കാനാൻകാരിയുടെ വിശ്വാസം: വിശദമായ ബൈബിൾ വ്യാഖ്യാനം (മത്തായി 15:21-28)ഈ ഭാഗം യേശുവിന്റെ പരസ്യ ശുശ്രൂഷയിലെ ഒരു പ്രധാന വഴിത്തിരിവാണ്. യഹൂദരല്ലാത്ത ഒരാൾക്ക് (ഒരു വിജാതീയ സ്ത്രീക്ക്) യേശുവിന്റെ അത്ഭുതകരമായ കൃപ ലഭിക്കുന്നത് എങ്ങനെയാണെന്നും, യേശുവിന്റെ ദൗത്യത്തിന്റെ സാർവത്രിക സ്വഭാവത്തെക്കുറിച്ചും ഈ സംഭവം വെളിപ്പെടുത്തുന്നു. പശ്ചാത്തലവും പ്രാധാന്യവും (മത്തായി 15:21)മത്തായി 15:21-ൽ, യേശു “ടയിരിന്റെയും സീദോന്റെയും അതിർത്തി പ്രദേശങ്ങളിലേക്ക്” പോകുന്നു. യേശുവിന്റെ സാധാരണ ശുശ്രൂഷാ മേഖലയായ ഗലീലയിൽ നിന്ന് മാറി, വിജാതീയർ കൂടുതലായി വസിക്കുന്ന സ്ഥലത്തേക്കുള്ള ഈ യാത്രയ്ക്ക് Read More…
Reader’s Blog
ഗസ്സയിൽ ഇസ്രയേൽ നടത്തുന്നത് മനുഷ്യത്വ രഹിതമായ ആക്രമണം…
വർഗീസ് വള്ളിക്കാട്ട് ഗസ്സയിൽ ഇസ്രയേൽ തീമഴ വർഷിക്കുന്നു. നിരപരാധികൾ മരിച്ചു വീഴുന്നു. ഒപ്പം, ഹമാസ്സ് ഭീകരരും തുടച്ചു നീക്കപ്പെടുന്നു. ഇസ്രയേലിനെ ഭൂമുഖത്തുനിന്നും “തുടച്ചു നീക്കാൻ” 1987 മുതൽ നിരന്തര പോരാട്ടം നടത്തിവന്ന ഹമാസ്സ്, പലസ്‌തീൻ ജനത’യുടെ കൊടിയടയാളമാണ്. പലസ്‌തീൻ’ എന്തിനുവേണ്ടി നിലകൊള്ളുന്നുഎന്നു ലോകത്തോടു പറഞ്ഞത്, ‘ഹമാസ്സ് ചാർട്ടർ’ എന്നപേരിൽ അറിയപ്പെടുന്ന, പലസ്‌തീൻ ജനതയുടെ പ്രത്യയശാസ്ത്ര പ്രമാണ രേഖയാണ്. 1987 ൽ, “(ജോർദാൻ) നദിമുതൽ (മെഡിറ്ററേനിയൻ) സമുദ്രം വരെ” “അല്ലാഹുവിന്റെ വഖഫാണ്” എന്നു പ്രഖ്യാപിച്ചത് ഹമാസ്സാണ്. ഇസ്രയേൽ രാഷ്ട്രം, Read More…
സ്നേഹത്തിൻ്റെ വിപരീതം വെറുപ്പല്ല, നിസ്സംഗതയാണ്…
മാർട്ടിൻ N ആൻ്റണി ആണ്ടുവട്ടത്തിലെ ഇരുപത്തിയാറാം ഞായർ.നിസ്സംഗതയാണ് നരകം (ലൂക്കാ 16: 19-31).യേശു അവിശ്വസ്തനായ കാര്യസ്ഥന്റെ ഉപമ പറഞ്ഞുകഴിയുമ്പോൾ പണക്കൊതിയരായ ഫരിസേയര്‍ അവനെ പുച്ഛിക്കുന്നുണ്ട് (16:14). അപ്പോൾ അവൻ അവരോട് പറയുന്ന ഉപമയാണ് ധനവാനും ലാസറും എന്ന ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. ലൂക്കാ സുവിശേഷകൻ മാത്രം കുറിക്കുന്ന ഒരു ഉപമയാണിത്. ദരിദ്രനും ധനികനും, ഈ ജീവിതവും മരണാനന്തരവസ്ഥയും തുടങ്ങിയ വൈരുദ്ധ്യാത്മകതകൾ (Dialectics) ഉണ്ടെങ്കിലും ഉപമയുടെ കേന്ദ്ര സന്ദേശം മരണാനന്തര ജീവിതമല്ല, മറിച്ച് ഇന്നത്തെ, ഇവിടത്തെ ജീവിതമാണ്. ഇന്നാണ്, Read More…
പാലാ രൂപത ബേസ് അപ്രേം നസ്രാണി ദയ്റാ അടുത്തറിഞ്ഞ് യുവജനങ്ങൾ
പാലാ : പാലാ രൂപതയുടെ കാപ്പുംതല ബേസ് അപ്രേം നസ്രാണി ദയ്റാ അടുത്തറിഞ്ഞ് പാലാ രൂപതയിലെ യുവജനങ്ങൾ. പാലാ രൂപത യുവജനപ്രസ്ഥാനം എസ്എംവൈഎം – കെസിവൈഎം പാലാ രൂപതയുടെ നേതൃത്വ പരിശീലന ക്യാമ്പിൻ്റെ ഭാഗമായാണ് യുവജനങ്ങൾ പുരാതന സുറിയാനി ദയ്റാ സന്ദർശിക്കുകയും, ആശ്രമജീവിതം അടുത്തറിയുകയും ചെയ്തത്. വി. ബൈബിൾ, പരിശുദ്ധ കുർബാന, സുറിയാനി ഭാഷ എന്നിവയുമായി ബന്ധപ്പെട്ട സെക്ഷനുകളും, യാമനമസ്കാരങ്ങളും ദയ്റാ ഡയറക്ടർ റവ.ഫാ.ഡോ. ആൻഡ്രൂസ് മേക്കാട്ടുകുന്നേൽ, അസി. ഡയറക്ടർമാരായ ഫാ. അഗസ്റ്റിൻ കണ്ടത്തികുടിലിൽ, ഫാ. ജോർജ് Read More…
യൂറോപ്പും കുടിയേറ്റവും…
ജോസഫ് പാണ്ടിയപ്പള്ളിൽ കൊച്ചു കുട്ടികളെ ഒറ്റക്ക് കളിക്കാൻ വിട്ടിട്ട് പോകാനുള്ള ധൈര്യം കേരളത്തിൽ ഇന്നാർക്കും ഉണ്ടെന്ന് കരുതുന്നില്ല. എന്നാൽ യൂറോപ്പിൽ ജീവിക്കുന്ന കുടിയേറ്റക്കാരിൽ അതുള്ളവരുണ്ട് എന്ന് ദീർഘകാലത്തെ അനുഭവത്തിൽ നിന്നും എനിക്ക് ചിലപ്പോഴൊക്കെ തോന്നിയിട്ടുണ്ട്. കുട്ടികൾ സുരക്ഷിതരായിരിക്കുമെന്നും സുരക്ഷിതരായിരിക്കണമന്നും സുരക്ഷിതത്വം തങ്ങളുടെ അവകാശമാണെന്നും അവർ കരുതുന്നു. കേരളത്തിലാണെങ്കിൽ വീട്ടിനുള്ളിൽപോലും മറ്റാരിലും ഒരു സുരക്ഷിത്വവും കാണില്ലതാനും. അപരിചിതമായ നാട്ടിൽ ഭാഷയും സംസ്‌ക്കാരവും അറിയില്ലെങ്കിലും സ്വന്തം നാട്ടിൽ എടുക്കുന്നതിൽ കൂടുതൽ സുരക്ഷിതത്വബോധവും സ്വാതന്ത്ര്യവും തോന്നാൻ എന്താണ് കാരണമെന്ന് മനസിലാകുന്നില്ല.കേരളത്തിലാണെങ്കിൽ സന്ധ്യ Read More…
വിവാഹ വാഗ്ദാനത്തോടൊപ്പം പീഡനമോ?
ഫാ. വർഗീസ് വള്ളിക്കാട്ട് “വിവാഹ വാഗ്ദാനം നല്കി പീഡിപ്പിക്കുന്ന” സംഭവങ്ങൾ നാട്ടിൽ വർദ്ധിച്ചു വരുന്നത് എന്തുകൊണ്ടാണ്?പ്രായപൂർത്തിയായ യുവതീ യുവാക്കൾക്കിടയിൽഇങ്ങനെ ഒരു പ്രതിഭാസം വളരുന്നത് ഈ അടുത്തകാലത്താണെന്നു തോന്നുന്നു!എത്രയെത്ര പരാതികളാണ് പോലീസിലും കോടതിയിലും എത്തുന്നത്!നമ്മുടെ യുവതീ യുവാക്കൾ തീരെ വിശ്വസിക്കാൻ കൊള്ളാത്തവരായി മാറിയോ?വിവാഹ വാഗ്ദാനം നൽകിയാൽ വിവാഹമല്ലേ നടക്കേണ്ടത്? പീഡനമല്ലല്ലോ?വിവാഹ വാഗ്ദാനം ഒരു നിസ്സാര കാര്യമല്ല! കത്തോലിക്കർ “വിവാഹ വാഗ്ദാനം” നടത്തുന്നത് പള്ളിയിൽ വച്ചാണ്.വിവാഹിതരാകാൻ ഉദ്ദേശിക്കുന്നവർ സ്വന്തം കുടുംബത്തെയും അടുത്ത സുഹൃത്തുക്കളെയുമൊക്കെ അക്കാര്യം അറിയിക്കും. അതിനു ശേഷം,പള്ളിയിൽവച്ചു പ്രാർത്ഥനയുടെ Read More…
വിശുദ്ധ കൊച്ചുത്രേസ്യ: ദൈവത്തിൻ്റെ പ്രണയം തിരിച്ചറിഞ്ഞവൾ….
ഫാ. ഫിലിപ്പ് നടുത്തോട്ടത്തിൽ OCD ഈ ആധുനിക യുഗത്തിലെ ഏറ്റവും വലിയ വിശുദ്ധയും, വേദപാരംഗതയും, അഖിലലോക മിഷൻ മദ്ധ്യസ്ഥയുമാണ് വിശുദ്ധ കൊച്ചുത്രേസ്യാ. വിശുദ്ധയുടെ മാദ്ധ്യസ്ഥം വഴി ഒത്തിരി അനുഗ്രഹങ്ങളും, കൃപകളും നിങ്ങളുടെ വ്യക്തിജീവിതത്തിലും, കുടുംബത്തിലും ഉണ്ടാകട്ടെയെന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുകയും ചെയ്യുന്നു. എന്റെ ചെറുപ്പകാലം മുതൽ, എന്റെ മനസ്സിനെ ഏറ്റവും കൂടുതൽ സ്വാധീനിച്ചിട്ടുള്ള ഒരു വിശുദ്ധയാണ്, ചെറുപുഷ്പം എന്ന് വിളിക്കപ്പെടുന്ന ഉണ്ണിശോയുടെ വിശുദ്ധ കൊച്ചുത്രേസ്യ. കർമ്മലസഭയിൽ ചേരാൻ എനിക്ക് ഇഷ്ടം തോന്നാനുള്ള കാരണം തന്നെ, കർമ്മസഭയിലെ പ്രധാനപ്പെട്ട വിശുദ്ധരിൽ Read More…
മാർത്തോമ്മ ആശ്രമത്തില്‍ കയ്യേറ്റം; വർഗീയ ധ്രുവീകരണത്തിനുള്ള ശ്രമം….
മാർത്തോമ്മ ആശ്രമത്തില്‍ കയ്യേറ്റം; വർഗീയ ധ്രുവീകരണത്തിനുള്ള ശ്രമം നടക്കുന്നതായി കെസിബിസി ജാഗ്രതാ കമ്മീഷൻ.കൊച്ചി: കളമശേരി മാർത്തോമ്മാ ആശ്രമത്തിന്റെ ഭൂമിയിൽ ചിലർ അതിക്രമിച്ചു കയറിയത് തികച്ചും അപലപനീയമെന്നു കെസിബിസി ജാഗ്രതാ കമ്മീഷൻ. കുറ്റവാളികൾക്കെതിരേ നിയമാനുസൃത നടപടികൾ സ്വീകരിക്കണം. അതേസമയം, ഈ അതിക്രമത്തെ അനാവശ്യമായ വർഗീയ ധ്രുവീകരണത്തിനുള്ള ശ്രമങ്ങൾക്കായി ചിലർ ദുരുപയോഗിക്കുന്നത് തിരിച്ചറിയണമെന്നും ജാഗ്രത കമ്മീഷൻ ഓർമിപ്പിച്ചു. വിഷയത്തിൽ ആശ്രമത്തിന്റെ നിലപാടുകൾക്കും നടപടികൾക്കും പൂർണ പിന്തുണ നൽകുന്നുണ്ടെന്ന് കമ്മീഷന്‍ വ്യക്തമാക്കി. 1980ല്‍ മാര്‍ത്തോമാ ഭവന്‍ വേണ്ടി സ്വന്തമാക്കിയ ഭൂമിയുടെ ഉടമസ്ഥാവകാശം Read More…
എൻ്റെ ഭർത്താവ് ചാർളിയുടെ കൊലപാതകിയോട് ഞാൻ ക്ഷമിക്കുന്നു…
കൊല്ലപ്പെട്ട അമേരിക്കന്‍ ഇന്‍ഫ്ലുവെന്‍സറും അടിയുറച്ച ക്രൈസ്തവ വിശ്വാസിയുമായിരിന്ന ചാര്‍ലി കിര്‍ക്കിന്‍റെ ഘാതകന് ക്രിസ്തു കുരിശില്‍ നിന്നു ക്ഷമിച്ചതുപോലെ താനും മാപ്പ് നൽകുന്നതായി അദ്ദേഹത്തിന്‍റെ വിധവ എറിക്ക കിര്‍ക്ക്. തെക്കുപടിഞ്ഞാറൻ സംസ്ഥാനമായ അരിസോണയിലെ തിങ്ങിനിറഞ്ഞ സ്റ്റേഡിയത്തിൽ കിര്‍ക്കിന്‍റെ അനുസ്മരണ ചടങ്ങിനെത്തിയ യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിനെയും വൈസ് പ്രസിഡന്റ് ജെഡി വാന്‍സിനെയും പതിനായിരക്കണക്കിനുവരുന്ന ആളുകളെയും സാക്ഷിനിര്‍ത്തിയാണ് എറിക്കയുടെ വൈകാരിക പ്രഖ്യാപനം. ചാര്‍ലി ജീവിച്ചിരുന്നുവെങ്കില്‍ ക്രിസ്തു കാണിച്ചതിന് സമാനമായി തെറ്റുകള്‍ ചെയ്യുന്നവരോട് അദ്ദേഹവും ഇതുതന്നെയാവും ചെയ്യുകയെന്നും അവര്‍ പറഞ്ഞു. “കുരിശിൽ Read More…










