പാലാ: പൊതുസമൂഹത്തെ അപകടകരമായി ഗ്രസിച്ചുകൊണ്ടിരിക്കുന്ന മയക്കുമരുന്നുകളോട് വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍ സ്വീകരിക്കാന്‍ പൊതുസമൂഹവും ഭരണകര്‍ത്താക്കളും നിലപാടെടുക്കണമെന്ന് ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്. കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി പാലാ രൂപതയുടെ ആഭിമുഖ്യത്തില്‍ പാലാ ബിഷപ് ഹൗസില്‍ നിന്നും തുടക്കംകുറിച്ച ‘വാര്‍ എഗന്‍സ്റ്റ് ഡ്രഗ്‌സ്, സേ നോ ടു ഡ്രഗ്‌സ്’ പരിപാടിയുടെ രണ്ടാംഘട്ട ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു ബിഷപ്പ്. ലഹരിയോട് അല്പംപോലും ദയയോ മൃദുസമീപനമോ പാടില്ല. ഇതിനെതിരെ ശബ്ദിക്കാതിരുന്നാല്‍ അപകടകരമായ അവസ്ഥയിലേക്ക് സമൂഹം നീങ്ങും. നിയന്ത്രണമില്ലാതെ ലഹരിവസ്തുക്കള്‍ വ്യാപിക്കുകയാണ്. ഇക്കാര്യത്തില്‍ ഉരുക്കുമുഷ്ടിതന്നെ Read More…
Social Media
വിധിക്കുന്നതിനുമുമ്പ് ഹൃദയപൂർവം മനസ്സിലാക്കാൻ ശ്രമിക്കുന്നവരാകണം നീതിപാലകർ: മാർ മാത്യു മൂലക്കാട്ട്
കാക്കനാട്: വിധിക്കുന്നതിനുമുമ്പ് ഹൃദയപൂർവം മനസ്സിലാക്കാൻ ശ്രമിക്കുന്നവരാകണം നീതിപാലകരെന്നു ആർച്ചുബിഷപ്പ് മാർ മാത്യു മൂലക്കാട്ട്. സീറോമലബാർ സഭയിലെ മേജർ ആർക്കി എപ്പിസ്കോപ്പൽ ട്രൈബ്യൂണൽ ജഡ്ജിമാരുടെയും, നീതി സംരക്ഷകരുടെയും, രൂപതകളിലെ ജുഡീഷൽ വികാരിമാരു ടെയും സംയുക്ത സമ്മേളനം സഭാ ആസ്ഥാനമായ മൗണ്ട് സെന്റ് തോമസിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു സഭയുടെ നീതി നിർവഹണ വിഭാഗത്തിന്റെ മോഡറേറ്റർയായ മാർ മൂലക്കാട്ട്. മനുഷ്യന്റെ അന്തസ്സ് ഉയർത്തിപ്പിടിക്കുന്നതിനും കൂദാശകളുടെ പരിശുദ്ധി സംരക്ഷിക്കുന്നതിനും ദൈവ ത്തിന്റെ കാരുണ്യം മനുഷ്യന്റെ ബലഹീനതയാൽ മറയ്ക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കുന്നതിനും ഉതകുന്ന താകണം Read More…
മാരക ലഹരിക്കെതിരെ വിട്ടുവീഴ്ചയില്ലാതെ പാലാ രൂപത: മാസ് പിന്തുണയുമായി പൊതുസമൂഹം
പാലാ: മനുഷ്യജീവനുകളെ കൂട്ടക്കുരുതിക്ക് കൊടുക്കുന്ന മാരക ലഹരിക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത കര്‍ക്കശ നിലപാടുകളുമായി പാലാ രൂപതയും, ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടും. എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന രൂപതാതിര്‍ത്തിക്കുള്ളിലെ ഒരു കുഞ്ഞുപോലും ലഹരിക്കടിമപ്പെടരുതെന്ന ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ നിശ്ചയദാര്‍ഢ്യമാണ് പാലാ രൂപതയിലെ ഊര്‍ജ്ജിത ലഹരിവിരുദ്ധ മുന്നേറ്റങ്ങളുടെ തുടര്‍ച്ചയ്ക്ക് കാരണം. ‘വാര്‍ എഗന്‍സ്റ്റ് ഡ്രഗ്‌സ്, സേ നോ ടു ഡ്രഗ്‌സ്’ പരിപാടിയുടെ രണ്ടാംഘട്ട ഉദ്ഘാടനം പാലാ ബിഷപ്‌സ് ഹൗസില്‍ തിങ്കളാഴ്ച്ച (17.03.2025) രാവിലെ 9 ന് Read More…
യുവജനതക്ക് നാട്ടിൽ ജീവിക്കാനാകാത്ത അവസ്ഥ, സർക്കാർ കർഷക സൗഹൃദമാകണമെന്ന് മാർ ജോസഫ് പെരുന്തോട്ടം
സർക്കാർ കർഷക സൗഹൃദമാകണമെന്ന്ചങ്ങനാശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം ആവശ്യപ്പെട്ടു.യുവജനതയ്ക്ക് നാട്ടിൽ ജീവിക്കാനാകാത്ത അവസ്ഥയാണ്.സമർത്ഥരായ യുവജനങ്ങൾ ഉണ്ടെങ്കിലും അവർക്ക് നാട്ടിൽ ജീവിക്കാൻ ആകാത്ത അവസ്ഥയാണ്. കാർഷിക മേഖലയിലേക്ക് കടന്നു വരാൻ യുവജനങ്ങൾ ഇപ്പോൾ ആഗ്രഹിക്കുന്നില്ല.സംസ്ഥാനത്ത് കർഷകർ വലിയ പ്രതിസന്ധി നേരിടുന്നതാണ് കാരണം.മന്ത്രി സജി ചെറിയാനെ വേദിയിലിരുത്തിയാണ് അദ്ദേഹംസർക്കാരിനെതിരായി വിമർശനം ഉന്നയിച്ചത്. കൊയ്ത്ത് കഴിഞ്ഞ് നെല്ല് എടുക്കാൻ ആളില്ല.ഓരോവർഷവും പരാതികൾ അവർത്തിക്ക പ്പെടുന്നതിന് ശാശ്വത പരിഹാരം ഉണ്ടാകണം. കാർഷിക മേഖലയെ പ്രത്യേകം പരിഗണിക്കണമെന്നും മാർ ജോസഫ് Read More…
ഫ്രാൻസീസ് പാപ്പ @12
ഫാ. ജയ്സൺ കുന്നേൽ mcbs 2013 ഫെബ്രുവരി ഇരുപത്തിയെട്ടാം തീയതി കത്തോലിക്കാ സഭയുടെ ചരിത്രത്തിൽ അസാധാരണമായ ഒരു സംഭവം നടന്നു, അന്നാണ് പത്രോസിൻ്റെ 265 പിൻഗാമിയും 2005 ഏപ്രിൽ 19 മുതൽ സഭയെ നയിച്ച ബെനഡിക്ട് പതിനാറാമൻ പാപ്പ തൻ്റെ സ്ഥാനത്യാഗം The historic declaration of sede vacante പ്രഖ്യാപിച്ചത്. 2013 മാർച്ച് തിമൂന്നാം തീയതി അർജൻ്റീനാക്കാരനായ കർദ്ദിനാൾ ജോർജ് മരിയ ബെർഗോളി സഭയുടെ 266 മത്തെ മാർപാപ്പയായി. മാർച്ച് 13നു ഫ്രാൻസീസ് മാർപാപ്പ പത്രോസിൻ്റെ Read More…
ലഹരിയും പ്രണയക്കെണിയും ഭീകര യാഥാർത്ഥ്യങ്ങൾ: സീറോമലബാർ പബ്ലിക് അഫയേഴ്സ് കമ്മീഷൻ
മാരക ലഹരി വിപത്തിനെതിരെ കെസിബിസി മദ്യവിരുദ്ധ സമിതിയുടെ ആഭിമുഖ്യത്തിൽ പാലായിൽ സംഘടിപ്പിച്ച സമ്മേളനത്തിൽ ശ്രീ. പി.സി.ജോർജ് ലഹരി വ്യാപനത്തെക്കുറിച്ചും പ്രണയക്കെണികളെക്കുറിച്ചും ഭീകരപ്രവർത്തനങ്ങളെക്കുറിച്ചും പറഞ്ഞ കാര്യങ്ങൾക്ക് അടിസ്ഥാനമുണ്ടെന്ന് സീറോമലബാർ പബ്ലിക് അഫയേഴ്സ് കമ്മീഷൻ വിലയിരുത്തി. അതിൻമേൽ വിവാദങ്ങൾ സൃഷ്ടിക്കുന്നതും മതപരമായി വ്യാഖ്യാനിക്കാൻ ശ്രമിക്കുന്നതും അപലപനീയമാണ്. ലഹരിയെക്കുറിച്ചും പ്രണയക്കെണികളെക്കുറിച്ചും അവമൂലമുണ്ടാകുന്ന ദുരന്തങ്ങളെക്കുറിച്ചും നിരന്തരം വാർത്തകൾ വന്നുകൊണ്ടിരിക്കുന്നു. പ്രണയക്കെണികൾ ഉണ്ടെന്ന് ഈയിടെ ഒരു പ്രമുഖ വാർത്താ ചാനലിനു നൽകിയ അഭിമുഖത്തിൽ ലഹരിയിൽനിന്നു വിമോചിതനായ ഒരു യുവാവ് വെളിപ്പെടുത്തിയിരുന്നു. കൂടാതെ സംസ്ഥാനത്ത് വൻതോതിൽ Read More…
മയക്ക് മരുന്നിനെ ഇല്ലാതാക്കാൻ മയക്ക് വെടി വയ്ക്കുവാൻ സമൂഹം ഒന്നിക്കണം: മാർ ജോസഫ് കല്ലറങ്ങാട്ട്
പാലാ: മയക്ക് മരുന്ന് ഉപയോഗത്തിനെതിരെ മയക്ക് വെടി വയ്ക്കുവാൻ സമൂഹം ഒന്നിക്കേണ്ടിയിരിക്കുന്നുവെന്ന് പാലാ രൂപതാ അദ്ധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് അഭിപ്രായപ്പെട്ടു. കായേൽ അന്ന് ആബേലിനെ കല്ലിനിടിച്ച് കൊന്നത് പോലെയുള്ള കൊല ഇന്നും ലഹരിയിലൂടെ നമ്മുടെ നാട്ടിൽ നടമാടുന്നതായി പിതാവ് സൂചിപ്പിച്ചു. .പാലാ സെന്റ് ജോർജ് പുത്തൻ പള്ളി പരിഷ് ഹാളിൽ നടന്ന വമ്പിച്ച ലഹരി വിരുദ്ധ യോഗത്തിൽ സംസാരിക്കുകയായിരുന്നു കല്ലറങ്ങാട്ട് പിതാവ്. എം. എ, ബി.എ എന്ന ഡിഗ്രി പോലെയാണ് ഇന്ന് എം.ഡി.എം എ എന്ന Read More…
ഷൈനിയും മക്കളും : കഥ മറ്റൊരു വഴിയേ
ജോർജ് പുല്ലാട്ട് പാഞ്ചോ എന്ന് വീട്ടുകാർ വിളിക്കുന്ന ഏറ്റുമാനൂർക്കാരൻ ഫ്രാൻസിസ്, സ്വിറ്റ്‌സർലണ്ടിലും ഓസ്ട്രിയയിലുമായി പതിനാറു വർഷം നഴ്സിങ്ങ് സേവനം ചെയ്ത ശേഷം യൂറോപ്പിലെ തണുത്ത കാലാവസ്ഥ മകന് അലർജിയുണ്ടാക്കുന്നത് മൂലം ആറു വർഷം മുൻപ് നാട്ടിലേക്ക് മടങ്ങി. എന്നാൽ ആതുരസേവനം തുടരാനും ഉപജീവനത്തിനുമായി പാഞ്ചോ വീടിനു സമീപം ഏറ്റുമാനൂർ നൂറ്റൊന്ന് കവലയിൽ, ‘റോസാ മിസ്റ്റിക്ക’ എന്നൊരു പാലിയേറ്റീവ് കെയർ ഹോം ആരംഭിച്ചു. ഏറ്റവും ആധുനിക സൗകര്യങ്ങളും രാജ്യാന്തര നിലവാരവുമുള്ള രോഗീപരിചരണ കേന്ദ്രമായ റോസാ മിസ്റ്റിക്കയിൽ ഇപ്പോൾ നാല്പത് Read More…
ഭാരതം എന്ന മനോഹര നൗകയെ ലക്ഷ്യത്തിലെത്താൻ സഹായിക്കുന്ന അദൃശ്യമായ മന്ദമാരുതനാണ് ക്രൈസ്തവ സമൂഹം: ഡോ. സി.വി. ആനന്ദ ബോസ്
കോട്ടയം: ഭാരതം എന്ന മനോഹര നൗകയെ ലക്ഷ്യത്തിലെത്താൻ സഹായിക്കുന്ന അദൃശ്യമായ മന്ദമാരുതനാണ് ക്രൈസ്തവ സമൂഹമെന്നും സേവന സന്നദ്ധരായ ക്രൈസ്തവ പുരോഹിതരുടെയും കന്യാസ്ത്രീകളുടെയും ആത്മായ സമൂഹത്തിന്റെയും രാഷ്ട്ര പുനർനിർമ്മാണത്തിലുള്ള സംഭാവനകൾ അതിശ്രേഷ്ഠമാണെന്നും പശ്ചിമബംഗാൾ ഗവർണർ ഡോ. സി.വി. ആനന്ദ ബോസ് പ്രസ്താവിച്ചു. ചർച്ച് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ കോട്ടയം വിമലഗിരി പാസ്റ്ററൽ സെൻററിൽ നടന്ന നാഷണൽ ക്രിസ്ത്യൻ ലീഡേഴ്സ് കോൺക്ലേവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സേവനം ആവശ്യമുള്ളിടത്തെല്ലാം ക്രൈസ്തവ സമൂഹം ഉണ്ട് എന്നും ക്രിസ്ത്യാനികൾ ഉള്ള രാജ്യങ്ങളിലെല്ലാം രാഷ്ട്രത്തിൻറെ Read More…
മാർപാപ്പയുടെ ആരോഗ്യസ്ഥിതി അതീവ ഗുരുതരം ;വെൻ്റിലേറ്ററിലേക്ക് മാറ്റി
ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യസ്ഥിതി അതീവ ഗുരുതരമായെന്ന് വത്തിക്കാൻ. ഇന്ന് മെക്കാനിക്കൽ വെൻ്റിലേഷനിൽ പ്രവേശിപ്പിച്ചെന്നാണ് വത്തിക്കാൻ ഇപ്പോൾ അറിയിച്ചത്. ശ്വാസകോശ സംബന്ധമായ അവസ്ഥ പെട്ടെന്ന് വഷളായതോടെയാണ് മെക്കാനിക്കൽ വെൻ്റിലേഷനിൽ പ്രവേശിപ്പിച്ചതെന്നാണ് വത്തിക്കാൻ വ്യക്തമാക്കിയത്. ആശുപത്രിക്കുള്ളിലെ ചാപ്പലിൽ കഴിഞ്ഞദിവസം മാർപാപ്പ പ്രാർഥനയിൽ പങ്കെടുത്തിരുന്നു. ഫെബ്രുവരി 14ന് ആണു ശ്വാസതടസ്സത്തെത്തുടർന്ന് മാർപാപ്പയെ റോമിലെ ജമേലി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.