പാലാ: പാലാ രൂപത യുവജനപ്രസ്ഥാനം എസ്എംവൈഎം , പാലാ മാർ സ്ലീവാ മെഡിസിറ്റിയുമായി സഹകരിച്ച് നടത്തുന്ന ബേസിക് ലൈഫ് സപ്പോർട്ട് പരിശീലന പദ്ധതി ‘കരുതൽ’ ന് തുടക്കം. ആദ്യ പരിശീലനം എസ്എംവൈഎം രാമപുരം ഫൊറോനയുടെയും, ചക്കാമ്പുഴ യൂണിറ്റിൻ്റെയും ആഭിമുഖ്യത്തിൽ ചക്കാമ്പുഴ ലൊരേത്ത് മാതാ പള്ളി ഹാളിൽ വച്ച് നടത്തപ്പെട്ടു. എസ്എംവൈഎം രാമപുരം ഫൊറോന പ്രസിഡൻറ് ജെഫിൻ റോയി അദ്ധ്യക്ഷത വഹിച്ച യോഗം, എസ്എംവൈഎം പാലാ രൂപത പ്രസിഡൻറ് അൻവിൻ സോണി ഓടച്ചുവട്ടിൽ ഉദ്ഘാടനം ചെയ്തു. രൂപത ട്രഷറർ Read More…
Social Media
ഗോവർണദോർ പാറേമ്മാക്കൽ മാർ തോമാ കത്തനാർ നസ്രാണികളുടെയും ഭാരതത്തിന്റെയും സ്വാതന്ത്ര്യ സമരത്തിന് കാഹളം മുഴക്കിയ പോരാളി: ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്
കടനാട്: മലങ്കരയിലെ മാർത്തോമ്മാ നസ്രാണി സമുദായത്തിൻ്റെ ഐക്യത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടി അക്ഷീണം പ്രയത്നിച്ച ഗോവർണദോർ പാറേമാക്കൽ മാർ തോമാ കത്തനാരുടെ 290-ാം ജന്മദിനാഘോഷം അദ്ദേഹത്തിൻ്റെ ജന്മസ്ഥലമായ കടനാട്ടിൽ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. പാലാ രൂപതയുടെ മെത്രാനും സീറോ മലബാർ എക്യുമെനിക്കൽ കമ്മീഷൻ ചെയർമാനുമായ മാർ ജോസഫ് കല്ലറങ്ങാട്ട്, വിദേശ ഭരണം അനുവദിക്കാതെ സഭയുടെ സ്വാതന്ത്ര്യത്തിനായി പോരാടിയ നേതാവും ചിതറിക്കിടന്ന നാട്ടുരാജ്യങ്ങളുടെ കാലത്തും ഭാരതീയ ദേശീയ ബോധത്തിന് തുടക്കമിട്ട വ്യക്തിത്വവുമാണ് മാർ തോമാ കത്തനാരെന്ന് സൂചിപ്പിച്ചു. ഇന്ത്യൻ പാർലമെന്റിന്റെ Read More…
കടപ്ലാമറ്റം സെന്റ് മേരീസ് ഫൊറോന പള്ളിയിൽ പുണ്യശ്ലോകനായ കുട്ടൻതറപ്പേൽ യൗസേപ്പച്ചന്റെ 68-ാം ചരമവാർഷികവും, ശ്രാദ്ധവും
കടപ്ലാമറ്റം: പുണ്യശ്ലോകനായ കുട്ടൻതറപ്പേൽ യൗസേപ്പച്ചന്റെ ചരമവാർഷിക ദിനമായ സെപ്റ്റംബർ 07 ഞായറാഴ്ച രാവിലെ 10 മണിക്ക് ആഘോഷമായ വിശുദ്ധ കുർബാനയും,വചന സന്ദേശവും നാമകരണ പ്രാർത്ഥനയും, ഒപ്പീസും,ശ്രാദ്ധ വെഞ്ചരിപ്പും അഭിവന്ദ്യ മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കലിന്റെ ( ആർച്ച് ബിഷപ്പ്, കല്യാൺ രൂപത ) കാർമ്മികത്വത്തിൽ നടത്തപ്പെട്ടു.ഫാ. അജോ പേഴുംകാട്ടിൽ സഹ കാർമ്മികനായിരുന്നു. വി.അൽഫോൻസാമ്മയുടെ ജീവിത മാതൃകക്ക് തുല്യമായ ജീവിതം നയിച്ചിരുന്ന ബഹു.കുട്ടൻതറപ്പേൽ യൗസേപ്പച്ചൻ അധിക താമസമില്ലാതെ പാലാ രൂപതയിലെ വിശുദ്ധനായി തീരുമെന്ന് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ വി.കുർബാന യിലെ Read More…
പാലാ രൂപത എപ്പാർക്കിയൽ യൂത്ത് അസംബ്ലി സമാപിച്ചു
പാലാ : പാലാ രൂപത യുവജനപ്രസ്ഥാനം എസ്എംവൈഎം – കെസിവൈഎം പാലാ രൂപതയുടെ അഭിമുഖ്യത്തിൽ നടത്തപ്പെട്ട എപ്പാർക്കിയൽ യൂത്ത് അസംബ്ലി സമാപിച്ചു. ഓഗസ്റ്റ് 31, സെപ്റ്റംബർ 1,2 തിയതികളിലായി പാലാ അൽഫോൻസിയൻ പാസ്റ്ററൽ ഇൻസ്റ്റിറ്റ്യൂട്ടിൽ വച്ച് നടത്തപ്പെട്ട എപ്പാർക്കിയൽ യൂത്ത് അസംബ്ലിയിൽ, യുവജനങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ വിശദമായി ചർച്ച ചെയ്യപ്പെടുകയും പരിഹാരമാർഗങ്ങൾ നിർദ്ദേശിക്കപ്പെടുകയും ചെയ്തു. സഭ, സംഘടന, രാഷ്ട്രീയം, സംരഭകത്വം, കുടുംബം, സാങ്കേതികവിദ്യ എന്നീ വിഷയങ്ങൾ വിശദമായി ചർച്ച ചെയ്യപ്പെട്ടു. ഇരുപത് ഫൊറോനകളിൽ നിന്നായി നൂറ്റിഅമ്പതിൽ പരം Read More…
“പാലായിലെ യുവജനങ്ങൾ കരുത്തന്മാരാണ്; നിങ്ങളിൽ എനിക്ക് വലിയ പ്രത്യാശയുണ്ട്” : മാർ ജോസഫ് കല്ലറങ്ങാട്ട്
പാലാ: പാലായിലെ യുവജനങ്ങൾ കരുത്തന്മാരാണെന്നും അവരിൽ വലിയ പ്രത്യാശയുണ്ടെന്നും പാലാ രൂപത ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് . പാലാ രൂപത എപ്പാർക്കിയൽ യൂത്ത് അസംബ്ലിയുടെ രണ്ടാം ദിനത്തിൽ യുവജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അസംബ്ലിയിൽ ഗ്ലോബൽ പ്രസിഡൻ്റ് അഡ്വ. സാം സണ്ണി ഓടയ്ക്കൽ നെ ആദരിച്ചു. പാലാ രൂപത മുഖ്യവികാരി ജനറാൾ ഡോ. ജോസഫ് തടത്തിൽ, രൂപതയിലെ വിവിധ ഡിപ്പാർട്മെന്റ് ഡയറക്ടർമാർ, വിവിധ ക്രൈസ്തവ യുവജന സംഘടനാ പ്രതിനിധികൾ എന്നിവർ യുവജനങ്ങളുമായി സംവദിച്ചു. രൂപത Read More…
പാലാ രൂപത എപ്പാർക്കിയൽ യൂത്ത് അസംബ്ലിക്ക് പ്രൗഢോജ്വലമായ തുടക്കം
പാലാ : പാലാ രൂപതയുടെ എപ്പാർക്കിയൽ യൂത്ത് അസംബ്ലിക്ക് പ്രഡോജ്വലമായ തുടക്കം. പാലാ അൽഫോൻസിയൻ പാസ്റ്ററൽ ഇൻസ്റ്റിറ്റ്യൂട്ടിൽ വച്ച് നടത്തപ്പെടുന്ന യൂത്ത് അസംബ്ലിക്ക് എസ്എംവൈഎം രൂപത പ്രസിഡന്റ് അൻവിൻ സോണി ഓടച്ചുവട്ടിൽ പതാക ഉയർത്തി. രാഷ്ട്രീയ പ്രമുഖരായ ഡോ. ജിൻ്റോ ജോൺ, അഡ്വ. റോണി മാത്യു, അഡ്വ. ഷോൺ ജോർജ് എന്നിവർ മാധ്യമപ്രവർത്തകൻ ശ്രീ ടോം കുര്യാക്കോസിനൊപ്പം ‘രാഷ്ട്രീയ ചിന്തയും പങ്കാളിത്തവും’ എന്ന വിഷയത്തിൽ പാനൽ ചർച്ചയിൽ പങ്കെടുത്തു. നാളെ അസംബ്ലിയിൽ വിവിധ സെക്ഷനുകളിലായി പാലാ രൂപത Read More…
പാലാ രൂപത എപ്പാർക്കിയൽ യൂത്ത് അസംബ്ലി ഓഗസ്റ്റ് 31 മുതൽ
പാലാ രൂപതയുടെ എപ്പാർക്കിയൽ യൂത്ത് അസംബ്ലി ഓഗസ്റ്റ് 31, സെപ്റ്റംബർ ഒന്ന്, രണ്ട് തീയതികളിൽ പാലാ അൽഫോൻസിയൻ പാസ്റ്ററൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തും. യുവജന ങ്ങളുടെ ആത്മീയ, സാമൂഹിക, ബൗദ്ധിക സംഗമമായ യൂത്ത് അസംബ്ലിയിൽ യുവജ നങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ വിശദമായി ചർച്ച ചെയ്യുകയും പരിഹാരമാർഗങ്ങൾ നിർദേശിക്കുകയും ചെയ്യും. 31ന് ഉച്ചകഴിഞ്ഞ് മൂന്നിന് ആരംഭിക്കുന്ന അസംബ്ലിയിൽ ബിഷപ് മാർ ജോസഫ് കല്ലറ ങ്ങാട്ട്, മുഖ്യ വികാരി ജനറാൾ മോൺ. ജോസഫ് തടത്തിൽ, വികാരി ജനറാൾമാരായ മോൺ. സെബാസ്റ്റ്യൻ വേത്താനത്ത്, Read More…
നമ്മള് മറിയത്തിന്റെ മാധ്യസ്ഥ്യം തേടുന്നവരാകണം : മോണ്‍. സെബാസ്റ്റ്യന്‍ വേത്താനത്ത്
പാലാ: കുടുംബങ്ങളില്‍ സ്വര്‍ഗീയ അനുഭവം നിറഞ്ഞുനില്‍ക്കണമെങ്കില്‍ നാം മറിയത്തിന്റെ മാധ്യസ്ഥ്യം തേടുന്നവര്‍ ആകണമെന്ന് പാലാ രൂപത വികാരി ജനറാള്‍ മോണ്‍. സെബാസ്റ്റ്യന്‍ വേത്താനത്ത്. ളാലം പഴയപള്ളിയില്‍ എട്ടുനോമ്പ് തിരുനാളിന് ഒരുക്കമായുള്ള മരിയന്‍ കണ്വെന്ഷന് ഉദ്ഘാടനം ചെയ്ത് സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. ദൈവത്തിന്റെ സ്വരത്തിന് കാതോര്‍ത്തവളാണ് മറിയം. അതിനാല്‍ മറിയത്തിന്റെ മാധ്യസ്ഥ്യം നാം തേടുമ്പോള്‍ അവന് പറയുന്നത് നിങ്ങള്‍ ചെയ്യുവിന്‍ എന്ന മാതൃകയില്‍ ദൈവത്തിന്റെ ഹിതമനുസരിച്ച് പ്രവര്‍ത്തിക്കാന്‍ നമുക്ക് ശക്തി ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. കുടുംബ പ്രാര്‍ഥന ഇല്ലാതാകുന്നതാണ് Read More…
നീതിക്കും സമാധാനത്തിനും സമാശ്വാസത്തിനുമായി ഉപവാസത്തിനും പ്രാർത്ഥനയ്ക്കും ആഹ്വാനം ചെയ്ത് ലിയോ പതിനാലാമൻ പാപ്പാ
സമാധാനത്തിനും നീതിക്കും ആശ്വാസത്തിനുമായി ഓഗസ്റ്റ് 22 വെള്ളിയാഴ്ച ഉപവാസത്തിനും പ്രാർത്ഥനയ്ക്കും ആഹ്വാനം ചെയ്ത് ലിയോ പതിനാലാമൻ പാപ്പാ. പരിശുദ്ധ കന്യകാമറിയത്തിന്റെ രാജ്ഞിത്വത്തിരുനാൾ ആഘോഷിക്കുന്ന ഈ ദിവസം, സമാധാനത്തിന്റെ രാജ്ഞികൂടിയായി നാം വണങ്ങുന്ന പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥ്യം തേടാമെന്ന് ഓഗസ്റ്റ് 20 ബുധനാഴ്ച വത്തിക്കാനിലെ പോൾ ആറാമൻ ശാലയിൽ അനുവദിച്ച പൊതുകൂടിക്കാഴ്ചാവേളയിൽ പാപ്പാ ആഹ്വാനം ചെയ്തു. വിശുദ്ധനാട്ടിലും ഉക്രൈനിലും നടന്നുവരുന്ന യുദ്ധങ്ങൾ മൂലം നമ്മുടെ ഈ ഭൂമി തുടർച്ചയായി മുറിവേൽപ്പിക്കപ്പെടുകയാണെന്ന് പ്രസ്താവിച്ച പാപ്പാ, കർത്താവ് നമുക്ക് സമാധാനവും നീതിയും Read More…
രാഷ്ട്രീയകാര്യ സമിതി രൂപീകരിച്ച് എസ്എംവൈഎം പാലാ രൂപത
പാലാ : വരുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ഇടപെടുക എന്ന ലക്ഷ്യത്തെ മുൻനിർത്തി പാലാ രൂപത യുവജനപ്രസ്ഥാനം എസ്എംവൈഎം – കെസിവൈഎം പാലാ രൂപത, പാലാ രൂപത എകെസിസി യൂത്ത് കൗൺസിലുമായി സഹകരിച്ച് രാഷ്ട്രീയകാര്യ സമിതി രൂപീകരിച്ചു. കക്ഷി രാഷ്ട്രീയത്തിന് അതീതമായി തദ്ദേശ തെരഞ്ഞെടുപ്പിൽ പങ്കാളിത്തം ഉറപ്പുവരുത്തി ശക്തമായ ഇടപെടൽ നടത്തുകയാണ് ലക്ഷ്യം. വരുന്ന തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് പ്രത്യേക വിഷയമായി പരിഗണിച്ച് പരമാവധി യുവജനങ്ങൾ നേതൃത്വത്തിലേക്ക് കടന്നുവരുന്നതിനുള്ള പദ്ധതികൾ രൂപീകരിക്കും. വിവിധ രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികൾ പങ്കെടുത്ത Read More…










