മർക്കോസ് 10 : 32 – 34മൂന്നാം പ്രവചനം. ഒന്നും രണ്ടും പ്രവചനങ്ങളിൽനിന്നും, ശിഷ്യർക്ക് അതിൽ വ്യക്തത കൈവരിക്കാൻ കഴിയാഞ്ഞതിലാകണം, അവൻ വീണ്ടും പ്രവചിക്കാൻ നിർബന്ധിതനാകുന്നത്. അവൻ അവർക്ക് മുമ്പേ നടന്നു…തനിക്ക് വരാനിരിക്കുന്ന കാര്യങ്ങളെ, നിശ്ചയദാർഢ്യത്തോടെ അഭിമുഖീകരിക്കാനുള്ള ആർജ്ജവം, അവൻ നേടിക്കഴിഞ്ഞു എന്നുസാരം. കാര്യങ്ങൾ മുൻകൂട്ടിയറിഞ്ഞിട്ടും, അവിടേക്ക്‌തന്നെ നടന്നടുക്കുന്ന അവൻ, തന്റെ മരണവും സഹനവും ബോധപൂർവ്വം സ്വീകരിച്ചതിന്റെ സൂചനകളാണ്. അവന്റെ പ്രവചനങ്ങൾ അക്ഷരംപ്രതി നിറവേറുന്നത് നാം അവിടെ കാണുന്നു. അവനെ ഏല്പിക്കപ്പെടുന്നതും, മരണവിധിയും, വിജാതീയർക്ക് ഏല്പിക്കപ്പെടുന്നതും, പരിഹാസവും Read More…
Reader’s Blog
ഫ്‌ലൂയിലെ വിശുദ്ധ നിക്കോളസ് : മാർച്ച് 21
രാജ്യത്തിന്റെ വിശുദ്ധന്‍ എന്ന് വിശേഷണം നല്‍കി സ്വിറ്റ്‌സര്‍ലന്‍ഡ് ആദരിക്കുന്ന വിശുദ്ധനാണ് ബ്രദര്‍ ക്ലോസ് എന്നറിയപ്പെടുന്ന ഫ്‌ലൂയിലെ നിക്കോളസ്. കര്‍ഷകന്‍, സൈനിക നേതാവ്, രാജ്യസഭാംഗം, കൗണ്‍സിലര്‍, ന്യായാധിപന്‍, മിസ്റ്റിക് എന്നീ വേഷങ്ങളിലെല്ലാം പ്രവര്‍ത്തിച്ച അദ്ദേഹം ധാര്‍മ്മികമൂല്യങ്ങളില്‍ എന്നും അടിയുറച്ചു നിന്നിരുന്നു. തന്റെ 29ാം വയസ് മുതല്‍ ഇരുപത് വര്‍ഷത്തിലേറെ വ്രതാനുഷ്ഠാനം നടത്തിയാണ് അദ്ദേഹം വിശുദ്ധ ഗണത്തിലേക്ക് ഉയര്‍ത്തപ്പെട്ടത്. വിജ്ഞാനപ്രദമായ ഉപദേശത്തിലൂടെ സ്വിസ് കന്റോണുകള്‍ തമ്മിലുള്ള യുദ്ധം തടഞ്ഞതിലൂടെ അദ്ദേഹം നാടിന്റെ രക്ഷകനായി. ആദ്യകാല ജീവിതം 1417-ല്‍, അണ്ടര്‍വാള്‍ഡന്‍ കന്റോണിലെ Read More…
ചെറിയ ചെറിയ ത്യാഗങ്ങളിലൂടെ, സഹനങ്ങളിലൂടെ ക്രിസ്തുവിനു സാക്ഷ്യം വഹിക്കാം
മത്തായി 10 : 17 – 22പ്രഘോഷണജീവിതം ദൈവവചനപ്രഘോഷണമേഖലകളിൽ, നേരിടേണ്ടിവരുന്ന പ്രതിബന്ധങ്ങളെക്കുറിച്ചാണ് വചനഭാഗം സൂചിപ്പിക്കുന്നത്. എന്നാൽ, അവിടെല്ലാം വിവേകത്തോടും നിഷ്കളങ്കതയോടുംകൂടി വർത്തിക്കാൻ, അവൻ നമ്മോട് ആവശ്യപ്പെടുന്നു. അപകടങ്ങൾ തിരിച്ചറിഞ്ഞാൽ, അവയിൽനിന്നും ഒഴിഞ്ഞുമാറാനുള്ള വിവേകമാണ് നാം പുലർത്തേണ്ടത്. ഒഴിവാകലിനെ, ഭയം മൂലമുള്ള ഒളിച്ചോട്ടമായി കരുതരുത്. മറിച്ച്, ശക്തമായ തിരിച്ചുവരവിനുള്ള ഒരുക്കമായി വേണം കരുതാൻ. ഈയൊരു പിൻവാങ്ങൽ, കടന്നുപോകുന്ന മറ്റിടങ്ങളിൽ, സുവിശേഷപ്രഘോഷണത്തിന് ഇടമൊരുക്കുന്നു എന്നതും, വിസ്മരിക്കാനാവാത്ത സത്യമാണ്. ശിഷ്യത്വജീവിതത്തിൽ ഭയപ്പാടിനിടമില്ല. കാരണം, അവരല്ല, പരിശുദ്ധാത്മാവാണ് അവരിലൂടെ സംസാരിക്കുന്നത്. അവന്റെ നാമത്തിൽ Read More…
വിശുദ്ധ കത്ത്ബെർട്ട് : മാർച്ച് 20
ചെറിയ കുട്ടിയായിരുന്നപ്പോൾ അനാഥനായ കത്ത്ബെർട്ട് ഒരു ഇടയനായിരുന്നു, പിന്നീട് മെൽറോസ് ആബിയിൽ സന്യാസിയായി. 661-ൽ അദ്ദേഹം സെൻ്റ് ഈറ്റയെ അനുഗമിച്ചു. മെൽറോസിൻ്റെ മഠാധിപതി നിർമ്മിച്ച റിപ്പൺ ആബിയിലേക്ക് പോയി. എന്നാൽ അടുത്ത വർഷം ആൽക്ഫ്രിഡ് രാജാവ് ആ മഠം സെൻ്റ് വിൽഫ്രിഡിന് കൈമാറി. തുടർന്ന് മെൽറോസിൻ്റെ പ്രിയോറായി. കത്ത്ബെർട്ട് മിഷനറി പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും റോമൻ ആരാധനാക്രമങ്ങൾക്കനുകൂലമായി വിറ്റ്ബി കൗൺസിലിൻ്റെ തീരുമാനം അംഗീകരിക്കാൻ സെൻ്റ് കോൾമാൻ വിസമ്മതിക്കുകയും ലിൻഡിസ്ഫാർനിലെ ഒട്ടുമിക്ക സന്യാസിമാരോടൊപ്പം അയർലണ്ടിലേക്ക് കുടിയേറുകയും ചെയ്തപ്പോൾ, വിശുദ്ധ ഈറ്റയെ Read More…
ദൈവീക നിയോഗങ്ങൾക്ക് മുമ്പിൽ ആമ്മേൻ പറയുന്നവരാകാം
മത്തായി 1 : 18 – 25നീതി + വിശ്വസ്തത പരിശുദ്ധാത്മാവിനാൽ മറിയം ഗർഭിണിയായി, ജോസഫ് മറിയത്തെ സ്വീകരിച്ചു, അവൻ ശിശുവിന് യേശു എന്ന് പേരിട്ടു, അവൻ ജനങ്ങളുടെ പാപവിമോചകനാണ്, പേരിടലിലൂടെ ജോസഫ് നിയമപരമായി മറിയത്തിന്റെ ഭർത്താവായി, ദാവീദിന്റെ പുത്രനായ ജോസഫ് എന്ന അഭിസംബോധന, യേശു ദാവീദിന്റെ പുത്രനായി മാറി. മുകളിൽ പറഞ്ഞവയെല്ലാം, ദൈവീകരഹസ്യങ്ങളുടെ വെളിപ്പെടുത്തലുകളായി കണക്കാക്കാം. യേശുവിന്റെ കന്യകാജനനംതന്നെ, പഴയനിയമചരിത്രഭാഗമാണ്. യേശുവിന്റെ ജ്ഞാനത്തിലും, അവന്റെ പിതാവിലും മാതാവിലുമുള്ള സംശയം, യഹൂദരുടെ ഇടയിൽ ഉരുത്തിരിഞ്ഞു വരുന്നത്, പിന്നീട്, Read More…
മാര്‍ച്ച് 19: വിശുദ്ധ യൗസേപ്പ്
ദാവീദിന്റെ വംശത്തില്‍നിന്ന് യാക്കോബിന്റെ മകനായി വിശുദ്ധ യൗസേപ്പ് ജനിച്ചു. താനുമായി വിവാഹം നിശ്ചയം ചെയ്തിരിക്കുന്ന മേരി ഇതിനകം ഗർഭിണിയാണെന്ന് മനസിലാക്കി.”നീതിമാൻ ആയതിനാൽ അവളെ പരസ്യമായി അപമാനിക്കാൻ തയ്യാറായില്ല.” (മത്തായി 1:19), അവളെ നിശബ്ദമായി വിവാഹമോചനം ചെയ്യാൻ തീരുമാനിച്ചു. ഒരു ദൂതൻ അവനോട് പറഞ്ഞു: അവളെ ഭാര്യയായി സ്വീകരിക്കാൻ ശങ്കിക്കേണ്ട, അവൾ ഗർഭം ധരിച്ചിരിക്കുന്നത് പരിശുദ്ധാത്മാവിനാൽ ആണ്. കുട്ടി ദൈവപുത്രനാണെന്നും പറഞ്ഞു. ദൂതനെ അനുസരിച്ചുകൊണ്ട് യൗസേപ്പ് മറിയത്തെ ഭാര്യയായി സ്വീകരിച്ചു. യേശുവിൻ്റെ ജനനത്തിനു ശേഷം വിശുദ്ധ കുടുംബം യഹൂദയിലെ Read More…
ഈശോയുടെ വഴിയേ സഞ്ചരിക്കാൻ വിനയത്തോടെ പ്രാർത്ഥിക്കാം
മത്തായി 12 : 15 – 21പിൻവാങ്ങൽ പ്രവചനങ്ങളുടെ പൂർത്തീകരണമായിരുന്ന ഈശോ, ഏശയ്യാ പ്രവാചകനിലൂടെ അരുൾചെയ്യപ്പെട്ട ദൈവവചനത്തിന് ജീവൻ നല്കുന്നു. താൻ തിരഞ്ഞെടുക്കപ്പെട്ട ദൈവത്തിൻ്റെ ദാസനാണെന്നും, ആത്മാവു പ്രസാദിച്ച പിതാവിൻ്റെ പ്രിയപ്പെട്ടവനാണെന്നും, അവനറിയാമായിരുന്നു. കാരണം, ദൈവാത്മാവിനാലാണ് അവൻ നയിക്കപ്പെട്ടത്. ലോകാത്മാവിൽ നിന്നും തികച്ചും വ്യത്യസ്തമായി, അവൻ വ്യാപരിക്കുന്നു. അവൻ വിജാതീയരെ ന്യായവിധി അറിയിച്ച്, അവരുടെ പ്രത്യാശയായി മാറുന്നു. തർക്കങ്ങളുടെയോ, ബഹളങ്ങളുടെയോ, തെരുവോര ശബ്ദങ്ങളുടെയോ ശൈലിയല്ല അവൻ്റേത്. നീതിയെ, ദൈവീക നീതിയെ വിജയത്തിലെത്തിക്കുന്നതാണ് അവൻ്റെ ലക്ഷ്യം. പുകഞ്ഞതിരി കെടുത്താത്ത, Read More…
വിശുദ്ധ സിറില്‍ : മാർച്ച് 18
വളരെ ചെറുപ്പത്തില്‍ തന്നെ വിശുദ്ധ ലിഖിതങ്ങള്‍ മനപാഠമാക്കിയ ആളായിരുന്നു ജെറൂസലേമിലെ വിശുദ്ധ സിറില്‍. വിശുദ്ധ ലിഖിതങ്ങളുടെ പഠനത്തില്‍ വളരെയേറെ ആഴത്തില്‍ ചിന്തിക്കുകയും, യാഥാസ്ഥിതിക കത്തോലിക്കാ വിശ്വാസത്തിന്റെ ഒരു വലിയ സംരക്ഷകനുമായിതീര്‍ന്ന ശ്രേഷ്ഠ വ്യക്തിയായിരുന്നു വിശുദ്ധ സിറില്‍. അദ്ദേഹം ബ്രഹ്മചര്യവും, കഠിനമായ സന്യാസനിഷ്ടകളുമായി എളിയ ജീവിതം നയിക്കുകയും ചെയ്‌തു. ജെറൂസലേമിലെ പാത്രിയാര്‍ക്കീസ് ആയിരുന്ന വിശുദ്ധ മാക്സിമസ്, വിശുദ്ധന് പുരോഹിത പട്ടം നല്‍കുകയും, വിശ്വാസികള്‍ക്കിടയില്‍ സുവിശേഷ പ്രഘോഷണം നടത്തുന്നതിനും, ക്രിസ്തീയവിശ്വാസ സ്വീകരണത്തിനു തയ്യാറെടുക്കുന്നവര്‍ക്ക് വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനും അദേഹത്തെ ചുമതലപ്പെടുത്തുകയും Read More…
മാര്‍ച്ച് 17: വിശുദ്ധ പാട്രിക് മെത്രാന്‍
പാട്രിക് ബ്രിട്ടനിലെ ഒരു റോമൻ കുടുംബത്തിലാണ് ജനിച്ചത്. കുട്ടിക്കാലത്ത് അദ്ദേഹം മതപരമായ കാര്യങ്ങളിൽ കാര്യമായ ശ്രദ്ധ ചെലുത്തിയിരുന്നില്ല, ആനന്ദത്തിനായി സ്വയം അർപ്പിക്കാൻ ഇഷ്ടപ്പെട്ടു. പിന്നെ അവൻ്റെ ജീവിതം ആകെ മാറി. പതിനാറാം വയസ്സിൽ, കടൽക്കൊള്ളക്കാർ പാട്രിക്കിനെ തട്ടിക്കൊണ്ടുപോയി, അവർ അവനെ കടൽ കടന്ന് അയൽ ദ്വീപായ അയർലണ്ടിലേക്ക് കൊണ്ടുപോയി. അവിടെ അവനെ അടിമത്തത്തിലേക്ക് വിൽക്കുകയും ആടുകളെ മേയ്ക്കാൻ നിർബന്ധിക്കുകയും ചെയ്തു. ഏകാന്തതയിൽ, അവൻ പ്രാർത്ഥനയിലേക്ക് തിരിഞ്ഞു, പിന്നീട് തൻ്റെ ഏറ്റുപറച്ചിലുകളിൽ ഇങ്ങനെ എഴുതി: “ദൈവസ്നേഹം എന്നിലേക്ക് കൂടുതൽ Read More…
ഈശോയുടെ മഹത്വപൂർണ്ണമായ രൂപാന്തരീകരണത്തിന്റെ അനുഭവത്തിനായി ഈ നോമ്പുകാലത്ത് വിശ്വാസത്തോടെ പ്രാർത്ഥിക്കാം
മത്തായി 17 : 1 – 9ഉത്ഥാനത്തിന്റെ മുന്നാസ്വാദനം അവന്റെ ഈ രൂപന്തരീകരണം, ഉത്ഥാനത്തിന്റെ ഒരു മുന്നാസ്വാദനമായിരുന്നു. ഇതിലൂടെ, തന്റെ പീഡാസഹനക്കുരിശുമരണത്തിന്റെ പിന്നിലെ മഹത്വം അവൻ അവർക്ക് കാണിച്ചുകൊടുത്തു. ഇത് അനുഭവവേദ്യമായതിനാലാകണം, അതിൽത്തന്നെ തുടരാൻ, ശിഷ്യർ ആഗ്രഹിച്ചതും, താൽക്കാലിക കൂടാരങ്ങൾ പണിത്, ഈ ദൈവീകമായ അനുഭവത്തിൽ തുടരാൻ പരിശ്രമിക്കുന്നതും. അവന്റെ ഉത്ഥാനത്തിന്റെ മുന്നാസ്വാദനം ആയതിനാലാണ്, ഈ നടന്ന കാര്യങ്ങൾ ഒന്നും, തന്റെ ഉത്ഥാനത്തിന് മുമ്പ്, ആരോടും പറയരുതെന്ന്, അവൻ അവരെ വിലക്കാൻ കാരണമെന്ന് വ്യക്തം. കൂടാതെ, അവിടെ Read More…