നല്ല സമരിയക്കാരന്റെ ഉപമയിലെ സാരാംശം നമ്മുടെ അനുദിന ജീവിതത്തിൽ ഉൾക്കൊള്ളേണ്ടതിന്റെ ആവശ്യകത ഓർമ്മപ്പെടുത്തിക്കൊണ്ടായിരുന്നു, ജൂലൈ മാസം പതിമൂന്നാം തീയതി, ലിയോ പതിനാലാമൻ പാപ്പാ, തന്റെ വേനൽക്കാല വസതി സ്ഥിതി ചെയ്യുന്ന കാസൽ ഗന്ധോൾഫോയിലെ സാൻ തോമ്മാസോ ദ വില്ലനോവ ഇടവക ദേവാലയത്തിൽ വിശുദ്ധ ബലിമദ്ധ്യേ നൽകിയ വചനസന്ദേശം ആരംഭിച്ചത്. ഇന്നത്തെ ജീവിതസാഹചര്യങ്ങളിൽ നമ്മുടെ ഉള്ളിൽ ഉറങ്ങിക്കിടക്കുന്ന മനസാക്ഷിയെ ഉണർത്തുവാൻ തക്കവണ്ണം വെല്ലുവിളി ഉണർത്തുന്നതാണ് ഈ ഉപമയെന്നും പാപ്പാ കൂട്ടിച്ചേർത്തു. ഈ ഉപമ മൃതമായ വിശ്വാസത്തിനെതിരെ പോരാടുവാനും, ദൈവിക Read More…
Pope’s Message
പാരിസ്ഥിതിക പ്രതിസന്ധിക്ക് ധ്യാനാത്മകമായ ഒരു നോട്ടം ആവശ്യമാണ്: ലിയോ പതിനാലാമൻ മാർപാപ്പ
“ചൂഷിതമായ ഭൂമിയുടെയും ദരിദ്രരുടെയും നിലവിളി- ദൈവത്തിന്റെ ഹൃദയത്തിൽ എത്തിയ നിലവിളി, നമുക്കുചുറ്റും ഉയരുന്നത് നാം കേൾക്കുന്നു. കാസ്റ്റൽ ഗാൻഡോൾഫോയിലെ ‘ലൗദാത്തോ സി’ ഗ്രാമത്തിൽ പ്രകൃതിയുടെ സംരക്ഷണത്തിനായി അർപ്പിച്ച വിശുദ്ധ കുർബാനയിൽ പരിശുദ്ധ പിതാവ് പറഞ്ഞു. സൃഷ്ടിയെ ആദരവോടും സ്നേഹത്തോടും കൂടി കാണുന്ന ഒരു ധ്യാനാത്മകമായ നോട്ടത്തിന് മാത്രമേ നമുക്ക് ചുറ്റുമുള്ള ലോകവുമായുള്ള നമ്മുടെ ബന്ധത്തെ പരിവർത്തനം ചെയ്യാൻ കഴിയൂ എന്ന് ലിയോ പപ്പാ എടുത്തു പറഞ്ഞു. തകർന്ന ബന്ധങ്ങളിൽ വേരൂന്നിയ പാരിസ്ഥിതിക പ്രതിസന്ധിയെ മറികടക്കാനും ദൈവവുമായും, നമ്മുടെ Read More…
ലോകത്തിന്റെ നശീകരണ ശക്തികളെ പ്രവാചകധീരതയോടെ ചെറുത്തു തോൽപ്പിക്കണം: ലിയോ പതിനാലാമൻ മാർപാപ്പാ
കൊടുങ്കാറ്റിൽ അകപ്പെട്ടു പോയ ശിഷ്യന്മാർ അനുഭവിച്ച ഭയം ഇന്ന് മനുഷ്യരാശി ഒന്നടങ്കം അനുഭവിക്കുകയാണെന്ന വാക്കുകളോടെയാണ്, കാസൽ ഗന്ധോൽഫോയിലെ ബോർഗോ ലൗദാത്തോ സി പ്രദേശത്തു ലിയോ പതിനാലാമൻ മാർപാപ്പാ, ഇന്ന് അർപ്പിച്ച വിശുദ്ധ ബലി മദ്ധ്യേ നൽകിയ വചനസന്ദേശം ആരംഭിച്ചത്. ആഗോളതാപനവും സായുധ സംഘട്ടനങ്ങളും നിരവധി ദുരിതങ്ങൾ വിതയ്ക്കുന്ന ഈ ലോകത്തിൽ, എന്നാൽ യേശുവുമായുള്ള കണ്ടുമുട്ടൽ നമുക്ക് ആശ്വാസവും, പ്രത്യാശയും പകരുന്നുവെന്ന യാഥാർഥ്യവും മാർപാപ്പാ പങ്കുവച്ചു. പരമാധികാരത്തോടെ, കൊടുങ്കാറ്റിനെ ശാന്തമാക്കുന്ന യേശുവിന്റെ ശക്തിക്കുമുൻപിൽ നാം ചോദിക്കുന്ന ചോദ്യവും പാപ്പാ Read More…
പ്രത്യാശയിൽ നവീകരിക്കപ്പെടാൻ ഉക്രൈൻ ഗ്രീക്ക് കത്തോലിക്കാസഭയ്ക്ക് ലിയോ പതിനാലാമൻ മാർപാപ്പായുടെ ആഹ്വാനം
അർത്ഥശൂന്യമായ ഒരു യുദ്ധത്തിന്റെ ഇരകളായി തങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട ഒരു ജനതയെ ആശ്വസിപ്പിക്കാനും, അവരോട് പ്രത്യാശയെക്കുറിച്ച് സംസാരിക്കാനും എളുപ്പമല്ല എന്നിരിക്കിലും, ക്രിസ്തുവിന്റെ സ്നേഹത്തിൽ അധിഷ്ഠിതമായ പ്രത്യാശയിൽ നവീകരിക്കപ്പെടാൻ പരിശ്രമിക്കണമെന്ന് ഉക്രൈൻ ഗ്രീക്ക് കത്തോലിക്കാസഭയോട് ലിയോ പതിനാലാമൻ മാർപാപ്പാ. പ്രത്യാശയെന്ന വിഷയത്തിൽ കേന്ദ്രീകൃതമായ ജൂബിലിവർഷത്തിൽ റോമിലെത്തിയ ഉക്രൈൻ ഗ്രീക്ക് കത്തോലിക്കാസഭയുടെ സിനഡ് അംഗങ്ങൾക്ക് വത്തിക്കാനിൽ സ്വകാര്യ കൂടിക്കാഴ്ച അനുവദിച്ച വേളയിലാണ്, ഫ്രാൻസിസ് പാപ്പായുടെ ഉദ്ബോധനങ്ങളെക്കൂടി പരാമർശിച്ചുകൊണ്ട്, പ്രത്യാശയിൽ മുന്നേറാൻ മാർപാപ്പാ സഭാനേതൃത്വത്തെ ക്ഷണിച്ചത്. ഹൃദയത്തിലും ശരീരത്തിലും മുറിവുകളേറ്റ അനേകം Read More…
ഇടയന്മാർ ഐക്യബോധത്തോടെ ശുശ്രൂഷ ചെയ്യണം : ലിയോ പതിനാലാമൻ മാർപാപ്പ
ഐക്യാരൂപിയോടെ തങ്ങളുടെ ശുശ്രൂഷ നിർവ്വഹിക്കാത്ത പക്ഷം ഇടയന്മാർക്ക് ദൈവഹിതാനുസാരമുള്ള ഐക്യത്തിൽ അജഗണം മുന്നോട്ടുപോകണമെന്ന് അഭിലഷിക്കാനാകില്ലെന്ന് ലിയോ പതിനാലാമൻ മാർപാപ്പ. സീറൊ-കത്തോലിക്കാസഭയുടെ സാധാരണ സിനഡ് റോമിൽ നടത്തണമെന്ന കാലം ചെയ്ത ഫ്രാൻസീസ് പാപ്പായുടെ തീരുമാനമനുസരിച്ച് താൻ വിളിച്ചുകൂട്ടിയ പ്രസ്തുതസഭയുടെ സിനഡംഗങ്ങളെ ജൂലൈ 1-ന് (01/07/25) ചൊവ്വാഴ്ച വത്തിക്കാനിൽ സ്വീകരിച്ച് സംബോധന ചെയ്യുകയായിരുന്നു മാർപാപ്പാ. ഉത്തരവാദിത്വങ്ങൾ പൂർണ്ണമായി ഏറ്റെടുക്കാനും, ആന്തരിക സംഘർഷങ്ങളെ മറികടന്ന്, ശരിയായ മുൻഗണനകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും, സഭയുടെ സുവിശേഷ ദൗത്യത്തിൻറെ അടിയന്തിരപ്രാധാന്യം വീണ്ടും കണ്ടെത്താനും കഴിയുന്ന കൃപയുടെ Read More…
പൗരോഹിത്യസേവനം പ്രഥമമായി വിശുദ്ധീകരണത്തിന്റേതാണ്: ലിയോ പതിനാലാമൻ മാർപാപ്പാ
പൗരോഹിത്യസ്വീകരണ ദിനം വൈദികരുടെ ജീവിതത്തിൽ അനന്യമായ ഒരു ദിനമാണെന്നും, ഇത് വിശുദ്ധീകരണത്തിന്റെ വലിയ സന്ദേശം നമ്മെ ഓർമ്മപ്പെടുത്തുന്നതാണെന്നും ആമുഖമായി പറഞ്ഞുകൊണ്ടാണ് യേശുവിന്റെ തിരുഹൃദയത്തിന്റെ തിരുനാളും, പൗരോഹിത്യ വിശുദ്ധീകരണ ദിനവും സംയുക്തമായി ആഘോഷിക്കുന്ന ജൂൺ മാസം ഇരുപത്തിയേഴാം തീയതി രാവിലെ, വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ബസിലിക്കയിൽ വച്ചു ലിയോ പതിനാലാമൻ പാപ്പാ, കാർമ്മികത്വം വഹിച്ച പട്ടംകൊടുക്കൽ ശുശ്രൂഷയിൽ സന്ദേശം നൽകിയത്. കർത്താവിന്റെ മനുഷ്യാവതാരം, മരണം, പുനരുത്ഥാനം എന്നിവയുടെ മുഴുവൻ രഹസ്യാത്മകതയും ഉൾക്കൊണ്ടുകൊണ്ട് മാത്രമാണ് യേശുവിന്റെ തിരുഹൃദയത്തെ പറ്റി സംസാരിക്കുവാൻ Read More…
സഭ മുഴുവനും നിങ്ങളുടെ കൂടെയുണ്ട്; പശ്ചിമേഷ്യൻ ക്രൈസ്തവ സമൂഹത്തോട് ലിയോ പതിനാലാമൻ മാർപാപ്പാ
ജൂൺ 22 ഞായറാഴ്ച ഡമാസ്കസിലെ മാർ ഏലിയാസിന്റെ നാമധേയത്തിലുള്ള ഗ്രീക്ക് ഓർത്തഡോക്സ് ദേവാലയത്തിൽ നടന്ന തീവ്രവാദ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ, പശ്ചിമേഷ്യൻ ക്രൈസ്തവർക്ക് തന്റെയും മുഴുവൻ സഭയുടെയും സാമീപ്യം ഉറപ്പുനൽകി ലിയോ പതിനാലാമൻ പാപ്പാ. ഇന്നലെ (ജൂൺ 25) വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ അനുവദിച്ച പൊതുകൂടിക്കാഴ്ചാവേളയിൽ സംസാരിക്കവെയാണ് മധ്യപൂർവ്വദേശങ്ങളിൽ നടന്നുവരുന്ന സംഘർഷങ്ങളുമായി ബന്ധപ്പെട്ട ഗുരുതരപ്രശ്നങ്ങളെ പാപ്പാ പരാമർശിച്ചത്. സിറിയയുടെ തലസ്ഥാനത്തെ ഈ ഓർത്തഡോക്സ് ദേവാലയത്തിലുണ്ടായ തീവ്രവാദ ആക്രമണത്തിൽ മരണമടഞ്ഞവരെ കർത്താവിന്റെ കരുണയ്ക്ക് സമർപ്പിക്കാമെന്ന് പറഞ്ഞ പാപ്പാ, അപകടത്തിൽ Read More…
സ്വന്തമായി ഒന്നും ഇല്ലാതെ ജീവിക്കുക മഹത്തരം: ലിയോ പതിനാലാമൻ മാർപാപ്പാ
ഫ്രാൻസിസ്ക്കൻ സമൂഹത്തിൻറെ ഭാഗമായ ഫ്രയേർസ് മൈനർ കോൺവെഞ്ച്വൽ സമൂഹത്തിൻറെയും ട്രിനിറ്റേറിയൻ സമൂഹത്തിൻറെയും പൊതുസംഘങ്ങളിൽ, അഥവാ, ജനറൽ ചാപ്റ്ററുകളിൽ, പങ്കെടുക്കുന്ന പൊതുശ്രേഷ്ഠന്മാരുൾപ്പടെയുള്ള അംഗങ്ങളെ ഇന്ന് (ജൂൺ 20-ന്) വെള്ളിയാഴ്ച വത്തിക്കാനിൽ സ്വീകരിച്ച് സംബോധന ചെയ്യവെയാണ് ഫ്രാൻസീസ് പാപ്പായുടെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ട് ലിയോ പതിനാലാമൻ മാർപാപ്പാ ഇങ്ങനെ പറഞ്ഞത്. ഫ്രയേർസ് മൈനർ കോൺവെഞ്ച്വൽ സമൂഹത്തിൻറെ സ്ഥാപകനായ വിശുദ്ധ ഫ്രാൻസീസ് അസ്സീസിയേയും ട്രിനിറ്റേറിയൻ സമൂഹത്തിൻറെ സ്ഥാപകൻ വിശുദ്ധ ഹുവാൻ ദെ മാതായേയും ഇന്നൊസെൻറ് മൂന്നാമൻ പാപ്പാ ഒരുമിച്ച് സ്വീകരിക്കുന്ന ഒരു ചിത്രം Read More…
നിർമ്മിത ബുദ്ധി മനുഷ്യവ്യക്തിയുടെ സമഗ്ര സുസ്ഥിതി ലക്ഷ്യം വയ്ക്കണം: ലിയോ പതിനാലാമൻ മാർപാപ്പാ
മാനവകുടുംബത്തിന് ഗുണകരമായ അസാധാരണ സാധ്യതകൾ നല്കുന്ന നിർമ്മിത ബുദ്ധിയുടെ ദ്രുതഗതിയിലുള്ള വികസനം കൂടുതൽ അധികൃതവും നീതിയുക്തവുമായ ഒരു ആഗോള മാനവ സമൂഹത്തെ സൃഷ്ടിക്കുന്നതിൽ അതിൻറെ ശരിയായ ഉപയോഗത്തെക്കുറിച്ച് ആഴത്തിലുള്ള ചോദ്യങ്ങളുയർത്തുകയും ചെയ്യുന്നുവെന്ന് ലിയോ പതിനാലാമൻ മാർപാപ്പാ. നിർമ്മിതബുദ്ധിയെ അധികരിച്ച് റോമിൽ ജൂൺ 19,20 തീയതികളിൽ നടന്ന രണ്ടാം സമ്മേളനത്തിൽ സംബന്ധിക്കുന്നവർക്കായി നല്കിയ സന്ദേശത്തിലാണ് മാർപാപ്പാ നിർമ്മിതബുദ്ധിയുടെ ഭാവാത്മകവും നിഷേധാത്മകവുമായ മാനങ്ങളെക്കുറിച്ച് സൂചിപ്പിച്ചുകൊണ്ട് ഇപ്രകാരം പറഞ്ഞിരിക്കുന്നത്. നിർമ്മിതബുദ്ധിയിൽ അന്തർലീനമായിരിക്കുന്ന നൈതികമാനത്തെക്കുറിച്ച് ഗൗരവതരമായി ചിന്തിക്കേണ്ടതിൻറെ അടിയന്തിര പ്രാധാന്യം എടുത്തുകാട്ടുന്നതാണ് ഈ Read More…
“യുദ്ധം കൊണ്ട് നമുക്കെല്ലാം നഷ്ടമായേക്കാം” പന്ത്രണ്ടാം പിയൂസ് പാപ്പായുടെ വാക്കുകൾ ആവർത്തിച്ച് ലിയോ പതിനാലാമൻ പാപ്പാ
യുദ്ധങ്ങൾക്കും സംഘർഷങ്ങൾക്കുമെതിരെ ശബ്ദമുയർത്തി ലിയോ പതിനാലാമൻ പാപ്പാ. ജൂൺ 18 ന് വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ അനുവദിച്ച പൊതുകൂടിക്കാഴ്ചാസമ്മേളനത്തിന്റെ അവസരത്തിലാണ്, ലോകത്തിന്റെ വിവിധയിടങ്ങളിൽ നടന്നുവരുന്ന സംഘർഷങ്ങളെയും യുദ്ധങ്ങളെയും കുറിച്ച് പാപ്പാ അപലപിച്ചത്. രണ്ടാം ലോകമഹായുദ്ധകാലത്ത് പന്ത്രണ്ടാം പിയൂസ് പാപ്പാ പറഞ്ഞ, “സമാധാനം കൊണ്ട് നമുക്കൊന്നും നഷ്ടമാകുന്നില്ല, എന്നാൽ യുദ്ധം കൊണ്ട് നമുക്കെല്ലാം നഷ്ടമായേക്കാം” എന്ന വാക്കുകൾ ആർത്തിച്ചുകൊണ്ടാണ് ലിയോ പതിനാലാമൻ പാപ്പാ യുദ്ധമെന്ന തിന്മയ്‌ക്കെതിരെ മനുഷ്യമനഃസാക്ഷിയെ ഉദ്ബോധിപ്പിച്ചത്. ഉക്രൈൻ, ഇറാൻ, ഇസ്രായേൽ, ഗാസാമുനമ്പ് തുടങ്ങി, യുദ്ധങ്ങൾ Read More…









