News Social Media

ജെ.ബി കോശി കമ്മീഷന്‍ ശുപാര്‍ശകള്‍ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് കെഎല്‍സിഎ നേതൃസമ്മേളനം സംഘടിപ്പിക്കും

ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് ഉടന്‍ പുറത്തുവിടണമെന്നും ശുപാര്‍ശകള്‍ ഗുണഭോക്താക്കളുമായി ചര്‍ച്ചചെയ്ത് പൂര്‍ണ്ണമായി നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ട് ഡിസംബര്‍ 15ന് കേരള ലാറ്റിന്‍ കാത്തലിക്ക് അസോസിയേഷന്‍ (കെഎല്‍സിഎ) തിരുവനന്തപുരത്ത് സമ്പൂര്‍ണ്ണ നേതൃ സമ്മേളനം നടത്തും. കെഎല്‍സിഎ യുടെ സ്ഥാപക പ്രസിഡന്റ് ഷെവ. കെ. ജെ ബെര്‍ളിയുടെ അനുസ്മരണ യോഗത്തിലാണ് കെഎല്‍സിഎ സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷെറി ജെ. തോമസ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. കേരള ലാറ്റിന്‍ കാത്തലിക്ക് അസോസിയേഷന്‍ സംസ്ഥാന സമിതിയുടെ ആഭിമുഖ്യത്തില്‍, കൊച്ചി രൂപതയുമായി ചേര്‍ന്നു Read More…

News Social Media

ദുരന്തത്തിന് കാരണം കർഷകരല്ല: തലശ്ശേരി ബിഷപ്പ്

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് കാരണം കര്‍ഷകരല്ലെന്നും ആഗോള താപനം, നിബിഢ വനമേഖലയിലുണ്ടായ അതിതീവ്ര മഴ തുടങ്ങിയവയാണ് കാരണമെന്നും സിറോ മലബാർ സഭ തലശ്ശേരി അതിരൂപത ബിഷപ്പ് ജോസഫ് പാംപ്ലാനി പറഞ്ഞു. പാറമട ഖനനം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് ഇത്തരം മേഖലയില്‍ തടസമുണ്ടായില്ലെന്നത് വിരോധാഭാസമാണ്. ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെയും കസ്തൂരി രംഗൻ റിപ്പോര്‍ട്ടിനെയും എതിര്‍ത്ത മുൻ നിലപാടില്‍ മാറ്റമില്ല. ഈ റിപ്പോര്‍ട്ടുകള്‍ നടപ്പാക്കാത്തതാണ് ദുരന്തത്തിന് കാരണമെന്ന വാദം ദുരന്തത്തെ നിസാരവത്കരിക്കുന്നതിന് തുല്യമാണ്. വയനാട് ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന ആവശ്യത്തില്‍ അതിന്‍റെ Read More…

News Social Media

റബർ വില സർവകാല റെക്കോർഡിൽ

റബർ വില 250 രൂപ കടന്ന് സർവകാല റെക്കോർഡിൽ. ആഭ്യന്തര മാർക്കറ്റിൽ ആർഎസ്എസ് 4ന് കിലോയ്ക്ക് 255 രൂപ നിരക്കിൽ വ്യാപാരം നടന്നു. കഴിഞ്ഞ ജൂൺ പത്തിനാണ് റബർ വില 200 രൂപ കടന്നത്. 2011 ഏപ്രിലിലാണ് ഇതിന് മുൻപ് വില ഏറ്റവും കൂടുതൽ ഉയർന്നത്. 243 രൂപയായിരുന്നു അന്ന് ആഭ്യന്തര വിപണിയിലെ വില. ഇന്നലെ കോട്ടയം, കൊച്ചി മാർക്കറ്റിൽ റബർ ബോർഡ് വില 247 രൂപയായിരുന്നു. റബർ വില ഉയർന്നത് കർഷകർക്ക് പ്രതീക്ഷ നൽകുന്നുണ്ട്. സമീപകാലത്ത് Read More…

News Social Media

കാലോചിതമായ നവീകരണത്തിനായി സീറോ മലബാർ മേജർ ആർക്കി എപ്പിസ്കോപ്പൽ അസംബ്ലി

കാക്കനാട്: മേജർ ആര്‍ച്ച് ബിഷപ്പ് അധ്യക്ഷനായുള്ള സീറോ മലബാർസഭ മുഴുവന്റെയും ആലോചനായോഗമായ മേജർ ആർക്കിഎപ്പിസ്കോപ്പൽ അസംബ്ലി അഥവാ സഭായോഗം ആഗസ്റ്റ് 22 വ്യാഴാഴ്ച മുതല്‍. പാലാ രൂപതയാണ് ഇത്തവണത്തെ അസംബ്ലിയുടെ ആതിഥേയർ. പാലായിലെ അൽഫോൻസിയൻ പാസ്റ്ററൽ ഇൻസ്റ്റിറ്റ്യൂട്ടും സെന്റ് തോമസ് കോളേജ് ക്യാമ്പസ്സുമാണ് വേദി. ആഗസ്റ്റ് 22 വ്യാഴാഴ്ച വൈകുന്നേരം ആരംഭിച്ചു 25 ഞായറാഴ്ച ഉച്ചയോടെ സമാപിക്കുന്ന രീതിയിലാണ് അസംബ്ലി ക്രമീകരിച്ചിരിക്കുന്നത്. അഞ്ചുവർഷത്തിൽ ഒരിക്കൽ മേജർ ആർക്കിഎപ്പിസ്കോപ്പൽ അസംബ്ലി വിളിച്ചുചേർക്കണമെന്നതാണു സഭാനിയമം. സീറോമലബാർസഭ 1992ൽ മേജർ ആർക്കിഎപ്പിസ്കോപ്പൽ Read More…

News Reader's Blog

ജിജിഎം ഇൻറർനാഷണൽ മിഷൻ കോൺഗ്രസ് കൺവെൻഷൻ

മിഷനെ അറിയാനും, സ്നേഹിക്കാനും, വളർത്താനും ഫിയാത്ത് മിഷന്റെ നേതൃത്വത്തിൽ കഴിഞ്ഞ 5 വർഷങ്ങളിലും തുടർച്ചയായി സംഘടിപ്പിക്കപ്പെട്ട ജിജിഎം ഇൻറർനാഷണൽ മിഷൻ കോൺഗ്രസിന്റെ ആറാമത് കൺവെൻഷൻ, ചങ്ങനാശ്ശേരി ചെത്തിപ്പുഴ തിരുഹൃദയ ദൈവാലയം, ക്രിസ്തു ജ്യോതി ക്യാമ്പസ് എന്നിവിടങ്ങളിൽ വച്ച് ഏപ്രിൽ 28 മുതൽ മെയ് 4 വരെ നടത്തപ്പെടുന്നു. അതിനു മുന്നോടിയായി ചെത്തിപ്പുഴ തിരുഹൃദയ ദേവാലയത്തിൽ വച്ച് നടത്തപ്പെട്ട സമ്മേളനത്തിൽ തിരുഹൃദയ ആശ്രമത്തിൻ്റെ പ്രിയോരും ദൈവാലയ വികാരിയുമായ ഫാ. തോമസ് കല്ലുകുളം അദ്ധ്യക്ഷത വഹിക്കുകയും ചങ്ങനാശ്ശേരി അതിരൂപത ആർച്ച് Read More…

News Social Media

ഇന്ത്യാസ് പ്രോ-ലൈഫ് മാര്‍ച്ച് ഓഗസ്റ്റ് 10ന്

കേരളത്തില്‍ ആദ്യമായി നടക്കുന്ന ഇന്ത്യാസ് പ്രോ-ലൈഫ് മാര്‍ച്ച് ഓഗസ്റ്റ് 10ന് തൃശൂരില്‍ നടക്കും. കാത്തലിക് ബിഷപ്‌സ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ (സിബിസിഐ) നേതൃത്വത്തിലാണ് മാര്‍ച്ചും മഹാസമ്മേളനവും നടക്കുന്നത്. കേരളത്തിനുപുറത്തുനിന്നുള്ള രൂപതകളിലെ 500 പ്രതിനിധികളും കേരളത്തില്‍നിന്നുള്ള 1000 പ്രതിനിധികളും 10 ന് രാവിലെ നടക്കുന്ന സെമിനാറില്‍ സംബന്ധിക്കും. ജീവനിഷേധത്തിന്റെ കാണാപ്പുറങ്ങളും കാലഘട്ടം ഉയര്‍ത്തുന്ന ഭയനാകമായ വെല്ലുവിളികളും’ എന്ന വിഷയത്തില്‍ ഡോ. എബ്രാഹം ജേക്കബ് സെമിനാര്‍ നയിക്കും. 11. 15ന് വിവിധ ഭാഷകളിലുള്ള പ്രാര്‍ത്ഥനകളോടെ ദിവ്യബലി അര്‍പ്പിക്കും. തുടര്‍ന്ന് 1.30 Read More…

News Social Media

അയോഗ്യതയ്ക്കു പിന്നാലെ വിരമിക്കല്‍ പ്രഖ്യാപിച്ച് വിനേഷ് ഫോഗട്ട്

ഇന്ത്യൻ ഗുസ്തി താരം വിനേഷ് ഫോഗട്ട് വിരമിക്കൽ പ്രഖ്യാപിച്ചു. ‘സ്വപ്നങ്ങൾ തകർന്നു, ഇനി മത്സരിക്കാൻ കരുത്ത് ബാക്കിയില്ല, ഗുഡ്‌ബൈ റസ്ലിങ്’, എന്നാണ് സമൂഹ മാധ്യമത്തിൽ പങ്കിട്ട വിരമിക്കൽ പോസ്റ്റിൽ വിനേഷ് ഫോഗട്ട് കുറിച്ചിരിക്കുന്നത്. ഗുസ്തി ഫൈനലിലെ അയോഗ്യതക്കെതിരെ വിനേഷ് ഫോഗട്ട് നൽകിയ അപ്പീലിൽ കായിക കോടതിയുടെ വിധി ഇന്ന് വരാനിരിക്കെയാണ് പ്രഖ്യാപനം. ഒളിമ്പിക്സിൽ നിന്ന് വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കിയ സംഭവത്തിൽ പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലെന്ന് യുണൈറ്റഡ് വേൾഡ് റസ്‍ലിങ് തലവൻ നെനാദ് ലലോവിച് പറഞ്ഞിരുന്നു. 50 കിലോ Read More…

News Social Media

വേളാങ്കണ്ണി തീര്‍ത്ഥാടനകേന്ദ്രത്തില്‍ നടക്കുന്നത് പരിശുദ്ധാത്മാവിന്റെ പ്രവർത്തങ്ങൾ

വേളാങ്കണ്ണി തീര്‍ത്ഥാടനകേന്ദ്രത്തില്‍ ഉണ്ടാകുന്ന നല്ല ഫലങ്ങളില്‍ നിന്ന് അവിടെ പരിശുദ്ധാത്മാവിന്റെ സ്ഥായിയായ പ്രവര്‍ത്തനം നടക്കുന്നുണ്ടെന്ന് മനസിലാക്കാമെന്ന് വത്തിക്കാന്‍. വത്തിക്കാന്റെ വിശ്വാസകാര്യങ്ങള്‍ക്കായുള്ള ഡിക്കാസ്ട്രിയുടെ പ്രീഫെക്ട് കര്‍ദിനാള്‍ വിക്ടര്‍ മാനുവല്‍ ഫെര്‍ണാണ്ടസ് നിയുക്ത തഞ്ചാവൂര്‍ ബിഷപ് സാഗ്യരാജ് തമ്പുരാജിനയച്ച കത്തിലാണ് ഈ കാര്യം പറഞ്ഞിരിക്കുന്നത്. ഈ തീര്‍ത്ഥാടനകേന്ദ്രത്തോടുള്ള മാര്‍പാപ്പയുടെ പ്രത്യേക അഭിനന്ദനവും കര്‍ദിനാള്‍ കത്തിലൂടെ അറിയിച്ചു. സെപ്റ്റംബര്‍ എട്ടിന് ആഘോഷിക്കുന്ന ആരോഗ്യമാതാവിന്റെ തിരുനാളിന് മുന്നോടിയായാണ് വത്തിക്കാന്റെ കത്ത്. വേളാങ്കണ്ണി തീര്‍ത്ഥാടനകേന്ദ്രം സന്ദര്‍ശിക്കുന്ന ക്രൈസ്തവേതര മതങ്ങളിലുള്ള നിരവധിയാളുകള്‍ക്ക് മാതാവിന്റെ മാധ്യസ്ഥത്തിലൂടെ നിരവധി Read More…

News Social Media

ഓൾ പാസില്ല; 8, 9 ക്ലാസുകളിലേക്കുള്ള പ്രവേശനത്തിന് വാർഷിക പരീക്ഷ ജയിക്കണം

സംസ്ഥാനത്ത് ഓൾ പാസ് രീതിയിൽ‌ മാറ്റം. 8, 9, 10 ക്ലാസുകളിലേക്കുള്ള പ്രവേശനത്തിന് ഇനി പരീക്ഷ ജയിക്കണം. സ്കൂൾ തലത്തിലുള്ള വാർഷിക പരീക്ഷയാണ് വിജയിക്കേണ്ടത്. ഓരോ വിഷയത്തിനും ജയിക്കാൻ കുറഞ്ഞ മാർക്ക് നിർബന്ധമാക്കും. വിദ്യാഭ്യാസ കോൺക്ലേവിലെ ശിപാർശ മന്ത്രിസഭാ യോഗം അംഗീകരിച്ചു. എസ്.എസ്.എൽ.സിക്ക് വിജയിക്കാൻ മിനിമം മാർക്ക് നിർബന്ധമാക്കി. ഓരോ വിഷയത്തിനും 30 ശതമാനം മാർക്ക് വേണം. ഈ വർഷം മുതൽ എട്ടാം ക്ലാസിലും അടുത്ത വർഷം ഒൻപതാം ക്ലാസിലും ഇതു നടപ്പാക്കും. നേരത്തെ സംസ്ഥാനത്ത് സ്കൂൾ Read More…

News Reader's Blog Social Media

വയനാട് – വിലങ്ങാട് ഉരുള്‍പ്പൊട്ടല്‍: കത്തോലിക്ക സഭ 100 വീടുകള്‍ നിര്‍മ്മിച്ചു നല്‍കും…

കൊച്ചി: വയനാട്ടില്‍ ചൂരല്‍മലയിലും മുണ്ടക്കൈയിലും കോഴിക്കോട് വിലങ്ങാട് പ്രദേശങ്ങളിലും ഉണ്ടായ ഉരുള്‍പ്പൊട്ടലില്‍ വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് കേരള കത്തോലിക്ക സഭയുടെ നേതൃത്വത്തില്‍ 100 വീടുകള്‍ നിര്‍മ്മിച്ചു നല്‍കാന്‍ കെ‌സി‌ബി‌സി തീരുമാനിച്ചു. ആഗസ്റ്റ് അഞ്ചിന് കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ കേരള കത്തോലിക്ക മെത്രാന്‍ സമിതി പ്രസിഡന്റ് കര്‍ദ്ദിനാള്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവായുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. കേരള കത്തോലിക്കാസഭയിലെ എല്ലാ രൂപതകളും സന്യാസമൂഹങ്ങളും സഭാസ്ഥാപനങ്ങളും വ്യക്തികളും സംവിധാനങ്ങളും സംയുക്തമായിട്ടാണ് ദുരന്തനിവാരണ പദ്ധതിയില്‍ പ്രവര്‍ത്തിക്കുന്നത്. ആദ്യഘട്ടത്തില്‍, വയനാട്ടിലും Read More…