മത്തായി 13 : 44 – 52ഉപമകളിലെ സത്യം. വയലിൽ നിധി ഒളിഞ്ഞിരിക്കുന്ന സമയം എന്നത്, യുദ്ധവും കലാപങ്ങളും നിറഞ്ഞിരുന്ന ഒരു കാലഘട്ടമാണ്. ശത്രുകരങ്ങളിൽ നിന്നും തങ്ങളുടെ സമ്പാദ്യം മണ്ണിൽ മറച്ചു, ഓടി മറയുന്നവർ ഒരുപക്ഷേ തിരിച്ചു വരാറില്ല. വന്നാൽ തന്നെ നിധി ഒളിപ്പിച്ച സ്ഥലം കണ്ടെത്തണമെന്നുമില്ല. ഇവിടെ വയലിൽ നിധി കണ്ടെത്തിയ ഒരുവൻ, വിവേകപൂർവ്വം തനിക്കുള്ളത് മുഴുവൻ വിറ്റ്, ആ വയൽ സ്വന്തമാക്കുന്നു. സ്വർഗ്ഗരാജ്യം കണ്ടെത്തിയവനും ഇതുപോലെതന്നെ. എന്നാൽ അത് ഏറെ ശ്രമകരമാണ്. ഈ നിധി Read More…
Daily Prayers
‘ഓര്‍മ്മ’ അന്താരാഷ്ട്രാ പ്രസംഗമത്സരം ഗ്രാൻ്റ് ഫിനാലെയ്ക്ക് നാളെ പാലായിൽ തുടക്കം; ഒരുക്കങ്ങൾ പൂർത്തിയായി
കോട്ടയം: ഓര്‍മ്മ ഇന്റര്‍നാഷണല്‍ (ഓവര്‍സീസ് റസിഡന്റ് മലയാളീസ് അസോസിയേഷന്‍) ടാലന്റ് പ്രൊമോഷന്‍ ഫോറം നാളെ (12/07/2024) മുതൽ പാലായിൽ സംഘടിപ്പിക്കുന്ന രണ്ടാമത് അന്താരാഷ്ട്രാ പ്രസംഗമത്സരത്തിൻ്റെ ഒരുക്കങ്ങൾ പൂർത്തിയായതായി ഫോറം ചെയർമാൻ ജോസ് തോമസ്, സെക്രട്ടറി എബി ജെ ജോസ് എന്നിവർ അറിയിച്ചു. മത്സരം മൂന്നു ഘട്ടങ്ങൾ പൂർത്തീകരിച്ചശേഷമാണ് 12, 13 തീയതികളില്‍ പാലായിലെ സെന്റ് തോമസ് കോളേജ് ഇന്റഗ്രേറ്റഡ് സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് ഓഡിറ്റോറിയത്തില്‍ വെച്ചാണ് ഗ്രാന്‍ഡ് ഫിനാലെ നടക്കുന്നത്. 13ന് ഉച്ചകഴിഞ്ഞ് 2 ന് ലോകസഞ്ചാരി സന്തോഷ് Read More…
നമുക്കും തോമാശ്ലീഹായുടെ വിശ്വാസജീവിതത്തിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാം
യോഹന്നാൻ 20 : 24 – 29വിശ്വാസടിസ്ഥാനം അടയാളങ്ങളാണോ? തോമാശ്ലീഹാ അത്ര ആഴമുള്ള വിശ്വാസിയായിരുന്നോ? എങ്കിൽ സംശയിച്ചതെന്തിന്?നമുക്ക് വിശ്വാസം പകർന്നുതന്നു എന്ന അർത്ഥത്തിലാണ്, അദ്ദേഹം നമ്മുടെ വിശ്വാസപിതാവായത്. വിശ്വാസത്തിൽ സംശയമല്ലാ തോമസിന് ഉണ്ടായത്, മറിച്ച് താൻ ഏറെ സ്നേഹിക്കുന്നവനെ കാണാനുള്ള അതിയായ ആഗ്രഹമായിരുന്നു. അല്ലായിരുന്നെങ്കിൽ പിന്നീട് അവനെ പ്രഘോഷിച്ചു വീര മൃത്യുവരിക്കില്ലായിരുന്നു. സഹശിഷ്യർ ഉത്ഥിതനെ കണ്ടത് വിവരിക്കുന്നുണ്ടെങ്കിലും അതിലേറെ പിടിവാശിയോടെ അവൻ കാത്തിരുന്നു,ഉത്ഥിതദർശനത്തിനായി. ഇങ്ങനെ ചിന്തിച്ചാൽ തോമായുടെ വാശിയിൽ ഒരു അസ്വാഭാവികതയും കണ്ടെത്താൻ കഴിയില്ല,അതു ന്യായവും യുക്തവുമാണ്.അതുകൊണ്ടാവണം Read More…
വിശുദ്ധ പ്രോസസ്, വിശുദ്ധ മാർട്ടിനിയൻ: ജൂലൈ 2
ജൂലൈ 2 ന് സഭ ആഘോഷിക്കുന്ന വിശുദ്ധന്മാരാണ് പ്രോസസ്സും മാർട്ടിനിയനും. വിജാതീയരായിരുന്ന വിശുദ്ധ പ്രൊസെസ്സൂസും, വിശുദ്ധ മാര്‍ട്ടീനിയനും റോമിലെ മാമര്‍ടൈന്‍ കാരാഗ്രഹത്തിലെ കാവല്‍ക്കാര്‍ ആയിരുന്നു. ആ പ്രവിശ്യയിലെ കൊടും കുറ്റവാളികളായിരുന്നു അവിടെ തടവുകാരായി ഉണ്ടായിരുന്നത്. അവരില്‍ കുറച്ച് പേര്‍ ക്രിസ്ത്യാനികളായിരുന്നു. ക്രിസ്ത്യന്‍ തടവുകാരെ നിരീക്ഷിക്കുകയും, അവരുടെ പ്രബോധനങ്ങളെ കേള്‍ക്കുകയും ചെയ്ത പ്രൊസെസ്സൂസും, മാര്‍ട്ടീനിയനും ക്രമേണ രക്ഷകനെപ്പറ്റിയുള്ള അറിവിനാല്‍ അനുഗ്രഹീതരായി. അപ്പസ്തോലനായിരുന്ന വിശുദ്ധ പത്രോസ് ആ കാരാഗ്രഹത്തില്‍ തടവുകാരനായി വന്നതിനു ശേഷം പ്രൊസെസ്സൂസും, മാര്‍ട്ടീനിയനും യേശുവില്‍ വിശ്വസിക്കുവാന്‍ തുടങ്ങി. Read More…
കേരള തീരത്തിന് അരികെ ചക്രവാതച്ചുഴി; 7 ദിവസം സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത
തെക്ക് – കിഴക്കൻ അറബിക്കടലിൽ കേരളം തീരത്തിന് അരികെ ചക്രവാതച്ചുഴി രൂപപ്പെട്ടു. ഇതിന്റെ ഫലമായി കേരള തീരത്ത് ശക്തമായ പടിഞ്ഞാറൻ കാറ്റ് നിലനിൽക്കുന്നതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അടുത്ത 7 ദിവസം സംസ്ഥാനത്ത് വ്യാപകമായി ഇടി/മിന്നൽ/കാറ്റ് എന്നിവയോട് കൂടിയ മിതമായതോ അല്ലെങ്കിൽ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ട്. ഇതിന് പിന്നാലെ സംസ്ഥാനത്ത് മഴ മുന്നറിയിപ്പ് പുതുക്കിയിട്ടുണ്ട്. ഇടുക്കി, കോഴിക്കോട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കോട്ടയം മുതൽ വടക്കോട്ട് കാസര്‍കോട് വരെയുള്ള ജില്ലകളിൽ യെല്ലോ അലര്‍ട്ടാണ്. Read More…
സംസ്ഥാനത്ത് മഴ ശക്തം; 24 മണിക്കൂറിനുള്ളിൽ കാലവർഷം എത്തിച്ചേരാൻ സാധ്യത
സംസ്ഥാനത്ത് ഇന്നും കനത്ത മഴ. കേന്ദ്ര കാലാവസ്ഥാ വകുപ്പ് 5 ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു.അടുത്ത 24 മണിക്കൂറിനുള്ളിൽ കാലവർഷം കേരളത്തിൽ എത്തിച്ചേരാൻ സാധ്യത. കേരള തീരത്ത് ശക്തമായ പടിഞ്ഞാറൻ കാറ്റ് നിലനിൽക്കുന്നു. ഇതിന്റെ ഫലമായി കേരളത്തിൽ അടുത്ത 7 ദിവസം വ്യാപകമായി ഇടി / മിന്നൽ / കാറ്റ് ( 30 -40 km/hr.) കൂടിയ മിതമായ / ഇടത്തരം മഴക്ക് സാധ്യതയുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇന്ന് ( മെയ്29 ) അതി ശക്തമായ മഴക്കും Read More…
സഭയോട് ചേർന്ന് വിശ്വാസത്തിൽ വളരാം ….
യോഹന്നാൻ 9 : 35 – 41ശാരീരികവും ആത്മീയവുമായ അന്ധത. ജീവിതസഹനങ്ങൾ പാപത്തിന്റെ ഫലമല്ല, അത് ദൈവമഹത്വീകൃതയിടമാണ്. നിഷ്കളങ്കരുടെ സഹനം, മാനവരാശിയിൽ ആദിമുതലേ ഉള്ളതാണ്, അതോടൊപ്പം അത് ഏറെ രഹസ്യാത്മകവുമാണ്. ജോബിന്റെ പുസ്തകം, ഒരു പരിധിവരെ നമുക്ക് ഇത് വ്യക്തമാക്കിത്തരുന്നുണ്ട്. എല്ലാ സഹനങ്ങൾക്കും പിന്നിൽ ദൈവപരിപാലന കണ്ടെത്താൻ കഴിഞ്ഞാൽ, നമ്മുടെ സഹനങ്ങൾക്ക് ഉത്തരമായി. പലപ്പോഴും നമ്മുടെ സഹങ്ങളിലൂടെ മറ്റുള്ളവർ ദൈവമഹത്വം ദർശിക്കാൻ ഇടവന്നേക്കാം. നാമറിയാതെപോലും നാം അവന് സാക്ഷികളായി മാറുന്നു. നമ്മുടെ വിശ്വാസപ്രവേശനജീവിതം, മാമ്മോദീസായിലൂടെയാണ് ആരംഭിക്കുന്നത്. കാലക്രമേണ Read More…
സംസ്ഥാനത്ത് നാളെ KSU വിദ്യാഭ്യാസ ബന്ദ്
സംസ്ഥാനത്ത് നാളെ KSU വിദ്യാഭ്യാസ ബന്ദ്. വെറ്റിനറി സർവകലാശാല ആസ്ഥാനത്തേക്ക് നടത്തിയ മാർച്ചിലുണ്ടായ പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ചാണ് ആഹ്വാനം. പൂക്കോട് വെറ്റിനറി സർവകലാശാല വിദ്യാർത്ഥി ജെ.എസ് സിദ്ധാർഥന്റെ മരണത്തിന് കാരണക്കാരായവർക്കെതിരെ കർശന നടപടി ആവശ്യപ്പെട്ടായിരുന്നു KSU പ്രതിഷേധ മാര്‍ച്ച്. സിദ്ധാർഥന്റെ മരണത്തിനെതുടർന്ന് KSU വയനാട് ജില്ലാ പ്രസിഡൻ്റ് ഗൗതം ഗോകുൽദാസ് നടത്തിവന്ന നിരാഹാര സമരം തലസ്ഥാനത്തേക്ക് വ്യാപിപ്പിച്ചു. സെക്രട്ടേറിയേറ്റിന് മുന്നിൽ KSU സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ, യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് രാഹുൽ മാങ്കൂട്ടത്തിൽ, മഹിളാ Read More…
പാലാ രൂപത കുടുംബകൂട്ടായ്മ 26-ാമത് വാർഷികം പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്തു
പാലാ: ഏറ്റവും ആഴമായ ബന്ധമാണ് പുരുഷനും സ്ത്രിയും തമ്മിലുള്ളത്. വിവാഹത്തിലുടെയും കുട്ടികളിലൂടെയും ഇവർ ഒന്നായി തീരുന്ന കുടുംബം കുട്ടായ്മയാണ്. അനാദി മുതൽ ദൈവം കൂട്ടായ്മ പ്ലാൻ ചെയ്തിരുന്നു. ദൈവത്തിൻ്റെ കരം പിടിച്ച് ആദിമാതാപിതാക്കൾ ഏദൻ തോട്ടത്തിലുടെ ഉലാത്തിയതാണ് ഏറ്റവും നല്ല കൂട്ടായ്മ. ദൈവം തന്നെ കുട്ടായ്മയാണ്. ദൈവം മനുഷ്യരിൽ നിന്ന് ആഗ്രഹിക്കുന്നതും കൂട്ടായ്മയാണ്. കൂട്ടായ്മയുടെ പ്രവർത്തന മൂലമാണ് രൂപത ഒറ്റക്കെട്ടായി പോകുന്നതെന്നും 26ആമത് പാലാ രൂപത കുടുംബകൂട്ടായ്മ വാർഷികം ഉദ്ഘാടനം ചെയ്ത് പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് Read More…