ക്രിസ്തുവിന് പ്രഥമസ്ഥാനം നൽകുകയും അത് മറ്റുള്ളവരോട് ധൈര്യപൂർവ്വം അറിയിക്കുകയും, അവന്റെ സ്വരം ചെവികളിലും ഹൃദയത്തിലും സൂക്ഷിക്കുകയും ചെയ്യുന്ന സമർപ്പിതരെയാണ് ഇന്ന് നമുക്ക് ആവശ്യമെന്ന് ലിയോ പതിനാലാമൻ പാപ്പാ. ക്രിസ്തു തന്റെ ശിഷ്യരെയെന്നപോലെ, നമ്മെ വിളിക്കുമ്പോൾ, അവനാണ് മുൻകൈയ്യെടുക്കുന്നതെന്നും, എന്നാൽ പൂർണ്ണമായി നമ്മെത്തന്നെ സമർപ്പിച്ച് വേണം ഈ വിളിയിൽ മുന്നോട്ട് പോകേണ്ടതെന്നും പാപ്പാ റോമിൽ സമർപ്പിതജീവിത പരിശീലനം നടത്തുന്ന തെക്കേ അമേരിക്കൻ രാജ്യങ്ങളിൽനിന്നുള്ള സമർപ്പിതരും സെമിനാരിക്കാരും ചേർന്ന് ഡിസംബർ 12 വെള്ളിയാഴ്ച നടത്തുന്ന സംഗമത്തിലേക്കായി നൽകിയ സന്ദേശത്തിൽ എഴുതി. Read More…
Pope’s Message
രഹസ്യാന്വേഷണവിഭാഗങ്ങങ്ങൾ മനുഷ്യാന്തസ്സ് ഉറപ്പാക്കിയും ധാർമ്മികതയുടെയും പ്രവർത്തിക്കണം: ലിയോ പതിനാലാമൻ പാപ്പാ
രഹസ്യാന്വേഷണവിഭാഗങ്ങളിൽ സേവനമനുഷ്ഠിക്കുന്നവർ രാജ്യത്തിന്റെ സുരക്ഷയ്ക്കുവേണ്ടിയുള്ള തങ്ങളുടെ പ്രവർത്തനങ്ങളുടെ പ്രാധാന്യം കാത്തുസൂക്ഷിക്കുമ്പോൾത്തന്നെ, ആരുടെയും അന്തസ്സ് ഇല്ലാതാക്കപ്പെടുന്നില്ലെന്നും, എല്ലാവരുടെയും അവകാശങ്ങൾ മാനിക്കപ്പെടുന്നുണ്ടെന്നും ഉറപ്പാക്കാൻ പരിശ്രമിക്കണമെന്ന് ലിയോ പതിനാലാമൻ പാപ്പാ. പൊതുനന്മയ്ക്കായുള്ള പ്രവർത്തനത്തിന്റെ ഭാഗമെന്ന നിലയിൽ പലപ്പോഴും ഈ ധാർമ്മിക ഉത്തരവാദിത്വം അവഗണിക്കപ്പെട്ടേക്കാമെന്നും, സന്തുലിതമായ ഒരു നിലപാട് എളുപ്പമായിരിക്കില്ലെന്നും ഓർമ്മിപ്പിച്ച പാപ്പാ, ഇത്തരം സേവനമേഖലയിലെ പ്രവർത്തനങ്ങൾ വ്യക്തികളുടെ അവകാശങ്ങളെ ആഴത്തിൽ ബാധിക്കുന്നതാണെന്ന് മറക്കരുതെന്ന് പറഞ്ഞു. ഇറ്റലിയിലെ വിവിധ രഹസ്യാന്വേഷണവിഭാഗങ്ങളിൽ (Italian intelligence agencies) ജോലി ചെയ്യുന്നവർക്ക് ഡിസംബർ 12 വെള്ളിയാഴ്ച രാവിലെ Read More…
എളിമയുടെ പാത പിന്തുടരാത്ത ക്രിസ്തീയ സമൂഹത്തിന് ഭാവിയില്ല: ലിയോ പതിനാലാമൻ പാപ്പാ
പഴയ നിയമ- പുതിയ നിയമ ചരിത്രങ്ങൾ തമ്മിൽ കൂടിക്കാഴ്ച്ച നടത്തുകയും, ഇസ്രായേൽ ജനതയുടെ ചരിത്രം ക്രൈസ്തവ മതത്തിന്റെ പിറവിയിൽ കണ്ടുമുട്ടുകയും ചെയ്ത പുണ്യഭൂമിയിൽ, സമർപ്പിതസമൂഹവുമായി കൂടിക്കാഴ്ച്ച നടത്തുവാൻ സാധിച്ചതിലെ സന്തോഷം എടുത്തുപറഞ്ഞുകൊണ്ടാണ്, ലിയോ പതിനാലാമൻ പാപ്പാ തന്റെ സന്ദേശം ആരംഭിച്ചത്. ദൈവത്തിന്റെ വിളി അനുസരിച്ച്, പിതാവായ അബ്രാഹം കല്ദയരുടെ ഊർ നഗരത്തിൽ നിന്ന് പുറപ്പെട്ടു, പിന്നീട് ഇന്നത്തെ തുർക്കിയുടെ തെക്ക് ഭാഗത്തുള്ള ഹാരാൻ പ്രദേശത്തുനിന്ന് വാഗ്ദത്ത ദേശത്തേക്കു പുറപ്പെട്ടു എന്ന ഉത്പത്തി പുസ്തകത്തിൽ പ്രതിപാദിച്ചിട്ടുള്ള പഴയ നിയമ Read More…
കത്തോലിക്കാ സഭഒടുവിൽ തെറ്റു തിരുത്തിയോ?
Mathew Chempukandathil ദൈവമാതാവായ പരിശുദ്ധ മറിയത്തിനു ‘സഹ-രക്ഷക’ (Co-redemptrix), ‘എല്ലാ കൃപകളുടെയും മധ്യസ്ഥ’ (Mediatrix of all Graces) എന്നീ സ്ഥാനപ്പേരുകൾ ഉപയോഗിക്കരുത് എന്ന് വത്തിക്കാൻ ഔദ്യോഗികമായി പ്രഖ്യാപിച്ചു. വിശ്വാസ കാര്യങ്ങൾക്കായുള്ള വത്തിക്കാനിലെ ഡിക്യാസ്റ്ററി (Dicastery for the Doctrine of the Faith) പുറത്തിറക്കിയ ഒരു പ്രബോധന രേഖയിലാണ് ഈ കാര്യം വ്യക്തമാക്കിയിരിക്കുന്നത്. എന്നാൽ ഈ വാർത്ത വന്നയുടൻ പ്രൊട്ടസ്റ്റൻ്റ്/ പെന്തക്കോസ് മൂപ്പന്മാർ “കത്തോലിക്കാ സഭ തെറ്റുതിരുത്തി, തങ്ങൾ പറഞ്ഞുകൊണ്ടിരിക്കുന്നതാണ് ശരി” എന്ന നിലയിൽ വസ്തുതകൾ Read More…
അമ്മയോടൊപ്പം – ദിവസം/31, ജപമാല മാസ സമാപന ദിവസം…
മകനേ, മകളെ, നിന്റെ ജീവിതത്തിന്റെ കനൽ വഴികളിൽ ആശ്വാസമേകാൻ ഇതാ നിന്റെ സ്വർഗീയ അമ്മ! മകനേ, മകളേ — ജീവിതത്തിന്റെ വഴികളിൽ ചൂടും വേദനയും കനലുകളും നിറഞ്ഞ നിമിഷങ്ങൾ നമുക്ക് ഓരോരുത്തർക്കും നേരിടേണ്ടി വരും. ചിലപ്പോഴത് ഒറ്റപ്പെട്ടതായിരിക്കും, ചിലപ്പോഴത് നിരാശയുടെയും കണ്ണീർതുള്ളികളുടെയും നിറവുമായിരിക്കും. പക്ഷേ ആ വഴികളിൽ നമുക്ക് ഒറ്റപ്പെട്ടവരായി ഇരിക്കേണ്ടതില്ല — കാരണം, നമ്മെ കരുതുന്ന ഒരമ്മയുണ്ട് — നമ്മുടെ സ്വർഗീയ അമ്മ, മറിയം. അവൾ നമ്മുടെ ജീവിതത്തിലേക്ക് ദൈവത്തിന്റെ സമാധാനവും പ്രത്യാശയും കൊണ്ടുവരുന്നു. നമ്മുടെ Read More…
വിശ്വാസത്തെ ദരിദ്രരോടുള്ള സ്നേഹവുമായി ബന്ധിപ്പിച്ചുകൊണ്ടു ദിലെക്സി തേ!
2025 ഒക്ടോബർ 9-ന്, ലിയോ പതിനാലാമൻ മാർപ്പാപ്പ തന്റെ ആദ്യത്തെ അപ്പസ്തോലിക പ്രബോധനമായ “ദിലെക്സി തേ” (“ഞാൻ നിന്നെ സ്നേഹിച്ചു”) പുറത്തിറക്കി. ദരിദ്രരെയും ദുർബലരെയും സേവിക്കുന്നതിന്റെ പ്രാധാന്യം ഊന്നിപ്പറയുന്നു എന്നതാണ് ഈ അപ്പോസ്തോലിക പ്രബോധനത്തിന്റെ സവിശേഷത. 121 ഖണ്ഡികകൾ ഉള്ള ഈ രേഖ, “ദരിദ്രരിൽ, ദൈവം നമ്മോട് സംസാരിക്കുന്നത് തുടരുന്നു” (5) എന്ന് പ്രസ്താവിക്കുന്ന സുവിശേഷ സന്ദേശത്തിലും സഭയുടെ സാമൂഹിക സിദ്ധാന്തത്തിലും വേരൂന്നിയതാണ്. “ദരിദ്രർക്കുള്ള മുൻഗണനയെക്കുറിച്ചു” പോപ്പ് ലെയോ അടിവരയിട്ടു പറയുന്നു: “മുൻഗണന’ ഒരിക്കലും മറ്റ് വിഭാഗങ്ങളോടുള്ള Read More…
നമ്മുടെ ‘അമ്മയോടൊപ്പം’ ഒരു ഒക്ടോബർ മാസം… /ദിവസം-07
അമ്മയോടൊപ്പംദിവസം 7 – മത്തായി 2:13–14 “കര്‍ത്താവിന്റെ ദൂതന്‍ സ്വപ്‌നത്തില്‍ പ്രത്യക്‌ഷപ്പെട്ടു ജോസഫിനോടു പറഞ്ഞു: എഴുന്നേറ്റ് ശിശുവിനെയും അമ്മയെയും കൂട്ടി ഈജിപ്‌തിലേക്കു പലായനം ചെയ്യുക. ഞാന്‍ പറയുന്നതുവരെ അവിടെ താമസിക്കുക. ഹേറോദേസ് ശിശുവിനെ വധിക്കാന്‍ വേണ്ടി ഉടനെ അന്വേഷണം തുടങ്ങും. അവന്‍ ഉണര്‍ന്ന്, ശിശുവിനെയും അമ്മയെയും കൂട്ടി, ആ രാത്രിതന്നെ ഈജിപ്‌തിലേക്കുപോയി”. (മത്തായി 2 : 13-14)” യേശുവിന്റെ ജനനത്തിനു ശേഷം, ഹേറോദസ് തന്റെ അധികാരം നിലനിർത്താനായി കുഞ്ഞിനെ കൊല്ലുവാൻ ശ്രമിച്ചു. എന്നാൽ ദൈവം തന്റെ ദൂതനെ Read More…
രണ്ടാം ക്രിസ്തു എന്നറിയപ്പെടുന്ന വിശുദ്ധ ഫ്രാൻസീസ് അസ്സീസി എന്തുകൊണ്ട് പുരോഹിതനായില്ല…
ഫാ ജയ്‌സൺ കുന്നേൽ MCBS ഫ്രാൻസിസ്കൻ ആദ്ധ്യാത്മികതയുടെ സ്ഥാപകൻ അസീസ്സിയിലെ വി. ഫ്രാൻസീസ് ഒരു വൈദീകനായിരുന്നില്ലന്നു എത്ര പേർക്കറിയാം. ഒരു വൈദീകനാകാനുള്ള യോഗ്യത ധാരാളം ഉണ്ടായിരുന്നിട്ടു ഒരു ഡീക്കണായിരിക്കാൻ തീരുമാനിച്ച വ്യക്തിയായിരുന്നു അസീസ്സിയിലെ വി. ഫ്രാൻസീസ്. ഫ്രാൻസീസിന്റെ ജീവിതത്തിൽ പുരോഹിതമാർക്കു വലിയ സ്ഥാനമാണ് നൽകിയിരുന്നത്. തോമസ് ചെലാനോ എഴുതിയ ഫ്രാൻസീസിന്റെ ജീവിചരിത്രത്തിൽ ഫ്രാൻസിസ് പുരോഹിതന്മാരെ കാണുമ്പോൾ ‘വലിയ വിശ്വാസത്തോടെ’ അവരുടെ കൈകൾ ചുംബിച്ചിരുന്നതായി രേഖപ്പെടുത്തിയിരിക്കുന്നു. അതിനു കാരണം തിരുപ്പട്ട സ്വീകരണ ദിവസം അവരുടെ കരങ്ങളിൽ സ്വീകരിച്ചിരുന്ന പ്രത്യേക Read More…
ഒക്ടോബറിൽ ലോക-സമാധാനത്തിനായി ജപമാല ചൊല്ലാൻ ആഹ്വാനം ചെയ്ത് ലെയോ പാപ്പ!
ലോകത്തിൽ ദൈവത്തിന്റെ ഏറ്റവും ശ്രേഷ്ഠ സമ്മാനമായ സമാധാനത്തിനായി അപേക്ഷിച്ചുകൊണ്ട്, ഒക്ടോബർ മാസം മുഴുവൻ ദിവസവും ജപമാല ചൊല്ലാൻ ലെയോ പതിനാലാമൻ പാപ്പ വിശ്വാസികളോട് ആഹ്വാനം ചെയ്തു. ഒക്ടോബർ 11 -ന് സെന്റ് പീറ്റേഴ്‌സ് സ്ക്വയറിൽ ഒരു പ്രത്യേക ജപമാല പ്രാർത്ഥന കൂട്ടയ്മയും പരിശുദ്ധ പിതാവ് പ്രഖ്യാപിച്ചു. പരമ്പരാഗതമായി കത്തോലിക്കാ സഭയിൽ ജപമാല ഭക്തിക്കായി പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്ന മാസമാണ് ഒക്ടോബർ. ഈ വർഷം യുദ്ധങ്ങളും രക്തച്ചൊരിച്ചിലുകളുംകൊണ്ട് സംഘർഷപൂരിതമായ ഇടങ്ങളിൽ സമാധാനവും സഹവർത്തിത്വവും സംജാതമാകാനുള്ള നിയോഗത്തോടെ കാരങ്ങളിൽ ജപമാലയെടുക്കാനും പ്രാർത്ഥനയിൽ ഒന്നിക്കാനും Read More…
യുവ-ഹീറോസ്: വിശുദ്ധിയും യുവതയും…
മാർട്ടിൻ N ആൻ്റണി രണ്ടു യുവാക്കൾ… മരിക്കുമ്പോൾ ഒരാൾക്ക് പതിനഞ്ചു വയസ്സും മറ്റൊരാൾക്ക് ഇരുപത്തിനാലും. പറഞ്ഞുവരുന്നത് വിശുദ്ധജന്മങ്ങളായ കാർലോ അക്യൂത്തിസിനെ കുറിച്ചും പിയർ ജോർജോ ഫ്രസാത്തിയെ കുറിച്ചുമാണ്. സെപ്റ്റംബർ 7, 2025 -ൽ അവരെ തിരുസഭ വിശുദ്ധരായി പ്രഖ്യാപിച്ചു. ഇന്ന് ജീവനോടെ ഉണ്ടായിരുന്നെങ്കിൽ ആ പതിനഞ്ചു വയസ്സുകാരന് മുപ്പത്തിനാലു വയസ്സാകുമായിരുന്നു. നിശബ്ദതയെ സ്നേഹിച്ചവരാണ് ഈ രണ്ടുപേരും. നിശബ്ദതയ്ക്ക് എപ്പോഴും ഒരു ശൂന്യത വേണം. എങ്കിലേ അവർണ്ണനീയമായ ഒരു നിറവിലേക്ക് അതു നമ്മെ നയിക്കു. മലകയറ്റം ഒരു ഹോബിയാക്കി Read More…










