വിശുദ്ധ ഫിലിപ്പ് നേരി ഒരു ക്രിസ്ത്യൻ മിഷനറിയും കത്തോലിക്കാ പുരോഹിതന്മാരും സാധാരണക്കാരായ സഹോദരന്മാരും അടങ്ങിയ കോൺഗ്രിഗേഷൻ ഓഫ് ഒറേറ്ററിയുടെ സ്ഥാപകനുമായിരുന്നു. ഫ്രാൻസെസ്കോ നേരിയുടെ നാല് മക്കളിൽ ഒരാളായി 1515 ജൂലൈ 21 ന് ഫ്ലോറൻസിൽ ജനിച്ചു. വളരെ ചെറുപ്പം മുതലേ, ഫിലിപ്പ് സന്തോഷവാനും അനുസരണയുള്ളവനുമായിരുന്നു. 17-ആം വയസ്സിൽ അതെല്ലാം ഉപേക്ഷിച്ച് വീടുവിട്ടിറങ്ങിയ ഫിലിപ്പ് നേരി ബിസിനസ്സിൽ ഏർപ്പെടാതെ കർത്താവിനെ സേവിക്കാൻ തീരുമാനിച്ചു. ഫിലിപ്പ് റോമിലേക്ക് പോയി, നഗരം ശാരീരികവും ആത്മീയവുമായ വലിയ തകർച്ചയിലാണെന്ന് കണ്ടെത്തി. പല ചേരികളും Read More…
Author: Web Editor
ഒരു മാസത്തെ ക്ഷേമ പെൻഷൻ വിതരണം അടുത്തയാഴ്ച; 900 കോടി അനുവദിച്ചു
സംസ്ഥാനത്ത് ഒരു മാസത്തെ ക്ഷേമ പെൻഷൻ വിതരണം അടുത്ത ആഴ്ച. ബുധനാഴ്ച മുതല്‍ പെൻഷൻ വിതരണം നടക്കും. ഇതിനായി 900 കോടി രൂപ ധനവകുപ്പ് അനുവദിച്ചു. മസ്റ്ററിംഗ് പൂര്‍ത്തിയാക്കി, അര്‍ഹരായ എല്ലാവര്‍ക്കും പെൻഷൻ എത്തിക്കും. അഞ്ച് മാസത്തെ പെൻഷനാണ് ഇനി കുടിശിക ഉള്ളത്. ഏപ്രിൽ മുതൽ അതാത് മാസം പെൻഷൻ വിതരണം ചെയ്യുമെന്നായിരുന്നു സര്‍ക്കാര്‍ പ്രഖ്യാപനം. സഹകരണ കൺസോഷ്യം രൂപീകരിച്ച് പെൻഷൻ തുക കണ്ടെത്താനൊക്കെ ഇടയ്ക്ക് ശ്രമം നടന്നിരുന്നെങ്കിലും പ്രതീക്ഷിച്ച തുക സമാഹരിക്കാൻ ധനവകുപ്പിന് കഴിഞ്ഞിരുന്നില്ല. ഇതിനിടയ്ക്കാണ് Read More…
എൽഡിഎഫ് സർക്കാരിൻറേത് കേരളത്തിൽ അനിയന്ത്രിതമായി മദ്യമൊഴുക്കാനുള്ള ശ്രമം: സിറോ മലബാർ സഭ
ബാർ കോഴയുമായി ബന്ധപ്പെട്ട ആരോപണങ്ങൾ കൊഴുക്കുന്നതിനിടെ, കേരളത്തിൽ അനിയന്ത്രിതമായി മദ്യമൊഴുക്കാനുള്ള ശ്രമമാണു പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എൽഡിഎഫ് സർക്കാരിന്റേത് എന്ന ആരോപണവുമായി സിറോ മലബാർ സഭ. എല്ലാം മാസത്തിന്റെയും തുടക്കത്തിലുള്ള ഡ്രൈ ഡേ പിൻവലിക്കുന്നതു പോലുള്ള തീരുമാനങ്ങളെ അപലപിക്കുന്നു എന്നും സിറോ മലബാർ സഭ വക്താവ് ഫാ. ആന്റണി വടക്കേക്കര വ്യക്തമാക്കി. ‘2016ൽ ഉമ്മൻ ചാണ്ടി സർക്കാർ അധികാരമൊഴിയുമ്പോൾ 29 പഞ്ചനക്ഷത്ര ബാറുകളാണ് കേരളത്തിൽ ഉണ്ടായിരുന്നത്. പിണറായി വിജയൻ സർക്കാർ അധികാരത്തിൽ വന്ന് 8 വർഷം കഴിയുമ്പോൾ Read More…
ഇല്ലുമിനാറ്റി പാട്ട് സഭാ വിശ്വാസങ്ങൾക്ക് എതിര്: ബിഷപ്പ് ജോസഫ് കരിയിൽ
സമീപകാല മലയാള സിനിമകൾക്കെതിരേ രൂക്ഷവിമർശനവുമായി ബിഷപ്പ് ഡോ. ജോസഫ് കരിയിൽ. ആവേശം, പ്രേമലു, മഞ്ഞുമ്മൽ ബോയ്‌സ് എന്നീ സിനിമകൾക്കെതിരെയാണ് വിമർശനം. ഇല്യുമിനാറ്റി ഗാനം പരമ്പരാഗത ക്രൈസ്തവ വിഭാഗത്തിനെതിരാണെന്നും സഭ കുട്ടികൾക്കായി സംഘടിപ്പിച്ച പരിപാടിക്കിടെ അദ്ദേഹം പറഞ്ഞു. ആവേശം സിനിമയിൽ മുഴുവൻ നേരവും അടിയും ഇടിയും കുടിയുമാണ്. ബാറിലാണ് മുഴുവൻ നേരവും. അക്രമവും അടിപിടിയുമാണ്. പാട്ട് പാടാമെന്ന് പറഞ്ഞാൽ എല്ലാവരും ഇല്ലുമിനാറ്റി എന്ന് പറയും. എന്നാൽ ഇല്ലുമിനാറ്റി എന്നത് നമ്മുടെ മതത്തിനും മറ്റ് എല്ലാത്തിനും എതിരെ നിൽക്കുന്ന സംഘടനയാണ്. Read More…
വിശുദ്ധ ബീഡ് : മേയ് 25
ആംഗലജനതയുടെ സഭാചരിത്രം എന്ന ലത്തീൻ കൃതിയുടെ രചയിതാവായ ബെനഡിക്ടൻ സന്യാസിയാണ് ബീഡ്. സംപൂജ്യനായ ബീഡ് എന്നാണ് അദ്ദേഹം കൂടുതലും അറിയപ്പെടുന്നത്. ആംഗല ചരിത്രരചനയുടെ പിതാവായി ബീഡ് മാനിക്കപ്പെടുന്നു. ചെറുപ്രായത്തിൽ തന്നെ, ജാരോയിലെ സെൻ്റ് പോൾ ആശ്രമത്തിലെ മഠാധിപതിയുടെ സംരക്ഷണത്തിനായി ബീഡിനെ ഏൽപ്പിച്ചു.ബീഡിന്റെ സന്തോഷകരമായ സംയോജനവും പണ്ഡിതന്മാരും സന്യാസിമാരുടെ നിർദ്ദേശങ്ങളും ഒരു വിശുദ്ധനെയും അസാധാരണ പണ്ഡിതനെയും സൃഷ്ടിച്ചു. തൻ്റെ കാലത്തെ എല്ലാ ശാസ്ത്രങ്ങളിലും അദ്ദേഹത്തിന് അഗാധമായ വൈദഗ്ദ്ധ്യം ഉണ്ടായിരുന്നു. പ്രകൃതി തത്ത്വചിന്ത, അരിസ്റ്റോട്ടിലിൻ്റെ തത്ത്വചിന്ത, ജ്യോതിശാസ്ത്രം, ഗണിതശാസ്ത്രം, വ്യാകരണം, Read More…
കാർലോ അക്യൂട്ടിസ് വിശുദ്ധപദവിയിലേക്ക്
കത്തോലിക്കാ വിശ്വാസം പ്രചരിപ്പിക്കുന്നതിന് കംപ്യൂട്ടർ പരിജ്ഞാനം ഉപയോഗിച്ച കാർലോ അക്യൂട്ടിസ് വിശുദ്ധന്മാരുടെ ഗണത്തിലേക്ക്. ലാപ്ടോപ്പും സമൂഹമാധ്യമങ്ങളും ജപമാലയും ജീവിതത്തിൽ സമന്വയിപ്പിച്ച് വിശ്വാസ പ്രചാരണത്തിൽ പുതിയ പാത തുറന്നശേഷം 15–ാം വയസ്സിൽ അന്തരിച്ച ഈ കംപ്യൂട്ടർ പ്രതിഭയെ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയർത്തുന്നതിന് ഫ്രാൻസിസ് മാർപാപ്പയുടെ അധ്യക്ഷതയിൽ ചേർന്ന സമിതി തീരുമാനിച്ചു. കാർലോയുടെ മധ്യസ്ഥതയിൽ കോസ്റ്ററിക്കയിൽ നിന്നുള്ള കൗമാരക്കാരി, ഫ്ലോറൻസിൽ വിദ്യാർഥിയായിരുന്ന വലേറിയയ്ക്ക് അപകടത്തെത്തുടർന്നുണ്ടായ ഗുരുതരാവസ്ഥയിൽ നിന്ന് സൗഖ്യം ലഭിച്ചത് രണ്ടാമത്തെ അദ്ഭുതമായി സമിതി അംഗീകരിച്ചു. ബ്രസീലിൽ ഒരു ബാലൻ Read More…
ബ്രെസിയയിലെ വിശുദ്ധ അഫ്ര :മേയ് 24
ബ്രെസിയയിലെ വിശുദ്ധ അഫ്ര ഇറ്റലിയിലെ ലോംബാർഡിയിലെ ബ്രെസിയയിൽ എഡി രണ്ടാം നൂറ്റാണ്ടിൽ ജനിച്ച വിവാഹിതയായ ഒരു സാധാരണ സ്ത്രീയായിരുന്നു. ബ്രെസിയയിലെ വിശുദ്ധ അപ്പോളോണിയസിൽ നിന്ന് മാമോദീസ സ്വീകരിച്ച ശേഷം അവൾ പ്രായപൂർത്തിയായപ്പോൾ ക്രിസ്തുമതം സ്വീകരിച്ചു. റോമൻ ചക്രവർത്തിയായ ഹാഡ്രിയൻ്റെ ഭരണകാലത്തെ ക്രിസ്ത്യൻ പീഡനത്തിനിടെ ഇറ്റലിയിലെ ബ്രെസിയയിൽ എഡി 133-ൽ അവൾ കൊല്ലപ്പെടുകയും രക്തസാക്ഷിയായി മരിക്കുകയും ചെയ്തു. അവൾ ഇറ്റലിയിലെ ബ്രെസിയയുടെ രക്ഷാധികാരിയാണ്. എല്ലാ വർഷവും മെയ് 24 ന് അവളുടെ തിരുനാൾ കത്തോലിക്കാ സഭയിൽ ഞങ്ങൾ ആഘോഷിക്കുന്നു.
വിശുദ്ധ വില്യം: മേയ് 23
ദത്തെടുത്ത കുട്ടികളുടെ രക്ഷാധികാരിയാണ് റോച്ചസ്റ്ററിലെ വിശുദ്ധ വില്യം. പെർത്തിലെ വിശുദ്ധ വില്യം എന്നും അറിയപ്പെടുന്ന അദ്ദേഹം സ്കോട്ട്ലൻഡിലാണ് ജനിച്ചത്. ഒരു ബേക്കറായ അദ്ദേഹം സ്വയം ദൈവത്തിന് സമർപ്പിച്ചു. കൂടാതെ ഓരോ 10-ാമത്തെ അപ്പവും പാവങ്ങൾക്കായി നീക്കിവയ്ക്കുമായിരുന്നു. ദിവസേനയുള്ള കുർബാനയിൽ പങ്കെടുത്ത അദ്ദേഹം ഒരു ദിവസം പള്ളിയിൽ ഉപേക്ഷിക്കപ്പെട്ട ഒരു കുട്ടിയെ കണ്ടെത്തി. വില്യം ഡേവിഡ് ദി ഫൗണ്ടിംഗ് എന്ന ആൺകുട്ടിയെ ദത്തെടുത്തു, അവനെ ബേക്കിംഗ് പഠിപ്പിച്ചു. വിശുദ്ധ സ്ഥലങ്ങൾ സന്ദർശിക്കുന്നതും വില്യം പതിവാക്കി. കാൻ്റർബറിയിലേക്കുള്ള ഒരു യാത്രയിൽ, Read More…
സംസ്ഥാനത്ത് 5 ജില്ലകളിൽ റെഡ് അലർട്ട്; ഉയർന്ന തിരമാലയ്ക്ക് സാധ്യത
സംസ്ഥാനത്ത് മഴ മുന്നറിയിപ്പ് പുതുക്കി. ഇന്ന് അഞ്ച് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട ആലപ്പുഴ കോട്ടയം എറണാകുളം ഇടുക്കി ജില്ലകളിലാണ് ഇന്ന് റെഡ് അലേർട്ട്. തിരുവനന്തപുരം, കൊല്ലം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. കണ്ണൂർ, കാസർകോട് ജില്ലകളിൽ യല്ലോ അലേർട്ടാണ്. രാത്രിയിലും മഴ തുടരാൻ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
മയക്കുമരുന്ന് – ആയുധ കടത്ത്: കേരളം വലിയ അപകടത്തിലേയ്ക്കോ?: ഫാ. ജസ്റ്റിൻ കാഞ്ഞൂത്തറ MCBS
25, മാർച്ച് 2021: ഭാരതത്തിൻറെ സമുദ്രാതിർത്തിയിൽ ഇന്ത്യൻ കോസ്റ്റ് ഗാർഡും നർക്കോട്ടിക് കൺട്രോൾ ബ്യൂറോയും ചേർന്ന് രവിഹാൻസി എന്ന ചരക്ക് കപ്പൽ പിടികൂടി. നർക്കോട്ടിക്ക് ബ്യൂറോയുടെ ചെന്നൈ സോണൽ യൂണിറ്റ്, കപ്പൽ കസ്റ്റഡിയിലെടുത്ത് വിഴിഞ്ഞം തുറമുഖത്തടുപ്പിച്ച് പരിശോധന നടത്തി. 320.323 കിലോഗ്രാം ഹെറോയ്നും അഞ്ച് എ.കെ 47 തോക്കുകളും 1000 റൗണ്ട് വെടിയുതിർക്കാവുന്ന 9 എംഎം തിരകളും കപ്പലിൽ നിന്ന് കണ്ടെത്തി. കപ്പൽജോലിക്കാരെ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച വിവരമനുസരിച്ച് കേരളത്തിലും, കർണ്ണാടകയിലും, തമിഴ്നാട്ടിലും റെയ്ഡുകളും അറസ്റ്റുകളുമുണ്ടായി. Read More…










