Faith Reader's Blog Social Media

വിശുദ്ധ മദര്‍ തെരേസ ഓര്‍മയായിട്ട് ഇന്നേക്ക് 27 വര്‍ഷം…

ജിൽസ ജോയ് കൽക്കട്ടയിലെ ഓടകൾക്കരികിൽ നിന്നും കിട്ടിയ 15000-ൽ അധികം രോഗികളും നിരാലംബരുമായ മനുഷ്യർ ക്രിസ്തുവിലേക്ക് വരാൻ കാരണമായ മദർ തെരേസയോട് ബിഷപ്പ് ഫുൾട്ടൻ ജെ ഷീൻ ഒരിക്കൽ ചോദിച്ചു, “ആ പാവപ്പെട്ട മനുഷ്യരെ നിങ്ങളുടെ ആശുപത്രികളിൽ എത്തിച്ചിട്ട് എങ്ങനെയാണ് അവരോട് സുവിശേഷപ്രഘോഷണം നടത്തിയതും യേശുവിനെപറ്റി അവരെ പഠിപ്പിച്ചതും?” മദർ പറഞ്ഞു, “ഞാൻ അതൊന്നും ചെയ്തില്ല. അവരെ ശുശ്രൂഷിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നതിനിടയിൽ ഞാൻ അവരോട് ചോദിക്കും, “നിങ്ങൾക്ക് ക്രിസ്തുവിനെപ്പറ്റി കേൾക്കണോ? “അവർ ചോദിക്കും, “ക്രിസ്തു മദറിനെപ്പോലെ ആണോ? Read More…

Faith Reader's Blog

ധൈര്യം പതഞ്ഞു നിന്ന ജീവിതം: ദുക്റാന തിരുനാൾ

ചില ദുക്റാന ചിന്തകൾഫാ. ജയ്സൺ കുന്നേൽ mcbs ഒരു അപ്പസ്തോലൻ്റെ നാമത്തിൽ ലോകത്തിൽ അറിയപ്പെടുന്ന ഏക ക്രൈസ്തവ സഭാ വിഭാഗമായ മാർത്തോമ്മ നസ്രാണികളുടെ പുണ്യദിനമാണ്: ജൂലൈ 3- ദുക്റാന തിരുനാൾ. മാർ തോമ്മാശ്ലീഹായുടെ വിശ്വാസ തീക്ഷ്ണതയിൽ രൂപപ്പെട്ട ഭാരത കത്തോലിക്കാ സഭ 2022 ൽ അവളുടെ വിശ്വാസത്തിൻ്റെ പിതാവ് മാർത്തോമ്മാശ്ലീഹായുടെ രക്തസാക്ഷിത്വത്തിൻ്റെ 1950 വാർഷികം ആഘോഷിച്ചു. പുതിയ നിയമത്തിൽ തോമാശ്ലീഹായെക്കുറിച്ച് എട്ടു പ്രാവശ്യം പരാമർശിച്ചിരിക്കുന്നു, അതിൽ നാലുവണ അപ്പസ്തോലന്മാരുടെ പട്ടികയിലാണ് (cf. മത്താ: 10: 3, മർക്കോ: Read More…

Faith Reader's Blog Social Media

എമ്മാവൂസിലേക്കുള്ള വഴിത്താരയിൽ ആൾക്കൂട്ടങ്ങളുണ്ടാകാറില്ല, ഒറ്റപ്പെട്ട യാത്രക്കാർ മാത്രം!

മാത്യൂ ചെമ്പുകണ്ടത്തിൽ “നേരം വൈകി അസ്തമിക്കാറായല്ലോ, ഞങ്ങളോടു കൂടെ പാര്‍ക്കുമോ ? പഴയ മലയാള ഭാഷയുടെ സൗന്ദര്യം ചില ഘട്ടങ്ങളില്‍ “സത്യവേദപുസ്തക” ബൈബിൾ പരിഭാഷയെ അനന്യമാക്കുന്നു. ലൂക്കോസ് 24ാം അധ്യായം 27 മുതല്‍ 32 വരെയുള്ള വാക്യങ്ങള്‍ വിവിധ മലയാളം, ഇംഗ്ലീഷ് ബൈബിള്‍ പരിഭാഷകളില്‍ വായിച്ചിട്ടുണ്ടെങ്കിലും ഈ വാക്യങ്ങള്‍ ഏറെ കാവ്യാത്മകമായി മൊഴിമാറ്റം നടത്തിയിരിക്കുന്നത് സത്യവേദപുസ്തകത്തിലാണ്. അത് ഇപ്രകാരമാണ്. “മോശെ തുടങ്ങി സകല പ്രവാചകന്മാരില്‍നിന്നും എല്ലാ തിരുവെഴുത്തുകളിലും തന്നേക്കുറിച്ചുള്ളത് അവര്‍ക്ക് വ്യാഖ്യാനിച്ചുകൊടുത്തു. അവര്‍ പോകുന്ന ഗ്രാമത്തോട് അടുത്തപ്പോള്‍ Read More…

Faith Reader's Blog Social Media

സന്തോഷ് കുളങ്ങര വെളിപ്പെടുത്തിയ ദൈവീക സത്യം…

ജോസഫ് ദാസൻ സന്തോഷ് ജോർജ്ജ് കുളങ്ങരയുടെ കണ്ണുകളിലേക്കു നോക്കിക്കൊണ്ടു അദ്ദേഹത്തിന്റെ ദൈവ നിഷേധ പ്രസ്താവനകൾ കേട്ടുകൊണ്ടിരിക്കുന്നത് ഒരു രസമാണ്. ദൈവത്തെ അന്വേഷിച്ചു, യാത്ര ചെയ്യാത്ത, എങ്ങും പോകാതെ ഏകാന്തതയിൽ ഇരുന്ന, മനുഷ്യരുടെ അടുത്തേക്കാണ് ഇന്നുവരെ ആളുകൾ പോയിട്ടുള്ളത്! ലോകം മുഴുവൻ കണ്ടു നടക്കുന്നവനല്ല തന്നിലേക്ക് തന്നെ നോക്കാൻ ശ്രമിക്കുന്നവനാണ് ദൈവത്തെ കണ്ടെത്തുക എന്ന് അനാദി കാലം മുതൽ മനുഷ്യൻ അറിഞ്ഞത് സത്യമെന്നു സഹോദരൻ സന്തോഷ് തന്റെ കുഞ്ഞു ജീവിതത്തിലൂടെ നമ്മെ പഠിപ്പിച്ചിരിക്കുന്നു. അല്ലയോ മഹാനുഭാവ! അങ്ങ് ഇത്രത്തോളം Read More…

Faith Reader's Blog

വചനം വായിക്കാം ; ജീവിതത്തിൽ പ്രാവർത്തികമാക്കാം….

മത്തായി 7 : 21 – 28“കർത്താവേ കർത്താവേ എന്ന്‌…..പിതാവിന്റെ ഇഷ്ടം നിറവേറ്റുന്നവൻ..”. പ്രാർത്ഥനയും പ്രവൃത്തികളും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. പല അത്ഭുതപ്രവർത്തികൾക്കുംമുമ്പ് അവൻ പിതാവിനോട് പ്രാർത്ഥിച്ചിരുന്നു എന്ന് നാം വി.ഗ്രന്ഥത്തിൽ കാണുന്നു. പ്രവൃത്തികൾക്കുള്ള ഊർജ്ജമാണ്, കരുത്താണ് പ്രാർത്ഥന എന്ന്‌ തിരിച്ചറിയാം. അത്യുച്ചത്തിലുള്ള ആർപ്പുവിളിയോ, ശബ്ദകോലാഹലങ്ങളോ, ഭാഷാവരങ്ങളോ ഒന്നുമല്ല പ്രാർത്ഥന. നാം തനിച്ച്, ഏകാന്തതയിൽ, അവനുമായി ഹൃദയം തുറക്കുന്ന സ്നേഹസംഭാഷണമാണത്. ദിവ്യകാരുണ്യനാഥന്റെ മുമ്പിൽ ശാന്തതയിൽ ഇരുന്ന്, അവനെ കൺതുറക്കെ കണ്ടും, മനംതുറക്കെ പങ്കുവെച്ചും, കാത് കുളിർക്കെ ശ്രവിച്ചും, അൽപസമയം Read More…

Faith Reader's Blog

ആത്മീയതയിലെ സമ്പന്നത

മർക്കോസ് 12 : 38 – 44ഹൃദയമുഖം അവൻ,തന്റെ സ്വന്തനിലപാടുകളെക്കുറിച്ചു പറഞ്ഞ വാക്കുകൾ, ഈ വചനഭാഗത്തോട് ചേർത്തു വായിക്കേണ്ടിയിരിക്കുന്നു, “താൻ വന്നിരിക്കുന്നത് ശുശ്രൂഷിക്കപ്പെടാനല്ലാ, മറിച്ച്, ശുശ്രൂഷിക്കാനും…..”. വിരുന്നിൽ ഏറ്റവും ഒടുവിലിരുന്നാൽ നീ മറ്റുള്ളവരുടെ മുമ്പിൽ സ്വീകാര്യനായി മാറും എന്നുപറഞ്ഞ ഉപമയും, ഈ അവസരത്തിൽ വിസ്മരിക്കപ്പെടാനാവില്ല. കൂടാതെ, അവരിലെ കപടഭക്തിയെ ‘വിധവകളുടെ ഭവനങ്ങൾ വിഴുങ്ങുന്നു ‘ എന്ന വാക്കുകളാൽ അവൻ രൂക്ഷമായി വിമർശിക്കുന്നു. നമ്മിലെ കപടഭക്തിയുടെ മുഖംമൂടി വലിച്ചുകീറി ദൂരെയെറിയാൻ, അവൻ നമ്മോട് ആവശ്യപ്പെടുന്നു. ദൈവീകകാര്യങ്ങളെ വഞ്ചനയുടെ മൂടുപടമാക്കരുതെ, Read More…

Faith Reader's Blog

എളിമപ്പെടാം; ശിശുവിനെപ്പോലെ നിഷ്കളങ്കരായിത്തീരാം…

മർക്കോസ് 9 : 33 – 41മാറ്റണം നാം നമ്മെത്തന്നെ തങ്ങളിൽ വലിയവൻ ആര് ? എന്ന ചോദ്യം ശിഷ്യരിലുയരുന്നു. രോഗസൗഖ്യം നൽകുന്നതിൽ പരാജയപ്പെട്ടിട്ടും, ദിശാബോധം നിറഞ്ഞ പ്രാർത്ഥന ഇല്ലാതിരുന്നിട്ടും, അവന്റെ പീഡാനുഭവവിവരണം അവരിൽ ഭയം ജനിപ്പിച്ചിട്ടും, തങ്ങളിൽ വലിയവൻ ആരെന്ന ഭാവത്തിനുമാത്രം, ഒരു കോട്ടവും തട്ടിയില്ല. ദൈവരാജ്യത്തിലെ വലുപ്പം, ത്യാഗപൂർണ്ണമായ ശുശ്രൂഷയാണെന്നു അവൻ അവരെ പഠിപ്പിക്കുന്നു. ആഗ്രഹം തെറ്റല്ല. എന്നാൽ, സ്വയം ചെറുതാകളിലെ വലുപ്പമാണ് പ്രധാനം. സ്വാർത്ഥതാമനോഭാവത്തിൽനിന്നും, നിസ്വാർത്ഥ സേവനത്തിലേക്ക് മനസ്സും ശരീരവും തിരിയണം. സഹോദര Read More…

Faith Reader's Blog

ഈ നോമ്പുകാലത്ത് ദൈവത്തോട് കൂടുതൽ അടുക്കാനുള്ള വഴി….

മത്തായി 6 : 1 – 8,16 – 18വ്യക്തിബന്ധം മനുഷ്യപ്രശംസക്കുവേണ്ടി ആത്മീയതയിൽ കപടത തെല്ലും ചേർക്കാൻ പാടില്ല എന്നവൻ ഈ വചനഭാഗത്തിലൂടെ നമ്മെ പഠിപ്പിക്കുന്നു. ദാനധർമ്മം ചെയ്യുമ്പോൾ പ്രശംസയ്ക്കായി കാഹളം മുഴക്കിയും, പ്രാർത്ഥിക്കുമ്പോൾ മറ്റുള്ളവർ കാണുവാൻ പൊതുസ്ഥലങ്ങൾ തിരഞ്ഞെടുത്തും, ഉപവസിക്കുമ്പോൾ മുഖം വികൃതമാക്കിയും, യഹൂദർ ഈ മൂന്ന് സുകൃതങ്ങളിലും കാപട്യം ചാർത്തുന്നു. ഇവയുടെ അനുഷ്ഠാനങ്ങളിലെ സ്വാഭാവികലക്ഷ്യം വിട്ട്, ദുരുദ്ദേശ്യപരമായി ചെയ്യുന്നു. എല്ലാ സത്പ്രവൃത്തികളും, സഹോദര നന്മയ്ക്കും ദൈവമഹത്വത്തിനുമാണെന്നുള്ള സത്യം മറക്കുന്നു. ഓരോ സത്പ്രവൃത്തിയുടേയും ഉദ്ദേശ്യശുദ്ധിയിലേക്ക് അവൻ Read More…

Faith Reader's Blog

ദൈവവിളി എന്ന അത്ഭുതം

ലൂക്കാ 5 : 1 – 11വിളിയും തിരിച്ചറിവും അവന്റെ ആദ്യശിഷ്യൻ ശിമയോനാണ്. അവന്റെ ജീവിതത്തിലേക്ക് ഇറങ്ങിച്ചെന്നാണ്, യേശു അവനെ വിളിക്കുന്നത്. ഒരു അത്ഭുതമായി അവന്റെ ജീവിതത്തിൽ വന്നു, മാനസാന്തരത്തിന് വഴിയൊരുക്കി, തന്റെ ശിഷ്യനാകാൻ ക്ഷണിച്ചു. അങ്ങനെ, ആദ്യവിളിയും, അപ്പസ്തോലസംഘത്തിലെ ഒന്നാമനും, ആദ്യപ്രേഷിതദൗത്യം സ്വീകരിച്ചവനും, ആദ്യപ്രഘോഷകനുമായി ശിമയോൻ മാറി. ശിമയോന്റെ വള്ളത്തിലിരുന്നാണ്, ആധികാരികമായി അവൻ തന്റെ പ്രബോധനം ജനങ്ങൾക്ക് നൽകുന്നത്. തുടർന്ന്, അത്ഭുതകരമായ മീൻ പിടുത്തമാണ്. അവിടെ, അവന്റെ വചനവും, ശിമയോന്റെ പ്രവർത്തിയും ഒന്നിക്കുന്നു, ഉടൻ അത്ഭുതം Read More…

Faith Reader's Blog

സ്വയം ചെറുതാകലിൽ ഉള്ള വലുതാകൽ….

നാമും നമ്മുടെ മനോഭാവങ്ങളുംലൂക്കാ 14 : 7 – 14 വിരുന്നിലെ മര്യാദയുടെ പാഠങ്ങളാണ് അവൻ ഇവിടെ വിവരിക്കുന്നത്. നമ്മിലെ സ്ഥാനവും മാനവും നാമല്ലാ തീരുമാനിക്കേണ്ടത്. നാം എത്രമാത്രം യോഗ്യരാണെന്ന്‌ മറ്റുള്ളവരാണ് വിലയിരുത്തേണ്ടത്. സ്വയം എളിമപ്പെടുത്തുകയും വിനീതനാവുകയും ചെയ്യേണ്ടതിന്റെ ആവശ്യകത, തിരുവചനങ്ങളിലൂടെ ഇതിനുമുമ്പും അവൻ നമുക്ക് വ്യക്തമാക്കിതന്നിട്ടുള്ളതാണ്. സ്വയം ചെറുതാകലിൽ ഉള്ള വലുതാകൽ, നാം തിരിച്ചറിയേണ്ടിയിരിക്കുന്നു. സ്ഥാനമാനങ്ങൾ സ്വയം തിരഞ്ഞെടുക്കേണ്ടവയല്ല, മറിച്ച് സമൂഹം നമ്മെ അറിഞ്ഞു നമുക്ക് നല്കുന്നവയാണ്. രണ്ടാംഭാഗം ആതിഥേയനുള്ള ഉപദേശമാണ്. പകരം വിരുന്ന് നല്കാനാകാത്തവരെ Read More…