യോഹന്നാൻ 16 : 25 – 33സമാധാനം. അവൻ ഉപമകളിലൂടെ അവരെ പഠിപ്പിച്ചു. മൂന്ന് വർഷക്കാലം കൂടെ നടന്ന ശിഷ്യർപോലും, അവൻ പറഞ്ഞവ അധികമൊന്നും ഗ്രഹിച്ചിരുന്നില്ല എന്നതാണ് സത്യം. അതിനാൽ തന്റെ ഉത്ഥാനശേഷം പരിശുദ്ധാത്മാവ് എല്ലാം വെളിപ്പെടുത്തിത്തരുമെന്ന വാഗ്‌ദാനം അവൻ നൽകുന്നു. പിതാവിന്റെ പക്കലേക്ക്‌തന്നെ താൻ മടങ്ങിപ്പോകുന്നുവെന്നു അവൻ പറയുമ്പോൾ, വിശ്വാസത്തോടെ ആ ദൈവീകരഹസ്യം ശിഷ്യർ ഏറ്റുപറയുന്നു. എന്നാൽ അപ്പോഴും യേശു അവരുടെ വിശ്വാസത്തെ ചോദ്യം ചെയ്യുന്നു. താൻ പിതാവിങ്കലേക്ക് പോകുന്നവേളയിൽ, വിശ്വാസത്യാഗം നിങ്ങളിൽ ഉണ്ടാകുമെന്നും, എങ്കിലും Read More…
Meditations
ദൈവത്തിൽ ആശ്രയിക്കാം..
മർക്കോസ് 1 : 40 – 45നമ്മിലെ ശുദ്ധത. ‘അങ്ങേക്ക് മനസ്സുണ്ടെങ്കിൽ എന്നെ ശുദ്ധനാക്കാൻ കഴിയും’….ദൈവതിരുമനസ്സിന് സ്വയം കയ്യാളിക്കുന്ന ഒരു യഥാർത്ഥ ഭക്തന്റെ പ്രാർത്ഥന. അശുദ്ധതയുടെ വസ്ത്രമണിഞ്ഞു, സമൂഹത്തിൽനിന്നും ഭ്രഷ്ട് കല്പിക്കപ്പെട്ടു മാറ്റിനിർത്തപ്പെട്ടപ്പോഴും, അവനിലുള്ള വിശ്വാസം തെല്ലും നഷ്ടപ്പെടുത്താതെ,ആശ്രയബോധത്തോടെ ദൈവേഷ്ടത്തിനു വിധേയനാകുന്നു. ഗദ്സമേനിയിലെ പ്രാർത്ഥനയിൽ യേശുവിലുണ്ടായ അതേ മനോഭാവമാണ് അവൻ ഇവിടെ പ്രകടമാക്കിയത്. നിർബന്ധബുദ്ധിയുടെ അപേക്ഷയേക്കാൾ, നമുക്കും നമ്മെ ദൈവേഷ്ടത്തിനു സ്വയം സമർപ്പിക്കാം. നിയമലംഘനം നടത്തി തന്നെ സമീപിച്ച അവനെ, യേശു ശാസിക്കുന്നില്ല മറിച്ച് കൈനീട്ടി അവനെ Read More…
ഹൃദയശുദ്ധി ഉള്ളവരാകാം..
മത്തായി 21 : 12 – 17ശുദ്ധതയുടെ ചാട്ടവാർ. യേശുവിന്റെ ജെറുസലേമിലേക്കുള്ള രാജകീയപ്രവേശനം ചെന്നവസാനിക്കുന്നത് ജെറുസലേം ദേവാലയത്തിലാണ്. ദേവാലയത്തിൽ അവൻ കണ്ട ക്രയവിക്രയങ്ങൾ അവനെ വല്ലാതെ അസ്വസ്ഥനാക്കി. ബലിയർപ്പണത്തിനുള്ള ആടുകളേയും കാളകളേയും പ്രാവുകളേയും ചെങ്ങാലികളേയും ദേവാലയത്തിൽ വച്ചുതന്നെ വില്ക്കുകയും, വിദേശനാണയങ്ങൾ ഹെബ്രായ നാണയങ്ങളാക്കി മാറ്റി കൊടുക്കുകയും ചെയ്തിരുന്നു. ദേവാലയം അശുദ്ധമാകാതിരിക്കാൻ എന്ന വ്യാജേനയാണ് അവർ ഇവയെല്ലാം ചെയ്തിരുന്നത്. ദൈവത്തിന്റെ ആലയം, ആത്മീയകച്ചവടസ്ഥലമായി മാറി. ശുദ്ധതയുടെ സ്വയം ആത്മബലിയേക്കാൾ, ബാഹ്യമായ ആവശ്യങ്ങൾക്കായി അവർ സ്ഥലവും സമയവും കണ്ടെത്തി. ഈ Read More…
ദൈവവചനം അനുസരിച്ച് ജീവിക്കാം
യോഹന്നാൻ 8 : 37 – 47ദൈവമക്കളുടെ പ്രവൃത്തികൾ. ഒരു വ്യക്തിയുടെ ഉറവിടത്തേയും സ്വഭാവത്തേയും വെളിപ്പെടുത്തുന്നത് അയാളുടെ പ്രവൃത്തികളാണ്. സന്തതി പരമ്പരയുടെ ചരിത്രം പറഞ്ഞു അഭിമാനം കൊള്ളാൻ നമുക്കാവില്ല എന്നുസാരം. കാരണം, നമ്മുടെ പ്രവൃത്തികൾ എപ്രകാരമാണോ, അതിലൂടെ മാത്രമേ നാം സ്വീകാര്യരാകുന്നുള്ളൂ. നല്ലവരെന്നു സ്വയം നടിക്കാനും, എന്നാൽ ജീവിതത്തിൽ ആ വക മൂല്യങ്ങൾ ഒന്നും പുറപ്പെടുവിക്കാനും നമുക്കായില്ലെങ്കിൽ, മറ്റുള്ളവരുടെ മുമ്പിൽ വെറുതെ വിലയില്ലാത്തവരായി മാറാനെ നമുക്കാവൂ. ഈ വചനഭാഗത്തിലൂടെ ഈശോ സ്വയം വെളിപ്പെടുത്തുന്നു. അവൻ സത്യത്തിന് സാക്ഷ്യം Read More…
ദൈവഹിതത്തിനു സ്വയം സമർപ്പിക്കാം..
ലൂക്കാ 8 : 26 – 39ദൈവീക ഇടപെടലുകൾ…. അവന്റെ വാക്കുകൾക്ക് അശുദ്ധാത്മാക്കളുടെമേൽപോലും, ശക്തിയുണ്ടെന്ന് ഇവിടെ തെളിയിക്കപ്പെടുന്നു. അശുദ്ധാത്മാവ് ബാധിതനിൽ, അവന് നഷ്ടപ്പെട്ടവ്യക്തിത്വം, യേശു വീണ്ടെടുത്തു നൽകുന്നു. അവൻ വിവസ്ത്രനായിരുന്നു. എന്നാൽ, അവൻ അതു സ്വയം തിരിച്ചറിഞ്ഞിരുന്നില്ല. യേശുവിന്റെ ഇടപെടലാണ്, അവൻ സ്വയം നഗ്നത തിരിച്ചറിയാൻ ഇടയാക്കിയത്. നമ്മുടെ ആദിമാതാപിതാക്കളിൽ, പിതാവായ ദൈവത്തിന്റെ സാന്നിധ്യമാണ്, തങ്ങളിലെ നഗ്നതയെന്ന കുറവിനെ തിരിച്ചറിയാൻ, അവരെ സഹായിച്ചത്. നമ്മിലും പല കുറവുകളുടേയും നഗ്നതയുണ്ട്. അവയെ തിരിച്ചറിഞ്ഞു തിരുത്താൻ, മരപ്പണിക്കാരനീശോയുടെ സാന്നിധ്യം കൂടിയേതീരൂ. Read More…
ഹൃദയപരിശുദ്ധി കാത്തുസൂഷിക്കുന്നവരാകാം
മത്തായി 15:10-20ശുദ്ധതയും അശുദ്ധതയും. നമ്മിലെ ആന്തരീകമനുഷ്യനെ അശുദ്ധനാക്കാൻ വായിലൂടെ പ്രവേശിക്കുന്ന ഭക്ഷണ വസ്തുക്കൾക്കാവില്ല, കാരണം അവ ഹൃദയത്തെ സ്പർശിക്കുന്നില്ല. എന്നാൽ വായിൽ നിന്നും വരുന്നവ നമ്മിലെ ആന്തരീകമനുഷ്യന്റെ ഹൃദയവ്യാപാരങ്ങളാണെന്ന് അവൻ നമ്മെ ഓർമിപ്പിക്കുന്നു. നമ്മിലെ ബാഹ്യമായ ആചാരാനുഷ്ടങ്ങളെക്കാൾ ഹൃദയപരിശുദ്ധി അവിടുന്ന് ആഗ്രഹിക്കുന്നു. ഹൃദയം കാണുന്നവനാണ് ദൈവം. നമ്മിലെ ആന്തരീകമനുഷ്യനാകുന്ന ഹൃദയത്തിൽ നിന്നുമാണ് ശുദ്ധിയും അശുദ്ധിയും പുറപ്പെടുന്നതെന്ന് അവൻ സമർത്ഥിയ്ക്കുന്നു. പാരമ്പര്യ ആചാരാനുഷ്ടാനങ്ങൾ ആന്തരീകവും ആദ്ധ്യാത്മീകവുമായ നിയമങ്ങൾക്ക് വഴിമാറി കൊടുക്കണമെന്നും,നിർബന്ധബുദ്ധികളിൽ ജീവിച്ച് അന്ധരാകാതെ ഹൃദയപരിശുദ്ധിയിൽ വളരണമെന്നും അവൻ നമ്മെ Read More…
ശിഷ്യത്വം ആവശ്യപ്പെടുന്ന ത്യാഗങ്ങൾ
ലൂക്കാ 14 : 25 – 33ശൂന്യവൽക്കരണം. ശിഷ്യത്വം ഉപേക്ഷിക്കലിന്റെ ജീവിതമാണെന്നവൻ പഠിപ്പിക്കുമ്പോൾ, നിനക്ക് ഏറെ പ്രിയപ്പെട്ടവരേയും നിന്നെത്തന്നെയും ഉപേക്ഷിക്കണമെന്ന് അവൻ ആവശ്യപ്പെടുന്നു. ഇതു ശൂന്യവൽക്കരണത്തിന്റെ പരമകോടിയാണ്. എന്നാൽ ഇതു ഉപേക്ഷിക്കൽ മാത്രമല്ല വഹിക്കൽക്കൂടിയാണെന്ന് അവൻ പറയുന്നു- സഹനങ്ങളുടെ കുരിശ് വഹിക്കൽ. എന്നാൽ തുടർന്ന് ഈശോ നമ്മോട് ചോദിക്കുന്ന ഒരു പ്രധാനചോദ്യമിതാണ്. ഉപേക്ഷിക്കലും വഹിക്കലും നിനകാവുമെങ്കിലും, ഈ ശിഷ്യത്വത്തിൽ നിലനിൽക്കാൻ നിനക്കാവുമോ??? അതിനുള്ള കരുത്ത് നിനക്കുണ്ടോ??? നിലനിൽപ്പിന്റെ വരം നൽകാൻ,സഹനപുത്രനും ക്രൂശിതനും ഉത്ഥിതനുമായവനേ കഴിയൂ. അവന്റെ ജീവിതം Read More…
നമ്മെ ഭരമേൽപ്പിച്ച ജോലികൾ ഉത്തരവാദിത്വത്തോടെ പൂർത്തിയാക്കാം; ഈശോയ്ക്ക് സാക്ഷ്യം വഹിക്കാം..
യോഹന്നാൻ 3 : 22 – 30സ്നാപക യോഹന്നാന്റെ അന്തിമസാക്ഷ്യം. തന്റെ വ്യക്തിത്വത്തെക്കുറിച്ചും, ദൗത്യത്തെക്കുറിച്ചും ഉത്തമ ബോധ്യമുള്ള സ്നാപകൻ, വചനഭാഗത്ത് വിളങ്ങി നിൽക്കുന്നു. അവൻ വഴി ഒരുക്കാൻ വന്നവനാണ്. ഇത്രയും നാൾ തങ്ങളുടെ കൂടെ ഉണ്ടായിരുന്നവർ, യേശുവിന്റെ പക്കലേക്ക് പോകുന്നതിൽ സ്നാപകശിഷ്യർ ആവലാതിപ്പെടുന്നു. എന്നാൽ നേരെ മറിച്ച്, ഈ വാർത്ത സ്നാപകനിൽ സംതൃപ്തി ഉളവാക്കുന്നു. തന്റെ ദൗത്യപൂർത്തീകരണ സമയമായെന്നറിഞ്ഞു “അവൻ വളരുകയും ഞാൻ കുറയുകയും വേണമെന്ന്”സ്നാപകൻ ഉറക്കെ പ്രഖ്യാപിക്കുന്നു. ഈശോയേയും വിശ്വാസികളുടെ സമൂഹത്തേയും, മണവാളനോടും മണവാട്ടിയോടുമാണ് അവൻ Read More…
ഉൾക്കാഴ്ചയുടെ വരത്തിനായി പ്രാർത്ഥിക്കാം…
മർക്കോസ് 8 : 22 – 30ഉൾക്കാഴ്ച. കാഴ്ചയെന്നാൽ ‘അറിവ്’ എന്നുകൂടി അർത്ഥമുണ്ട്. യേശുവിലുള്ള വിശ്വാസവും പ്രത്യാശയുമാണ് ആ അന്ധനെ അവിടെ എത്തിച്ചത്. യേശു അവനെ വ്യക്തിപരമായി പരിഗണിക്കുകയും അവന് സൗഖ്യം നൽകുകയും ചെയ്യുന്നു. സാവകാശമാണ് യേശു അവന് കാഴ്ച നൽകുന്നത്. മനുഷ്യരെ അവൻ മരങ്ങളെപ്പോലെ കാണുന്നു എന്നു പറയുമ്പോൾ, അവന് മുമ്പ് കാഴ്ച ഉണ്ടായിരുന്നുവെന്നു വ്യക്തമാണ്. എങ്ങോ…എന്നോ…നഷ്ടപ്പെട്ടതാണ്. എന്നാൽ യേശു ഘട്ടംഘട്ടമായി അവന് അവന്റെ പഴയ കാഴ്ച മാത്രമല്ല നൽകുന്നത്. ദൈവത്തെക്കുറിച്ചുള്ള ഉൾക്കാഴ്ച കൂടിയാണ്. അവന്റെ Read More…
സ്വർഗ്ഗസ്ഥനായ പിതാവ് കരുണയുള്ളവനായിരിക്കുന്നതു പോലെ കരുണയുള്ളവരായിത്തീരാം
മത്തായി 18:21-35ഹൃദയപൂർവ്വം. നിർദ്ദയനായ ഭൃത്യൻ്റെ കണക്കു തീർക്കാനാഗ്രഹിച്ച രാജാവ് തൻ്റെ മുൻപിൽ കൊണ്ടുവന്ന ഒരുവനോട് അവൻ്റെ സകല വസ്തുക്കളും – ഭാര്യയെയും മക്കളെയുമടക്കം വിറ്റ് കടം വീട്ടുവാൻ കൽപ്പിച്ചു. എന്നാൽ പിന്നീട് മനസ്സലിഞ്ഞ് അവൻ്റെ കടം ഇളച്ചു കൊടുക്കുകയും അവനെ വിട്ടയയ്ക്കുകയും ചെയ്യുന്നു. പതിനായിരം താലത്ത് കടപ്പെട്ടിരുന്നവനാണ് ഇവൻ എന്നത് രംഗം ഗൗരവമേറിയതാക്കുന്നു. അവൻപുറത്തിറങ്ങിയപ്പോൾ നൂറു ദനാറ തനിക്ക് തരുവാൻ കടപ്പെട്ടിരുന്നവനെ കണ്ടുമുട്ടുന്നു. അവൻ്റെ കഴുത്തു പിടിച്ചു ഞെരിച്ച് മർദിയ്ക്കുന്നു. അവൻ കേണപേക്ഷിച്ചുവെങ്കിലും കരുണ കാണിയ്ക്കാതെ അവനെ Read More…