Daily Saints Reader's Blog

വി. ചാള്‍സ് ബോറോമിയോ: നവംബർ 4

ഇറ്റലിയിലെ മിലാനിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരും ധനികരുമടങ്ങുന്ന ഒരു കുടുംബത്തിലാണ് ചാള്‍സ് ബൊറോമിയോ ജനിച്ചത്. അപ്പനായ ഗിബർട്ടോ ബൊറോമിയോ പ്രഭുവിന്റെയു കുടുംബത്തിന്റെയും അച്ചടക്കവും ശിക്ഷണവും അമ്മയായ മാർഗരിറ്റായുടെ ഈശോയെ കുറിച്ചുള്ള കഥകളും ഉത്തമ ക്രൈതവ ജീവിതം നയിക്കേണ്ടതിനെ കുറിച്ചുള്ള ആവേശകരമായ പഠിപ്പിക്കലുകളും , ഈശോയ്ക്ക് വേണ്ടി ജീവിക്കാൻ ചാൾസിനെ പ്രേരിപ്പിച്ചു. ചാൾസിന്റെ ഒമ്പതാം വയസിൽ അമ്മ മരിച്ചു. തന്റെ കഴിവുകളും സമ്പത്തും സഹജീവികൾക്കു കൂടി അർഹതപ്പെട്ടതാണെന്ന ചിന്ത ചാൾസിന് ചെറുപ്പം മുതലേ ഉണ്ടായിരുന്നു. 12-ാം വയസിൽ ആത്മീയ ജീവിതം Read More…

Daily Saints Reader's Blog

സകല മരിച്ചവിശ്വാസികളുടെയും തിരുനാൾ ; നവംബർ 2

നവംബർ 2 തിരുസഭ സകല മരിച്ചവിശ്വാസികളുടെയും തിരുനാൾ ആചരിക്കുന്നു. ഓരോവിശ്വാസ പ്രമാണത്തിലും നാം ഇപ്രകാരം പ്രഖ്യാപിക്കാറുണ്ട് പുണ്ണ്യവാളന്മാരുടെ ഐക്യത്തിൽ ഞങ്ങൾ വിശ്വസിക്കുന്നു. ഇതൊരു വലിയ വിശ്വാസസത്യമായിട്ടാണ് സഭ പ്രഖ്യാപിക്കുന്നത്. ഇതിലൂടെ വിരൽചൂണ്ടുന്നത് തിരുസഭ എന്നത് ജീവിച്ചിരിക്കുന്നവരായ നമ്മളുടെയും സ്വർഗ്ഗത്തിലായിരിക്കുന്ന സകല മരിച്ചവിശ്വാസികളുടെയും ഒരു കൂട്ടായിമ ആണെന്നാണ്. ശുദ്ധീകരണാത്മാക്കളുടെ ദിനമായ ഇന്ന് പൂർണദണ്ഡവിമോചനം അനുവദനീയമാണ്. മരിച്ച വിശ്വാസികൾക്കുവേണ്ടിയുള്ള പ്രത്യേക ദണ്ഡവിമോചന പ്രാർത്ഥനകൾ ഇന്നേ ദിവസം നടത്തപ്പെടുന്നു. വർഷത്തിൽ നവംബർ 1 മുതൽ 8 വരെ പൂർണ്ണ ദണ്ഡവിമോചനത്തിനും അല്ലാത്ത Read More…

Pope's Message Reader's Blog

മക്കളെ നഷ്ടപ്പെട്ട മാതാപിതാക്കൾക്കുവേണ്ടി പ്രാർത്ഥിക്കാൻ ആഹ്വാനം ചെയ്‌ത്‌ ഫ്രാൻസിസ് പാപ്പാ

മക്കളെ നഷ്ടപ്പെടുന്നതിലുള്ള വേദന അതികഠിനമെന്ന് ഫ്രാൻസിസ് പാപ്പാ. മകനെയോ മകളെയോ നഷ്ടപ്പെട്ട മാതാപിതാക്കളോട് പറയാൻ നമുക്ക് വാക്കുകളില്ലെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. മക്കളെ നഷ്ടപ്പെട്ട മാതാപിതാക്കൾക്കുവേണ്ടി പ്രാർത്ഥിക്കുക, എന്ന, നവംബർ മാസത്തിലേക്കുള്ള പ്രാർത്ഥനാനിയോഗമടങ്ങിയ വീഡിയോ സന്ദേശത്തിലാണ് പാപ്പാ ഇങ്ങനെ പറഞ്ഞത്. പങ്കാളിയെ നഷ്ടപ്പെട്ടവരെ വിധവയെന്നോ വിധുരനെന്നോ വിളിക്കുകയും, മാതാപിതാക്കൾ നഷ്ടപ്പെട്ട മക്കളെ അനാഥരെന്ന് വിളിക്കുകയും ചെയ്യുമ്പോൾ, മക്കളെ നഷ്ടപ്പെട്ട മാതാപിതാക്കൾക്കായി പ്രത്യേകം ഒരു പേരുപോലുമില്ലെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. മക്കളെക്കാൾ കൂടുതൽ കാലം ജീവിച്ചിരിക്കുക എന്നത് സാധാരണമല്ലെന്ന് ഓർമ്മിപ്പിച്ച പാപ്പാ, Read More…

Daily Saints Reader's Blog

സകല വിശുദ്ധരുടെയും തിരുനാള്‍: നവംബർ 1

എല്ലാ വർഷവും നവംബർ ഒന്നിന് തിരുസഭ എല്ലാ വിശുദ്ധരുടെയും തിരുനാൾ ആഘോഷിക്കുന്നു. രണ്ടാം നൂറ്റാണ്ടു മുതല്‍ ക്രൈസ്തവര്‍ വിശുദ്ധരെയും രക്തസാക്ഷികളെയും ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്നതായി തെളിവുകളുണ്ട്. രണ്ടാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ എഴുതിയ പോളികാര്‍പ്പിന്റെ രക്തസാക്ഷിത്വത്തില്‍ ഈ വസ്തുത വ്യക്തമാണ്. പതിവുപോലെ, അതിനുശേഷം അവര്‍ വലിയ മൂല്യമുള്ള സ്വര്‍ണ്ണത്തെക്കാള്‍ പരിശുദ്ധമായ അവന്റെ അസ്ഥികള്‍ ശേഖരിക്കുകയും ഏറ്റവും അനുയോജ്യമായ സ്ഥലത്തു സ്ഥാപിക്കുകയും ചെയ്തു. അതുവഴി അവര്‍ ഒന്നിച്ചു കൂടുമ്പോള്‍ അവന്റെ രക്തസാക്ഷിത്വം ഓര്‍മ്മിക്കാനും അവനെ ഓര്‍ത്തു ആനന്ദിക്കുവാനും ശ്രദ്ധിച്ചിരുന്നു. പൊതുവായി Read More…

Reader's Blog Social Media

അവർണനീയമായ ദാനത്തിനു കർത്താവേ, നന്ദി!

അവർണനീയമായ ദാനത്തിനു കർത്താവേ, നന്ദി! പ്രിയ ബഹുമാനപ്പെട്ട വൈദികരേ, സമർപ്പിതരേ, സഹോദരങ്ങളേ, മക്കളേ, നമ്മുടെ പരിശുദ്ധ കുർബാനയിലെ കൈവയ്‌പുപ്രാർഥനയിൽ ഇങ്ങനെ പറയുന്നുണ്ട്: ‘റൂഹാദ്ക്കുദ്‌ശായുടെ കൃപാവരത്താൽ യഥാർഥ പൗരോഹിത്യത്തിന്റെ പദവികൾ കൈവയ്‌പുവഴി നൽകപ്പെടുന്നു. വിശ്വാസികൾക്ക് ആത്മീയശുശ്രൂഷ ചെയ്യുന്നതിനു പരിശുദ്ധമായ സഭാശരീരത്തിലെ സവിശേഷ അംഗങ്ങളാകാൻ നിസാരരും ബലഹീനരുമായ ഞങ്ങളെ അങ്ങു കാരുണ്യാതിരേകത്താൽ യോഗ്യരാക്കി.’ ഇപ്രകാരം കർത്താവിന്റെ കാരുണ്യാതിരേകത്താൽ വിശ്വാസികൾക്ക് ആത്മീയ ശുശ്രൂഷ ചെയ്യുന്നതിനു യോഗ്യനാക്കപ്പെട്ട നിസാരനും ബലഹീനനുമായ ഒരു എളിയദാസനാണു ഞാൻ. കർത്താവിന്റെ അജഗണത്തെ നയിക്കാനും പഠിപ്പിക്കാനും വിശു ദ്ധീകരിക്കാനുമുള്ള Read More…

Reader's Blog Social Media

മാർ തോമസ് തറയിൽ ചങ്ങനാശ്ശേരി അതിരൂപതയുടെ ആർച്ച് ബിഷപ്പായി സ്ഥാനമേറ്റു…

ചങ്ങനാശേരി അതിരൂപതയുടെ ആർച്ച് ബിഷപ്പായി മാർ തോമസ് തറയിൽ അഭിഷിക്തനായി. കത്തീഡ്രൽ ദേവാലയാങ്കണത്തിൽ പ്രത്യേകം ഒരുക്കിയ ദേവാലയത്തിൽ നടന്ന ശുശ്രൂഷ ഏൽക്കൽ ചടങ്ങിൽ സഭാധ്യക്ഷൻ മാർ റാഫേൽ തട്ടിൽ മുഖ്യകാർമികനായി. രാവിലെ 8.45-ന് അരമനയിൽനിന്ന് നിയുക്ത ആർച്ച് ബിഷപ്പും ബിഷപ്പുമാരും കത്തീഡ്രൽ ദേവാലയാങ്കണത്തിൽ എത്തി. തുടർന്ന് അവർ തിരുവസ്ത്രങ്ങളണിഞ്ഞ് ഘോഷയാത്രയായി സ്ഥാനാരോഹണ ശുശ്രൂഷ വേദിയിലേക്ക് ആഗതരായി. ഈ സമയം നൂറ്റൊന്ന് ആചാര വെടികളും പള്ളിമണികളും മുഴങ്ങി. ഒൻപതരയോടെ ചടങ്ങുകൾ തുടങ്ങി. ചങ്ങനാശേരി ആർച് ബിഷപ് മാർ ജോസഫ് Read More…

Meditations Reader's Blog

ബാഹ്യശുദ്ധിയെക്കാൾ ഹൃദയപരിശുദ്ധിക്ക് പ്രാധാന്യം നൽകാം

ലൂക്കാ 11 : 37 – 44വിരുന്നുമേശ….ഹൃദയത്താഴം… ശുദ്ധിയാണ് ചിന്താവിഷയം. ശുദ്ധതയുടെ ആന്തരീകഭാവം അവൻ അവരെ പഠിപ്പിക്കുന്നു. എല്ലാറ്റിനും ഉപരി ഹൃദയപരിശുദ്ധിയാണെന്നു അവൻ വ്യക്തമാക്കുന്നു. നമ്മേയും, നമ്മുടെ ഉള്ളും സൃഷ്ടിച്ചത് ദൈവമാണെന്നിരിക്കെ, അതിൽ ഒന്ന് മോശമാകുമോ? സ്രഷ്ടാവിന് തന്റെ സൃഷ്ടിയിൽ തെറ്റുപറ്റുമോ? ഉള്ള് ശുദ്ധമെങ്കിൽ പുറവും ശുദ്ധം. ഉള്ള് ദുഷിച്ചതെങ്കിൽ ഉള്ളിൽനിന്നും വരുന്നവ എങ്ങനെ ശുദ്ധമാകും? കപടഭക്തിയേക്കാൾ ഉള്ള് തുറന്നുള്ള ദാനധർമ്മനാണ് അഭികാമ്യം. ആത്മീയശുദ്ധിക്ക് ഔദാര്യം ഏറെ ഗുണം ചെയ്യും. എന്നാൽ, അത് ഹൃദയത്തിൽ നിന്നും ആകണമെന്ന് Read More…

Daily Saints Reader's Blog

വിശുദ്ധ അൽഫോൺസസ് റോഡ്രിഗസ് :ഒക്ടോബർ 31

1531-ല്‍ സ്പെയിനിലെ ഒരു കുടുംബത്തിലെ പതിനൊന്ന്‍ മക്കളില്‍ മൂന്നാമത്തവനായാണ്‌ വിശുദ്ധ അല്‍ഫോണ്‍സസ് റോഡ്രിഗസിന്റെ ജനനം. അദ്ദേഹത്തിന് പതിനൊന്നു വയസ്സായപ്പോള്‍ മൂത്ത സഹോദരന്റെ കൂടെ അദ്ദേഹത്തെയും ഒരു ജെസ്യൂട്ട് കോളേജിലേക്കയച്ചു. 1557-ല്‍ അദ്ദേഹം നല്ല സ്വഭാവഗുണങ്ങള്‍ ഉള്ള ഒരു സ്ത്രീയെ വിവാഹം ചെയ്തു. 5 വർഷത്തിനുശേഷം ഭാര്യയും രണ്ട് കുട്ടികളും മരണപ്പെട്ടു. പിന്നീട് ഒരു മകൻ മാത്രമായിരുന്നു അവശേഷിച്ചത്. ഈ ദുരിതങ്ങൾ തന്റെ പാപങ്ങൾ മൂലമാണ് തനിക്ക് വന്നതെന്നു അദ്ദേഹം വിശ്വസിച്ചു. ഇനി ഒരു ചെറിയ പാപം പോലും Read More…

Daily Saints Reader's Blog

വിശുദ്ധ മാർസെല്ലസ് ദി സെഞ്ചൂറിയൻ: ഒക്ടോബർ 30

വിശുദ്ധ മാർസെല്ലസ് ഓഫ് ടാംഗിയർ അല്ലെങ്കിൽ വിശുദ്ധ മാർസെല്ലസ് ദി സെഞ്ചൂറിയൻ മൂന്നാം നൂറ്റാണ്ടിൻ്റെ മധ്യത്തിൽ – 298 എഡി ഒരു റോമൻ ശതാധിപനായിരുന്നു. കത്തോലിക്കാ സഭയിൽ ഒരു രക്തസാക്ഷി-വിശുദ്ധനായി ആദരിക്കപ്പെടുന്നു. അദ്ദേഹത്തിൻ്റെ തിരുനാൾ ഒക്ടോബർ 30 ന് ആഘോഷിക്കുന്നു. 298 ജൂലൈയിൽ മാക്‌സിമിയൻ ചക്രവർത്തിയുടെ ജന്മദിനാഘോഷ വേളയിൽ , മാർസെല്ലസ് തൻ്റെ പദവിയുടെ ചിഹ്നം വലിച്ചെറിഞ്ഞുകൊണ്ട് തൻ്റെ ക്രിസ്തീയ വിശ്വാസം പരസ്യമായി പ്രകടിപ്പിക്കുകയും താൻ ഒരു ദൈവത്തെ മാത്രമേ ആരാധിക്കുന്നുള്ളൂ എന്ന് പ്രഖ്യാപിക്കുകയും ചെയ്തു. തുടർന്ന് Read More…

Meditations Reader's Blog

ആരും നമ്മെ വഴിതെറ്റിക്കാതിരിക്കാൻ ജാഗരൂകരായിരിക്കാം

മർക്കോസ് 13 : 1 – 8, 21 – 23മുന്നറിയിപ്പുകൾ. ജെറുസലേം ദേവാലയത്തിന്റെ നാശം പ്രവചിക്കുന്ന യേശു. പിന്നീട് അത് യാഥാർഥ്യമായതായി ചരിത്രം സാക്ഷിക്കുന്നു. ഇതിന്റെ എല്ലാം സൂചന ഒന്നുമാത്രം. അവന്റെ രണ്ടാമത്തെ ആഗമനവും യുഗാന്ത്യവുമാണ്. ദേവാലയനാശവും യുഗാന്ത്യവും അവിടുത്തെ രണ്ടാമത്തെ ആഗമനവും ഒരുമിച്ചു സംഭവിക്കുമെന്ന് ആളുകൾ കരുതി. എന്നാൽ, ഇവയോട് ബന്ധപ്പെട്ടു, തെറ്റിദ്ധരിപ്പിക്കപ്പെടാൻ സാധ്യതയുള്ള മേഖലകളിൽ, ജാഗരൂകത പാലിക്കാൻ അവൻ അവരെ ഉപദേശിക്കുന്നു. വ്യാജമിശിഹാമാർ വരെ പ്രത്യക്ഷപ്പെടും. ആളുകളെ തെറ്റിദ്ധരിപ്പിക്കാൻ, അത്ഭുതങ്ങളും അടയാളങ്ങളും വരെ Read More…