News Social Media

നിസിബിസിന്റെ ആർച്ചുബിഷപ്പായി നിയുക്ത കർദിനാൾ ജോർജ് കൂവക്കാട്

നിയുക്ത കർദിനാളായി ഫ്രാൻസിസ് പാപ്പാ തിരഞ്ഞെടുത്ത മോൺസിഞ്ഞോർ ജോർജ് കൂവക്കാടിനെ, കല്ദായസഭയുടെ നിസിബിസിന്റെ സ്ഥാനീയആർച്ചുബിഷപ്പായി നിയമിച്ചു. വത്തിക്കാൻ നയതന്ത്ര കാര്യാലയത്തിൽ സേവനം ചെയ്തു വരികയാണ് മോൺസിഞ്ഞോർ കൂവക്കാട്. പൗരസ്ത്യസഭയുടെ അതിപുരാതനമായ ഒരു മെത്രാപ്പോലീത്തൻ പ്രാദേശിക സഭയാണ് നിസിബിസ്. നെസ്തോറിയൻ സഭയെന്നും, ഇതിനെ പൗരാണികമായ വിളിക്കാറുണ്ട്. ഇന്നത്തെ തുർക്കി നഗരമായ നുസൈബിനുമായി സംയോജിക്കുന്ന പ്രദേശമാണ് നിസിബിസ്. ജോർജ് കൂവക്കാടിൻ്റെ ആർച്ചുബിഷപ് പദവി പ്രഖ്യാപനം 2024 ഒക്ടോബർ 25 വൈകുന്നേരം 3.30ന് അതിരൂപതാകേന്ദ്രത്തിലെ ചാപ്പലിൽ അതിരൂപതാ മെത്രാപ്പോലീത്താ അഭി. മാർ Read More…

News Social Media

റബർ കര്‍ഷക അവഗണനക്കതിരെ കത്തോലിക്ക കോണ്‍ഗ്രസ്

പാലാ: റബര്‍ കര്‍ഷകരെ അവഗണിക്കാന്‍ കത്തോലിക്ക കോണ്‍ഗ്രസ് അനുവദിക്കുകയില്ലെന്ന് കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പില്‍. കത്തോലിക്ക കോണ്‍ഗ്രസ് പാലാ രൂപതാ സമിതിയുടെ നേതൃത്വത്തില്‍ റബര്‍ കര്‍ഷകരുടെ വിലാപങ്ങള്‍ക്ക് അറുതി വരുത്തണമെന്നും, കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെയും റബര്‍ബോര്‍ഡിന്റെയും അനങ്ങാപ്പാറ നയങ്ങള്‍ തിരുത്തണമെന്നും ആവശ്യപ്പെട്ട് പാലാ പോസ്റ്റോഫീസ് പടിക്കല്‍ നടത്തിയ ധര്‍ണ്ണ ഉല്‍ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. റബര്‍ വിലയിലുണ്ടായ തകര്‍ച്ച ഭീകരമാണ്. പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ സൗകര്യപൂര്‍വ്വം അവഗണിക്കുന്ന സര്‍ക്കാരുകള്‍ക്ക് അധികാരത്തില്‍ തുടരാന്‍ അവകാശമില്ല. അനിയന്ത്രിതമായ റബര്‍ ഇറക്കുമതി Read More…

News Social Media

ആലോചനാ യോഗം ചേർന്നു

പാലാ : 42 മത് പാലാ രൂപത ബൈബിൾ കൺവൻഷന് ഒരുക്കമായി ബിഷപ്‌സ് ഹൗസിൽ രൂപത വികാരി ജനറാൾ വെരി.റവ.ഡോ.സെബാസ്റ്റ്യൻ വേത്താനത്തിൻ്റെ അധ്യക്ഷതയിൽ ആലോചനാ യോഗം ചേർന്നു. അണക്കര മരിയൻ ധ്യാനകേന്ദ്രം ഡയറക്ടർ ഫാദർ ഡൊമിനിക് വാളൻമനാൽ & ടീം ആണ് കൺവൻഷന് നേതൃത്വം നൽകുന്നത്. 2024 ഡിസംബർ 19 മുതൽ 23 വരെ വൈകുന്നേരം 3.30 മുതൽ രാത്രി 9 മണി വരെ സായാഹ്ന കൺവെൻഷൻ ആയിട്ടാണ് ഇത്തവണത്തെ ബൈബിൾ കൺവെൻഷൻ ക്രമീകരിച്ചിരിക്കുന്നത്. രൂപതയുടെ പ്ലാറ്റിനം Read More…

News Social Media

ഭീകരവാദത്തിന്റെ താവളമായി കേരളം മാറരുത്: സിബിസിഐ ലെയ്റ്റി കൗൺസിൽ

കൊച്ചി: ആഗോള ഭീകരവാദത്തിന്റെ അടിവേരുകൾ കേരളത്തിലുണ്ടെന്ന് സർക്കാർ ഏജൻസികൾത്തന്നെ സ്ഥിരീകരണം നൽകിയിരിക്കുന്നത് ഏറെ ഗൗരവത്തോടെ കേരളസമൂഹം മുഖവിലയ്ക്കെടുക്കണമെന്ന് കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ ലെയ്റ്റി കൗൺസിൽ സെക്രട്ടറി ഷെവലിയർ അഡ്വ വി സി സെബാസ്റ്റ്യൻ. ഭീകരവാദത്തിന്റെ താവളമായി ദൈവത്തിന്റെ സ്വന്തം നാടിനെ വിട്ടുകൊടുക്കുവാൻ ഒരു കാരണവശാലും അനുവദിക്കരുത്. വടക്ക് കാശ്മീരിൽ അടിച്ചമർത്തപ്പെട്ട ഭീകരവാദശക്തികൾ തെക്ക് കേരളത്തിൽ ഉയർത്തെഴുന്നേൽക്കുന്നത് ആശങ്കകൾ സൃഷ്ടിക്കുന്നു. നാടിന്റെ വിവിധ ഭാഗങ്ങളിലും സമൂഹത്തിന്റെ വിവിധ മേഖലകളിലും വ്യത്യസ്ത രൂപങ്ങളിലായി ഇതിന്റെ വെല്ലുവിളികളും പ്രതിസന്ധികളും Read More…

News Social Media

ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട്; സര്‍ക്കാര്‍ നിലപാട് ആത്മാര്‍ത്ഥതയില്ലാത്തത്: കത്തോലിക്കാ കോണ്‍ഗ്രസ് പാലാ രൂപത

ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ പിന്നോക്കാവസ്ഥയെ കുറിച്ച് പഠിച്ച് സമര്‍പ്പിച്ച ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് രണ്ടു വര്‍ഷമായി പ്രസിദ്ധീകരിക്കാതെ ഇപ്പോഴും നടപടികള്‍ നടന്നുകൊണ്ടിരിക്കുന്നു എന്ന പതിവ് സര്‍ക്കാര്‍ മറുപടി ആത്മാര്‍ത്ഥതയില്ലാത്തതും വഞ്ചനാപരവുമാണെന്ന് കത്തോലിക്കാ കോണ്‍ഗ്രസ് പാലാ രൂപതാ യൂത്ത് കൗണ്‍സില്‍. ന്യൂനപക്ഷ കമ്മീഷനില്‍ ഭൂരിപക്ഷമുള്ള മറ്റ് സമുദായങ്ങളുടെ താല്പര്യങ്ങള്‍ക്ക് വേണ്ടിയാണോ ഈ നിലപാടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. നിയമസഭയില്‍ മറുപടി പറയുന്ന ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി കൃത്യമായ ഉത്തരം നല്‍കാതെ പഠിച്ചുകൊണ്ടിരിക്കുന്നു എന്ന അപഹാസ്യ മറുപടി ഈ സംശയത്തിന് ബലം Read More…

News Social Media

വഖഫ് ഭേദഗതി വിഷയത്തിൽ കേരള നിയമസഭയുടെ നിലപാട് പുനഃപരിശോധിക്കണം: ചങ്ങനാശ്ശേരി അതിരൂപത

ചങ്ങനാശ്ശേരി: കേന്ദ്രസർക്കാർ കൊണ്ടുവന്ന വഖഫ് ഭേദഗതി ബിൽ പിൻവലിക്കണമെന്ന കേരള നിയമസഭയുടെ പ്രമേയം പുനഃപരിശോധിക്കണമെന്ന് ചങ്ങനാശ്ശേരി അതിരൂപതാ പബ്ലിക് റിലേഷൻസ് ജാഗ്രതാസമിതി ആവശ്യപ്പെട്ടു.  വഖഫ് നിയമത്തിലെ അപാകതകൾ നിറഞ്ഞതും നീതിരഹിതവുമായ വകുപ്പുകൾ ഭേദഗതി ചെയ്യുവാൻ കേന്ദ്രസർക്കാർ നടത്തുന്ന ശ്രമം ശ്ലാഘനീയമാണെന്നും സമിതി വിലയിരുത്തി. നിയമത്തിൻ്റെ പിൻബലത്തിൽ പല സ്ഥലങ്ങളിലും നിരവധി ആളുകളുടെ ഭൂമിയും കിടപ്പാടവും നഷ്ടപ്പെടുന്ന സംഭവങ്ങൾ പൊതുസമൂഹം ഗൗരവമായി ചർച്ച ചെയ്യേണ്ടതുണ്ട്. ജീവിക്കുന്ന മണ്ണിൽ നിലനിൽപ്പിനായി പോരാടുന്ന ചെറായി – മുനമ്പം നിവാസികളുടെ രോദനം കേരളത്തിലെ Read More…

News Social Media

വഖഫ് നിയമത്തില്‍ കാലോചിതമായ മാറ്റം അനിവാര്യം: കത്തോലിക്ക കോണ്‍ഗ്രസ്

വഖഫ് നിയമത്തില്‍ കാലോചിതമായ മാറ്റം അനിവാര്യമാണെന്ന് കത്തോലിക്ക കോണ്‍ഗ്രസ്. വിവിധ സ്ഥലങ്ങളില്‍ നിയമത്തിന്റെ മറവില്‍ അവകാശവാദം ഉന്നയിക്കാന്‍ അനുവാദം നല്‍കുന്ന ഇപ്പോഴത്തെ വഖഫ് നിയമം അന്യായമാണ്. ഏതൊരു മതത്തിനും സമുദായത്തിനും അതിന്റെ നിലനില്‍പിനും വളര്‍ച്ചയ്ക്കുംവേണ്ടി സ്വത്ത് ആര്‍ജിക്കുന്നതിനും സംരക്ഷിക്കുന്നതിനും അവകാശവും സ്വാതന്ത്ര്യവും ഉണ്ട്. അതുകൊണ്ടുതന്നെ വഖഫ് ബോര്‍ഡ് നിലനില്‍ക്കണം. പ്രസ്തുത ബോര്‍ഡില്‍ അതേ സമുദായ അംഗങ്ങള്‍ തന്നെയാണ് വേണ്ടതെന്നതില്‍ സംശയമില്ല. എന്നാല്‍ ഇപ്പോഴത്തെ നിയമപ്രകാരം കാലപരിധിയില്ലാതെ വഖഫ് എന്ന് അനുമാനിക്കുന്ന ഏത് ഭൂമിയും വഖഫിന് അവകാശപ്പെടാം. അതോടെ Read More…

News Social Media

വനിതകള്‍ സാമൂഹികപ്രവര്‍ത്തനങ്ങളിലേക്ക് കൂടുതലായി കടന്നുവരണം: മാര്‍ ജോസഫ് കല്ലറങ്ങാട്ട്

പാലാ: തദ്ദേശസ്ഥാപനങ്ങളില്‍ 50% വനിതകള്‍ക്ക് സംവരണം ചെയ്തിരിക്കുന്ന ഈ കാലഘട്ടത്തില്‍ കൂടുതല്‍ വനിതകള്‍ സാമൂഹിക, രാഷ്ട്രിയ മണ്ഡലങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ തയാറാകണമെന്ന് പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്. കത്തോലിക്ക കോണ്‍ഗ്രസ് പാലാ രൂപതാ വനിതാ സെല്ലിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കത്തോലിക്ക കോണ്‍ഗ്രസ് പാലാ രൂപതാ പ്രസിഡന്റ് എമ്മാനുവല്‍ നിധീരി അധ്യക്ഷത വഹിച്ചു. റവ. ഡോ. ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേല്‍, ഗ്ലോബല്‍ പ്രിസിഡന്റ് രാജീവ് കൊച്ചുപറമ്പില്‍, ഫാ. ഫിലിപ്പ് കവിയില്‍, ആന്‍സമ്മ സാബു, ലിസാ ട്രീസാ Read More…

News Social Media

ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് സംബന്ധിച്ച തുടർനടപടികൾ; കാലതാമസം വഞ്ചനാപരം: കെസിബിസി ജാഗ്രത കമ്മീഷൻ

കേരളത്തിലെ ക്രൈസ്തവരുടെ പിന്നാക്കവസ്ഥയെക്കുറിച്ച് വിശദമായ പഠനം നടത്തിയ ജസ്റ്റിസ് (റിട്ട.) ജെ.ബി. കോശി കമ്മീഷൻ മുഖ്യമന്ത്രിക്ക് മുന്നിൽ റിപ്പോർട്ട് സമർപ്പിച്ചിട്ട് ഒന്നര വർഷത്തോളമാകുന്നു. റിപ്പോർട്ടിലെ നിർദ്ദേശങ്ങൾ പരിഗണിക്കുന്ന കാര്യത്തിൽ അസാധാരണമായ വിധത്തിലുള്ള കാലതാമസമാണ് ആരംഭം മുതൽ കണ്ടുവരുന്നത്. പ്രതിഷേധ സ്വരങ്ങൾ ഉയരുന്ന ഘട്ടത്തിൽ സമാശ്വാസമെന്നോണം ചില പ്രസ്താവനകൾ അധികാരികൾ നടത്തുന്നു എന്നതിനപ്പുറം ആത്മാർത്ഥമായ ഇടപെടലുകൾ ഉണ്ടായിട്ടുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കമ്മീഷൻ റിപ്പോർട്ടിലെ നിർദ്ദേശങ്ങൾ പഠിച്ച്, മന്ത്രിസഭയ്ക്ക് പരിഗണിക്കാൻ കഴിയുന്ന വിധത്തിലുള്ള പ്രാഥമിക റിപ്പോർട്ട് ഒരു മാസത്തിനുള്ളിൽ നൽകണമെന്ന് Read More…

Reader's Blog Social Media

ജർമ്മൻ എക്സാം സെൻ്റർ ഇനി വയനാട്ടിലും…

900 വർഷത്തെ പ്രൗഢമായ പാരമ്പര്യമുള്ള ഒരു കത്തോലിക്കാ സഭാവിഭാഗമാണ് നോർബെർട്ടൈൻസ്. വിദ്യാഭ്യാസ മികവിനും ആത്മീയ മാർഗനിർദേശത്തിനുമുള്ള സമർപ്പണത്തിന് പേരുകേട്ടവരാണ് നോർബെർട്ടൈൻസ്. നോർബർട്ട്‌സ് അക്കാദമിയുടെ മാനേജ്‌മെൻ്റ് സമഗ്രമായ വികസനത്തിന് ഊന്നൽ നൽകുന്നു. വിദ്യാർത്ഥികളെ അക്കാദമികമായി മികവ് പുലർത്താനും ഭാവിയിലെ വെല്ലുവിളികൾക്ക് തയ്യാറെടുക്കാനും പ്രാപ്‌തമാക്കുന്ന പിന്തുണയും അച്ചടക്കമുള്ളതുമായ അന്തരീക്ഷം പരിപോഷിപ്പിക്കുന്നു. നോർബർട്ട്സ് അക്കാദമി 2023 ഏപ്രിൽ 13-ന് ഉദ്ഘാടനം ചെയ്യുകയും ചെയ്തു, ബൗദ്ധികവും ധാർമ്മികവുമായ വളർച്ചയുടെ പാരമ്പര്യം വളർത്തിയെടുക്കുന്നത് തുടരുന്നു. ജർമ്മൻ ഭാഷയ്ക്കുള്ള ടെസ്റ്റ്ഡാഫിൻ്റെ ലൈസൻസുള്ള പരീക്ഷാ കേന്ദ്രമാണ് നോർബർട്ട്സ് Read More…