ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാര ചടങ്ങുകൾ ശനിയാഴ്ച നടക്കും. ഇന്ത്യൻ സമയം ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് സംസ്കാര ചടങ്ങുകൾ. വത്തിക്കാൻ സിറ്റിക്ക് പുറത്തുള്ള സെന്റ് മേരി മേജർ ബസലിക്കയിലാണ് ചടങ്ങുകൾ നടത്തുക. ലോക രാഷ്ട്ര തലവൻമാർ ഉൾപ്പെടെയുള്ളവർ ചടങ്ങിൽ പങ്കെടുക്കും. നാളെ രാവിലെ പ്രാദേശിക സമയം ഒമ്പത് മണി മുതൽ പൊതുദർശനം ആരംഭിക്കും എന്നാണ് റിപ്പോർട്ടുകൾ.
News
മാർപാപ്പയുടെ മരണകാരണം ഔദ്യോഗികമായി സ്ഥിരീകരിച്ച് വത്തിക്കാൻ; പക്ഷാഘാതത്തിന് പിന്നാലെ ഹൃദയാഘാതം സംഭവിച്ചു
ആഗോള കത്തോലിക്ക സഭയുടെ പരമാധ്യക്ഷൻ ഫ്രാൻസാസിസ് മാർപാപ്പയുടെ മരണകാരണം പക്ഷാഘാതമെന്ന് വത്തിക്കാൻ. ഇതേത്തുടർന്ന് കോമ സ്ഥിതിയിലായ മാർപാപ്പയ്ക്ക് ഹൃദയാഘാതം സംഭവിച്ചുവെന്നും വത്തിക്കാൻ ഔദ്യോഗികമായി അറിയിച്ചു. രാത്രി വത്തിക്കാനിൽ നടന്ന മരണം സ്ഥിരീകരിക്കുന്ന ചടങ്ങുകൾക്ക് ശേഷമാണ് വത്തിക്കാൻ ഇക്കാര്യം അറിയിച്ചത്. അദ്ദേഹത്തിന് ന്യൂമോണിയ, ടൈപ് 2 ഡയബെറ്റിസ്, ഹൈപ്പർടെൻഷൻ, ബ്രോങ്കൈറ്റിസ് എന്നിവ ഉണ്ടായിരുന്നതായും വത്തിക്കാനിൽ നിന്നും പുറത്തുവിട്ട വാർത്താക്കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. പൊതുദർശനത്തിനായി മൃതദേഹം നാളെ സെന്റ് പീറ്റേഴ്ശ്സ് ബസലിക്കയിൽ എത്തിക്കും. വിശ്വാസികൾക്ക് അന്തിമോപചാരം അർപ്പിക്കാൻ ഫ്രാൻസിസ് മാർപാപ്പയുടെ മൃതദേഹം Read More…
‘ശവകുടീരത്തിൽ പ്രത്യേക അലങ്കാരങ്ങൾ പാടില്ല; പേര് ലാറ്റിനിൽ’: മാർപാപ്പയുടെ മരണപത്രം പുറത്തുവിട്ട് വത്തിക്കാൻ
ഫ്രാൻസിസ് മാർപാപ്പയുടെ മരണപത്രം വത്തിക്കാൻ പുറത്തുവിട്ടു. അന്ത്യവിശ്രമമൊരുക്കേണ്ടത് റോമിലെ സെന്റ്. മേരി മേജർ ബസിലിക്കയിലായിരിക്കണമെന്നാണ് മാർപാപ്പ മരണപത്രത്തിൽ പറയുന്നത്. മുൻ മാർപാപ്പമാരിൽ ഭൂരിഭാഗം പേരും അന്ത്യവിശ്രമം കൊള്ളുന്നത് വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിലാണ്. ശവകുടീരത്തിൽ പ്രത്യേക അലങ്കാരങ്ങൾ പാടില്ലെന്നും ലാറ്റിൻ ഭാഷയിൽ ഫ്രാൻസിസ് എന്ന് മാത്രം എഴുതിയാൽ മതിയെന്നും മരണപത്രത്തിൽ പറയുന്നു. ഇന്ന് വത്തിക്കാനില്‍ കര്‍ദിനാള്‍മാരുടെ യോഗം ചേരും. സംസ്കാരം അടക്കമുള്ള കാര്യങ്ങളിൽ തീരുമാനമെടുക്കും. നാളെ സെന്‍റ് പീറ്റേഴ്സ് ബസിലിക്കയില്‍ പൊതുദര്‍ശനം നടക്കും.
എസ്.എം.വൈ.എം. പാലാ രൂപതയുടെ നോമ്പുകാല കുരിശുമല തീർത്ഥാടനം നടത്തപ്പെട്ടു
പൂഞ്ഞാർ : മിശിഹായുടെ പീഡാനുഭവത്തിൻ്റെയും കുരിശുമരണത്തിൻ്റെയും പാവനമായ സ്മരണയിൽ പാലാ രൂപത യുവജനപ്രസ്ഥാനം എസ്.എം.വൈ.എം. – കെ.സി.വൈ.എം. പാലാ രൂപതയുടെ നോമ്പുകാല കുരിശുമല തീർത്ഥാടനം നടത്തപ്പെട്ടു. എസ്.എം.വൈ.എം. പൂഞ്ഞാർ ഫൊറോനയുടെയും, എസ്.എം.വൈ.എം. പെരിങ്ങുളം യൂണിറ്റിൻ്റെയും സഹകരണത്തോടെ പെരിങ്ങുളം കാൽവരി മൗണ്ട് കുരിശുമലയിലേയ്ക്കാണ് തീർത്ഥാടനം നടത്തപ്പെട്ടത്. രൂപതയുടെ കീഴിലുള്ള വിവിധ ഫൊറോനകളിൽ നിന്നായി നിരവധി യുവജനങ്ങൾ പങ്കെടുത്തു. എസ്.എം.വൈ.എം. പാലാ രൂപതാ ഡയറക്ടർ റവ. ഫാ. മാണി കൊഴുപ്പൻകുറ്റി, പെരിങ്ങുളം പള്ളി വികാരി റവ. ഫാ. ജോർജ് മടുക്കാവിൽ, Read More…
പ്രതീക്ഷിക്കാത്ത സമയത്തെ ദൈവസമ്മാനം’; അതിരൂപതാ പദവിയിലെ സന്തോഷവുമായി ആർച്ച് ബിഷപ്പ് ഡോ.വർഗീസ് ചക്കാലയ്ക്കൽ
കോഴിക്കോട് ∙ ദീർഘ കാലത്തെ കാത്തിരിപ്പിനൊടുവിൽ ഈസ്റ്റർ സമ്മാനമായി കോഴിക്കോടു രൂപത അതിരൂപതയായി ഉയർത്തപ്പെട്ടു. നൂറ്റാണ്ടിലധികമായി മലബാറിന്റെയും കോഴിക്കോടിന്റെയും ഭൗതികവും ആത്മീയവുമായ മുന്നേറ്റത്തിന് ചുക്കാൻ പിടിക്കുന്ന രൂപയെ തേടി ഒടുവിൽ അതിരൂപതാ പദവി എത്തി. മലബാറിൽ സ്കൂളുകളും ആതുരാലയങ്ങളും ഉൾപ്പെടെ നിരവധി സ്ഥാപനങ്ങൾ ആരംഭിച്ച് കുടിയേറ്റ ജനതയ്ക്ക് താങ്ങും തണലുമായി നിന്നത് കോഴിക്കോട് രൂപതയായിരുന്നു. ദൈവം വിസ്മയങ്ങളുടെ ദൈവമാണെന്നും നമ്മുടെ ജീവിതത്തിലേക്ക് പ്രതീക്ഷിക്കാത്ത സമയത്ത് സമ്മാനങ്ങളുമായി വരുമെന്നും കോഴിക്കോട് അതിരൂപതാ ആർച്ച് ബിഷപ്പായി ഉയർത്തപ്പെട്ട ഡോ.വർഗീസ് ചക്കാലയ്ക്കൽ Read More…
കോഴിക്കോട് രൂപത ഇനി അതിരൂപത; ഡോ. വർഗീസ് ചക്കാലക്കൽ പ്രഥമ ആർച്ച് ബിഷപ്പ്
കോഴിക്കോട് രൂപതയെ അതിരൂപതയായി ഉയർത്തി വത്തിക്കാൻ. ഡോ.വർഗീസ് ചക്കാലക്കലിനെ ആർച്ച് ബിഷപ്പായി പ്രഖ്യാപിച്ചു. കണ്ണൂർ, സുൽത്താൻപേട്ട് രൂപതകളാണ് കോഴിക്കോട് അതിരൂപതയ്ക്ക് കീഴിൽവരുന്നത്. കോഴിക്കോട് രൂപത സ്ഥാപിതമായി 102 വർഷം പിന്നിടുമ്പോഴാണ് സുപ്രധാന പ്രഖ്യാപനം.1923 ജൂൺ 12 നാണ് കോഴിക്കോട് രൂപത സ്ഥാപിതമായത്. വത്തിക്കാനിൽ നടന്ന പ്രഖ്യാപനത്തിലാണ് അതിരൂപതയായി ഉയര്‍ത്തിയത്. ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ പ്രഖ്യാപനം വായിച്ചത് തലശ്ശേരി ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയാണ്. ഓശന ഞായർ സമ്മാനമാണ് ലഭിച്ചതെന്ന് തലശ്ശേരി ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി പ്രതികരിച്ചു. അതിരൂപതയായി Read More…
അഭിവന്ദ്യ പള്ളിക്കാപറമ്പിൽ പിതാവിന്റെ 99-ാo ജന്മദിനം വ്യത്യസ്ത രീതിയിൽ ആഘോഷമാക്കി പാലാ കത്തീഡ്രൽ സൺഡേസ്കൂളും മിഷൻ ലീഗും
പാലാ : സുവ്യക്തമായ നിലപാടുകളും സുദൃഢമായ കർമ്മ പദ്ധതികളും കൊണ്ട് പാലാ രൂപതയെ ആത്മീയമായും ഭൗതികമായും വളർത്തിയെടുത്ത രൂപതയുടെ ദ്വിതീയ മെത്രാൻ മാർ ജോസഫ് പള്ളിക്കാപറമ്പിലിന്റെ 99-ാo ജന്മദിനം കത്തീഡ്രൽ ഇടവകയിൽ മിഷൻലീഗിന്റെയും സൺഡേ സ്കൂളിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. 99 കുട്ടികൾ ’99’ എന്ന സംഖ്യാ രൂപത്തിൽ അണിനിരക്കുകയും പിതാവിന് ജന്മദിനാശംസകൾ നേർന്നുകൊണ്ട് ആശംസകൾ എഴുതിയ ബലൂണുകൾ ആകാശത്തേക്ക് ഉയർത്തുകയും ചെയ്തു. ഇടവക വികാരി വെരി റവ ഫാ ജോസ് കാക്കല്ലിൽ, സൺഡേ Read More…
മയക്കുമരുന്നുകളുടെ മറവില്‍ മദ്യഷാപ്പുകളെ മാന്യവല്‍ക്കരിക്കുന്ന നയം : കെ.സി.ബി.സി. മദ്യ-ലഹരിവിരുദ്ധ സമിതി
സംസ്ഥാനത്ത് വ്യാപകമായിരിക്കുന്ന മാരക രാസ-മയക്കുമരുന്നുകളുടെ മറവില്‍ മദ്യശാലകള്‍ക്ക് ഇളവുകള്‍ പ്രഖ്യാപിക്കുകയും മാന്യവത്ക്കരിക്കുകയും ചെയ്യുന്ന സര്‍ക്കാര്‍ നയത്തെ അംഗീകരിച്ചുകൊടുക്കാനാവില്ലെന്ന് കെ.സി.ബി.സി. മദ്യ-ലഹരിവിരുദ്ധ സമിതി സംസ്ഥാന നേതൃയോഗം. ‘എരിതീയില്‍ എണ്ണയൊഴിക്കുന്ന മദ്യനയമാണ്’ സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ചിരിക്കുന്നത്. മയക്കുമരുന്നുകള്‍ മാത്രമാണ് വില്ലന്‍ എന്ന സമീപനം സ്വീകരിക്കാനാണ് സര്‍ക്കാരിനും അബ്കാരികള്‍ക്കും മദ്യപനും താല്പര്യം. ലഹരിയുടെ പട്ടികയില്‍ നിന്നും മദ്യത്തെ ലളിതവത്ക്കരിക്കുന്നത് നികുതി വരുമാനം ലക്ഷ്യംവച്ചാണ്. ഡ്രൈ ഡേ പൂര്‍ണ്ണമായും പിന്‍വലിക്കുന്നതിനുള്ള ‘ടെസ്റ്റ് ഡോസ്’ ആണ് ത്രീ സ്റ്റാറിന് മുകളിലുള്ള ബാറുകള്‍ക്ക് ഇളവുകള്‍. സംസ്ഥാനത്ത് Read More…
വഖഫ് നിയമ പരിഷ്കരണവും കത്തോലിക്കാ സഭയ്‌ക്കെതിരായ വ്യാജപ്രചാരണങ്ങളും
ഫാ. തോമസ് തറയിൽ (ഡെപ്യൂട്ടി സെക്രട്ടറി ജനറൽ, കെസിബിസി) കഴിഞ്ഞ ഏതാനും മാസങ്ങളായി വലിയ വിവാദങ്ങൾക്കും ചർച്ചകൾക്കും വഴിയൊരുക്കിയ, കേന്ദ്ര സർക്കാരിന്റെ വഖഫ് നിയമഭേദഗതി ബിൽ ലോക്സഭയിലും രാജ്യസഭയിലും പാസായതോടെ നിയമമായി മാറുകയാണ്. കേരളത്തെ സംബന്ധിച്ച് മുനമ്പത്തെ അറുനൂറിൽപരം കുടുംബങ്ങൾ നേരിട്ട സമാനതകളില്ലാത്ത വെല്ലുവിളികളാണ് ഈ വിഷയത്തെ ആഴമേറിയ ചർച്ചകളിലേക്ക് നയിച്ചത്. ഒരു നൂറ്റാണ്ടിലേറെയായി പൂർവികർ അധിവസിച്ചു പോന്നതും മൂന്ന് പതിറ്റാണ്ടുകൾക്കുമുമ്പ് പണംകൊടുത്ത് വാങ്ങിയതുമായ ഭൂമി വഖഫ് ബോർഡ് പൊടുന്നനെ ഉന്നയിച്ച അവകാശവാദത്തെത്തുടർന്ന് കൈവിട്ടുപോകുമെന്ന ഘട്ടം വന്നപ്പോൾ Read More…









