News Reader's Blog Social Media

മാർത്തോമ്മ ആശ്രമത്തില്‍ കയ്യേറ്റം; വർഗീയ ധ്രുവീകരണത്തിനുള്ള ശ്രമം….

മാർത്തോമ്മ ആശ്രമത്തില്‍ കയ്യേറ്റം; വർഗീയ ധ്രുവീകരണത്തിനുള്ള ശ്രമം നടക്കുന്നതായി കെ‌സി‌ബി‌സി ജാഗ്രതാ കമ്മീഷൻ.കൊച്ചി: കളമശേരി മാർത്തോമ്മാ ആശ്രമത്തിന്റെ ഭൂമിയിൽ ചിലർ അതിക്രമിച്ചു കയറിയത് തികച്ചും അപലപനീയമെന്നു കെസിബിസി ജാഗ്രതാ കമ്മീഷൻ. കുറ്റവാളികൾക്കെതിരേ നിയമാനുസൃത നടപടികൾ സ്വീകരിക്കണം. അതേസമയം, ഈ അതിക്രമത്തെ അനാവശ്യമായ വർഗീയ ധ്രുവീകരണത്തിനുള്ള ശ്രമങ്ങൾക്കായി ചിലർ ദുരുപയോഗിക്കുന്നത് തിരിച്ചറിയണമെന്നും ജാഗ്രത കമ്മീഷൻ ഓർമിപ്പിച്ചു. വിഷയത്തിൽ ആശ്രമത്തിന്റെ നിലപാടുകൾക്കും നടപടികൾക്കും പൂർണ പിന്തുണ നൽകുന്നുണ്ടെന്ന് കമ്മീഷന്‍ വ്യക്തമാക്കി. 1980ല്‍ മാര്‍ത്തോമാ ഭവന്‍ വേണ്ടി സ്വന്തമാക്കിയ ഭൂമിയുടെ ഉടമസ്ഥാവകാശം Read More…

News Reader's Blog Social Media

എസ്എംവൈഎം പാലാ രൂപതയുടെ ‘വർത്തമാനം’ പ്രോജക്ട് സമാപിച്ചു

പാലാ : പാലാ രൂപത യുവജനപ്രസ്ഥാനത്തിന്റെ ഫൊറോന ഘടകങ്ങളെ ശക്തിപ്പെടുത്തുക എന്ന ആശയത്തെ ലക്ഷ്യമാക്കി പാലാ രൂപത യുവജനപ്രസ്ഥാനം മുന്നോട്ടുവെച്ച ‘വർത്തമാനം’ പ്രോജക്ട് സമാപിച്ചു. രൂപതാ സമിതിയും ഫൊറോനകളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുക, യൂണിറ്റ് തലത്തിൽ സംഘടനയുടെ അടിത്തറ ബലപ്പെടുത്തുക തുടങ്ങി മുന്നോട്ടുവെച്ച ലക്ഷ്യങ്ങളെ പൂർത്തീകരിക്കുവാൻ ഫൊറോന സന്ദർശന പ്രോജക്ടിലൂടെ സാധിച്ചു. അരുവിത്തുറ, ഭരണങ്ങാനം, ചേർപ്പുങ്കൽ, ഇലഞ്ഞി, കടനാട്, കടപ്ലാമറ്റം, കടുത്തുരുത്തി, കൂത്താട്ടുകുളം, കോതനല്ലൂർ, കൂട്ടിക്കൽ, കൊഴുവനാൽ, കുറവിലങ്ങാട്, മൂലമറ്റം, മുട്ടുച്ചിറ, പാലാ, പൂഞ്ഞാർ, പ്രവിത്താനം, രാമപുരം, Read More…

News Reader's Blog Social Media

വിശ്വാസം ജീവിതബന്ധിയാകണം : മോൺ. സെബാസ്റ്റ്യൻ വേത്താനത്ത്

പാലാ : വിശ്വാസം ജീവിത ബന്ധിയാകണമെന്നും, കാലഘട്ടത്തിന്റെ വെല്ലുവിളികളെ നേരിടാൻ യുവജനങ്ങൾ പ്രാപ്തരാകണമെന്നും പാലാ രൂപത വികാരി ജനറാൾ മോൺ. റവ. ഫാ. ഡോ. സെബാസ്റ്റ്യൻ വേത്താനത്ത്. പാലാ രൂപത യുവജനപ്രസ്ഥാനം എസ്എംവൈഎം – കെസിവൈഎം പാലാ രൂപതയുടെ ആഭിമുഖ്യത്തിൽ, നിഖ്യാ സൂനഹദോസിന്റെ 1700 ആം വാർഷിക ആചാരണവും, പഠന ശിബിരവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാലാ ശാലോം പാസ്റ്ററൽ സെൻ്ററിൽ വച്ചു നടന്ന പഠന ശിബിരം പാലാ ഗുഡ് ഷെപ്പേർഡ് മൈനർ സെമിനാരി അധ്യാപകനും, Read More…

News Reader's Blog Social Media

കൂനമ്മാക്കൽ തോമാ കത്തനാർക്ക് ഭാരതത്തിന്റെ വലിയ മല്പാൻ പദവി

കോട്ടയം: പ്രസിദ്ധ സുറിയാനി പണ്ഡിതനും ദൈവശാസ്ത്ര വിദഗ്ദനുമായ കൂനമ്മാക്കൽ തോമാ കത്തനാരുടെ സമഗ്ര സംഭാവനകൾ പരിഗണിച്ച് സുറിയാനി ഭാഷാ പഠനത്തിനും പൈതൃക ഗവേഷണത്തിനുമായി സ്ഥാപിതമായ സീരി (St. Ephrem Ecumenical Research Institute, Kottayam) അദ്ദേഹത്തിന് ഭാരതത്തിന്റെ വലിയ മല്പാൻ പദവി നൽകി ആദരിച്ചു. റൂബി ജൂബിലി (നാൽപതാം വാർഷികം) ആഘോഷിക്കുന്ന സീരിയിൽ അദ്ദേഹം ദീർഘകാലം അദ്ധ്യാപകനും ഡീൻ ഓഫ് സ്റ്റഡീസും ആയിരുന്നു. 1955 നവംബർ 15- ന് കോട്ടയം ജില്ലയിലെ രാമപുരത്താണ് കൂനമ്മാക്കൽ തോമാ കത്തനാർ Read More…

News Reader's Blog Social Media

ആര്‍ച്ച് ബിഷപ്പ് മാര്‍ ജേക്കബ് തൂങ്കുഴിയുടെ മൃതസംസ്കാരം സെപ്റ്റംബര്‍ 22 തിങ്കളാഴ്ച…

തൃശൂര്‍: ഇന്നലെ സെപ്‌തംബർ 17, കാലം ചെയ്ത ആര്‍ച്ച് ബിഷപ്പ് എമിരിറ്റസ് മാര്‍ ജേക്കബ് തൂങ്കുഴിയുടെ മൃതസംസ്കാരം സെപ്റ്റംബര്‍ 22 തിങ്കളാഴ്ച നടക്കും. സെപ്‌തംബർ 21, ഞായറാഴ്ച രാവിലെ 11.30-നു മൃതസംസ്ക്കാരശുശ്രൂഷയുടെ ഒന്നാം ഘട്ടം തൃശ്ശൂർ അതിരൂപതമന്ദിരത്തിൽ നടക്കും. 12.15 വരെ തൃശ്ശൂർ ഡോളേഴ്സ‌സ് ബസിലിക്ക പള്ളിയിൽ പൊതുദർശനത്തിനുവെയ്ക്കും. ഉച്ചയ്ക്ക് 1.30-നു തൃശ്ശൂർ സ്വരാജ് റൗണ്ട് ചുറ്റി ബസിലിക്ക പള്ളിയിൽ നിന്ന് ലൂര്‍ദ് പള്ളിയിലേക്ക് വിലാപയാത്ര നടക്കും. വൈകീട്ട് 5നു തൃശ്ശൂർ ലൂർദ്ദ് കത്തീഡ്രൽ ദേവാലയത്തിൽ മൃതസംസ്‌കാരശുശ്രൂഷകൾ Read More…

News Reader's Blog Social Media

മാർ ജേക്കബ് തൂങ്കുഴി നിത്യസമ്മാനത്തിനായി യാത്രയായി…

തൃശൂര്‍: മുന്‍ തൃശൂര്‍ ആര്‍ച്ച് ബിഷപ്പും മാനന്തവാടി രൂപതയുടെ പ്രഥമ മെത്രാനുമായിരിന്ന മാര്‍ ജേക്കബ് തൂങ്കുഴി (94) കാലം ചെയ്തു. ഇന്ന് ഉച്ചക്കഴിഞ്ഞു 2.50-നായിരിന്നു അന്ത്യം. മലബാറിലെ സഭയ്ക്ക് വലിയ വിശ്വാസ വെളിച്ചമേകാന്‍ അക്ഷീണം പ്രയത്നിച്ച മെത്രാനായിരിന്നു മാര്‍ ജേക്കബ് തൂങ്കുഴി. തൃശൂര്‍ ആര്‍ച്ച്ബിഷപ്പായി പത്തുവര്‍ഷവും മാനന്തവാടി രൂപതയില്‍ രണ്ടു പതിറ്റാണ്ടിലേറെയും അദ്ദേഹം സേവനമനുഷ്ഠിച്ചു. 1930 ഡിസംബര്‍ 13-ന് പാലാ രൂപതയിലെ വിളക്കുമാടത്ത് തൂങ്കുഴി കുരിയപ്പന്‍ റോസ ദമ്പതികളുടെ മകനായാണ് പിതാവിന്റെ ജനനം. ചങ്ങനാശേരി, ആലുവ, റോം Read More…

News Reader's Blog

വഖഫ്നിയമത്തിലെ വിവേചനം ഭേദഗതിയിലൂടെ നീങ്ങിയിരിക്കുന്നു…

ഫാ. ജോഷി മയ്യാറ്റിൽ വഖഫ് നിയമ ഭേദഗതിക്കെതിരേ സുപ്രീം കോടതിയിൽ സമർപ്പിക്കപ്പെട്ട കേസുകളിൽ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ്, അഗസ്റ്റിൻ ജോർജ് മാസിഹ് എന്നിവരടങ്ങിയ ബെഞ്ച് ഇന്നലെ (സെപ്റ്റംബർ 15) ഇടക്കാല വിധി പ്രഖ്യാപിച്ചു. 128 പേജുള്ള വിധിന്യായം സശ്രദ്ധം വായിക്കുന്ന ആർക്കും ഒരു കാര്യം പട്ടാപ്പകൽ പോലെ വ്യക്തമാകും – തല്പരകക്ഷികളും രാഷ്ട്രീയക്കാരും മുഖ്യധാരാമാധ്യമങ്ങളും വസ്തുതകളെ മറച്ചുപിടിക്കാൻ വല്ലാതെ കഷ്ടപ്പെടുന്നുണ്ട്! എന്തായിരുന്നു ഹർജിക്കാരുടെ ആവശ്യം? നൂറോളം വരുന്ന ഹർജിക്കാരിൽ നിന്ന് അഞ്ചു കൂട്ടരുടെ Read More…

News Reader's Blog Social Media

എസ്എംവൈഎം പാലാ രൂപതയുടെ കരുതൽ പദ്ധതിക്ക് തുടക്കം

പാലാ: പാലാ രൂപത യുവജനപ്രസ്ഥാനം എസ്എംവൈഎം , പാലാ മാർ സ്ലീവാ മെഡിസിറ്റിയുമായി സഹകരിച്ച് നടത്തുന്ന ബേസിക് ലൈഫ് സപ്പോർട്ട് പരിശീലന പദ്ധതി ‘കരുതൽ’ ന് തുടക്കം. ആദ്യ പരിശീലനം എസ്എംവൈഎം രാമപുരം ഫൊറോനയുടെയും, ചക്കാമ്പുഴ യൂണിറ്റിൻ്റെയും ആഭിമുഖ്യത്തിൽ ചക്കാമ്പുഴ ലൊരേത്ത് മാതാ പള്ളി ഹാളിൽ വച്ച് നടത്തപ്പെട്ടു. എസ്എംവൈഎം രാമപുരം ഫൊറോന പ്രസിഡൻറ് ജെഫിൻ റോയി അദ്ധ്യക്ഷത വഹിച്ച യോഗം, എസ്എംവൈഎം പാലാ രൂപത പ്രസിഡൻറ് അൻവിൻ സോണി ഓടച്ചുവട്ടിൽ ഉദ്ഘാടനം ചെയ്തു. രൂപത ട്രഷറർ Read More…

News Reader's Blog Social Media

ഗോവർണദോർ പാറേമ്മാക്കൽ മാർ തോമാ കത്തനാർ നസ്രാണികളുടെയും ഭാരതത്തിന്റെയും സ്വാതന്ത്ര്യ സമരത്തിന് കാഹളം മുഴക്കിയ പോരാളി: ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്

കടനാട്: മലങ്കരയിലെ മാർത്തോമ്മാ നസ്രാണി സമുദായത്തിൻ്റെ ഐക്യത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടി അക്ഷീണം പ്രയത്നിച്ച ഗോവർണദോർ പാറേമാക്കൽ മാർ തോമാ കത്തനാരുടെ 290-ാം ജന്മദിനാഘോഷം അദ്ദേഹത്തിൻ്റെ ജന്മസ്ഥലമായ കടനാട്ടിൽ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. പാലാ രൂപതയുടെ മെത്രാനും സീറോ മലബാർ എക്യുമെനിക്കൽ കമ്മീഷൻ ചെയർമാനുമായ മാർ ജോസഫ് കല്ലറങ്ങാട്ട്, വിദേശ ഭരണം അനുവദിക്കാതെ സഭയുടെ സ്വാതന്ത്ര്യത്തിനായി പോരാടിയ നേതാവും ചിതറിക്കിടന്ന നാട്ടുരാജ്യങ്ങളുടെ കാലത്തും ഭാരതീയ ദേശീയ ബോധത്തിന് തുടക്കമിട്ട വ്യക്തിത്വവുമാണ് മാർ തോമാ കത്തനാരെന്ന് സൂചിപ്പിച്ചു. ഇന്ത്യൻ പാർലമെന്റിന്റെ Read More…

News Reader's Blog Social Media

കടപ്ലാമറ്റം സെന്റ് മേരീസ് ഫൊറോന പള്ളിയിൽ പുണ്യശ്ലോകനായ കുട്ടൻതറപ്പേൽ യൗസേപ്പച്ചന്റെ 68-ാം ചരമവാർഷികവും, ശ്രാദ്ധവും

കടപ്ലാമറ്റം: പുണ്യശ്ലോകനായ കുട്ടൻതറപ്പേൽ യൗസേപ്പച്ചന്റെ ചരമവാർഷിക ദിനമായ സെപ്റ്റംബർ 07 ഞായറാഴ്ച രാവിലെ 10 മണിക്ക് ആഘോഷമായ വിശുദ്ധ കുർബാനയും,വചന സന്ദേശവും നാമകരണ പ്രാർത്ഥനയും, ഒപ്പീസും,ശ്രാദ്ധ വെഞ്ചരിപ്പും അഭിവന്ദ്യ മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കലിന്റെ ( ആർച്ച് ബിഷപ്പ്, കല്യാൺ രൂപത ) കാർമ്മികത്വത്തിൽ നടത്തപ്പെട്ടു.ഫാ. അജോ പേഴുംകാട്ടിൽ സഹ കാർമ്മികനായിരുന്നു. വി.അൽഫോൻസാമ്മയുടെ ജീവിത മാതൃകക്ക് തുല്യമായ ജീവിതം നയിച്ചിരുന്ന ബഹു.കുട്ടൻതറപ്പേൽ യൗസേപ്പച്ചൻ അധിക താമസമില്ലാതെ പാലാ രൂപതയിലെ വിശുദ്ധനായി തീരുമെന്ന് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ വി.കുർബാന യിലെ Read More…