News Reader's Blog

ഹരീഷ് റാണ അന്തരിച്ചു; രാജ്യത്തെ ആദ്യ ദയാമരണം

രാജ്യത്തെ ആദ്യ ദയാമരണത്തിന് സുപ്രീം കോടതി അനുമതി നൽകിയ ഹരീഷ് റാണ വിട വാങ്ങി. ഡൽഹി എയിംസ് ആശുപത്രിയിലാണ് അന്ത്യം.13 വർഷമായി കോമയിലായിരുന്നു ഹരീഷ് റാണ. ദയാവധം നിയമവിധേയമാക്കിയതിന് ശേഷമുള്ള ആദ്യ വിധിയാണിത്. ഹരീഷ് റാണയുടെ ജീവന്‍ രക്ഷാ ചികിത്സ പിന്‍വലിക്കാന്‍ അനുവദിക്കണമെന്ന ഹര്‍ജിയിൽ സുപ്രീംകോടതി അനുമതി നൽകിയിരുന്നു. ഹരീഷ് റാണയുടെ മാതാപിതാക്കളായിരുന്നു ദയാവധത്തിന് അനുമതി തേടി സുപ്രീംകോടതിയെ സമീപിച്ചിരുന്നത്. ഹരീഷ് റാണയുടെ ദയാമരണത്തിനായുള്ള നടപടികള്‍ കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു. ഫീഡിങ് ട്യൂബും ഓക്സിജൻ സപ്പോർട്ടും ആദ്യം Read More…

News Reader's Blog

ക്രൈസ്തവ വിശുദ്ധദിനങ്ങളിലെ പരീക്ഷാ നടത്തിപ്പ് പ്രതിഷേധാർഹം

ഓശാന ഞായർ, പെസഹാവ്യാഴം, ഈസ്റ്റർ എന്നീ ദിനങ്ങളിൽ ദേശീയതലത്തിലുള്ള പരീക്ഷകളും മറ്റു പരിശീലനപരിപാടികളും നടത്താനുള്ള സർക്കാർ നടപടിയിൽ സീറോമലബാർ സഭ ശക്തമായ പ്ര തിഷേധം രേഖപ്പെടുത്തുന്നു. ക്രൈസ്തവവിശ്വാസികളെ സംബന്ധിച്ചിടത്തോളം ഏറ്റവും പവിത്രമായ വിശുദ്ധ ദിവസങ്ങളിൽ പരീക്ഷകൾ ക്രമീകരിക്കുന്നത് ആരാധനാസ്വാതന്ത്ര്യത്തിന്റെ നേരിട്ടുള്ള ലംഘനമാണ്. ഇത്തരം തീരുമാനങ്ങൾ ന്യൂനപക്ഷങ്ങൾക്കെതിരേയുള്ള ആസൂത്രിതമായ നീക്കമായിട്ടാണ് മനസിലാക്കേണ്ടത്. ക്രൈസ്തവവിശ്വാസത്തിൽ ഏറ്റവും പ്രധാനപ്പെട്ട പ്രാർഥനാദിനങ്ങളെ തുടർച്ചയായി സർക്കാർ അവഗണിക്കുന്നത് ഗൗവരവകരമായ വിവേചനമാണ്. ലക്ഷക്കണക്കിനു വിദ്യാർഥികളെയും അധ്യാപകരെയും ഉദ്യോഗസ്ഥരെയും ഒരേപോലെ പ്രതിസന്ധിയിലാക്കുന്ന ഈ നടപടി മതേതര രാജ്യത്തിന്റെ Read More…

Reader's Blog Social Media

മതസ്വാതന്ത്യത്തിന്മേലുള്ള അന്യായമായ കടന്നുകയറ്റമാണ്…

കൊച്ചി: ക്രൈസ്തവരുടെ പുണ്യദിനങ്ങളായ പെസഹാ വ്യാഴാഴ്ചയും ഈസ്റ്റര്‍ ഞായറാഴ്ചയും അഖിലേന്ത്യാ എന്‍ജിനീയറിംഗ് എന്‍ട്രന്‍സ് പരീക്ഷകള്‍ നടത്തുവാനുള്ള തീരുമാനം ഉപേക്ഷിക്കണമെന്ന് കെസിബിസി. ക്രൈസ്തവര്‍ വിശുദ്ധമായി ആചരിക്കുന്ന തിരുനാള്‍ ദിനങ്ങളില്‍ മത്സരപരീക്ഷകള്‍ നടത്തുന്നത് ക്രിസ്തീയ യുവജനങ്ങള്‍ക്ക് തങ്ങളുടെ മതവിശ്വാസം സ്വതന്ത്രമായി ആചരിക്കുവാന്‍ ഇന്ത്യന്‍ ഭരണഘടന നല്‍കുന്ന മൗലീകാവകാശത്തിന്റെ ലംഘനമാണെന്ന് കെസിബിസി നിരീക്ഷിച്ചു. പലപ്പോഴും ആവര്‍ത്തിക്കപ്പെടുന്ന ഈ പ്രവണത ക്രൈസ്ത ന്യൂനപക്ഷത്തിന്റെ മതസ്വാത ന്ത്യത്തിന്മേലുള്ള അന്യായമായ കടന്നുകയറ്റമാണ്. ആയതിനാല്‍ ഈ വര്‍ഷത്തെ പെസഹാ, ഈസ്റ്റര്‍ ദിവസങ്ങളില്‍ നടത്തുവാന്‍ നിശ്ചയിച്ചിരിക്കുന്ന മത്സപരീക്ഷകള്‍ മാറ്റിവയ്ക്കണമെന്ന് Read More…

Faith Reader's Blog Social Media

അനുതാപം ഭയത്തിൽ നിന്നോ നിരാശയിൽ നിന്നോ ഉണ്ടാകേണ്ട ഒന്നല്ല…

മാത്യു ചെമ്പുകണ്ടത്തിൽ കത്തോലിക്കാ സഭയെ സംബന്ധിച്ചിടത്തോളം “വിഭൂതിത്തിരുനാൾ” (Ash Wednesday) വലിയ നോമ്പിൻ്റെ (Lent) ആരംഭത്തെ കുറിക്കുന്ന വളരെ പ്രധാനപ്പെട്ട ഒരു ദിവസമാണ്. ലൂഥറൻസ്, ആംഗ്ലിക്കൻസ്, മെതഡിസ്റ്റ്, പ്രസ്ബിറ്റേറിയൻസ് തുടങ്ങിയ പ്രൊട്ടസ്റ്റൻ്റ് വിഭാഗങ്ങളും വിഭൂതി തിരുനാൾ ആചരിക്കുന്നുണ്ട്. ഈ ദിവസത്തിൻ്റെ ഏറ്റവും പ്രധാനപ്പെട്ട ശുശ്രൂഷ നെറ്റിയിൽ ചാരം പൂശുന്നതാണ്. തലേവർഷത്തെ ഓശാന ഞായറിൽ ഉപയോഗിച്ച കുരുത്തോലകൾ കത്തിച്ചുണ്ടാക്കുന്ന ചാരമാണ് ഇതിനായി ഉപയോഗിക്കുന്നത്. വിഭൂതിയാചരണത്തിൻ്റെ ഭാഗമായി നെറ്റിയിൽ ചാരം പൂശുമ്പോൾ കേരളത്തിലെ സഭകളിൽ ഇപ്പോൾ പതിവായി കേൾക്കുന്ന ഒരു Read More…

News Reader's Blog

കന്യാസ്ത്രീകൾക്ക് പെൻഷൻ അനുവദിച്ചോ ?

2026 ജനുവരി 28 ന് കൂടിയ മന്ത്രി സഭായോഗം, 50 വയസിനു മേൽ പ്രായമുള്ള അവിവാഹിതരായ സ്ത്രീകൾക്ക് നൽകുന്ന പെൻഷൻ, മഠങ്ങൾ, ഉപവിശാലകൾ, ആശ്രമങ്ങൾ, മതസ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്ന കന്യാസ്ത്രീകൾ ഉൾപ്പെടെയുള്ള അർഹരായ സ്ത്രീകൾക്ക് ലഭ്യമാക്കുന്നതിനുള്ള തടസങ്ങൾ നീക്കാനുള്ള തീരുമാനത്തെ കന്യസ്ത്രീകൾക്കു മാത്രമായി പെൻഷൻ അനുവദിച്ചു എന്ന രീതിയിൽ വക്രീകരിച്ചു നടന്നുവരുന്ന പ്രചരണത്തിലെ വാസ്തവം അറിയേണ്ടതുണ്ട്. 50 വയസിനു മേൽ പ്രായമുള്ള അവിവാഹിതരായ സ്ത്രീകൾക്ക് നൽകുന്ന പെൻഷന്റെ മാനദണ്ഡങ്ങളായി, GO (MS) 14/2001 എന്ന നമ്പറിൽ 31/03/2011 Read More…

Daily Saints Reader's Blog

ജനുവരി 14 :വിശുദ്ധ ദേവസഹായം പിള്ളയുടെ തിരുനാൾ

ഫാ. ജയ്സൺ കുന്നേൽ mcbs ജനുവരി 14 ഭാരതത്തിലെ ആദ്യത്തെ അല്‌മായ രക്തസാക്ഷി വിശുദ്ധനായ ദേവസഹായം പിള്ളയുടെ തിരുനാൾ ദിനം. 2022 മെയ് മാസം പതിനഞ്ചാം തിയതിയാണ് ഫ്രാൻസീസ് മാർപാപ്പ ദേവസഹായം പിള്ളയെ വിശുദ്ധരുടെ പദവിയിലേക്ക് ഉയർത്തിയത്. ഏഴു വർഷം മാത്രം കത്തോലിക്കനായി ജീവിച്ച് അതിൽ മൂന്നു വർഷവും ജയിലിൽ കൊടിയ പീഡനകൾക്കു നടുവിൽ ക്രൈസ്തവ വിശ്വാസത്തിനു വേണ്ടി നിലകൊണ്ട വിശുദ്ധൻ്റെ ജീവിതത്തിലൂടെ നമുക്കൊന്നു യാത്ര ചെയ്യാം. 1712 ഏപ്രിൽ 22 ന് പഴയ തിരുവതാംകൂർ രാജ്യത്തിൻ്റെ Read More…

News Reader's Blog

അസാധാരണ കൺസിസ്റ്ററിയിൽ ഒത്തുചേർന്ന് പരിശുദ്ധ പിതാവും കർദ്ദിനാൾ സംഘവും

പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പായും കർദ്ദിനാൾ സംഘവും അസാധാരണ കൺസിസ്റ്ററിയിൽ. ജനുവരി ഏഴ്, എട്ട് തീയതികളിലായി വത്തിക്കാനിൽ നടക്കുന്ന വിവിധ സമ്മേളനങ്ങളിൽ, സഭാപരമായ രേഖകൾ, സഭയുടെ മിഷനറി സ്വഭാവം, കൂരിയയുടെ പ്രാധാന്യം, പ്രാദേശികസഭകളുമായുള്ള ബന്ധം, സിനഡാത്മകത, ആരാധനക്രമം തുടങ്ങിയ വിവിധ വിഷയങ്ങൾ വിചിന്തനം ചെയ്യപ്പെടും. പ്രത്യേകമായി, “എവഞ്ചേലി ഗൗദിയും” (Evangelii gaudium), “പ്രെദിക്കാത്തെ എവഞ്ചേലിയും” (Praedicate Evangelium) എന്നീ പ്രമുഖ രേഖകൾ വിചിന്തനങ്ങളിൽ പ്രത്യേക സ്ഥാനം പിടിക്കും. ലിയോ പതിനാലാമൻ പാപ്പാ വിളിച്ചുകൂട്ടുന്ന ആദ്യ അസാധാരണ Read More…

Reader's Blog Sermons Social Media

തിരുപ്പിറവി: ആട്ടിടയന്മാർ നൽകുന്ന പാഠങ്ങൾ…

ഫാ. ജയ്സൺ കുന്നേൽ MCBS പുൽക്കൂട്ടിലെ ഉണ്ണീശോയുടെ മുമ്പിൽ നിൽക്കുമ്പോൾ അസൂയ തോന്നുന്ന ഒരു കൂട്ടരുണ്ട്. തിരിപ്പിറവിയുടെ ശാലീനതയും സൗന്ദര്യവും സമാധാനവും ഹൃദയത്തിലേറ്റുവാങ്ങിയ ഈ ഭൂമിയിലെ എളിയ മനുഷ്യർ. ശക്തനായവനെ എളിയ സഹചര്യത്തിൽ കണ്ടുമുട്ടിയ വിനീതഹൃദയർ. ആട്ടിടയന്മാരാണ് തിരുപ്പിറവിയുടെ ദിനത്തിൽ എന്നിൽ വിശുദ്ധ അസൂയ ജനിപ്പിക്കുന്ന ഗണം. സകല ജനത്തിനും വേണ്ടിയുള്ള സന്തോഷത്തിൻ്റെ വലിയ സദ്‌വാർത്ത ദൈവഭൂതൻ ആദ്യം അറിയച്ചത് അവരെയാണ്.”ദൂതന്‍ അവരോടു പറഞ്ഞു: ഭയപ്പെടേണ്ടാ. ഇതാ, സകല ജനത്തിനും വേണ്ടിയുള്ള വലിയ സന്തോഷത്തിന്‍റെ സദ്വാര്‍ത്ത ഞാന്‍ Read More…

Reader's Blog Social Media

‘എല്ലാത്തിനും അതിന്റേതായ സമയമുണ്ട് ദാസാ’…

റിന്റോ പയ്യപ്പിള്ളി കല്യാണത്തിന് താലി വാങ്ങിക്കാൻപോലും പൈസയില്ലാതിരുന്നൊരു ചെറുപ്പക്കാരനുണ്ടായിരുന്നു… സ്വന്തം കല്യാണത്തെക്കുറിച്ച് ആ മനുഷ്യൻ ഓർത്തെടുക്കുന്ന രംഗങ്ങൾ അതിമനോഹരമാണ്… കല്യാണത്തിന് ഡ്രസും സാധനങ്ങളും വാങ്ങിക്കാൻ പൈസയില്ലാതിരുന്നപ്പോ കൂട്ടുകാരനായ ഇന്നസന്റ് ഒരു 400 രൂപ കൈയിലേക്ക് വച്ചു കൊടുത്തു… അത്രേം പൈസ കൂട്ടുകാരന്റെ കൈയിൽ ഒരിക്കലുമുണ്ടാവില്ലെന്ന് അവനറിയാമായിരുന്നു…. എവിടുന്നാ ഈ പൈസയെന്ന് ചോദിച്ചപ്പോ കൂട്ടുകാരനായ ഇന്നസന്റിന്റെ മറുപടിയിങ്ങനെ… ”അത് ഭാര്യ ആലീസിന്റെ വള.. ആ വളയ്ക്ക് മാർവാടിയുടെ കടയിൽകിടന്ന് നല്ല പരിചയമുണ്ട്…ഈ പൈസ നീയിപ്പോ കൊണ്ടൊക്കോ…” ആ നാനൂറ് Read More…

Faith Reader's Blog Social Media

കൃപാസനത്തെക്കുറിച്ചു പ്രവചിച്ച പ്രശാന്തച്ചൻ…

ജോസഫ് ദാസൻ അത്ഭുതപ്രവർത്തകനായ, കൃപാസനത്തെക്കുറിച്ചു പ്രവചിച്ച പ്രശാന്തച്ചൻ! കൗമാരകാലത്താണ് അച്ചനെ ഞാൻ ആദ്യമായി കാണുന്നത്. വിശുദ്ധി പ്രസരിക്കുന്ന പുഞ്ചിരിയുള്ള ആ വൈദീകനെ സ്നേഹസേനയിൽ വായിച്ച അത്ഭുതപ്രവർത്തകരായ വിശുദ്ധരെ കാണുന്ന പോലെയാണ് ഞാൻ കണ്ടിരുന്നത്. ഇസ്‌ലാം മത വിശ്വാസികൾ ഉൾപ്പെടെ എന്റെ നിരവധി കൂട്ടുകാരെ ഞാൻ അച്ചന്റെ അടുക്കൽ പ്രാർത്ഥിക്കാൻ കൊണ്ടുപോയിട്ടുണ്ട്. എല്ലാവരുടെയും ജീവിതത്തിൽ അത്ഭുതകരമായി ദൈവം ഇടപെടുന്നതു എനിക്ക് കാണാൻ പറ്റി. ഞാൻ ആരെ കൊണ്ടുപോയാലും അച്ചൻ വളരെ താത്പര്യത്തോടെ ആയിരുന്നു അവരുടെ കാര്യത്തിൽ ഇടപെട്ടത് . Read More…