കുവൈത്തിലുണ്ടായ തീപിടിത്തത്തില്‍ മരിച്ച ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ ഇന്ന് തന്നെ എത്തിക്കാൻ ശ്രമം. ദൗത്യത്തിനായി വ്യോമസേനാ വിമാനം സജ്ജമാക്കി. വ്യോമസേനയുടെ സി 130 ജെ വിമാനമാണ് ദില്ലി എയര്‍ബേസില്‍ തയാറാക്കി നിര്‍ത്തിയിരിക്കുന്നത്. ഔദ്യോഗിക നിര്‍ദേശം ലഭിച്ചാല്‍ ഉടൻ തന്നെ വിമാനം കുവൈത്തിലേക്ക് പുറപ്പെടും. തുടര്‍ന്ന് ഇന്ന് തന്നെ മൃതദേഹങ്ങളുമായി ഇന്ത്യയിലേക്ക് തിരിച്ചെത്താനാണ് ശ്രമം. ദൗത്യത്തിനായി വിമാനം സജ്ജമായിട്ടുണ്ടെന്ന് പ്രതിരോധ മന്ത്രാലയ വൃത്തങ്ങളാണ് അറിയിച്ചത്. ഇതിനിടെ, കുവൈത്തില്‍ തീപിടിത്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്കും പരിക്കേറ്റവര്‍ക്കും ആവശ്യമായ സഹായം ഉറപ്പാക്കുമെന്ന് എന്‍ബിടിസി കമ്പനി Read More…
Author: Web Editor
പാദുവായിലെ വിശുദ്ധ അന്തോണീസ്: ജൂൺ 13
പോർട്ടുഗലിലെ ലിസ്ബൺ പട്ടണത്തിൽ മാർട്ടിൻ-ത്രേസ്യ ദമ്പതികളുടെ പുത്രനായിട്ട് 1195 ആഗസ്റ്റ് 15-ന് ജനിച്ചു. കുലീന കുടുംബത്തിലെ അംഗമായ അന്തോണിയുടെ പിതാവ് കൊട്ടാരത്തിലെ ഉദ്യോഗസ്ഥനായിരുന്നു. ഫെർണാണ്ടോ എന്ന പേരിലാണ് അന്തോണി അറിയപ്പെട്ടിരുന്നത്. അമ്മ നന്നേ ചെറുപ്പത്തിൽത്തന്നെ പരിശുദ്ധാത്മാവിന് അന്തോണിയെ സമർപ്പിച്ചിരുന്നു. എന്തെങ്കിലും കാര്യത്തിന് ഫെർണാഡോ കരയുമ്പോൾ മാതാവിന്റെ സ്വരൂപം കാണിച്ചാൽ അവൻ കരച്ചിൽ നിർത്തുമായിരുന്നു .വിശ്വാസത്തിന്റെ ബാലപാഠങ്ങൾ ആ ബാലൻ വേഗം സ്വന്തമാക്കി. സ്കൂളിൽവച്ച് ചരിത്രവും ശാസ്ത്രവും കൂടാതെ മതവിഷയങ്ങളും ഫെർണാഡോ പഠിച്ചു. ബുദ്ധിശാലിയായ അവന് നല്ല ഓർമ്മശക്തിയും Read More…
സഹഗുണിലെ വിശുദ്ധ ജോൺ : ജൂൺ 12
വിശുദ്ധ ജോൺ സ്പെയിനിൽ 1419 – ൽ ജനിച്ചു. ബെനഡിക്‌ടൈൻസിന്റെ ആശ്രമത്തിൽ ജോൺ വിദ്യാഭ്യാസം നടത്തി. ഇക്കാലയളവിൽ ജോൺ തന്റെ കയ്യിൽ ഉണ്ടായിരുന്ന വസ്തുക്കൾ മറ്റുള്ളവർക്ക് ദാനം ചെയ്തിരുന്നു. തന്മൂലം ജോൺ പൂർണ്ണദാരിദ്ര്യത്തിലായിരുന്നു കഴിഞ്ഞുകൂടിയത്. ബിഷപ്പിന്റെ അനുവാദത്തോടെ സലമാൻസായിൽ ജോൺ തിയോളജി പഠനം പൂർത്തിയാക്കി. കോൺവെന്റിന്റെ പ്രിയോരായും നോവീസ് മാസ്റ്ററായും ജോൺ സേവനമനുഷ്‌ഠിച്ചു. വിശുദ്ധ കുർബാനയുടെ ആരാധകനായിരുന്ന ജോൺ ഏറെ മണിക്കൂർ ചെലവഴിച്ചാണ് ബലി അർപ്പണം നടത്തിയിരുന്നത്. ഇത് പരാതിക്കിടയാക്കുകയും അധികാരികൾ അദ്ദേഹത്തെ ഇതിൽ നിന്ന് വിലക്കുകയും Read More…
സർവകലാശാലകൾക്ക് വർഷത്തിൽ 2 തവണ പ്രവേശനം: നിർണായക നീക്കവുമായി യുജിസി
രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വർഷത്തിൽ രണ്ടുതവണ പ്രവേശനം നടത്താൻ യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മിഷന്റെ (യുജിസി) അനുമതി. പുതിയ നിർദേശം അനുസരിച്ച് അടുത്ത അക്കാദമിക് വർഷം മുതൽ ജനുവരി/ ഫെബ്രുവരി മാസങ്ങളിലും ജൂലൈ/ഓഗസ്റ്റ് മാസങ്ങളിലും റഗുലർ കോഴ്സുകളിൽ സർവകലാശാലകൾക്ക് പ്രവേശനം നടത്താം. രണ്ടുതവണയുള്ള പ്രവേശനം നിർബന്ധമല്ലെന്നും ഇക്കാര്യത്തിൽ സർവകലാശാലകൾക്ക് തീരുമാനമെടുക്കാമെന്നും യുജിസി അറിയിച്ചു. നേരത്തേ ഓപ്പൺ കോഴ്സുകൾക്കും വിദൂര വിദ്യാഭ്യാസ കോഴ്സുകൾക്കും രണ്ടുതവണ പ്രവേശനമാകാമെന്ന് യുജിസി തീരുമാനിച്ചിരുന്നു.
വിശുദ്ധ ബർണബാസ്: ജൂൺ 11
വിശുദ്ധ ബർണബാസ് സൈപ്രസിൽ നിന്നുള്ള ഒരു ലേവ്യനായിരുന്നു. അവൻ വിശുദ്ധ പൗലോസിനൊപ്പം വിജാതീയരുടെ അപ്പോസ്തലനായിരുന്നു. യഥാർത്ഥത്തിൽ യോസേഫ് എന്ന് പേരിട്ടിരുന്നു. മറ്റ് അപ്പോസ്തലന്മാർ അദ്ദേഹത്തിന് ബർണബാസ് എന്ന പേര് നൽകി, അതിനർത്ഥം “പ്രോത്സാഹനത്തിൻ്റെ മകൻ” എന്നാണ്. എല്ലാ സ്വത്തുക്കളും പൊതുവായി സൂക്ഷിച്ചിരുന്നു, അതിനാൽ ബർണബാസ് തൻ്റെ ഉടമസ്ഥതയിലുള്ള ഒരു വയൽ വിറ്റ് പണം കൊണ്ടുവന്ന് അപ്പൊസ്തലന്മാരുടെ കാൽക്കൽ വെച്ചു. അവൻ ജറുസലേമിലെ സഭയുടെ നേതാവായി. ക്രിസ്ത്യാനികളെ പീഡിപ്പിക്കുന്ന വ്യക്തിയായിരുന്ന പൗലോസ് പരിവർത്തനം ചെയ്യപ്പെടുകയും യേശുവിൻ്റെ അനുയായികളോടൊപ്പം ചേരാൻ Read More…
കവചം പരീക്ഷണം: സംസ്ഥാനത്ത് പലയിടങ്ങളിലും നാളെ സൈറൺ മുഴങ്ങും
സംസ്ഥാനത്ത് പലയിടങ്ങളിലും നാളെ സൈറൺ മുഴങ്ങും സംസ്ഥാനത്ത് പലയിടങ്ങളിലായി ദുരന്ത നിവാരണ അതോറിറ്റി സ്ഥാപിച്ചിട്ടുള്ള മുന്നറിയിപ്പ് സൈറണുകളുടെ പ്രവർത്തന പരീക്ഷണം ജൂൺ 11 (ചൊവ്വാഴ്ച) നടക്കും. 85 സൈറണുകളാണ് പരീക്ഷിക്കുന്നത്. വിവിധ ജില്ലകളിൽ സൈറണുകൾ സ്ഥാപിച്ചിരിക്കുന്ന സ്ഥലങ്ങളുടെ വിശദാംശങ്ങളും അവയുടെ പരീക്ഷണം നടക്കുന്ന സമയവും ദുരന്ത നിവാരണ അതോറിറ്റി പുറത്തുവിട്ടിട്ടുണ്ട്. പ്രകൃതി ദുരന്തങ്ങളുണ്ടാവുന്ന സാഹചര്യങ്ങളിൽ മുന്നറിയിപ്പ് നൽകാനാണ് ‘കവചം’ എന്ന പേരിൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി സൈറണുകൾ സ്ഥാപിച്ച് പ്രവർത്തന സജ്ജമാക്കുന്നത്. ഇതിന് പുറമെ ഫ്ലാഷ് Read More…
പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിൽ മൊഴിമാറ്റി പരാതിക്കാരി
പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസിൽ വധു പരാതിയിൽ നിന്ന് പിന്മാറി. ആരോപണങ്ങളിൽ കുറ്റബോധമുണ്ടെന്നും പറഞ്ഞത് കളവാണെന്നും പറഞ്ഞ യുവതി രാഹുലിനെതിരെ ഉന്നയിച്ച ആരോപണങ്ങളിൽ ക്ഷമാപണം നടത്തി. സംഭവത്തിൽ കുറ്റാരോപിതനായ രാഹുലിനെ നാട്ടിലെത്തിക്കാൻ സിബിഐ അടക്കം രംഗത്തിറങ്ങിയ ഘട്ടത്തിലാണ് യുവതിയുടെ മൊഴിമാറ്റം. സമൂഹമാധ്യമത്തിലാണ് യുവതി ക്ഷമാപണം നടത്തിക്കൊണ്ട് വീഡിയോ പങ്കുവച്ചത്. ആരോപണം വീട്ടുകാരുടെ പ്രേരണയെ തുടർന്നെന്നാണ് പുതിയ വീഡിയോ സന്ദേശത്തിൽ യുവതി പറയുന്നത്. എന്നാൽ മകളെ കാണാനില്ലെന്നും മകളുള്ളത് രാഹുലിന്റെ കുടുംബത്തിന്റെ കസ്റ്റഡിയിലാണെന്നും പറഞ്ഞ യുവതിയുടെ അച്ഛൻ മകളെ ഭീഷണിപ്പെടുത്തി Read More…
ജൂലൈ 3ന് ശേഷം ഏകീകൃത കുർബാന അർപ്പിക്കാത്ത വൈദികർ സഭയ്ക്ക് പുറത്ത്; കടുത്ത നടപടിയുമായി സിറോ മലബാർ സഭ
എറണാകുളം അങ്കമാലി അതിരൂപതയിൽ ഏകീകൃത കുർബാന അർപ്പിക്കാത്ത വൈദികരെ പുറത്താക്കുമെന്ന മുന്നറിയിപ്പുമായി സഭാധ്യക്ഷൻ മാർ റാഫേൽ തട്ടിലിന്റെ സർക്കുലർ. ജൂലൈ 3 മുതൽ ഏകീകൃത കുർബാന നടത്തണമെന്ന് അന്ത്യശാസനം. സഭ അധ്യക്ഷന്റെ സർക്കുലർ കൊടും ചതിയുടെ അടയാളം എന്ന് വിമത വൈദികർ പ്രതികരിച്ചു. മാർപ്പാപ്പയുടെ ഓഫീസിൽനിന്നുള്ള അന്തിമ നിർദേശപ്രകാരമാണ് പുതിയ സർക്കുലർ. സെന്റ് തോമസ് ദിനം മുതൽ അങ്കമാലി അതിരൂപതയിലെ പള്ളികളിൽ ഏകീകൃത കുർബാന ഉറപ്പാക്കണം. കുര്‍ബാന അര്‍പ്പണം സംബന്ധിച്ച് വൈദികരും വൈദിക വിദ്യാര്‍ഥികളും ജൂലൈ മൂന്നിനകം Read More…
വിശുദ്ധ ബാര്‍ഡോ : ജൂൺ 10
982-ല്‍ ജെര്‍മ്മനിയിലെ ഓപ്പര്‍ഷോഫെനിലെ കുലീന കുടുംബത്തിലാണ് വിശുദ്ധ ബാര്‍ഡോ ജെനിച്ചത്. വിശുദ്ധന്‍ വിദ്യാഭ്യാസത്തിന്റെ ആദ്യ പാഠങ്ങള്‍ പഠിച്ചത് ഒരു വയസ്സായ സ്ത്രീയില്‍ നിന്നുമായിരുന്നു. അവര്‍ വിശുദ്ധനെ തന്റെ മടിയിലിരിത്തി അക്ഷരങ്ങളും, സങ്കീര്‍ത്തനങ്ങള്‍ വായിക്കുവാന്‍ പഠിപ്പിച്ചു. വര്‍ഷങ്ങള്‍ക്ക് ശേഷവും ആ വൃദ്ധ തനിക്ക് നല്‍കിയ നന്മയെ വിശുദ്ധന്‍ ഓര്‍മ്മിക്കുകയും അവരുടെ സംരക്ഷണത്തിനു വേണ്ട കാര്യങ്ങള്‍ ചെയ്യുകയും ചെയ്തു. ഫുള്‍ഡായിലായിരുന്നു വിശുദ്ധന്റെ ശേഷിച്ച വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. അവിടെ വെച്ച് ബെനഡിക്ടന്‍ സഭാവസ്ത്രം സ്വീകരിക്കുകയും സ്ഥലത്തെ സര്‍വ്വകലാശാലയിലെ ഒരു അദ്ധ്യാപകനായി തീരുകയും Read More…
വിശുദ്ധ എഫ്രേം: ജൂൺ 9
എഡെസയിലെ എഫ്രേം എന്നും അറിയപ്പെടുന്ന സിറിയൻ വിശുദ്ധ എഫ്രേം, നാലാം നൂറ്റാണ്ടിൽ റോമൻ സാമ്രാജ്യത്തിൻ്റെ ഭാഗമായിരുന്ന നിസിബിസ് നഗരത്തിലാണ് താമസിച്ചിരുന്നത്. ക്രിസ്ത്യൻ മാതാപിതാക്കൾക്ക് ജനിച്ച എഫ്രേം സഭയുടെ പഠിപ്പിക്കലുകളിൽ മുഴുകി വളർന്നു. ചെറുപ്പം മുതലേ പ്രാർത്ഥനയും ഉപവാസവും മറ്റുള്ളവരെ സേവിക്കുന്നതുമായ ജീവിതത്തിനായി അദ്ദേഹം സ്വയം സമർപ്പിച്ചു. ഏകാന്തതയ്ക്കും സന്യാസത്തിനുമുള്ള ആഗ്രഹം ഉണ്ടായിരുന്നിട്ടും, എഫ്രേമിന് ക്രിസ്തുവിനോടുള്ള അഗാധമായ സ്നേഹം ഒരു ഡീക്കനായി സഭയെ സേവിക്കാൻ അവനെ പ്രേരിപ്പിച്ചു. അഗാധമായ കാവ്യാത്മകവും ദൈവശാസ്ത്രപരവുമായ സംഭാവനകളാൽ എഫ്രേമിൻ്റെ ജീവിതം അടയാളപ്പെടുത്തി. ക്രൈസ്തവ Read More…










