News Social Media

യാത്രക്കാർക്ക് ബസിനുള്ളിൽ കുപ്പിവെള്ളം ലഭ്യമാക്കാന്‍ KSRTC

ഹില്ലി അക്വായും കെഎസ്ആർടിസിയുമായി ചേർന്ന് യാത്രക്കാർക്കായി ‘കുടിവെള്ള വിതരണ പദ്ധതി’ ആരംഭിക്കുന്നു. യാത്രക്കാർക്ക് ശുദ്ധമായ ദാഹജലം ഉറപ്പാക്കുന്നതിനായിട്ടാണ് കെഎസ്ആർടിസിയുടെ പുതിയ പദ്ധതി. സർക്കാർ സംരംഭമായ ഹില്ലി അക്വായുമായി ചേർന്ന് കെഎസ്ആർടിസി കുപ്പിവെള്ള വിതരണം ആരംഭിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. ലിറ്ററിന് 20 രൂപ നിരക്കിൽ കുപ്പി വെള്ളം വിതരണം ചെയ്യുന്ന കമ്പനികൾ അനുദിനം വർധിച്ചുവരികയാണ്. കെഎസ്ആർടിസി ഇത്തരത്തിൽ ഒരു സംരംഭം ആരംഭിക്കുമ്പോൾ ഏറ്റവും വിശ്വാസയോഗ്യമായ സർക്കാർ ഉടമസ്ഥതയിലുള്ള ഹില്ലി അക്വാ തന്നെ തെരഞ്ഞെടുത്തത് ഏറ്റവും ശുദ്ധവും കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടും Read More…

News Social Media

കത്തോലിക്ക കോൺഗ്രസിന്റെ 106ആം വാർഷിക സമ്മേളനം

ഈരാറ്റുപേട്ട : വിശ്വാസത്തിന്റെയും പോരാട്ടത്തിന്റെയും അരുവി തീർത്ത് കത്തോലിക്കാ കോൺഗ്രസിന്റെ ഉജ്വല സമുദായ സമ്മേളനറാലി. കർഷകരെ അവഗണിക്കുന്ന ഭരണക്കാർക്കും പ്രതിപക്ഷത്തിനു താക്കീതായി കോരിച്ചൊരിയുന്ന മഴയെ കൂസാതെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നെത്തിയ ആയിരങ്ങളാണ് റാലിയിൽ അണിചേർന്നത്. അരുവിത്തുറ കോളേജ് ജംഗ്ഷനിൽ നിന്ന് ആരംഭിച്ച റാലി ഈരാറ്റുപേട്ട നഗരം ചുറ്റി അരുവിത്തുറ പള്ളി അങ്കണത്തിൽ സമാപിച്ചു. ക്രൈസ്തവ സഭകൾ കേരളത്തിന് നൽകിയ സംഭാവനകളെ കണ്ടില്ലെന്ന് നടിക്കുന്നവർക്കെതിരേയും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്രൈസ്തവ സമൂഹത്തിന് നേരെ നടക്കുന്ന ആക്രമണങ്ങൾക്കെതിരെ നടപടി സ്വീകരിക്കാത്ത Read More…

News Social Media

CBSE പ്ലസ് ടു ഫലം പ്രഖ്യാപിച്ചു; വിജയശതമാനം 87.98%

സിബിഎസ്ഇ പ്ലസ് ടു ഫലം പ്രഖ്യാപിച്ചു. 87.98 ശതമാനമാണ് വിജയം. കഴിഞ്ഞതവണത്തേക്കാൾ വിജയ ശതമാനത്തിൽ നേരിയ വർധനവുണ്ടായിട്ടുണ്ട്. കഴിഞ്ഞതവണ 87.33 ശതമാനമായിരുന്നു വിജയം. ഇത്തവണ 0.65 ശതമാനമാണ് വർധനവ്. 16,33,730 വിദ്യാർത്ഥികളാണ് പരീക്ഷക്ക് രജിസ്റ്റർ ചെയ്തിരുന്നത്.16,21,224 പേരാണ് പരീക്ഷ എഴുതിയത്. മേഖലകളിൽ മികച്ച വിജയം കൈവരിച്ചിരിക്കുന്നത് തിരുവനന്തപുരമാണ്. 99.91 ശതമാനമാണ് വിജയം. വിജയവാഡ 99.04 ശതമാനവും ചെന്നൈ 98.47 ശതമാനവും ബെം​ഗളൂരു 96.95 ശതമാനവുമാണ് വിജയം. പരീക്ഷ എഴുതിയ 91.52 ശതമാനം പേരും വിജയിച്ചപ്പോൾ ആൺകുട്ടികളിൽ 85.12 Read More…

News Social Media

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ്. അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, വയനാട്, കണ്ണൂർ ജില്ലകളിലാണ് യല്ലോ അലേർട്ട് പ്രഖ്യാപിച്ചത്. പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ നാളെ യെല്ലോ അലേർട്ടാണ്. ചൊവ്വാഴ്ച തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.

News Social Media

റവ. ഡോ. ആന്റണി വാലുങ്കൽ വരാപ്പുഴ അതിരൂപതാ സഹായ മെത്രാൻ; മെത്രാഭിഷേകം ജൂൺ 30ന്

റവ. ഡോ. ആന്റണി വാലുങ്കലിനെ വരാപ്പുഴ അതിരൂപതാ സഹായ മെത്രാനായി ഫ്രാൻസിസ് മാർപാപ്പ നിയോഗിച്ചു. ഇത് സംബന്ധിച്ച പ്രഖ്യാപനം വരാപ്പുഴ ആർച്ച് ബിഷപ്സ് ഹൗസിലും വത്തിക്കാനിലും നടന്നു. വരാപ്പുഴയിൽ ആര്‍ച്ച് ബിഷപ് ജോസഫ് കളത്തിപ്പറമ്പിലാണ് പ്രഖ്യാപനം നടത്തിയത്. മുൻ ആർച്ച് ബിഷപ് ഫ്രാൻസിസ് കല്ലറക്കൽ, ബിഷപ്പ് ജോസഫ് കരിയിൽ, ബിഷപ്പ് അലക്സ് വടക്കുംതല, ബിഷപ്പ് ജോസഫ് കാരിക്കശ്ശേരി തുടങ്ങിയവർ സന്നിഹിതരായിരുന്നു. മാർ ആന്റണി വാലുങ്കലിന്റെ മെത്രാഭിഷേകം 2024 ജൂൺ 30ന് വല്ലാർപാടം ബസിലിക്ക അങ്കണത്തിൽവച്ച് നടത്തപ്പെടും. നിലവിൽ Read More…

News Social Media

നഴ്സിംഗ് മേഖലയില്‍ ചരിത്ര മുന്നേറ്റം, 1020 BSC നഴ്‌സിംഗ് സീറ്റുകൾ വര്‍ധിപ്പിച്ചു; മന്ത്രി വീണാ ജോര്‍ജ്

നഴ്സിംഗ് രംഗത്ത് ചരിത്ര മുന്നേറ്റം നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. നഴ്സിംഗ് മേഖലയിലെ വലിയ സാദ്ധ്യതകള്‍ മുന്നില്‍ കണ്ട് ചരിത്രത്തിലാദ്യമായി സര്‍ക്കാര്‍, സര്‍ക്കാര്‍ അനുബന്ധ മേഖലകളില്‍ മാത്രം ഈ വര്‍ഷം 1020 ബി.എസ്.സി. നഴ്‌സിംഗ് സീറ്റുകളാണ് പുതുതായി വര്‍ധിപ്പിച്ചത്. സര്‍ക്കാര്‍ മേഖലയില്‍ 400 സീറ്റുകള്‍, സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള സിമെറ്റ് 420 സീറ്റുകള്‍, സീപാസ് 150 സീറ്റുകള്‍, കെയ്പ് 50 സീറ്റുകള്‍ എന്നിങ്ങനെയാണ് വര്‍ധിപ്പിച്ചത്. 2021-ല്‍ 7422 ബി.എസ്.സി. നഴ്സിംഗ് സീറ്റുണ്ടായിരുന്നത് ഇപ്പോള്‍ 9821 സീറ്റുകള്‍ Read More…

News Social Media

കൊടും ചൂടിൽ ആശ്വാസമായി വേനൽമഴ; ഇന്ന് 2 ജില്ലയിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ചൂടിന് നേരിയ ആശ്വാസമായി വരും ദിവസങ്ങളിൽ പരക്കെ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. നിലവിൽ തിങ്കളാഴ്ച വരെയാണ് വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചത്. ഇന്ന് പത്തനംതിട്ട, ഇടുക്കി ജില്ലയിൽ യെല്ലോ അലേർട്ടാണ്. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി എന്നീ ജില്ലയിലും മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തെക്കൻ കേരളത്തിൽ വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ്. അതേസമയം, എട്ട് ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ് തുടരും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, Read More…

News Social Media

മാര്‍ അത്തനേഷ്യസ് യോഹാൻ മെത്രാപ്പൊലീത്തയുടെ സംസ്കാരം 21ന്

അന്തരിച്ച ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് സഭാധ്യക്ഷൻ മാര്‍ അത്തനേഷ്യസ് യോഹാൻ മെത്രാപ്പൊലീത്തയുടെ ഭൗതികദേഹം ഈ മാസം 20 ന് കേരളത്തിലെത്തിക്കും. അന്ന് തിരുവല്ല സെന്റ് തോമസ് നഗറിലെ ബിലീവേ‌‌ഴ്‌സ് കൺവൻഷൻ സെന്ററിൽ പൊതുദര്‍ശനത്തിന് വെക്കും. തുടര്‍ന്ന് മെയ് 21 ന് സെന്റ് തോമസ് ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ച് കത്തീഡ്രലിൽ ഖബറടക്കം നടത്തും. സമയക്രമങ്ങളും മറ്റ് വിവരങ്ങളും പിന്നീട് അറിയിക്കുമെന്ന് ബിലീവേഴ്സ് ഈസ്റ്റേൺ ചര്‍ച്ച് സിനഡ് അറിയിച്ചു. അത്തനേഷ്യസ് യോഹാന്‍റെ ഭൗതികദേഹം അമേരിക്കയിലെ ഡാലസ് സിറ്റിയിലെ മെതഡിസ്റ്റ് ആശുപത്രി Read More…

News Social Media

ക്രൈസ്തവ കാരുണ്യം സാമൂഹ്യ പ്രവർത്തനത്തിന്റെ മുഖമുദ്ര: മാർ ജോസഫ് കല്ലറങ്ങാട്ട്

പാലാ : ക്രൈസ്തവ കാരുണ്യം അടിസ്ഥാനപ്പെടുത്തിയുള്ള സാമൂഹ്യ പ്രവർത്തനങ്ങളാണ് പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ വളർച്ചയുടെ മുഖ്യ കാരണമെന്ന് ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് അഭിപ്രായപ്പെട്ടു. പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ അറുപതാം വാർഷികമായ വജ്ര ജൂബിലി സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ബിഷപ്പ്. പാലാ ളാലം സെന്റ് മേരീസ് പള്ളിയുടെ പാരീഷ്ഹാളിൽ നടന്ന സമ്മേളനത്തിൽ വികാരി ജനറാൾ മോൺ ,സെബാസ്റ്റ്യൻ വേത്താനത്ത് അദ്ധ്യക്ഷത വഹിച്ചു. വജ്ര ജൂബിലിയോടനുബന്ധിച്ചുള്ള അറുപതിന പരിപാടിയുടെ ഉദ്ഘാടനം ജോസ് കെ മാണി Read More…

News Social Media

സംസ്ഥാനത്ത് നാലു വർഷ ബിരുദ കോഴ്സുകൾ ഈ വർഷം മുതൽ

സംസ്ഥാനത്ത് ഈ വർഷം മുതൽ നാല് വർഷ ബിരുദ കോഴ്‌സുകൾ ആരംഭിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. നാല് വർഷ കോഴ്‌സിന്റെ ജൂലൈ ഒന്നിന് ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. പ്രവേശനത്തിനുള്ള വിജ്ഞാപനം ഈ മാസം 20ന് മുമ്പ് പ്രസിദ്ധികരിക്കുമെന്ന് മന്ത്രി പറഞ്ഞു. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ജൂൺ 7. മൂന്ന് വർഷം കഴിഞ്ഞാൽ ഡിഗ്രി ലഭിക്കും. പഠിച്ചുകൊണ്ടിരിക്കെ മറ്റ് കോളജിലേക്ക് മാറാം. ഹോണേഴ്‌സ് ബിരുദമെടുത്താൽ പിജിക്ക് ഒരു വർഷം മതിയെന്ന് ഉന്നത Read More…