News Reader's Blog Social Media

ജബൽപൂരിൽ വൈദികരെ ആക്രമിച്ച സംഭവം; കേസെടുത്ത് പൊലീസ്

മധ്യപ്രദേശിലെ ജബൽപൂരിൽ രണ്ട് വൈദികരെ വിഎച്ച്പി പ്രവർത്തകർ ആക്രമിച്ച സംഭവത്തിൽ കേസെടുത്ത് പൊലീസ്. ആക്രമണം നടന്ന് നാല് ദിവസത്തിന് ശേഷമാണ് പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. കേസിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.നേരത്തെ നവരാത്രി ആഘോഷം കഴിയും വരെ നടപടി എടുക്കില്ലെന്നായിരുന്നു പൊലീസ് നിലപാട്. ഭാരതീയ ന്യായ സംഹിത പ്രകാരം കേസിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ആക്രമണം നടത്തുന്ന വീഡിയോ ദൃശ്യങ്ങളിൽ നിന്ന് കണ്ടാൽ തിരിച്ചറിയാവുന്ന ആളുകളെ കണ്ടെത്തിയിട്ടുണ്ട്. കേസ് രജിസ്റ്റർ ചെയ്ത വകുപ്പുകൾ പരിശോധിക്കേണ്ടതുണ്ടെന്ന് സിറ്റി Read More…

News Reader's Blog Social Media

വഖഫിൽ കേന്ദ്ര നടപടിയെ സ്വാഗതം ചെയ്യുന്നു, രാഷ്ട്രീയ പിന്തുണയായി കണക്കാക്കേണ്ട: സിറോ മലബാർ സഭ

കൊച്ചി: വഖഫ് ഭേദഗതി ബിൽ പാസാക്കിയ കേന്ദ്ര സർക്കാർ നടപടിയെ സ്വാഗതം ചെയ്യുന്നുവെന്നും എന്നാൽ ഇത് ഏതെങ്കിലും രാഷ്ട്രീയ കക്ഷികൾക്കോ മുന്നണിക്കോ ഉള്ള പിന്തുണയായി കണക്കാക്കേണ്ടതില്ലെന്നും സിറോ മലബാർ സഭ. മുനമ്പം ജനതയ്ക്ക് ആശ്വാസം നൽകുന്ന കാര്യമാണ് ബിൽ പാസായതെന്നും സഭാ വക്താവ് ഫാ. ആന്റണി വടക്കേക്കര വ്യക്തമാക്കി. ‘‘സർക്കാർ ഇക്കാര്യത്തിൽ കൃത്യമായ നിലപാടാണു സ്വീകരിച്ചത്. ഏതെങ്കിലും മതവിഭാഗത്തിന്റെ നിയമങ്ങൾ ഭരണഘടനയ്ക്ക് എതിരായാൽ അത് ഭേദഗതി ചെയ്യപ്പെടണം. ഭരണഘടനാനുസൃതമായി സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലെത്തിയ ഒരു സർക്കാർ ആ Read More…

News Reader's Blog Social Media

വഖഫ് നിയമ ഭേദഗതി ബില്ലിന് അനുകൂലമായി എം പി മാർ വോട്ട് ചെയ്യണം : കാഞ്ഞിരപ്പള്ളി രൂപത ജാഗ്രതാ സമിതി

കാഞ്ഞിരപ്പള്ളി: വഖഫ് നിയമ ഭേദഗതി ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്യണമെന്ന് എംപിമാരോട് നിർദ്ദേശിച്ച് കത്തോലിക്ക കോൺഗ്രസ്. ഇന്ത്യൻ ഭരണഘടനയ്ക്ക് മുകളിൽ ഒരു മതനിയമവും ഇന്ത്യയിൽ ഇല്ല. മത നിയമങ്ങളല്ല രാജ്യത്തെ ഭരിക്കേണ്ടതെന്ന് കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ ഡയറക്ടർ ഫാദർ ഫിലിപ്പ് കവിയിൽ പറഞ്ഞു. അന്യായമായ വ്യവസ്ഥകൾ ഭേദഗതി ചെയ്തേ മതിയാകൂ. ശരിയത്ത് നിയമം രാജ്യത്തെ മുഴുവൻ ജനതയുടെയും മുകളിൽ അടിച്ചേൽപ്പിക്കരുത്. ജനങ്ങളെ സ്നേഹിക്കുന്നു എങ്കിൽ നിയമഭേദഗതിയെ എംപിമാർ അനുകൂലിച്ച് വോട്ട് ചെയ്യണമെന്ന് ഫാദർ ഫിലിപ്പ് കവിയിൽ പറഞ്ഞു. Read More…

News Reader's Blog Social Media

ലഹരിക്കെതിരെ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണം: ബിഷപ് മാര്‍ ജോസ് പുളിക്കല്‍

കാഞ്ഞിരപ്പള്ളി: ലഹരിക്കെതിരെ ജാതി, മത, രാഷ്ട്രീയത്തിനതീതമായി സമൂഹം ഒന്നായി ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്ന് ബിഷപ് മാര്‍ ജോസ് പുളിക്കല്‍. സമൂഹത്തെ കാര്‍ന്നുതിന്നുന്ന ലഹരി എന്ന മഹാവിപത്തിനെതിരെ കാഞ്ഞിരപ്പള്ളി രൂപത കെസിബിസി മദ്യവിരുദ്ധ സമിതിയുടെ ആഭിമുഖ്യത്തില്‍ വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളുടെയും സംഘടനകളുടെയും സഹകര ണത്തോടെ ഏപ്രില്‍ 1 മുതല്‍ 2026 മാര്‍ച്ച് 31 വരെ ഒരു വര്‍ഷത്തെ തീവ്രകര്‍മ്മ പരിപാടികളുടെയും രൂപത പാസ്റ്ററല്‍ സെന്ററില്‍ നടന്ന ബോധവല്‍ക്കരണ പരിശീലന പരിപാടിയുടെയും ഉദ്ഘാടനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ദൈവത്തോടൊപ്പം ചേര്‍ന്നുനിന്ന് ലഹരിക്കെതിരെ പോരാടണമെന്ന് Read More…

News Reader's Blog Social Media

കൂടുതൽ മക്കളുള്ള കുടുംബങ്ങൾ ജീവന്റെ വക്താക്കൾ: ബിഷപ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ

തിരുവാമ്പാടി: ജീവന്റെ സാക്ഷികളും വക്താക്കളുമാണ് കൂടുതൽ മക്കളുള്ള കുടുംബങ്ങളെന്നും അവരെ മുൻപോട്ടു നയിക്കാൻ ആവശ്യമായത് ദൈവം സമയാസമയങ്ങളിൽ നൽകുമെന്നും ബിഷപ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ. താമരശ്ശേരി രൂപത മരിയൻ പ്രോ-ലൈഫ് സമിതി സംഘടിപ്പിച്ച പ്രോ-ലൈഫ് ദിനാഘോഷം “ജീവോത്സവ് 2K25′ തിരുവമ്പാടിയിൽ ഉദ്ഘാനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കൂടുതൽ മക്കളുള്ള കുടുംബങ്ങളുടെ സംഗമമാണ് സംഘടിപ്പിക്കപ്പെട്ടത്. താമരശ്ശേരി രൂപതയിലെ പ്രോലൈഫിന്റെ ഒന്നര ദശാബ്ദ കാലത്തിന്റെ പ്രവർത്തനങ്ങളുടെ ഫലമായി 700 ഓളം കുടുംബങ്ങൾ നാലും അതിൽ കൂടുതൽ മക്കളുള്ള വലിയ കുടുംബങ്ങളാണ്. Read More…

News Reader's Blog Social Media

ജനപ്രതിനിധികള്‍ മുനമ്പത്തെ ജനങ്ങളുടെ ന്യായമായ അവകാശങ്ങള്‍ക്കായി വോട്ടു ചെയ്യണം: കെ സി ബി സി

കൊച്ചി : വഖഫ് നിയമഭേദഗതി ബില്ല് പാര്‍ലമെന്റില്‍ ചര്‍ച്ചയ്ക്കു വരുമ്പോള്‍ വഖഫ് നിയമത്തിലെ ഭരണഘടനാ നുസൃതമല്ലാത്തതും അന്യായവുമായ വകുപ്പുകള്‍ ഭേദഗതി ചെയ്യുന്നതിനനുകൂലമായി ജനപ്രതിനിധികള്‍ വോട്ടു ചെയ്യണമെന്ന് കെസിബിസിക്ക് വേണ്ടി പ്രസിഡൻ്റ് കർദ്ദിനാൾ ക്ലീമീസ് കാതോലിക്കാ ബാവാ ആവശ്യപ്പെട്ടു. വഖഫ്-മുനമ്പം വിഷയത്തിൽ ശാശ്വത നിയമ പരിഹാരമാണ് വേണ്ടത്. മുനമ്പത്തെ ജനങ്ങള്‍ നിയമാനുസൃതമായി കൈവശം വച്ച് അനുഭവിച്ചു വന്ന ഭൂമിയിന്മേലുള്ള റവന്യൂ അവകാശങ്ങള്‍ ഉപയോഗിക്കാന്‍ സാധിക്കാത്തവണ്ണം ഉന്നയിക്കപ്പെട്ടിരിക്കുന്ന അന്യായമായ അവകാശവാദങ്ങളെ സാധൂകരിക്കുന്ന വഖഫ് നിയമത്തിലെ വകുപ്പുകള്‍ ഭേദഗതി ചെയ്യപ്പെടുകതന്നെ വേണം. Read More…

News Social Media

അധ്വാനിക്കാതെ എളുപ്പത്തിൽ എങ്ങനെ പണമുണ്ടാക്കാം എന്ന് ചിന്തിക്കുന്നവർ കണ്ടുപിടിച്ച മാർഗമാണ് ലഹരി വിൽപ്പന : ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്

അധ്വാനിക്കാതെ എളുപ്പത്തിൽ ഏങ്ങനെ പണമുണ്ടാക്കാം എന്ന് ചിന്തിക്കുന്നവർ കണ്ടുപിടിച്ച മാർഗമാണ് ലഹരി വിൽപനയെന്നും ഇത്തരക്കാർ സമൂഹത്തെയും രാജ്യത്തെയും നശിപ്പിക്കുകയാണ് ചെയ്യുന്നതെന്നും പാലാ രൂപതാ അധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട്. കാഞ്ഞിരത്താനം സെൻ്റ ജോൺസ് ഹൈസ്‌കൂളിൻ്റെ നവീകരിച്ച വിദ്യാലയത്തിന്റെ ആശീർവാദവും സമർപണവും നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗ്രാമങ്ങളിലും ലഹരി പിടിമുറുക്കിയതായും ഗ്രാമപ്രദേശങ്ങളിലെ സ്‌കൂളുകളിൽ വരെ മാരക ലഹരി എത്തിയെന്നും ഏല്ലാവരും ഇക്കാര്യത്തിൽ ജാഗ്രത പുലർത്തണമെന്നും ബിഷപ്പ് പറഞ്ഞു വിവിധ രൂപങ്ങളിലും തരങ്ങളിലും ഒളിഞ്ഞും തെളിഞ്ഞും ലഹരി വ്യാപിക്കുകയാണ്. സമൂഹത്തെ Read More…

News Reader's Blog Social Media

കെ.സി.ബി.സി പ്രോലൈഫ് സമിതിയുടെ പ്രോലൈഫ് ദിനാഘോഷം

പാലാ: ലഹരിവസ്‌തുക്കളുടെ ഉപയോഗത്തിലൂടെ കുടുംബങ്ങളിലെ കെട്ടുറപ്പ് കുറഞ്ഞുപോകുകയാണെന്നും മാരകമായ വിപത്തുകൾ ഉണ്ടാകാതിരിക്കാൻ മാതാപിതാക്കളും സമൂഹവും കൂടുതൽ ജാഗ്രത പുലർത്തണമെന്നും മാർ ജോസഫ് കല്ലറങ്ങാട്ട്. കെ.സി.ബി.സി പ്രോലൈഫ് സമിതിയുടെ പ്രോലൈഫ് ദിനാഘോഷം ഉദ്ഘാടനം ചെയ്ത്‌ത്‌ സംസാരിക്കുകയായിരുന്നു ബിഷപ്പ്. ഗർഭപാത്രത്തിൽ വച്ച് പിഞ്ചു കുഞ്ഞുങ്ങൾ വധിക്കപ്പെടുന്നതിനെയാണ് ആദ്യകാലങ്ങളിൽ പ്രോലൈഫ് പ്രവർത്ത കർ എതിർത്തിരുന്നതെങ്കിൽ ഇന്ന് ജീവനെ ഹനിക്കുന്ന ശക്തികൾ പിടിമുറുക്കിയി രിക്കുന്നതിനാൽ പ്രോലൈഫ് പ്രവർത്തകരുടെ ജോലിയും ഉത്തരവാദിത്വവും പതിന്മടങ്ങ് വർദ്ധിച്ചിരിക്കുകയാണെന്ന് ബിഷപ്പ് ഓർമ്മിപ്പിച്ചു. കെ.സി.ബി.സി പ്രോലൈഫ് സമിതി ചെയർമാൻ ബിഷപ്പ് Read More…

Reader's Blog Social Media

SKD സമൂഹാംഗമായ സി. ആലീസ് പാലക്കൽ നിര്യാതയായി…

ക്രിസ്തുദാസി സന്യാസിനി സമൂഹാംഗമായ സി. ആലീസ് അഗസ്റ്റിൻ പാലക്കൽ 27/03/2025, രാവിലെ 12 മണിക്ക് കർത്താവിൽ നിദ്ര പ്രാപിച്ചു. മദർ ജനറൽ, അസിസ്റ്റന്റ് ജനറൽ, ജനറൽ കൗൺസിലർ, ജനറൽ സെക്രട്ടറി, പോസ്റ്റുലൻസ് മിസ്ട്രസ്, നോവിസ് മിസ്ട്രസ്, ജൂനിയർ മിസ്ട്രസ്, ഫാമിലി മിനിസ്ട്രി കോഡി നേറ്റർ, പ്രീ കാന കോഴ്സ് അധ്യാപിക, ചങ്ങനാശേരി പൊന്തിഫിക്കൽ ജോൺ പോൾ ഇൻസ്റ്റിറ്റ്യൂട്ടിൽ വിസിറ്റിങ് പ്രൊഫസർ എന്നീ നിലകളിൽ സ്തുത്യർഹമായ സേവനമനുഷ്ഠിച്ച സി. ആലീസ്, പരേതനായ പാലക്കൽ അഗസ്റ്റിന്റെയും, ബ്രിജിറ്റിന്റെയും മകളാണ്. മേരി Read More…

Reader's Blog Social Media

കാൽവരിയിലെ കനൽ പൂവ്…

ജിസ് മരിയ സാജൻ ഈശോയുടെ കൂടെ കുരിശിന്റെ വഴിയിലൂടെ ആണ് നാം എല്ലാവരും ഇപ്പോൾ നീങ്ങുന്നത്… കാൽവരിയിലെ കനൽപൂവായി.. ഉള്ളിൽ ഒരു നോവായി ക്രൂശിതൻ കൂടെ ഉണ്ട്. നമ്മുടെയൊക്കെ ജീവിതയാത്രയിൽ കാവലായി കൂട്ടായി…. കുർബാനയായി വന്നവൻ…. ഒരുനാളിലും പിരിയാതെ നമ്മുടെയൊക്കെ സ്നേഹമാകാൻ വന്നവൻ…. ഒരു ചെറു ഗോതമ്പപ്പത്തിൽ ഒരുപാട് സ്നേഹം ഒളിപ്പിച്ചുവച്ചവൻ… അങ്ങനെ ആയിരുന്നു ഈ ലോകം മുഴുവന്റെയും രാജാവായവൻ വന്നത്… ജനനം ഒരു കാലിതൊഴുത്തിൽ… ഒരു പാവം തച്ചന്റെ വളർത്തുമകൻ ആയിട്ട്…ജീവിതകാലം മുഴുവൻ അപരന് നന്മ Read More…