതിനാൽ ഇപ്പോൾ അവിടെയും നിർമാണ പ്രക്രിയ ത്വരിതഗതിയിലായിട്ടുണ്ട്. ആകെ 128 വീടുകളുടെ നിർമ്മാണം ഈ വർഷം അവസാനത്തോടെ പൂർത്തിയാകും. Read More…
ജോളിയച്ചൻ വിട പറഞ്ഞു…
വരാപ്പുഴ അതിരൂപതാംഗമായ ഫാ.ജോളി തപ്പലോടത്തച്ചൻ (54) നിര്യാതനായി.സംസ്കാരം സെപ്തംബർ 18 വ്യാഴാഴ്ച രാവിലെ 10 മണിക്ക് ചിറ്റൂർ തിരുക്കുടുംബ ദൈവാലയത്തിൽ. ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് 16/09/2025 വൈകിട്ട് 6.52 -നാണ് വിടവാങ്ങിയത്. ചിറ്റൂർ തിരുക്കുടുംബ ഇടവകയിൽ തപ്പലോടത്ത് ഡാനിയേലിൻ്റെയും ഫിലോമിനയുടെയുടെയും മകനായി 1971 ആഗസ്റ്റ് 15 -ന് ജനിച്ചു.1998 ഡിസംബർ 27 -ന് അഭിവന്ദ്യ ഡാനിയേൽ അച്ചാരുപറമ്പിൽ പിതാവിൽ നിന്നും തിരുപ്പട്ടം സ്വീകരിച്ചു. തേവര, ചാത്യാത്ത് എന്നീ ഇടവകകളിൽ സഹവികാരിയായും ലൂർദ് ആശുപത്രി അസി. ഡയറക്ടറായും, കൊരട്ടി, Read More…










