പുരോഗമനവാദികൾ എന്ന് അവകാശപ്പെടുന്ന ചില പ്രസ്ഥാനങ്ങളും മാധ്യമപ്രവർത്തകരും സമൂഹമാധ്യമങ്ങളിൽ സജീവമായ ഇടപെടലുകൾ നടത്തുന്നവരുമായ ഏതാനും വ്യക്തികളും സ്വവർഗബന്ധങ്ങളെ കത്തോലിക്കാ സഭ അംഗീകരിച്ചു, ഫ്രാൻസീസ് മാർപാപ്പ അംഗീകരിച്ചു എന്നൊക്കെ വാദിച്ച് വ്യാപകമായ തെറ്റിദ്ധാരണ സമൂഹത്തിൽ പ്രചരിപ്പിക്കുന്നുണ്ട്. സ്വവർഗ ബന്ധങ്ങളെ തികച്ചും സ്വാഭാവികമായ ബന്ധങ്ങൾ എന്ന നിലയിൽ അവതരിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത ‘കാതൽ ദ കോർ’ എന്ന സിനിമയുടെ പ്രമേയത്തിലെ അപകടങ്ങളെ കത്തോലിക്കാ സഭയുടെ ധാർമിക – ദൈവശാസ്ത്ര പ്രബോധങ്ങളുടെ വെളിച്ചത്തിൽ സിനിമ റിലീസ് ചെയ്തപ്പോഴും, ഇപ്പോൾ മികച്ച ചലച്ചിത്രത്തിനുള്ള Read More…
Author: Web Editor
വിശുദ്ധ ജോൺ യൂഡ്സ് : ഓഗസ്റ്റ് 19
വിശുദ്ധ ജോൺ യൂഡ്സ് ഒരു ഫ്രഞ്ച് മിഷനറിയും കോൺഗ്രിഗേഷൻ ഓഫ് ഔവർ ലേഡി ഓഫ് ചാരിറ്റിയുടെ സ്ഥാപകനുമായിരുന്നു. കൂടാതെ യേശുവിൻ്റെയും മറിയത്തിൻ്റെയും വിശുദ്ധ ഹൃദയങ്ങളെ ആരാധിക്കുന്ന ആരാധനാക്രമത്തിൻ്റെ രചയിതാവ് കൂടിയായിരുന്നു. 1601 നവംബർ 14-ന് ഫ്രാൻസിലെ റി എന്ന സ്ഥലത്താണ് സെൻ്റ് ജോൺ ജനിച്ചത്. പതിനാലാമത്തെ വയസ്സിൽ അദ്ദേഹം വിശുദ്ധി പ്രതിജ്ഞയെടുത്തു. കുട്ടിക്കാലം മുതൽ കർത്താവായ യേശുവിനെ അനുകരിച്ച് ജീവിക്കാൻ ശ്രമിച്ചു. 1625-ൽ, 24-ആം വയസ്സിൽ, പുരോഹിതനായി അഭിഷിക്തനായ അദ്ദേഹം, പ്രബോധന ദൗത്യങ്ങൾ ആരംഭിക്കുകയും തൻ്റെ യുഗത്തിലെ Read More…
വിശുദ്ധ ഹെലേന: ഓഗസ്റ്റ് 18
വിശുദ്ധ ഹെലേന ഏഷ്യാമൈനറിലെ ബിഥിനിയായില്‍ ജനിച്ചതായാണ് കരുതപ്പെടുന്നത്. യേശുവിനെ തറച്ച യഥാര്‍ത്ഥ കുരിശ് ജെറുസലേമില്‍ നിന്നും കണ്ടെത്തിയത് വിശുദ്ധ ഹെലേനയാണ് എന്ന വിശ്വാസം സഭയില്‍ ഏറെ പ്രധാനപ്പെട്ടതാണ്. ജൂതന്‍മാരുടെ പ്രക്ഷോഭത്തിനും മുന്‍പ് റോമന്‍ ചക്രവര്‍ത്തിയായ ഹഡ്രിയാന്‍ (A.D. 117-38) ‘ജൂദിയ’ പ്രദേശത്തെ ‘സിറിയ പലസ്തീന’ എന്ന് പുനര്‍നാമകരണം ചെയ്തു. ജെറുസലേമിനെ അദ്ദേഹം തന്റെ പുതിയ തലസ്ഥാനമാക്കി മാറ്റി. അവിടെയെങ്ങും ജൂതന്‍മാര്‍ക്ക് പ്രവേശനമില്ലായിരുന്നു. A.D. 70-ലെ കലാപത്തെ തുടർന്ന് അവശേഷിപ്പുകളുടെ ഒരു നഗരമായിരുന്ന ജെറുസലേമിനെ ഹഡ്രിയാന്‍ പൂര്‍ണ്ണമായും തകര്‍ത്തു. Read More…
അകാലത്തിൽ വിടപറഞ്ഞുപോയ ഷിൻസ് കുടിലിൽ അച്ചന് യാത്രാമൊഴി..
Honey Bhaskaran “താലന്ത്” വായിച്ചവർ ആരും കുടിലിൽ കുഞ്ഞഗസ്തി എന്ന പേര് മറക്കാനിടയില്ല. അതിലെ ഒരു നീണ്ട അധ്യായം തന്നെ നിറഞ്ഞു നിൽക്കുന്ന പേര്. ആവോളം കരുണ നിറച്ച വാക്ക്. ദൈവം പോലൊരു മനുഷ്യൻ എന്നാണ് ഞാൻ കുടിലിൽ കുഞ്ഞഗസ്തിയെ അടയാളപ്പെടുത്തിയിരിക്കുന്നത്. “കുടിലിൽ” എന്ന വീട്ടു പേരിനോളം അലിവുള്ള മറ്റൊരു വാക്ക് ആ പുസ്തകത്തിൽ വേറെ ഇല്ല. ആ വാക്കിനെ ഒന്ന് കെട്ടിപ്പിടിക്കാതെ ആർക്കും കടന്നു പോവാനും സാധിച്ചേക്കില്ല. ആത്മ സുഹൃത്ത് ഫാ. മനോജ് ഒറ്റപ്ലാക്കൽ എന്ന Read More…
ഫാ. വര്‍ഗീസ് പാത്തികുളങ്ങരക്ക് പൗരസ്ത്യരത്‌നം അവാർഡ്
സീറോമലബാര്‍ ആരാധനക്രമ കമ്മീഷന്‍ ഏര്‍പ്പെടുത്തിയ ‘പൗരസ്ത്യരത്‌നം’ അവാര്‍ഡിനു സിഎംഐ സമര്‍പ്പിത സമൂഹാംഗവും ആരാധനക്രമ പണ്ഡിതനുമായ ഫാ. വര്‍ഗീസ് പാത്തികുളങ്ങര അര്‍ഹനായി. സീറോമലബാര്‍ സഭയുടെ തനതായ പൗരസ്ത്യപാരമ്പര്യങ്ങള്‍ പുനരു ദ്ധരിക്കുന്നതിലും സഭാത്മക ആധ്യാത്മികത വളര്‍ത്തിയെ ടുക്കുന്നതിലും അതുല്യമായ സംഭാവനകള്‍ നല്‍കാന്‍ ഫാ. വര്‍ഗീസ് പാത്തികുളങ്ങരയ്ക്ക് കഴിഞ്ഞുവെന്ന് മേജര്‍ ആര്‍ച്ചുബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ അവാര്‍ഡ് നല്‍കിക്കൊണ്ട് പറഞ്ഞു. തലശേരി അതിരൂപതാംഗവും വടവാതൂര്‍ സെന്റ് തോമസ് അപ്പസ്‌തോലിക് സെമിനാരിയില്‍ ദീര്‍ഘകാലം ആരാധനക്രമ പ്രഫസറുമാ യിരുന്ന ഡോ. തോമസ് മണ്ണൂരാംപറമ്പില്‍ ഏര്‍പ്പെടുത്തി Read More…
ഇടുക്കി രൂപതാ നാലാമത് മരിയന്‍ തീര്‍ത്ഥാടനം സെപ്റ്റംബര്‍ 7 ന്
ഇടുക്കി രൂപതാ നാലാമത് മരിയന്‍ തീര്‍ത്ഥാടനം സെപ്റ്റംബര്‍ ഏഴാം തീയതി ശനിയാഴ്ച നടക്കും. രൂപതയുടെ വിവിധ ഇടവകകളില്‍ നിന്നുമുള്ള ആയിരക്കണക്കിന് വിശ്വാസികള്‍ രാജാക്കാട് ക്രിസ്തുരാജാ ഫൊറോനാ പള്ളിയില്‍ നിന്നും രാജകുമാരി ദൈവമാതാ തീര്‍ത്ഥാടന ദൈവാലയത്തിലേക്ക് കാല്‍നടയായാണ് തീര്‍ത്ഥാടനം നടക്കുന്നത്. തീര്‍ത്ഥാടനത്തിന്റെ വിജയത്തിനായുള്ള ആലോചനാ യോഗം രാജാക്കാട് ക്രിസ്തുരാജാ പാരീഷ് ഹാളില്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ ഉദ്ഘാടനം ചെയ്തു. സഭയുടെയും സമൂഹത്തിന്റെയും പൊതുവായ ആവശ്യങ്ങള്‍ തീര്‍ത്ഥാടനത്തിന്റെ നിയോഗങ്ങളായി സ്വീകരിച്ച് വിശ്വാസ സമൂഹം ത്യാഗപൂര്‍വ്വം യാത്ര ചെയ്യുമ്പോള്‍ ദൈവാനുഗ്രഹം സമൃദ്ധമായി Read More…
ആരും നശിച്ചുപോകരുത് എന്ന യേശുവിന്റെ ഉപദേശം സ്വീകരിച്ച് സഹോദരന്റെ തെറ്റുകൾ തിരുത്താം
മത്തായി 18 : 15 – 20സഹോദര തെറ്റുകൾ തിരുത്തേണ്ടവിധം. സഹോദര തെറ്റുകൾ തിരുത്തുക, പശ്ചാത്തപിച്ചാൽ അവനോട് ക്ഷമിക്കുക. അത് ഓരോ ക്രൈസ്തവന്റേയും കടമയാണ്. എന്നാൽ അത് നാം വിവേകപൂർവ്വം ഉപയോഗിച്ചില്ലെങ്കിൽ, ഫലത്തേക്കാൾ അത് ദോഷം ചെയ്യും. ഒരുപക്ഷേ, തെറ്റുചെയ്തവൻ അത് തെറ്റാണെന്ന് അംഗീകരിക്കാനും, അത് തിരുത്താനും വിമുഖത കാണിച്ചേക്കാം. എങ്കിലും, ആരും നശിച്ചുപോകരുത്, അതിന് നാം ഇടയാകരുത് എന്ന യേശുവിന്റെ ഉപദേശം കണക്കിലെടുത്ത് നാം പരിശ്രമിച്ചേ മതിയാകൂ. എന്നാൽ അതിൽ ഏറെ കരുതൽ വേണം താനും. Read More…
വിശുദ്ധ ഹയാസിന്ത്: ഓഗസ്റ്റ് 17
പോളണ്ടാണ് ഹയാസിന്തിന്റെ ജന്മദേശം. സമ്പന്ന കുടുംബത്തില്‍ ജനിച്ച അദ്ദേഹം നിയമവും ദൈവശാസ്ത്രവും പഠിച്ച് ഡോക്ടറേറ്റ് എടുത്തപ്പോള്‍ ക്രാക്കോവില്‍ കാനണായി നിയമിതനായി. 1220-ല്‍ ബിഷപ്പിനോടൊപ്പം റോം സന്ദര്‍ശിച്ച ഹയാസിന്ത് വി. ഡോമിനിക്കിനെ കണ്ടുമുട്ടി. വചനപ്രഘോഷകര്‍ക്കായി പുതുതായി സ്ഥാപിച്ച സഭയില്‍ അംഗമാകാനുള്ള ആഗ്രഹം പ്രകടിപ്പിച്ച അദ്ദേഹത്തെ ഡോമിനിക്ക് ഹാര്‍ദ്ദമായി സ്വാഗതം ചെയ്തു. വി. സെസ്‌ലാസും അക്കൂടെയുണ്ടായിരുന്നു. വി. ഡോമിനിക്ക്, പോളണ്ടിലേക്ക് അയയ്ക്കാന്‍ ഉദ്ദേശിച്ചിരുന്ന മിഷണറി ഗ്രൂപ്പിന്റെ തലവനായി ഹയാസിന്തിനെ നിയമിച്ചു. ആ ഉത്തരവാദിത്വം അദ്ദേഹം ഭംഗിയായി നിര്‍വ്വഹിച്ചു. മിഷന്‍ പ്രവര്‍ത്തനങ്ങള്‍ Read More…
ദേശീയപതാക താഴ്ത്തുന്നതിനിടെ കൊടിമരം വൈദ്യുതി കമ്പിയില്‍ തട്ടി ഷോക്കേറ്റ് വൈദികന്‍ മരിച്ചു
കാസർഗോഡ് മുള്ളേരിയയിൽ ദേശീയപകാക താഴ്ത്തുന്നിതനിടെ വൈദികൻ ഷോക്കേറ്റ് മരിച്ചു. മരിച്ചത് മുള്ളേരിയ ഇൻഫന്റ് ജീസസ് പള്ളിയിലെ ഫാദർ മാത്യു കുടിലിൽ( ഷിന്‍സ് അഗസ്റ്റിന്‍-29) ആണ് മരിച്ചത്. ഇരുമ്പിന്റെ കൊടിമരം ചരിഞ്ഞ് വൈദ്യുതി കമ്പിയിൽ തട്ടിയാണ് അപകടം. വൈകിട്ട് ആറ് മണിയോടെയാണ് അപകടം നടക്കുന്നത്. സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ഉയർത്തിയ പതാക അഴിച്ചു മാറ്റുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ഫാ.മാത്യു കുടിലിനെ മുള്ളേരിയ സഹകരണ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കാസർകോട് ജനറൽ ആശുപത്രിയിലേക്ക് മാറ്റി. കൂടെയുണ്ടായിരുന്ന സഹ Read More…
പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥം യാചിക്കാം..
യോഹന്നാൻ 2 : 1 – 12മറിയമേ സ്വസ്തി. ഈശോയുടെ അടയാളങ്ങളുടെ ആരംഭമാണ് ഈ വചനഭാഗം. പരി.കന്യകാമറിയത്തിന്റെ മാദ്ധ്യസ്ഥശക്തി വെളിപ്പെടുത്തുന്ന ഒരു അത്ഭുതം കൂടിയാണിത്. ഒന്നാം ഹവ്വാ, മനുഷ്യകുലത്തെ മരണത്തിലേക്ക് നയിച്ചെങ്കിൽ, രണ്ടാം ഹവ്വാ എന്നറിയപ്പെടുന്ന മറിയം, ജീവന്റെ മാതാവായി ഇവിടെ ചിത്രീകരിക്കപ്പെടുന്നു. അതോടൊപ്പം രണ്ടാം ആദമായി മിശിഹായും കണക്കാക്കപ്പെടുന്നു. കാനാ തുടങ്ങി കാൽവരി വരെയുള്ള മറിയത്തിന്റെ സാന്നിധ്യം ഏറെ ശ്രദ്ധേയമാണ്. ആയതിനാലാണ് അവൾ മിശിഹായുടെ രക്ഷാകര പ്രവർത്തനങ്ങളിൽ പങ്കാളിയായി, മനുഷ്യകുലത്തിന്റെ സഹരക്ഷകയായി മാറിയത്. ഒടുവിൽ കാൽവരിയിൽ Read More…










