വിശുദ്ധ പയസ് അഞ്ചാമൻ 1504 ജനുവരി 17-ന് ജനിച്ചു. 14 വയസ്സ് വരെ അദ്ദേഹം ഇടയനായി ജോലി ചെയ്തു. പിന്നീട് അദ്ദേഹം ഡൊമിനിക്കൻസിൽ ചേരുകയും 24-ആം വയസ്സിൽ പുരോഹിതനായി അഭിഷിക്തനാവുകയും ചെയ്തു. 16 വർഷത്തോളം അദ്ദേഹം തത്ത്വചിന്തയും ദൈവശാസ്ത്രവും പഠിപ്പിച്ചു. കഠിനമായ തപസ്സിനും, നീണ്ട മണിക്കൂറുകളോളം പ്രാർത്ഥനയ്ക്കും ഉപവാസത്തിനും, സംസാരത്തിലെ വിശുദ്ധിയും അദ്ദേഹം അനുഷ്ഠിച്ചിരുന്നു. 1556-ൽ സുത്രിയിലെ ബിഷപ്പായി തിരഞ്ഞെടുക്കപ്പെട്ടു. മിലാനിലും ലൊംബാർഡിയിലും അന്വേഷകനായി സേവനമനുഷ്ഠിച്ചു. തുടർന്ന് സഭയുടെ ഇൻക്വിസിറ്റർ ജനറലായും 1557-ൽ കർദ്ദിനാളായും സേവനമനുഷ്ഠിച്ചു. മതവിരുദ്ധതയ്‌ക്കെതിരെ Read More…
Author: Web Editor
ഉഷ്ണതരംഗ സാധ്യത; സംസ്ഥാനത്തെ സര്‍ക്കാര്‍-സ്വകാര്യ ഐടിഐകൾക്ക് അവധി
സംസ്ഥാനത്ത് ഉഷ്ണതരംഗ സാധ്യത നിലനിൽക്കുകയും പകൽ താപനില ക്രമാതീതമായി ഉയരുകയും ചെയ്യുന്ന സാഹചര്യത്തിൽ എല്ലാ സർക്കാർ സ്വകാര്യ ഐടികൾക്കും 30/4/2024 മുതൽ മേയ് 4 വരെ അവധി പ്രഖ്യാപിച്ചതായി ഡയറക്ടർ അറിയിച്ചു. ആൾ ഇന്ത്യ ട്രേഡ് ടെസ്റ്റ് അടുത്ത സാഹചര്യത്തിൽ സിലബസ് പൂർത്തിയാക്കേണ്ടതിനാൽ ഈ ദിവസങ്ങളിൽ റെഗുലർ ക്ലാസുകൾക്ക് പകരം ഓൺലൈൻ ക്ലാസുകൾ നടത്തും. വിദ്യാർത്ഥികളും അധ്യാപകരും ഇതിനാവശ്യമായ സംവിധാനങ്ങളും ക്രമീകരണങ്ങളും ഏർപ്പെടുത്തണം . ഉദ്യോഗസ്ഥരും അധ്യാപകരും സ്ഥാപനങ്ങളിൽ ഹാജരാകണമെന്നും ഡയറക്ടർ നിർദേശിച്ചു.
ഉഷ്ണതരംഗം: ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി ആരോഗ്യവകുപ്പ്
ഉഷ്ണതരംഗം മൂലമുള്ള ശാരീരിക ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ സ്വയം പ്രതിരോധം വളരെ പ്രധാനമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. രാവിലെ 11 മണി മുതല്‍ വൈകുന്നേരം 3 മണിവരെ നേരിട്ട് സൂര്യ പ്രകാശം ഏല്‍ക്കാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണം. കുഞ്ഞുങ്ങള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, ഗുരുതര രോഗമുള്ളവര്‍ എന്നിവര്‍ പ്രത്യേകം ശ്രദ്ധിക്കണം. ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. നേരിട്ട് വെയിലേല്‍ക്കുന്ന ജോലി ചെയ്യുന്നവര്‍ ജോലി സമയം ക്രമീകരിക്കണം. നിര്‍ജലീകരണം ഉണ്ടാകാന്‍ Read More…
സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ്ങ് ഉടനില്ല : മന്ത്രി കെ കൃഷ്ണൻകുട്ടി
ദിവസേന 110 ദശലക്ഷം യൂണിറ്റ് വൈദ്യുതി സംസ്ഥാനത്ത് ഉപയോഗമുണ്ട്. ഒരു ട്രാന്‍സ്‌ഫോമറില്‍നിന്ന് കൂടുതല്‍ യൂണിറ്റ് വൈദ്യുതി പല കണക്ഷനില്‍ നിന്നായി പ്രവര്‍ത്തിക്കേണ്ടി വരുമ്പോള്‍ ട്രാന്‍സ്ഫോമറുകള്‍ ട്രിപ്പാകുന്നതാണ് വൈദ്യുതി ഇടക്കിടെ പോകാനുള്ള കാരണമെന്നും, അപ്രഖ്യാപിത പവര്‍ കട്ടല്ല ഉണ്ടാകുന്നതെന്നുംമന്ത്രി വിശദീകരിച്ചു. വീടുകളില്‍ എല്ലാ റൂമിലും എ.സി വന്നതോടെ ട്രാന്‍സ്ഫോമറുകള്‍ക്ക് താങ്ങാനാകുന്നതിലും കൂടുതല്‍ വൈദ്യുതി ആവശ്യമായിവരുന്നു.കരാര്‍പ്രകാരമുള്ള വൈദ്യുതി ലഭിച്ചാല്‍ മറ്റു നിയന്ത്രണങ്ങളൊന്നും സംസ്ഥാനത്ത് നടപ്പാക്കില്ലെന്നും കൃഷ്ണന്‍കുട്ടി വ്യക്തമാക്കി. വൈദ്യുതി ഉപയോഗത്തിന്റെ 20 ശതമാനം മാത്രമാണ് കേരളത്തില്‍ ഉത്പാദിപ്പിക്കുന്നത്. ബാക്കി പുറത്തുനിന്ന് Read More…
പാലക്കാട് ജില്ലയിൽ ഓറഞ്ച് അലർട്ട് ;2 ജില്ലകളിൽ യെല്ലോ അലർട്ട്
പാലക്കാട് ജില്ലയിലെ ചില പ്രദേശങ്ങളിൽ 2024 ഏപ്രിൽ 29 ന് ഉഷ്‌ണതരംഗ സാധ്യത തുടരുന്നതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. 2024 ഏപ്രിൽ 29 ന് കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിലെ വിവിധ പ്രദേശങ്ങളിൽ ഉഷ്ണതരംഗ സാഹചര്യം നിലനിൽക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തുടർച്ചയായ ദിവസങ്ങളിൽ അതിതീവ്രമായ ചൂട് രേഖപ്പെടുത്തിയതിന്റേയും, അടുത്ത ദിവസങ്ങളിലും പാലക്കാട് ജില്ലയിൽ 41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരുമെന്ന പ്രവചനത്തിന്റെയും അടിസ്ഥാനത്തിലാണ് ഉഷ്ണതരംഗ മുന്നറിയിപ്പ്. ഉഷ്ണതരംഗം അതീവ Read More…
വിശുദ്ധ കാതറീന്‍ : ഏപ്രില്‍ 29
1347-ല്‍ സിയന്നായില്‍ ജയിംസ് ബെനിന്‍കാസാ-ലാപാക്ക് ദമ്പതികളുടെ 6 മക്കളിലൊരുവളായാണ് വിശുദ്ധ കാതറീന്‍ ജനിച്ചത്. അവളുടെ പിതാവായിരുന്ന ജയിംസ് ബെനിന്‍കാസാ, തന്റെ ജീവിതമാതൃകകൊണ്ട് തന്റെ കുട്ടികള്‍ക്ക് നന്മയുടെ ഒരു ഉറച്ച അടിത്തറ നല്‍കുകയും, ദൈവഭക്തിയുടെ പാഠങ്ങള്‍ തന്റെ കുട്ടികള്‍ക്ക് പകര്‍ന്നു നല്‍കുകയും ചെയ്‌തു. മാതാവായിരുന്ന ലാപാക്ക് തന്റെ മറ്റ് മക്കളില്‍ നിന്നും വിശുദ്ധയോട് ഒരു പ്രത്യേക സ്നേഹം വെച്ചുപുലര്‍ത്തിയിരുന്നു. ദൈവത്തെ പറ്റി അവള്‍ കൂടുതലായി അറിയുവാന്‍ തുടങ്ങിയതു മുതല്‍ ദൈവം വിശുദ്ധക്ക് അസാധാരണമായ വരദാനങ്ങള്‍ നല്‍കി അനുഗ്രഹിക്കുകയുണ്ടായി. ചെറുപ്പം Read More…
ഉഷ്ണതരംഗം: അങ്കണവാടി കുട്ടികൾക്ക് ഒരാഴ്ച അവധി
അന്തരീക്ഷ താപനില ഉയർന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ അങ്കണവാടികളിലെ പ്രീ സ്‌കൂൾ പ്രവർത്തനം ഒരാഴ്ചത്തേയ്ക്ക് നിർത്തിവയ്ക്കാൻ വനിത ശിശുവികസന വകുപ്പിന്റെ തീരുമാനം. ഉഷ്ണതരംഗത്തിന്റെ പശ്ചാത്തലത്തിൽ ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റിയുടെ സുരക്ഷാ മുന്നറിയിപ്പിനെത്തുടർന്നും ആരോഗ്യ വകുപ്പിന്റെ ആരോഗ്യ ജാഗ്രതാ നിർദേശത്തെത്തുടർന്നും ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് ഇത് സംബന്ധിച്ച് നിർദേശം നൽകിയതിനെ തുടർന്നാണ് നടപടി. അങ്കണവാടികളുടെ മറ്റ് പ്രവർത്തനങ്ങൾ പതിവ് പോലെ നടക്കും. ഈ കാലയളവിൽ കുട്ടികൾക്ക് നൽകേണ്ട സപ്ലിമെന്ററി ന്യൂട്രീഷ്യൻ വീടുകളിലെത്തിക്കുന്നതാണ്. അതേസമയം, സംസ്ഥാനത്തെ Read More…
‘ക്രൈസ്തവ യുവതികളുടെ പേരുപറഞ്ഞ് വര്‍ഗീയ വിഷം ചീറ്റാന്‍ നോക്കേണ്ട’; മാര്‍ ജോസഫ് പാംപ്ലാനി
വിവാദ ചിത്രം ദി കേരള സ്റ്റോറിയെ രൂക്ഷമായി വിമര്‍ശിച്ച് തലശ്ശേരി ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി. ക്രൈസ്തവ യുവതികളുടെ പേരുപറഞ്ഞ് വര്‍ഗീയതയ്ക്ക് ആരും ശ്രമിക്കേണ്ടെന്ന് പാംപ്ലാനി പറഞ്ഞു. പ്രണയക്കെണിയുടെ പേര് പറഞ്ഞ് വര്‍ഗീയതയുടെ വിഷം ചീറ്റാന്‍ അനുവദിക്കരുതെന്നും ബിഷപ്പ് തുറന്നടിച്ചു. സ്വയം പ്രഖ്യാപിത സംരക്ഷകരാകാന്‍ ആരും ശ്രമിക്കേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാസയ്‌ക്കെതിരെയാണ് അദ്ദേഹത്തിന്റെ പരോക്ഷമായ വിമര്‍ശനം. യുവതികളെ അഭിസംബോധന ചെയ്തുകൊണ്ടായിരുന്നു മാര്‍ ജോസഫ് പാംപ്ലാനിയുടെ പ്രസംഗം. നിങ്ങള്‍ ആത്മാഭിമാനമുള്ള മക്കളാണെന്നും തലശ്ശേരിയിലെ ഒരു പെണ്‍കുട്ടിയെപ്പോലും ആര്‍ക്കും ചതിയിലോ Read More…
വിശുദ്ധ പീറ്റർ ചാനൽ : ഏപ്രിൽ 28
1803-ൽ ഫ്രാൻസിലാണ് വിശുദ്ധ പീറ്റർ ചാനൽ ജനിച്ചത്. കുട്ടിയായിരുന്നപ്പോൾ തന്നെ മിഷനറിമാരുടെ ജീവിതത്തിൽ അദ്ദേഹം ആകൃഷ്ടനായി. ഒരു മിഷനറിയാകാൻ ആഗ്രഹിച്ച അദ്ദേഹം 28-ാം വയസ്സിൽ സൊസൈറ്റി ഓഫ് മേരി, മാരിസ്റ്റുകളിൽ ചേർന്നു. മിഷനറി പ്രവർത്തനത്തിന് ഊന്നൽ നൽകുന്ന ഒരു പുതിയ ക്രമം. 1837-ൽ മിഷൻ പ്രവർത്തനത്തിനായി കാനറി ദ്വീപുകളിലേക്ക് പോകുന്നതിനുമുമ്പ് അദ്ദേഹം ആദ്യം ഒരു ആത്മീയ ഡയറക്ടറായി അഞ്ച് വർഷം ചെലവഴിച്ചു. തുടർന്ന്, ഏഴ് മാരിസ്റ്റുകളുടെ മേലധികാരിയായി അദ്ദേഹം പടിഞ്ഞാറൻ ഓഷ്യാനിയയിലേക്ക് പോയി. മിഷനറിമാരെ അനുഗമിക്കുന്ന ബിഷപ്പ്, Read More…
ആരെയും നിന്ദികാതിരിക്കാൻ ശ്രദ്ധിക്കാം; സ്വർഗസ്ഥനായ പിതാവിൻ്റെ ഇഷ്ട്ടം അനുസരിച്ച് ജീവിക്കാം
മത്തായി 18 : 10 – 14യഥാർത്ഥ അജപാലനം. യേശു തന്റെ ജീവിതപ്രവർത്തന ശൈലി വിവരിക്കുന്നതാണ് വചനഭാഗം. എളിയവരേയും ബലഹീനരേയും ചെറിയവരേയും നിന്ദിക്കുകയോ അവഗണിക്കുകയോ അരുതെന്ന് അവൻ നിർദ്ദേശിക്കുന്നു. കാരണം, അവരുടെ ദൈവീകദൂതന്മാർ എന്നും ദൈവതിരുമുമ്പാകെ ഉണർന്നിരിക്കുന്നവരും പ്രവർത്തനനിരതരുമാണ്. അവരാണ് നമ്മുടെ ഓരോരുത്തരുടേയും കാവൽമാലാഖമാർ. ചെറിയവനെന്നോ വലിയവനെന്നോ പിതാവായ ദൈവത്തിന്റെ മുമ്പിൽ വേർതിരിവില്ല. ഓരോ വ്യക്തിയുടെയും കാര്യത്തിൽ അവിടുന്ന് ഉൽക്കണ്ഠാകുലനും കരുതൽ ഉള്ളവനുമാണ്. ആയതിനാൽ, നാം ആർക്കും ദുഷ്പ്രേരണ നൽകാൻ ഇടയാകാതെ ശ്രദ്ധിക്കണമെന്ന് അവൻ താക്കീത് നൽകുന്നു. Read More…










