News Social Media

തിരുവചനം വെളിച്ചം പകരേണ്ടതാണ്: മാര്‍ ജോസഫ് കല്ലറങ്ങാട്ട്

പാലാ : ദൈവം പിറക്കുന്നത് പാര്‍ശ്വവല്‍ക്കരിപ്പെട്ട ഇടങ്ങളിലാണെന്നും വലിയ സത്രങ്ങളിലല്ലയെന്നും മംഗള വാര്‍ത്ത കാലം നമ്മെ ഓര്‍മ്മിപ്പിക്കുന്നതായി ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് ഉദ്‌ബോധിപ്പിച്ചു. പാലാ രൂപത 42ാമത് ബൈബിള്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സന്ദേശം നല്‍കുകയായിരുന്നു ബിഷപ്പ്. ഈശോ എന്ന കുഞ്ഞിനെ കുറിച്ചുള്ള ഭയമാണ് ഹേറോദോസിനുണ്ടായിരുന്നത്. അസൂയ വളര്‍ന്നു മക്കളെയും ബന്ധുക്കളെയും കൊല്ലാന്‍ മടിയില്ലാത്ത ഹേറോദിയന്‍ മനോഭാവം ഇപ്പൊൾ സാധാരണമാണ്. അതിനെതിരെയുള്ള ശക്തി മംഗലവര്‍ത്ത കാലത്തില്‍ നാം സ്വീകരിക്കണം. അസൂയ ഒരു വലിയ രോഗമാണ്. അസൂയ Read More…

News Social Media

വന്യമൃഗങ്ങള്‍ക്കൊപ്പം വനംവകുപ്പ് ഉദ്യോഗസ്ഥരെയും ഭയപ്പെടേണ്ട സ്ഥിതി: മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍

കോതമംഗലം: നേരത്തെ വന്യമൃഗങ്ങളെ മാത്രം ഭയന്നാല്‍ മതിയായിരുന്നെന്നും ഇപ്പോള്‍ വനംവകുപ്പ് ഉദ്യോഗസ്ഥരെയും ഭയക്കേണ്ട സ്ഥിതിയായെന്നും കോതമംഗലം രൂപതാധ്യക്ഷന്‍ മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍. കുട്ടമ്പുഴയില്‍ കാട്ടാന ആക്രമണത്തില്‍ യുവാവു മരിച്ചതിനെ തുടര്‍ന്ന് ഡിവിഷനല്‍ ഫോറസ്റ്റ് ഓഫീസിലേക്ക് നടത്തിയ ജനകീയ പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇങ്ങനെ അധികനാള്‍ മുന്നോട്ടുപോകില്ലെന്നും മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ കൂട്ടിച്ചേര്‍ത്തു. വനത്തെയും വന്യമൃഗങ്ങളെയും പരിപാലിക്കാന്‍ ആളുകള്‍ ഏറെയുള്ളപ്പോള്‍ നാട്ടില്‍ ജനങ്ങളെ പരിപാലിക്കാന്‍ ആരുമില്ല. എല്‍ദോസിന്റെ മരണം യാദൃശ്ചികമല്ല. പലരുടെയും അനാസ്ഥമൂലം സംഭവിച്ചതാണ്. ആറുമാസം Read More…

News Reader's Blog Social Media

പാലാ രൂപത ബൈബിൾ കൺവൻഷൻ ഡിസംബർ 19-ന് ആരംഭിക്കും

പാലാ: പാലാ രൂപത പ്ലാറ്റിനം ജൂബിലി വർഷത്തിൽ നടക്കുന്ന 42-ാമത് ബൈബിൾ കൺവെൻഷൻ ഡിസംബർ 19 വ്യാഴാഴ്ച ആരംഭിക്കും. ഈശോയുടെ തിരുപ്പിറവിയ്ക്ക് ഒരുക്കമായി നടത്തുന്ന ബൈബിൾ കൺവെൻഷൻ പാലാ രൂപതയുടെ ഏറ്റവും വലിയആത്മീയ ആഘോഷമാണ്. പാലാ സെന്റ് തോമസ് കോളേജ് ഗ്രൗണ്ടിൽ വൈകുന്നേരം 3.30 മുതൽ 9.00 വരെ സായാഹ്ന കൺവൻഷനായിട്ടാണ് ക്രമീകരിച്ചിരിക്കുന്നത്. പാലാരൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് കൺവെൻഷൻ ഉദ്ഘാടനം ചെയ്യും. അണക്കര മരിയൻ ധ്യാനകേന്ദ്രം ഡയറക്ടർ ഫാ. ഡൊമിനിക് വാളന്മനാലച്ചന്റെ നേതൃത്വത്തിലുള്ള ടീമാണ് കൺവെൻഷൻ Read More…

News Reader's Blog Social Media

കുട്ടികളിൽ ജിജ്ഞാസ ഉണർത്തുന്നവരായി അധ്യാപകർ മാറണമെന്ന് ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട്

പാലാ: പാലാ കോർപറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി സംഘടിപ്പിച്ച അധ്യാപക അനധ്യാപക സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മാർ ജോസഫ് കല്ലറങ്ങാട്ട്. പ്രപഞ്ചത്തോടും ഈശ്വരനോടുമുള്ള ജിജ്ഞാസയാണ് വിദ്യാർത്ഥികളെ ലോകത്തോളം വലുതാക്കുന്നത്. പ്രകൃതിയുടെ കാർഷിക പാഠങ്ങൾ അധ്യാപകർ വിദ്യാർഥികൾക്ക് പകർന്ന് നൽകണമെന്നും കൃഷി നമ്മുടെ സംസ്കാരമാണ് എന്ന തിരിച്ചറിവ് അധ്യാപകർ വിദ്യാർഥികൾക്ക് നൽകണമെന്നും ബിഷപ് കൂട്ടിച്ചേർത്തു. വികാരി ജനറൽ മോൺ.ഡോ. ജോസഫ് കണിയോടിക്കൽ അധ്യക്ഷത വഹിച്ചു. ഇൻകം ടാക്സ് കമ്മീഷണർ വി റോയി ജോസ് ഐ.ആർ.എസ് മുഖ്യപ്രഭാഷണം നടത്തി. കോർപറേറ്റ് Read More…

News Reader's Blog Social Media

മയക്കുമരുന്നിൻ്റെ ഇരകൾ കുടുംബിനികളും കുട്ടികളുമാണ്: റവ. ഡോ.ജോർജ് വർഗീസ് ഞാറക്കുന്നേൽ

പാലാ: പുരുഷന്മാരാണ് മദ്യം, മയക്കുമരുന്ന് ലഹരി വസ്തുക്കളുടെ ഉപയോഗത്തിൽ മുൻപിലെങ്കിലും ഇവയുടെ ദുരിതം പേറുന്ന ഇരകൾ സ്ത്രീകളും കുഞ്ഞുങ്ങളുമാണന്ന് രൂപതാ വിശ്വാസപരിശീലനകേന്ദ്രം ഡയറക്ടർ റവ. ഡോ. ജോർജ്‌ വർഗീസ് ഞാറക്കുന്നേൽ അഭിപ്രായപ്പെട്ടു. കാരിത്താസ് ഇൻഡ്യയും കേരള സോഷ്യൽ സർവ്വീസ് ഫോറവും സംയുക്തമായി നടപ്പിലാക്കുന്ന സജീവം- മയക്കുമരുന്നു യജ്ഞത്തിൻ്റെ ഭാഗമായി പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി മാതാപിതാക്കൾക്കായി സംഘടിപ്പിച്ച പ്രസംഗ മൽസരം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു എ.കെ.സി.സി രൂപതാ ഡയറക്ടർ കൂടിയായ റവ. ഡോ ഞാറക്കുന്നേൽ.പി.എസ്.ഡബ്ലിയു.എസ് പപ്ലിക് റിലേഷൻസ് Read More…

News Reader's Blog Social Media

അപ്രഖ്യാപിത മദ്യനയവും മദ്യനയത്തിന്റെ കുത്തൊഴുക്കും പരിഷ്‌കൃത സമൂഹത്തിന് യോജിച്ചതല്ല

സംസ്ഥാന സര്‍ക്കാരിന്റെ അപ്രഖ്യാപിത മദ്യനയവും ഇതുമൂലമുള്ള മദ്യത്തിന്റെ കുത്തൊഴുക്കും പരിഷ്‌കൃത സമൂഹത്തിന് യോജിച്ചതല്ലെന്നും ‘നയമില്ലാത്ത നയം’ ചരിത്ര സംഭവമാണെന്നും കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി സംസ്ഥാന കമ്മറ്റിയുടെ അര്‍ദ്ധവാര്‍ഷിക സമ്മേളനം ചൂണ്ടിക്കാട്ടി. സംസ്ഥാനത്തിന്റെ മുക്കിലും മൂലയിലും കൂണുകള്‍പോലെയാണ് മദ്യശാലകള്‍ വിവിധ രൂപത്തിലും ഭാവത്തിലും മുളച്ചുപൊങ്ങുന്നത്. സംസ്ഥാനത്തെ ഏറ്റവും വലിയ അബ്കാരിയായ സര്‍ക്കാരിനും, സ്വകാര്യ അബ്കാരികള്‍ക്കും വേണ്ടിയുള്ള നയമാണിവിടെ നടപ്പാക്കുന്നത്. മദ്യപന്റെ കുടുംബങ്ങള്‍ പട്ടിണിയിലാണ്. കുടുംബബന്ധങ്ങള്‍ തകരുകയാണ്. അബ്കാരികള്‍ കണ്ണീരിന്റെ വിലയാണ് കുത്സിത മാര്‍ഗ്ഗത്തിലൂടെ നേടിയെടുക്കുന്നത് മദ്യപന്റെ മദ്യാസക്തിയെന്ന ബലഹീനതയെ Read More…

News Reader's Blog Social Media

നിയുക്ത കർദിനാൾ ജോർജ് ജേക്കബ് കൂവക്കാടിന്റെ സ്ഥാനാരോഹണം നാളെ വത്തിക്കാനിൽ

നിയുക്ത കർദിനാൾ ജോർജ് ജേക്കബ് കൂവക്കാടിന്റെ സ്ഥാനാരോഹണം നാളെ. സെന്റ് പീറ്റേഴ്സ് ബസലിക്കയിൽ ഫ്രാൻസിസ് മാർപാപ്പയാണ് ആർച്ച് ബിഷപ്പ് ജോർജ് ജേക്കബ് കൂവക്കാടിനെ മറ്റ് ഇരുപതുപേരോടൊപ്പം കർദിനാളായി നിയമിക്കുക. നാളെ ഇന്ത്യൻ സമയം രാത്രി 9 ന് വത്തിക്കാനിലാണ് സ്ഥാനാരോഹണ ചടങ്ങ് നടക്കുന്നത്. തുടർന്ന് ഇന്ത്യൻ സമയം രാത്രി 10 മുതൽ 12 വരെ നവകർദിനാൾ മാർ ഫ്രാൻസിസ് മാർപാപ്പയെ സന്ദർശിച്ച് ആശീർവാദം വാങ്ങും. അതിന് ശേഷം കർദിനാൾമാർ ഫ്രാൻസിസ് മാർപാപ്പയോടൊപ്പം സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ കുർബാന Read More…

News Reader's Blog Social Media

പ്രസംഗിച്ചു പ്രശ്നം പരിഹരിക്കുമോ?

ഫാ. വർഗീസ് വള്ളിക്കാട്ട് നിലവിലുള്ള വഖഫ് നിയമപ്രകാരം, വഖഫാണെന്നുവഖഫ് ബോർഡ് പ്രഖ്യാപിച്ച ഭൂമി വഖഫ് ഭൂമിയാണ്! മുനമ്പം വഖഫ് ഭൂമിയാണെന്നു വഖഫ് ബോർഡ് നിലപാടെടുത്തിട്ടുണ്ട്! അപ്പോൾ, മുനമ്പം വഖഫ് ഭൂമിയല്ല എന്ന് ഏതെങ്കിലും സംഘടനയോ, രാഷ്ട്രീയ പാർട്ടിയോ ,രാഷ്ട്രീയ നേതാക്കളോ മുനമ്പത്തു വന്നു പ്രസംഗിച്ചാൽ, മുനമ്പം വഖഫ് ഭൂമിയല്ലാതാകില്ല! മുനമ്പം എങ്ങനെ വഖഫ് ഭൂമിയായി എന്നു ചോദിക്കുമ്പോഴാണ് മുനമ്പത്തെ ജനങ്ങൾ എന്തിനുവേണ്ടി സമരം നടത്തുന്നു എന്നത് മുനമ്പത്തിന്റെ മാത്രം വിഷയമല്ല എന്നു വ്യക്തമാകുന്നത്! ഇന്ത്യയിലാകെ ഉയർന്നു വരാവുന്ന Read More…

News Reader's Blog

സഭാശുശ്രൂഷയ്ക്കും സമൂഹത്തിന്റെ നന്മയ്ക്കും വേണ്ടി ജീവിതം സമർപ്പിക്കുന്നവരാകണം വൈദികർ: മാർ റാഫേൽ തട്ടിൽ

കാക്കനാട്: സഭാശുശ്രൂഷയ്ക്കും സമൂഹത്തിന്റെ നന്മയ്ക്കും വേണ്ടി ജീവിതം സമർപ്പിക്കുന്നവരാകണം വൈദികരെന്നു മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവ്. സീറോമലബാർ സഭയിൽ ഈ വർഷം പൗരോഹിത്യം സ്വീകരിക്കാൻ ഒരുങ്ങുന്ന ഡീക്കന്മാരുടെ സംഗമം സഭാ ആസ്ഥാനമായ മൗണ്ട് സെന്റ് തോമസിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സീറോമലബാർ സഭയിലെ എല്ലാ രൂപതകളിൽ നിന്നും സന്യാസ സമൂഹങ്ങളിൽ നിന്നുമായി 289 വൈദിക വിദ്യാർഥികളാണ് പരിശീലനം പൂർത്തിയാക്കി ഈ വർഷം പൗരോഹിത്യത്തിനായി ഒരുങ്ങുന്നത്. ഇതിൽ 221 ഡീക്കന്മാർ സംഗമത്തിൽ പങ്കെടുത്തു. രാവിലെ പത്തുമണി Read More…

News Reader's Blog

സഭയോടു ചേർന്ന് അല്മായശുശ്രൂഷകൾ സജീവമാക്കണം: കർദിനാൾ മാർ ക്ലീമിസ്

കൊച്ചി: സഭയുടെ സംവിധാനങ്ങളോടു കൂടുതൽ ചേർന്നു നിന്ന് പ്രേഷിത, സേവന പ്രവർത്തനങ്ങൾ നിർവഹിക്കാനുള്ള ദൗത്യം അല്മായ സമൂഹത്തിനുണ്ടെന്നു കെസിബിസി പ്രസിഡന്‍റ് കര്‍ദിനാള്‍ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ അഭിപ്രായപ്പെട്ടു. സഭയും സമൂഹവും നേരിടുന്ന വെല്ലുവിളികളെയും പ്രതിബന്ധങ്ങളെയും പ്രാർഥനയിലും ഐക്യത്തിലും അതിജീവിക്കാൻ നമുക്കാകുമെന്നും അദ്ദേഹം പറഞ്ഞു. കേരള കത്തോലിക്കാമെത്രാന്‍ സമിതിയുടെയും (കെസിബിസി) കേരള കാത്തലിക് കൗൺസിലിന്‍റെയും (കെസിസി) സംയുക്തയോഗം പാലാരിവട്ടം പിഒസിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെസിബിസി വൈസ് പ്രസിഡന്‍റ് ബിഷപ് മാർ പോളി കണ്ണൂക്കാടൻ അധ്യക്ഷത വഹിച്ചു. Read More…