News

ഉയര്‍ന്ന ചൂട്: ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു

സംസ്ഥാനത്ത് ഉയര്‍ന്ന ചൂട് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് പൊതുജനങ്ങള്‍ക്കായി ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ചൂട് വര്‍ധിക്കുന്നത് കാരണം നിര്‍ജലീകരണവും ദേഹാസ്വാസ്ഥ്യവും ഉണ്ടാകാന്‍ സാധ്യതയുണ്ട്. അതിനാല്‍ ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണം. സൂര്യാതപമേല്‍ക്കാനുള്ള സാധ്യതയുള്ളതിനാല്‍ നേരിട്ട് വെയില്‍ ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. വെയിലത്ത് ജോലി ചെയ്യേണ്ടി വരുന്ന അവസരങ്ങളില്‍ പകല്‍ 11 മണി മുതല്‍ 3 മണിവരെയുള്ള സമയം വിശ്രമവേളയായി പരിഗണിച്ച് ജോലി സമയം ക്രമീകരിക്കുക. സൂര്യാതപവുമായി ബന്ധപ്പെട്ട Read More…

Reader's Blog Social Media

യേശു പാപികളെ തേടി വന്നവനാണ്…

കടന്നുപോക്ക് ലൂക്കാ 19 : 1 – 10 വി.ഗ്രന്ഥത്തിലെ കടന്നുപോക്കെല്ലാം, പ്രത്യേകത നിറഞ്ഞതാണ്, അതെല്ലാം രക്ഷാകരമാണ്. പെസഹാ, രക്ഷാകരമായ ഒരു കടന്നുപോക്കായിരുന്നതുപോലെ, യേശുവിന്റെ ജെറീക്കോയിൽകൂടിയുള്ള കടന്നുപോക്ക്, സക്കേവൂസിന്റെ ജീവിതത്തേയും രക്ഷകരമാക്കി മാറ്റി. നമ്മുടെ ജീവിതത്തിലൂടെയും അവന് കടന്നുപോകാൻ ഇടം നൽകണം. വചനത്തിന്റെ ജീവനും, രക്ഷയുടെ ദൂതുമായാണവൻ കടന്ന് വരുന്നത്. അവനെ ജീവിതത്തിലേക്ക് സ്വീകരിച്ചവർക്കെല്ലാം, സൗഖ്യവും, ജീവനും, പാപമോചനവും, ദൈവകൃപയും ലഭിച്ചു. അവന്റെ ഉയിർപ്പും പിതാവിങ്കലേക്കുള്ള ഒരു കടന്ന് പോക്കായതിനാൽ, അവന്റെ രക്ഷാകര രഹസ്യത്തിൽ പങ്കുചേരുന്ന നാമും, Read More…

News

വയനാട്ടിലെ ജനകീയ പ്രതിഷേധത്തിന് പിന്തുണയുമായി മാര്‍ ജോസഫ് പാംപ്ലാനി

കുറുവാ ദ്വീപിലെ ഇക്കോ ടൂറിസം ജീവനക്കാരനെ കാട്ടാന ആക്രമിച്ച് കൊലപ്പെടുത്തിയതിനെ തുടര്‍ന്ന് വയനാട്ടില്‍ ഉയര്‍ന്ന ജനകീയ പ്രതിഷേധത്തിന് പിന്തുണയുമായി തലശ്ശേരി അതിരൂപതാ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി. വന്യജീവി സംരക്ഷണ നിയമം കേന്ദ്ര സർക്കാർ കാലോചിതമായി ഭേദഗതി ചെയ്യണം. ഇല്ലെങ്കിൽ ശക്തമായ പ്രതിഷേധങ്ങൾ ഉണ്ടാകും. വനം വകുപ്പ് കർഷക വിരുദ്ധമായ സമീപനമാണ് സ്വീകരിക്കുന്നത്. സംസ്ഥാന സർക്കാരിന് ഗുരുതരമായ വീഴ്ചയാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. മതിൽ നിർമിച്ച് വനവും ജനവാസമേഖലയും വേർതിരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കര്‍ഷകരോട് അനുഭാവം പുലര്‍ത്തുന്ന രീതിയില്‍ Read More…

News

16 ദിവസത്തിനിടെ വന്യജീവി ആക്രമണത്തിൽ പൊലിഞ്ഞത് 3 ജീവൻ; വയനാട് ജില്ലയിൽ വൻ ജനരോഷം…

16 ദിവസത്തിനിടെ 3 പേർ വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടതോടെ വയനാട് ജില്ലയിൽ വൻ ജനരോഷം. വന്യജീവി ആക്രമണത്തിൽനിന്നു കർഷകരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാനാകാത്ത കേന്ദ്ര-സംസ്ഥാന സർക്കാരുകകൾക്കും വനം വകുപ്പിനുമെതിരെ വൻ പ്രതിഷേധമാണ് ഉയരുന്നത്. വന്യജീവി ആക്രമണം, പ്രകൃതിദുരന്തം, അപകടങ്ങൾ തുടങ്ങിയ അടിയന്തര സാഹചര്യങ്ങളിൽ വയനാട്ടുകാർക്കു വിദഗ്ധ ചികിത്സ ഉറപ്പാക്കുമെന്നു പലതവണ വാഗ്ദാനം നൽകിയെങ്കിലും നടപ്പാകാതിരുന്നതിന്റെ ഇര കൂടിയാണ് കുറുവദ്വീപിനടുത്ത് കാട്ടാന ചവിട്ടിക്കൊന്ന വെള്ളച്ചാലിൽ പോൾ. കടുവ ആക്രമിച്ചു ഗുരുതര പരുക്കേറ്റു ചികിത്സ തേടിയെത്തിയ പുതുശേരി തോമസിന്റെ Read More…

Reader's Blog Social Media

പകൽ ഇരുചക്ര വാഹനങ്ങൾ ഓടിക്കുന്നവരുടെ ശ്രദ്ധയ്ക്ക്; 10 നിർദേശങ്ങൾ

കടുത്ത ചൂടിൽ ഏറെ നേരം വാഹനം ഓടിക്കുന്നത് ആരോഗ്യപ്രശ്നങ്ങൾക്കു കാരണമാകുമെന്നു വിദഗ്ധർ പറയുന്നു. പകൽ ഇരുചക്ര വാഹനങ്ങൾ ഓടിക്കുന്നവർ ശ്രദ്ധിക്കേണ്ട 10 കാര്യങ്ങൾ ചുവടെ: 1.ഇരുചക്രവാഹനങ്ങൾ ഓടിക്കുന്നവർ വെയിൽ കൈകളിലേക്കു നേരിട്ട് അടിക്കാത കൈ നീളമുള്ള ഷർട്ട് ഇട്ടു വേണം ഓടിക്കാൻ. 2.സ്ത്രീകളും കൈ നീളമുള്ള ഷർട്ട് ധരിക്കാത്തവരും കൈകൾ പൂർണമായും മറയ്ക്കുന്ന സോക്സുകൾ ഉപയോഗിക്കണം. 3.മുഖം പൂർണമായും മറയ്ക്കുന്ന ഹെൽമറ്റ് ഉപയോഗിക്കണം. ഇതിനൊപ്പം മാസ്ക് ധരിക്കുന്നതും നല്ലതാണ്. യുവി– ആന്റിഗ്ലെയർ സംരക്ഷണമുള്ള ഗ്ലാസുകൾ ധരിക്കുന്നത് അഭികാമ്യം. Read More…

News

ഡോ. ആനി ലിബുവിന് വേൾഡ് മലയാളി ഫെഡറേഷന്റെ ആഗോള ഏകോപന ചുമതല

ബാങ്കോക്കിൽ വച്ച് നടന്ന വേൾഡ് മലയാളി ഫെഡറേഷ(WMF)ന്റെ ഗ്ലോബൽ കൺവൻഷനിൽവച്ച് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. 164 രാജ്യങ്ങളിൽ പ്രാതിനിധ്യമുള്ള വേൾഡ് മലയാളി ഫെഡറേഷന്റെ ഈ രാജ്യങ്ങളിലെ പ്രവർത്തനങ്ങളുടെ ഏകോപന ചുമതല ആനി ലിബുവിനാണ്. WMF ന്റെ ഗ്ലോബൽ ഹെല്പ് ഡസ്ക് ചുമതലയിലുള്ളപ്പോൾ നിർവ്വഹിച്ച സ്തുത്യർഹമായ സേവനങ്ങൾക്കുള്ള അംഗീകാരമാണ് പുതിയ ചുമതല. കോവിഡ് – ഉക്രൈൻ പ്രതിസന്ധി കാലഘട്ടങ്ങളിൽ വിവിധ രാജ്യങ്ങളിൽ ഉള്ള മലയാളികൾക്ക് വേൾഡ് മലയാളി ഫെഡറേഷൻ നിരവധി സഹായങ്ങൾ നൽകിയിരുന്നു. ആഗോളതലത്തിൽ നടത്തിയ ഈ ഇടപെടലുകളുടെ Read More…

News

കർണാടകയിലെ നഴ്സിംഗ് പ്രവേശനവുമായി ബന്ധപ്പെട്ട പുതിയ മാർഗരേഖ

കർണ്ണാടകയിലെ വിവിധ കോളേജുകളിലേക്ക് 2023 – 24 അദ്ധ്യായന വർഷത്തിലേക്കുള്ള ബി എസ് സി നേഴ്സിംഗ് പ്രവേശനവുമായി ബന്ധപ്പെട്ട ചില സുപ്രധാന വിവരങ്ങൾ ചുവടെ : കർണ്ണാടക ഗവൺമെന്റിന്റെയും രാജീവ് ഗാന്ധി ആരോഗ്യ യുണിവേസ്റ്റിറ്റിയുടെയും ഉത്തരവ് പ്രകാരം 2023 – 24 അദ്ധ്യായന വർഷം മുതൽ ബി എസ് സി നേഴ്സിംഗ് കോഴ്സിലേക്കുള്ള പ്രവേശനം കർണ്ണാടക എക്സാമിനേഷൻ അഥോർട്ടി (KEA) നടത്തുന്ന കോമൺ എൻട്രൻസ് ടെസ്റ്റ് (CET) വഴി മാത്രം ആയിരിക്കും. നേഴ്സിംഗ് പഠനത്തിനായി നമ്മുടെ മക്കൾ Read More…