News Social Media

ജൂലൈ 3ന് ശേഷം ഏകീകൃത കുർബാന അർപ്പിക്കാത്ത വൈദികർ സഭയ്ക്ക് പുറത്ത്; കടുത്ത നടപടിയുമായി സിറോ മലബാർ സഭ

എറണാകുളം അങ്കമാലി അതിരൂപതയിൽ ഏകീകൃത കുർബാന അർപ്പിക്കാത്ത വൈദികരെ പുറത്താക്കുമെന്ന മുന്നറിയിപ്പുമായി സഭാധ്യക്ഷൻ മാർ റാഫേൽ തട്ടിലിന്റെ സർക്കുലർ. ജൂലൈ 3 മുതൽ ഏകീകൃത കുർബാന നടത്തണമെന്ന് അന്ത്യശാസനം. സഭ അധ്യക്ഷന്റെ സർക്കുലർ കൊടും ചതിയുടെ അടയാളം എന്ന് വിമത വൈദികർ പ്രതികരിച്ചു. മാർപ്പാപ്പയുടെ ഓഫീസിൽനിന്നുള്ള അന്തിമ നിർദേശപ്രകാരമാണ് പുതിയ സർക്കുലർ. സെന്റ് തോമസ് ദിനം മുതൽ അങ്കമാലി അതിരൂപതയിലെ പള്ളികളിൽ ഏകീകൃത കുർബാന ഉറപ്പാക്കണം. കുര്‍ബാന അര്‍പ്പണം സംബന്ധിച്ച് വൈദികരും വൈദിക വിദ്യാര്‍ഥികളും ജൂലൈ മൂന്നിനകം Read More…

News

സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത. അടുത്ത അഞ്ച് ദിവസം മഴ തുടരാൻ സാധ്യതെയെന്നും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. സംസ്ഥാനത്ത്‌ അഞ്ച് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. പത്തനംതിട്ട, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ട് ആണ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, മലപ്പുറം ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കാസർഗോഡ് ജില്ലയിൽ അടുത്ത മൂന്ന് മണിക്കൂറിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ Read More…

News Social Media

ക്രിസ്തുവിന്റെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ച് ഇടതുനിരീക്ഷകൻ; പരാതിയുമായി സിറോ മലബാർ സഭ പ്രോ ലൈഫ്

ക്രിസ്തുവിനെ വികൃതമാക്കി അവതരിപ്പിച്ചതിന് ഇടതു നിരീക്ഷൻ റെജി ലൂക്കോസിനെതിരെ പരാതിയുമായി സിറോ മലബാർ സഭ പ്രോ ലൈഫ്. ക്രിസ്തുവിന്റെ ചിത്രത്തിൽ സുരേഷ് ഗോപിയുടെ മുഖം ചേർത്ത തയാറാക്കിയ ചിത്രമാണ് വിവാദമായത്. സമൂഹമാധ്യമത്തിൽ പങ്കുവച്ച ചിത്രം, വിമർശനം നേരിട്ടതോടെ റെജി നീക്കം ചെയ്തിരുന്നു. തൃശൂരിൽ ബിജെപി വിജയിച്ചതോടെയാണ് ക്രിസ്തുവിന്റെ രൂപത്തിൽ സുരേഷ് ഗോപിയുടെ മുഖം ചേർത്ത് റെജി എഫ്ബി പോസ്റ്റ് പങ്കുവച്ചത്. ‘‘ക്രിസ്തുവിനെ വികൃതമായി അവതരിപ്പിച്ചത് വലിയ വേദനയുണ്ടാക്കുന്നതാണ്. മതപരമായ പ്രതീകങ്ങളെ വികൃതമായി അവതരിപ്പിക്കുന്ന പ്രവണതയെ ശക്തമായ നിയമ Read More…

News Social Media

വ്‍ളോഗർമാർ ഭീഷണിപ്പെടുത്തിയാൽ അറിയിക്കണം; എംവിഡിക്ക് ഹൈക്കോടതി നിര്‍ദേശം

വാഹനത്തിന് രൂപമാറ്റം വരുത്തുന്നതുമായി ബന്ധപ്പെട്ട് വ്‍ളോഗർമാർ ഭീഷണിപ്പെടുത്തിയാൽ അറിയിക്കണമെന്ന് മോട്ടർ വാഹനവകുപ്പിന് ഹൈക്കോടതിയുടെ നിർദേശം. ആവശ്യമെങ്കിൽ നോട്ടിസ് അയച്ച് നടപടി സ്വീകരിക്കാമെന്നും കോടതി പറഞ്ഞു. സഞ്ജു ടെക്കിക്കെതിരായ നടപടി റിപ്പോർട്ട് കഴിഞ്ഞ ദിവസം സമർപ്പിച്ചതിനു പിന്നാലെയാണ് കോടതിയുടെ നിർദേശം. മോട്ടർ വാഹന വകുപ്പിനെയും കോടതി രൂക്ഷമായി വിമർശിച്ചു. വാഹനങ്ങളിൽ രൂപമാറ്റം വരുത്തുന്നതിൽ എന്തു നടപടിയാണ് എംവിഡി സ്വീകരിച്ചതെന്ന് കോടതി ചോദിച്ചു. നിയമ ലംഘനങ്ങൾക്കെതിരെ വകുപ്പ് നടപടിയെടുത്തിട്ടില്ല. ഹൈക്കോടതിയുടെ മുൻ ഉത്തരവുകളോ ഫ്ലാഷ് ലൈറ്റുകൾ ഉപയോഗിക്കുന്നതിനെതിരെയുള്ള നിർദേശങ്ങളോ പാലിച്ചില്ലെന്നും Read More…

News Social Media

കെസിബിസി ജാഗ്രത കമ്മീഷന് പുതിയ സാരഥികൾ

കേരളകത്തോലിക്കാ സഭയുടെ ജാഗ്രതയുടെ മുഖമായ കെസിബിസി സാമൂഹിക ഐക്യ ജാഗ്രത കമ്മീഷൻ ചെയർമാനായി മൂവാറ്റുപുഴ രൂപതാധ്യക്ഷൻ ബിഷപ്പ് ഡോ. യൂഹാനോൻ മാർ തിയഡോഷ്യസ് തെരഞ്ഞെടുക്കപ്പെട്ടു. കമ്മീഷൻ ചെയർമാനായിരുന്ന ബിഷപ്പ് ഡോ. ജോസഫ് കരിയിൽ വിരമിച്ച ഒഴിവിലാണ് പുതിയ നിയമനം. താമരശ്ശേരി രൂപത മെത്രാൻ മാർ റെമിജിയോസ് ഇഞ്ചനാനിയിൽ, കോട്ടപ്പുറം രൂപതാധ്യക്ഷൻ റവ. ഡോ. അംബ്രോസ് പുത്തൻവീട്ടിൽ എന്നിവരാണ് വൈസ് ചെയർമാന്മാർ. റവ. ഡോ. മൈക്കിൾ പുളിക്കൽ CMI കമ്മീഷൻ സെക്രട്ടറി സ്ഥാനത്ത് തുടരും. എറണാകുളം പിഒസിയിൽ നടന്ന Read More…

News Social Media

ഒരു ഇടവേളക്ക് ശേഷം മഴ അതിശക്തമാകുന്നു; കേരളത്തിൽ 2 ജില്ലകളിൽ ഓറഞ്ച് അലേർട്ട്

കേരളത്തിൽ മഴ അതിശക്തമാകുന്നുവെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഇന്ന് 2 ജില്ലകളിൽ ഓറഞ്ച് അലേർട്ട്. രണ്ട് ജില്ലകളിലും രാവിലെ മുതൽ ശക്തമായ മഴ അനുഭവപ്പെടുന്നുണ്ട്. മലപ്പുറം, വയനാട് ജില്ലകളിലാണ് മുന്നറിയിപ്പ്. ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ Read More…

News Social Media

2024 -25 അക്കാദമിക് കലണ്ടർ പുറത്തിറക്കി

അധ്യാപക സംഘടനകളുടെ കടുത്ത എതിർപ്പ് അവഗണിച്ച് സംസ്ഥാനത്തെ 10–ാം ക്ലാസ് വരെയുള്ള സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ ഈ അധ്യയനവർഷം പ്രവൃത്തിദിനങ്ങൾ 220 ആക്കി. ഹൈക്കോടതി ഇടപെടലിനെത്തുടർന്നാണിത്. ഇതനുസരിച്ചുള്ള പുതിയ അക്കാദമിക് കലണ്ടർ പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി. കഴിഞ്ഞവർഷം 204 പ്രവൃത്തി ദിവസമായിരുന്നു. പ്രവൃത്തിസമയം കൂടുതലുള്ള ഹയർ സെക്കൻഡറിയിലും വൊക്കേഷനൽ ഹയർ സെക്കൻഡറിയിലും പ്രവൃത്തിദിവസങ്ങൾ 195 ആയി തുടരും. പുതിയ കലണ്ടർ അനുസരിച്ച് 1 മുതൽ 10 വരെ ക്ലാസുകളിൽ 25 ശനിയാഴ്ചകൾ പ്രവൃത്തിദിനമാകും. ഇതിൽ 16 എണ്ണം Read More…

News Social Media

സംസ്ഥാനത്ത് ഇന്നും വ്യാപക മഴ; ആറ് ജില്ലകളിൽ യെല്ലോ അലർട്ട്, മലയോരങ്ങളിൽ അതീവ ജാഗ്രത മുന്നറിയിപ്പ്

സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ആറ് ജില്ലകളിൽ യെല്ലോ അലർട്ട് ആണ് പുറപ്പെടുവിച്ചിരിക്കുന്നത്. എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. ഇടിയോടും കാറ്റോടും കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കഴി‍ഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ കിട്ടിയ മലയോരമേഖലകളിൽ അതീവ ജാഗ്രത വേണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. മഴ ശക്തമായതോടെ മത്സ്യബന്ധനം വിലക്കി. കേരളാ തീരത്ത് ഉയർന്ന തിരമാലകൾക്കും സാധ്യതയുണ്ട്. കേരളാ തീരത്ത് Read More…

News Social Media

മഴക്കാലം, എലിപ്പനി ശക്തമായി പ്രതിരോധിക്കണം, ജില്ലകളില്‍ അടിയന്തരമായി കണ്‍ട്രോള്‍ റൂം: മന്ത്രി വീണാ ജോര്‍ജ്

മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ പകര്‍ച്ചവ്യാധികള്‍ക്കെതിരെ അതീവ ജാഗ്രതയോടെ പ്രവര്‍ത്തിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. എലിപ്പനി, ഡെങ്കിപ്പനി, വയറിളക്ക രോഗങ്ങള്‍, എച്ച് 1 എന്‍ 1 തുടങ്ങിയ പകര്‍ച്ചവ്യാധികളാണ് പൊതുവേ കൂടുതലായി കാണപ്പെടുന്നത്. പലയിടത്തും വെള്ളക്കെട്ടുണ്ടാകുന്നതിനാല്‍ എലിപ്പനിയ്ക്കെതിരെ വളരെയേറെ ശ്രദ്ധിക്കണം. എലിപ്പനി പ്രതിരോധത്തിനായി മണ്ണുമായും മലിനജലവുമായും ഇടപെടുന്നവര്‍ നിര്‍ബന്ധമായും ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശാനുസരണം എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സിസൈക്ലിന്‍ കഴിക്കേണ്ടതാണ്. ഫീല്‍ഡ്തല പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കാനും മന്ത്രി നിര്‍ദേശം നല്‍കി. ജില്ലകള്‍ നടത്തിയ പ്രതിരോധ Read More…

Daily Prayers News Social Media

കേരള തീരത്തിന് അരികെ ചക്രവാതച്ചുഴി; 7 ദിവസം സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത

തെക്ക് – കിഴക്കൻ അറബിക്കടലിൽ കേരളം തീരത്തിന് അരികെ ചക്രവാതച്ചുഴി രൂപപ്പെട്ടു. ഇതിന്റെ ഫലമായി കേരള തീരത്ത് ശക്തമായ പടിഞ്ഞാറൻ കാറ്റ് നിലനിൽക്കുന്നതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അടുത്ത 7 ദിവസം സംസ്ഥാനത്ത് വ്യാപകമായി ഇടി/മിന്നൽ/കാറ്റ് എന്നിവയോട് കൂടിയ മിതമായതോ അല്ലെങ്കിൽ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ട്. ഇതിന് പിന്നാലെ സംസ്ഥാനത്ത് മഴ മുന്നറിയിപ്പ് പുതുക്കിയിട്ടുണ്ട്. ഇടുക്കി, കോഴിക്കോട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കോട്ടയം മുതൽ വടക്കോട്ട് കാസര്‍കോട് വരെയുള്ള ജില്ലകളിൽ യെല്ലോ അലര്‍ട്ടാണ്. Read More…