News Social Media

ബിഷപ്പ് മാർ മാത്യു പോത്തനാമുഴി ഫൗണ്ടേഷൻ അവാർഡ് സിസ്റ്റർ മേരി ലിറ്റിക്ക്

മൂവാറ്റുപുഴ : ബിഷപ്പ് മാർ മാത്യു പോത്തനാമുഴി ഫൗണ്ടേഷൻ ചാരിറ്റബിൾ ട്രസ്റ്റ് ഏർപ്പെടുത്തിയ ബിഷപ്പ് മാർ മാത്യു പോത്തനാമുഴി ഫൗണ്ടേഷൻ അവാർഡ് നിർമല കോളജിൽ നടന്ന ചടങ്ങിൽ ദൈവ പരിപാലന സന്യാസ സമൂഹത്തിലെ സേവന പ്രവർത്തനങ്ങൾ കാഴ്ചവെച്ച സിസ്റ്റർ മേരി ലിറ്റിക്ക് മരണാനന്തര ബഹുമതിയായി പുരസ്കാരം നൽകി.

കോളജ് മാനേജർ മോൺ. പയസ് മലേക്കണ്ടത്തിൽ നിന്നും സിസ്റ്റർ മരിയ ഓജസ് ദൈവ പരിപാലന സന്യാസ സമൂഹത്തിനായി പുരസ്കാരം ഏറ്റുവാങ്ങി. 25000 രൂപയും പ്രശസ്തി പത്രവുമാണ് നൽകിയത്. ഇതോടനുബന്ധിച്ച് ബിഷപ്പ് മാർ മാത്യു പോത്തനാമുഴി അനുസ്മരണ പ്രഭാഷണവും നടത്തി.

റവ.ഡോ. തോമസ് പോത്തനാമുഴി അധ്യക്ഷതവഹിച്ച ചടങ്ങിൽ എഴുത്തുകാരൻ അംബികാസുതൻ മങ്ങാട്ട് മുഖ്യാതിഥിയായിരുന്നു. കോളജ് പ്രിൻസിപ്പൽ റവ.ഡോ. ജസ്റ്റിൻ കെ. കുര്യാക്കോസ്, ബർസാർ ഫാ. പോൾ കളത്തൂർ, ഫാ. ആന്റണി പോരൂക്കര, പി.എം മാത്യു, സിസ്റ്റർ പ്രീതി, പ്രോഗ്രാം കോ-ഓർഡിനേറ്റർമാരായ നിബു തോംസൺ, അനിത ജെ. മറ്റം എന്നിവർ പ്രസംഗിച്ചു.