സംസ്ഥാനത്ത് ഉഷ്ണതരംഗ സാധ്യത നിലനിൽക്കുകയും പകൽ താപനില ക്രമാതീതമായി ഉയരുകയും ചെയ്യുന്ന സാഹചര്യത്തിൽ എല്ലാ സർക്കാർ സ്വകാര്യ ഐടികൾക്കും 30/4/2024 മുതൽ മേയ് 4 വരെ അവധി പ്രഖ്യാപിച്ചതായി ഡയറക്ടർ അറിയിച്ചു. ആൾ ഇന്ത്യ ട്രേഡ് ടെസ്റ്റ് അടുത്ത സാഹചര്യത്തിൽ സിലബസ് പൂർത്തിയാക്കേണ്ടതിനാൽ ഈ ദിവസങ്ങളിൽ റെഗുലർ ക്ലാസുകൾക്ക് പകരം ഓൺലൈൻ ക്ലാസുകൾ നടത്തും. വിദ്യാർത്ഥികളും അധ്യാപകരും ഇതിനാവശ്യമായ സംവിധാനങ്ങളും ക്രമീകരണങ്ങളും ഏർപ്പെടുത്തണം . ഉദ്യോഗസ്ഥരും അധ്യാപകരും സ്ഥാപനങ്ങളിൽ ഹാജരാകണമെന്നും ഡയറക്ടർ നിർദേശിച്ചു.
News
ഉഷ്ണതരംഗം: ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി ആരോഗ്യവകുപ്പ്
ഉഷ്ണതരംഗം മൂലമുള്ള ശാരീരിക ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ സ്വയം പ്രതിരോധം വളരെ പ്രധാനമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. രാവിലെ 11 മണി മുതല്‍ വൈകുന്നേരം 3 മണിവരെ നേരിട്ട് സൂര്യ പ്രകാശം ഏല്‍ക്കാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണം. കുഞ്ഞുങ്ങള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, ഗുരുതര രോഗമുള്ളവര്‍ എന്നിവര്‍ പ്രത്യേകം ശ്രദ്ധിക്കണം. ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. നേരിട്ട് വെയിലേല്‍ക്കുന്ന ജോലി ചെയ്യുന്നവര്‍ ജോലി സമയം ക്രമീകരിക്കണം. നിര്‍ജലീകരണം ഉണ്ടാകാന്‍ Read More…
സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ്ങ് ഉടനില്ല : മന്ത്രി കെ കൃഷ്ണൻകുട്ടി
ദിവസേന 110 ദശലക്ഷം യൂണിറ്റ് വൈദ്യുതി സംസ്ഥാനത്ത് ഉപയോഗമുണ്ട്. ഒരു ട്രാന്‍സ്‌ഫോമറില്‍നിന്ന് കൂടുതല്‍ യൂണിറ്റ് വൈദ്യുതി പല കണക്ഷനില്‍ നിന്നായി പ്രവര്‍ത്തിക്കേണ്ടി വരുമ്പോള്‍ ട്രാന്‍സ്ഫോമറുകള്‍ ട്രിപ്പാകുന്നതാണ് വൈദ്യുതി ഇടക്കിടെ പോകാനുള്ള കാരണമെന്നും, അപ്രഖ്യാപിത പവര്‍ കട്ടല്ല ഉണ്ടാകുന്നതെന്നുംമന്ത്രി വിശദീകരിച്ചു. വീടുകളില്‍ എല്ലാ റൂമിലും എ.സി വന്നതോടെ ട്രാന്‍സ്ഫോമറുകള്‍ക്ക് താങ്ങാനാകുന്നതിലും കൂടുതല്‍ വൈദ്യുതി ആവശ്യമായിവരുന്നു.കരാര്‍പ്രകാരമുള്ള വൈദ്യുതി ലഭിച്ചാല്‍ മറ്റു നിയന്ത്രണങ്ങളൊന്നും സംസ്ഥാനത്ത് നടപ്പാക്കില്ലെന്നും കൃഷ്ണന്‍കുട്ടി വ്യക്തമാക്കി. വൈദ്യുതി ഉപയോഗത്തിന്റെ 20 ശതമാനം മാത്രമാണ് കേരളത്തില്‍ ഉത്പാദിപ്പിക്കുന്നത്. ബാക്കി പുറത്തുനിന്ന് Read More…
പാലക്കാട് ജില്ലയിൽ ഓറഞ്ച് അലർട്ട് ;2 ജില്ലകളിൽ യെല്ലോ അലർട്ട്
പാലക്കാട് ജില്ലയിലെ ചില പ്രദേശങ്ങളിൽ 2024 ഏപ്രിൽ 29 ന് ഉഷ്‌ണതരംഗ സാധ്യത തുടരുന്നതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. 2024 ഏപ്രിൽ 29 ന് കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിലെ വിവിധ പ്രദേശങ്ങളിൽ ഉഷ്ണതരംഗ സാഹചര്യം നിലനിൽക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തുടർച്ചയായ ദിവസങ്ങളിൽ അതിതീവ്രമായ ചൂട് രേഖപ്പെടുത്തിയതിന്റേയും, അടുത്ത ദിവസങ്ങളിലും പാലക്കാട് ജില്ലയിൽ 41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരുമെന്ന പ്രവചനത്തിന്റെയും അടിസ്ഥാനത്തിലാണ് ഉഷ്ണതരംഗ മുന്നറിയിപ്പ്. ഉഷ്ണതരംഗം അതീവ Read More…
ഉഷ്ണതരംഗം: അങ്കണവാടി കുട്ടികൾക്ക് ഒരാഴ്ച അവധി
അന്തരീക്ഷ താപനില ഉയർന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ അങ്കണവാടികളിലെ പ്രീ സ്‌കൂൾ പ്രവർത്തനം ഒരാഴ്ചത്തേയ്ക്ക് നിർത്തിവയ്ക്കാൻ വനിത ശിശുവികസന വകുപ്പിന്റെ തീരുമാനം. ഉഷ്ണതരംഗത്തിന്റെ പശ്ചാത്തലത്തിൽ ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റിയുടെ സുരക്ഷാ മുന്നറിയിപ്പിനെത്തുടർന്നും ആരോഗ്യ വകുപ്പിന്റെ ആരോഗ്യ ജാഗ്രതാ നിർദേശത്തെത്തുടർന്നും ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് ഇത് സംബന്ധിച്ച് നിർദേശം നൽകിയതിനെ തുടർന്നാണ് നടപടി. അങ്കണവാടികളുടെ മറ്റ് പ്രവർത്തനങ്ങൾ പതിവ് പോലെ നടക്കും. ഈ കാലയളവിൽ കുട്ടികൾക്ക് നൽകേണ്ട സപ്ലിമെന്ററി ന്യൂട്രീഷ്യൻ വീടുകളിലെത്തിക്കുന്നതാണ്. അതേസമയം, സംസ്ഥാനത്തെ Read More…
‘ക്രൈസ്തവ യുവതികളുടെ പേരുപറഞ്ഞ് വര്‍ഗീയ വിഷം ചീറ്റാന്‍ നോക്കേണ്ട’; മാര്‍ ജോസഫ് പാംപ്ലാനി
വിവാദ ചിത്രം ദി കേരള സ്റ്റോറിയെ രൂക്ഷമായി വിമര്‍ശിച്ച് തലശ്ശേരി ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി. ക്രൈസ്തവ യുവതികളുടെ പേരുപറഞ്ഞ് വര്‍ഗീയതയ്ക്ക് ആരും ശ്രമിക്കേണ്ടെന്ന് പാംപ്ലാനി പറഞ്ഞു. പ്രണയക്കെണിയുടെ പേര് പറഞ്ഞ് വര്‍ഗീയതയുടെ വിഷം ചീറ്റാന്‍ അനുവദിക്കരുതെന്നും ബിഷപ്പ് തുറന്നടിച്ചു. സ്വയം പ്രഖ്യാപിത സംരക്ഷകരാകാന്‍ ആരും ശ്രമിക്കേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാസയ്‌ക്കെതിരെയാണ് അദ്ദേഹത്തിന്റെ പരോക്ഷമായ വിമര്‍ശനം. യുവതികളെ അഭിസംബോധന ചെയ്തുകൊണ്ടായിരുന്നു മാര്‍ ജോസഫ് പാംപ്ലാനിയുടെ പ്രസംഗം. നിങ്ങള്‍ ആത്മാഭിമാനമുള്ള മക്കളാണെന്നും തലശ്ശേരിയിലെ ഒരു പെണ്‍കുട്ടിയെപ്പോലും ആര്‍ക്കും ചതിയിലോ Read More…
രാഷ്ട്രീയ പാർട്ടികളുടെ ഇരട്ടത്താപ്പ് വ്യക്തമാക്കുന്ന അന്വേഷണ റിപ്പോർട്ടുകളുമായി കെസിബിസി
നിർണ്ണായകമായ ഒരു ലോക്സഭാ തെരഞ്ഞെടുപ്പ് കാലഘട്ടത്തിൽ രാജ്യം എത്തിനിൽക്കുമ്പോൾ മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളുടെ ഇരട്ടത്താപ്പ് വ്യക്തമാക്കുന്ന അന്വേഷണ റിപ്പോർട്ടുകളുമായി കെസിബിസി ജാഗ്രത മാഗസിൻ. -ബിജെപി ഭരിക്കുന്ന വിവിധ സംസ്ഥാനങ്ങളിൽ ക്രൈസ്തവ വേട്ടയ്ക്ക് ആയുധമായി മാറിയ മതപരിവർത്തന നിരോധന നിയമങ്ങളുടെ യാഥാർഥ്യങ്ങളും പിന്നാമ്പുറവും ഭീകരതയും വ്യക്തമാക്കുന്ന കവർ സ്റ്റോറി.-മണിപ്പൂരിൽ സംഭവിച്ചവയുടെ വാസ്തവങ്ങൾ വ്യക്തമാക്കുന്ന ലേഖനം. -വിവിധ രാഷ്ട്രീയ പാർട്ടികളുടെ ക്രൈസ്തവ സ്നേഹത്തിന് പിന്നിലെ കാപട്യം വ്യക്തമാക്കുന്ന ലേഖനങ്ങൾരാഷ്ട്രീയ അടിമത്തങ്ങൾക്കപ്പുറം മാനവികതയുടെയും ക്രൈസ്തവികതയുടെയും മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാനുള്ള ശക്തമായ ആഹ്വാനമാണ് ജാഗ്രത Read More…
കേരളം ഇന്ന് പോളിംഗ് ബൂത്തിലേക്ക്
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് ഇന്ന്. കേരളമുള്‍പ്പെടെ 13 സംസ്ഥാനങ്ങളിലായി 88 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. ഒന്നരമാസത്തെ വാശിയേറിയ പ്രചരണങ്ങൾക്ക് ശേഷമാണ് കേരളം ഇന്ന് പോളിംഗ് ബൂത്തിലേക്ക് കടക്കുന്നത്. രാവിലെ ഏഴ് മണി മുതല്‍ വൈകുന്നേരം 6 വരെയാണ് വോട്ടെടുപ്പ്. കേരളത്തിലെ 20 ലോക്‌സഭ മണ്ഡലങ്ങളിലേക്ക് 194 സ്ഥാനാര്‍ഥികളാണ് മത്സരിക്കുന്നത്.2.77 കോടി വോട്ടര്‍മാരാണുള്ളത്. വോട്ടെടുപ്പിനായി 25,328 പോളിംഗ് ബൂത്തുകളാണ് സജ്ജീകരിച്ചിട്ടുള്ളത്. വോട്ടെടുപ്പ് സമാധാന പൂര്‍ണമാക്കാന്‍ കേരള പൊലീസും കേന്ദ്ര സേനയും രംഗത്തുണ്ട്. 66,303 സുരക്ഷാ ഉദ്യോഗസ്ഥരെയാണ് Read More…
“അരുവിത്തുറ വല്യച്ചാ ഗീവർഗീസ് പുണ്യാളാ”: വല്യച്ചൻ ഗാനം സൂപ്പർ ഹിറ്റായി
അരുവിത്തുറ: പ്രശ്സ്ത ഭക്തിഗാന രചിതാവായ ഫാ. ഡോ. ജോയൽ പണ്ടാരപറമ്പിൽ രചിച്ച് ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും പ്രശസ്തനായ സംഗീത സംവിധായകനായ ജെയ്കസ് ബിജോയി സംവിധാനം നിർവഹിച്ച കേരളത്തിലെ അറിയപ്പെടുന്ന ചലചിത്ര പിന്നണി ഗായകൻ സുധീപ് കുമാർ ആലപിച്ച എന്റെ വല്യച്ചൻ എന്ന ആൽബത്തിലെ ഈ ഗാനം സൂപ്പർഹിറ്റായി മാറിക്കഴിഞ്ഞു. ഈ സംഗീതാ ആൽബം അരുവിത്തുറ തിരുനാൾ കൊടിയേറ്റ് ദിവസം പള്ളി വികാരി ഫാ. സെബാസ്റ്റ്യൻ വെട്ടുകല്ലേൽ ബിജോയി ജേക്കബ് വെള്ളൂകുന്നേലിനു നൽകി പ്രകാശനം ചെയ്തു. ഒരു കോടി Read More…
ക്രിസ്തീയ സമൂഹം രാഷ്ട്രീയ നേതൃത്വവുമായി ചർച്ച നടത്തുമ്പോൾ സഭയുടെ നിലപാടുകളിൽ ഉറച്ച് നിൽക്കണം: അഡ്വ. റ്റി ജോസഫ്
കുറവിലങ്ങാട് : രാഷ്ട്രീയ നേതൃത്വമായോ ഭരണ നേതൃത്വമായോ ചർച്ച നടത്തുമ്പോൾ സഭയുടെ നിലപാടുകളിൽ ഉറച്ച് നിൽക്കണമെന്നും, സഭ വിശ്വാസികളെ സംരക്ഷിക്കണമെന്നും, മണിപ്പൂരിലെ മുന്നൂറോളം ക്രിസ്ത്യൻ സ്ഥാപനങ്ങൾ നശിപ്പിക്കുകയും, ഇന്ത്യയിൽ പലയിടത്തും ക്രൈസ്തവ സ്ഥാപനങ്ങൾക്ക് നേരെ അക്രമം ഉണ്ടായതും പരിഗണിച്ച് വേണം ക്രിസ്ത്യൻ സഭ രാഷ്ട്രീയ നിലപാടുകൾ സ്വീകരിക്കേണ്ടതെന്നും പകലോമറ്റം കണിയാരകത്ത് കുടുംബയോഗം രക്ഷാധികാരിയും, കെ.പി.സി.സി അംഗവുമായ അഡ്വ. റ്റി ജോസഫ് സീറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവിനെ സന്ദർശിച്ച് അഭിപ്രായം Read More…