പോളണ്ടിലെ ഒരു കൊച്ചു ഗ്രാമമായ ഡൂൺ സ്കാവോളയിൽ കോൾബെ കുടുംബത്തിൽ ജൂലിയസിന്റേയും ഭാര്യ മരിയന്നായുടേയും രണ്ടാമത്തെ പുത്രനായി 1894 ജനുവരി 8ന് മാക്സിമില്യൻ ജനിച്ചു. അന്നുതന്നെ കുഞ്ഞിനെ മാതാവിന്റെ നാമത്തിലുള്ള ഇടവകപ്പള്ളിയിൽ കൊണ്ടുപോയി മാമ്മോദീസ നൽകി. റെയ്മണ്ട് എന്ന പേരും നൽകി. മാതാവിനോട് കോൾബെ കുടുംബത്തിന് പ്രത്യേക ഭക്തിയുണ്ടായിരുന്നു. റെയ്മണ്ടും മാതാവിന്റെ സ്വരൂപത്തിന്റെ മുന്നിൽനിന്ന് പ്രാർത്ഥിക്കാൻ ഇഷ്ടപ്പെട്ടിരുന്നു. താല്പര്യത്തോടെ അവൻ കുടുംബപ്രാർത്ഥനകളിൽ പങ്കെടുക്കുമായിരുന്നു. തുണിവില്പനക്ക് കൂടുതൽ സാധ്യതയുള്ളതിനാൽ നെയ്ത്തുകാരായ കോൾബെ കുടുംബം ‘പബിയാനിസ്’ എന്ന സ്ഥലത്തേക്ക് താമസം Read More…
Reader’s Blog
നമ്മുടെ അദ്ധ്വാനങ്ങൾ ഫലപൂർണ്ണമാകാൻ ഉത്ഥിതനായ ഈശോയോട് ചേർന്നുനിൽക്കാം
യോഹന്നാൻ 21:1-12ഉത്ഥിതൻ. തന്റെ മരണശേഷം, പഴയ ജീവിതത്തിലേക്ക് മടങ്ങിപ്പോയ ശിഷ്യരെ തേടി വരുന്ന ഈശോയെ നാം കാണുന്നു. ഈശോയുടെ മരണശേഷം ഇനിയെന്ത്? എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തിയത് ഉപേക്ഷയുടെ വഴിയേ തിരികെച്ചെന്നായിരുന്നു. പത്രോസിന്റെ നേതൃത്വത്തിൽ അവർ വീണ്ടും മുക്കുവരായി മാറി വലയിറക്കുന്നു. അവരോടൊപ്പമായിരുന്ന നാളുകളിലെല്ലാം പലപ്പോഴും തന്റെ പീഡാനുഭവ മരണ ഉത്ഥാനത്തെക്കുറിച്ച് അവർക്ക് പറഞ്ഞു കൊടുത്തിരുന്നുവെങ്കിലും,അവയൊക്കെ അവർക്ക് ഉൾക്കൊള്ളാൻ കഴിഞ്ഞിരുന്നില്ല എന്ന യാഥാർത്ഥ്യം ഒന്നുകൂടി വ്യക്തമാവുകയാണിവിടെ. ഈശോയുടെ മരണത്തോടെ നിശാരരായി തങ്ങളുടെ മാനുഷിക സ്വപ്നങ്ങൾ തകർന്നു എന്നുറപ്പിച്ച Read More…
വിശുദ്ധ ഹിപ്പോളിറ്റസ് ; ഓഗസ്റ്റ് 13
ഹിപ്പോളിറ്റസ് റോമിലെ പണ്ഡിതനായ ഒരു വൈദികനും ആ കാലഘട്ടത്തിലെ ശ്രദ്ധേയനായ ദൈവശാസ്ത്ര പണ്ഡിതനുമായിരുന്നു. വി. ഇറനേവൂസിന്റെ ശിഷ്യനെന്നാണ് അദ്ദേഹം അവകാശപ്പെട്ടിരുന്നത്. വി. ജറോം അദ്ദേഹത്തെപ്പറ്റി “വിശുദ്ധനും സമര്‍ത്ഥനായ വാഗ്മിയും” എന്നാണ് പറഞ്ഞിരിക്കുന്നത്. ആദ്യകാലത്ത്, പോപ്പിനെപോലും വിമര്‍ശിക്കുന്ന ധീരനായ ഒരു വിമര്‍ശകനായിട്ടാണ് അദ്ദേഹം അറിയപ്പെട്ടത്. പാഷണ്ഡതകളെ തിരിച്ചറിഞ്ഞ് സമയത്ത് പ്രതികരിക്കാത്തതിന് പോപ്പ് സെഫിറീന്തസിനെ വിമര്‍ശിച്ചുകൊണ്ട് അദ്ദേഹം പരസ്യമായി രംഗത്തെത്തി. ത്രിത്വത്തെപറ്റി അന്നു പ്രചരിച്ചിരുന്ന തെറ്റായ വ്യാഖ്യാനങ്ങളെയെല്ലാം യുക്തിപൂര്‍വ്വം വിമര്‍ശിച്ചുകൊണ്ട് അദ്ദേഹം മുന്നില്‍ത്തന്നെ നിന്നു. പോപ്പ് സെഫിറീനൂസിന്റെ പിന്‍ഗാമി കലിസ്റ്റസ് Read More…
അനുസരണയും വിധേയത്വവും ഉള്ളവരാകാം
മത്തായി 16 : 13 – 20സഭാമക്കൾ…. സഭയുടെ വിശ്വാസത്തിനും സംവിധാനങ്ങൾക്കും, പ്രധാനപങ്കുവഹിച്ച വചനഭാഗമാണിത്. സഭാതലവനായി നിയമിതനായ, വി.പത്രോസിന്റെ വിശ്വാസപ്രഖ്യാപനം. വിവിധങ്ങളായ അത്ഭുതങ്ങൾ പ്രവർത്തിച്ച, യേശുവിനെക്കുറിച്ചുള്ള ആളുകളുടെ കാഴ്ചപ്പാടുകൾ, ഇവിടെ ചർച്ചാവിഷയമായി മാറുന്നു. അവന്റെ വാക്കുകളും പ്രവർത്തികളും, ജനങ്ങളിൽ പ്രതീക്ഷയുണർത്തി. ഒരു അസാധാരണ വ്യക്തിത്വം, അവനിൽ അവർ കണ്ടെത്തിയെന്നതിനാലാണ്, സ്നാപകയോഹന്നാൻ, ഏലിയ, ജറെമിയ, പ്രവാചകന്മാരിൽ ഒരുവൻ, എന്നിങ്ങനെയെല്ലാം അവർ അവനെ പേരിട്ട് വിളിച്ചത്. എന്നാൽ, ഈ ഉത്തരങ്ങളിലൊന്നും തൃപ്തനാകാതെ, അവൻ തന്റെ ശിഷ്യരുടെ മനോഗതം മനസ്സിലാക്കാൻ ആഗ്രഹിച്ചു. Read More…
വിശുദ്ധ ജെയ്ൻ ഫ്രാൻസെസ് ഡി ചാൻ്റൽ : ഓഗസ്റ്റ് 12
ബർഗണ്ടി പാർലമെൻ്റിൻ്റെ രാജകീയ പ്രസിഡൻ്റ് ബെനിഗ്നെ ഫ്രെമിയോട്ടിൻ്റെയും ഭാര്യ മാർഗരറ്റ് ഡി ബെർബിസിയുടെയും മകളായി 1572 ജനുവരി 28 ന് ഫ്രാൻസിലെ ഡിജോണിലാണ് ജെയ്ൻ ഫ്രാൻസെസ് ഡി ചാൻ്റൽ ജനിച്ചത് . 1592-ൽ, അവൾക്ക് 20 വയസ്സുള്ളപ്പോൾ അവൾ ബാരൺ ഡി ചാൻ്റലിനെ വിവാഹം കഴിച്ചു, അവർ ഫ്യൂഡൽ കോട്ടയായ ബർബില്ലിയിൽ താമസിച്ചു. അവരുടെ ആദ്യത്തെ രണ്ട് കുട്ടികൾ ജനിച്ച് അധികം താമസിയാതെ മരിച്ചു. അവളുടെ മൂത്ത സഹോദരി മാർഗരറ്റ് മരിച്ചപ്പോൾ, ബറോണസ് അവളുടെ മൂന്ന് ചെറിയ Read More…
ജീവിത പ്രതിസന്ധികളിൽ പ്രാർത്ഥനയിലൂടെയുള്ള ദൈവസാന്നിധ്യം അനുഭവിക്കാം
യോഹന്നാൻ 6 : 16 – 24ഭയമല്ല….സാന്നിധ്യമാകുന്ന കരുതൽ. ഈശോ തന്റെ ദൈവത്വം വെളിപ്പെടുത്തിയ അത്ഭുതമാണിത്. അപ്പം വർദ്ധിപ്പിച്ച ഈശോയുടെ ശക്തിയിൽ മാത്രം വിശ്വസിച്ച ജനങ്ങൾക്ക്, ഈ അത്ഭുതം വഴി അവൻ തന്നിലെ ദൈവത്വം വെളിപ്പെടുത്തുന്നു. യഥാർത്ഥത്തിൽ ശിഷ്യർ ഭയപ്പെടുന്നത് കൊടുങ്കാറ്റിനെ അല്ല, മറിച്ച്, വെള്ളത്തിനുമീതെ നടന്നു വന്ന യേശുവിനെ കണ്ടാണ്. കാരണം, അവന്റെ ശിഷ്യരിൽ ഏറെപ്പേരും മുക്കുവരായിരുന്നു. കടൽ പ്രതിഭാസങ്ങൾ അവർക്ക് അന്യമായിരുന്നില്ല എന്നുസാരം. എന്നാൽ അവരിൽ ഉണ്ടായ ഭയം, ആശങ്കയ്ക്ക് ഇടം നൽകുന്നതല്ല. സർവ്വപ്രതാപവാനായ Read More…
വിശുദ്ധ ക്ലാര: ഓഗസ്റ്റ് 11
വിശുദ്ധ ഫ്രാന്‍സിസ് അസീസ്സിയുടെ പ്രബോധനമനുസരിച്ച് പരിപൂര്‍ണ്ണ ദാരിദ്ര്യത്തിന്റേതായ ജീവിതം നയിച്ച ആദ്യത്തെ സന്യസ്ഥയായിരുന്നു വിശുദ്ധ ക്ലാര. 1194 ജൂലൈ 16-ന് ഇറ്റലിയിലെ അസീസ്സിയിലാണ് വിശുദ്ധ ജനിച്ചത്. സാന്‍ ഡാമിനോയിലെ ഒരു ചെറിയ കോണ്‍വെന്റിലെ സന്യാസിനീ സമൂഹത്തിന്റെ ആശ്രമാധിപയായി വിശുദ്ധ ഫ്രാന്‍സിസ് അസീസ്സി ക്ലാരയെ നിയമിച്ചു. അനുദിന പ്രാര്‍ത്ഥനാ ഗ്രന്ഥത്തില്‍ വിശുദ്ധയെക്കുറിച്ച് ഇപ്രകാരം പറഞ്ഞിരിക്കുന്നു, “വിശുദ്ധ ഫ്രാന്‍സിസിന്റെ മാതൃകയെ അനുകരിച്ചു കൊണ്ട്, അവള്‍ തന്റെ സമ്പാദ്യമെല്ലാം പാവങ്ങള്‍ക്ക് വീതിച്ചു കൊടുത്തു. ഈ ലോകത്തിന്റെ ശബ്ദകോലാഹലങ്ങളില്‍ നിന്നും അകന്ന്‍ ഗ്രാമപ്രദേശത്തുള്ള Read More…
അടയാളങ്ങൾ ആവശ്യപ്പെടാതെതന്നെ ദൈവത്തിൽ വിശ്വസിക്കാൻ നമുക്ക് കഴിയണം
മത്തായി 12 : 38 – 45വിശ്വസിക്കാൻ എന്തടയാളമാണ് നിനക്കാവശ്യം? ഏറെ സ്വീകാര്യവും വിശ്വാസയോഗ്യവുമായ യോനായുടെ കഥ അവൻ ഫരിസേയരുടേയും നിയമജ്ഞരുടേയും മുമ്പിൽ വയ്ക്കുന്നു. വരാനിരിക്കുന്ന വലിയ ഒരു അടയാളം അവൻ ഇവിടെ അനാവരണം ചെയ്യുകയാണ്, തന്റെ മരണവും ഉത്ഥാനവും. എന്നാൽ അവിശ്വാസത്തിന്റെയും അജ്ഞതയുടെയും മൂടുപടമണിഞ്ഞവർക്ക് ഇതു അഗ്രാഹ്യമായ ഒരു അടയാളമായി മാറി. അവന്റെ കൂടെനടന്ന് എല്ലാം കണ്ടും കേട്ടും അനുഭവിച്ചും വളർന്ന ശിഷ്യർക്കോ, അവന്റെ ഈ വാക്കുകൾ, ഉത്ഥാനശേഷം വലിയ വിശ്വാസത്തിന്റെ അടയാളവുമായി മാറി. യോനായുടെ Read More…
വിശുദ്ധ ലോറൻസ് : ഓഗസ്റ്റ് 10
AD 225 ഡിസംബർ 31 -നാണ് വിശുദ്ധ ലോറൻസ് ജനിച്ചത്. ഗ്രീസിൽ ജനിച്ച പ്രശസ്ത അധ്യാപകനായ സീസറഗുസ്റ്റയിൽ (ഭാവിയിലെ പോപ്പ് സിക്സ്റ്റസ് രണ്ടാമനെ) ലോറൻസ് കണ്ടുമുട്ടി. അവർ ഒരുമിച്ച് സ്പെയിനിൽ നിന്ന് റോമിലേക്ക് യാത്ര ചെയ്തു. 257-ൽ സിക്‌സ്റ്റസ് മാർപ്പാപ്പയായപ്പോൾ , 32 വയസ്സ് മാത്രം പ്രായമുള്ള ലോറൻസിനെ ഡീക്കനായി നിയമിക്കുകയും പിന്നീട് കത്തീഡ്രൽ പള്ളിയിൽ സേവനമനുഷ്ഠിച്ച ഏഴ് ഡീക്കന്മാരിൽ ആദ്യത്തെയാളായ “റോമിലെ ആർച്ച്ഡീക്കൻ ” ആയി നിയമിക്കുകയും ചെയ്തു. സഭയുടെ ഖജനാവിൻ്റെയും സമ്പത്തിൻ്റെയും സംരക്ഷണവും അശരണർക്കുള്ള Read More…
ജിജിഎം ഇൻറർനാഷണൽ മിഷൻ കോൺഗ്രസ് കൺവെൻഷൻ
മിഷനെ അറിയാനും, സ്നേഹിക്കാനും, വളർത്താനും ഫിയാത്ത് മിഷന്റെ നേതൃത്വത്തിൽ കഴിഞ്ഞ 5 വർഷങ്ങളിലും തുടർച്ചയായി സംഘടിപ്പിക്കപ്പെട്ട ജിജിഎം ഇൻറർനാഷണൽ മിഷൻ കോൺഗ്രസിന്റെ ആറാമത് കൺവെൻഷൻ, ചങ്ങനാശ്ശേരി ചെത്തിപ്പുഴ തിരുഹൃദയ ദൈവാലയം, ക്രിസ്തു ജ്യോതി ക്യാമ്പസ് എന്നിവിടങ്ങളിൽ വച്ച് ഏപ്രിൽ 28 മുതൽ മെയ് 4 വരെ നടത്തപ്പെടുന്നു. അതിനു മുന്നോടിയായി ചെത്തിപ്പുഴ തിരുഹൃദയ ദേവാലയത്തിൽ വച്ച് നടത്തപ്പെട്ട സമ്മേളനത്തിൽ തിരുഹൃദയ ആശ്രമത്തിൻ്റെ പ്രിയോരും ദൈവാലയ വികാരിയുമായ ഫാ. തോമസ് കല്ലുകുളം അദ്ധ്യക്ഷത വഹിക്കുകയും ചങ്ങനാശ്ശേരി അതിരൂപത ആർച്ച് Read More…










