വയനാട്, വിലങ്ങാട് ഉരുൾപൊട്ടൽ ദുരന്തത്തിനിരയായ ആളുകൾക്കു ജാതി-മത ഭേദമില്ലാതെ സീറോമലബാർ സഭയും കേരള കത്തോലിക്ക മെത്രാൻ സമിതിയും ചേർന്നു സഹായമെത്തിക്കുമെന്ന് മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ പറഞ്ഞു. ഉരുൾപൊട്ടലുണ്ടായ വിലങ്ങാട്മേഖല സന്ദർശിച്ചശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അർഹരായ ആളുകൾക്ക് സഹായം നൽകുന്നതിനു ജാതിയോ മതമോ തടസമാകില്ല. കെസിബിസിയുടെ നേതൃത്വത്തിൽ വയനാട്, വിലങ്ങാട് മേഖലകളിൽ 100 വീടുകൾ നിർമിച്ചു നൽകും. അതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്. മറ്റൊരു ഏജൻസിയെയും ഏൽപ്പിക്കാതെ സഭയുടെ കീഴിലുള്ള സംവിധാനങ്ങളെ ഉപയോഗിച്ച് കുറ്റമറ്റ Read More…
Author: Web Editor
വിശുദ്ധ മദര്‍ തെരേസ ഓര്‍മയായിട്ട് ഇന്നേക്ക് 27 വര്‍ഷം…
ജിൽസ ജോയ് കൽക്കട്ടയിലെ ഓടകൾക്കരികിൽ നിന്നും കിട്ടിയ 15000-ൽ അധികം രോഗികളും നിരാലംബരുമായ മനുഷ്യർ ക്രിസ്തുവിലേക്ക് വരാൻ കാരണമായ മദർ തെരേസയോട് ബിഷപ്പ് ഫുൾട്ടൻ ജെ ഷീൻ ഒരിക്കൽ ചോദിച്ചു, “ആ പാവപ്പെട്ട മനുഷ്യരെ നിങ്ങളുടെ ആശുപത്രികളിൽ എത്തിച്ചിട്ട് എങ്ങനെയാണ് അവരോട് സുവിശേഷപ്രഘോഷണം നടത്തിയതും യേശുവിനെപറ്റി അവരെ പഠിപ്പിച്ചതും?” മദർ പറഞ്ഞു, “ഞാൻ അതൊന്നും ചെയ്തില്ല. അവരെ ശുശ്രൂഷിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നതിനിടയിൽ ഞാൻ അവരോട് ചോദിക്കും, “നിങ്ങൾക്ക് ക്രിസ്തുവിനെപ്പറ്റി കേൾക്കണോ? “അവർ ചോദിക്കും, “ക്രിസ്തു മദറിനെപ്പോലെ ആണോ? Read More…
വിശുദ്ധ മദർ തെരേസ :സെപ്റ്റംബർ 5
വിശുദ്ധ മദർ തെരേസ 1910 ഓഗസ്റ്റ് 26 ന് മാസിഡോണിയയിലെ സ്കോപ്ജെയിൽ ജനിച്ചു. വിശുദ്ധ മദർ തെരേസയുടെ യഥാർത്ഥ പേര് ആഗ്നസ് ഗോൺഷ ബോജാക്സിയു എന്നാണ്. നിക്കോളയ്ക്കും ഡ്രെയ്ൻ ബോജാക്സിയുവിനും ജനിച്ച കുട്ടികളിൽ ഏറ്റവും ഇളയവൻ. അവളുടെ പിതാവ് ഒരു വിജയകരമായ വ്യാപാരിയായിരുന്നു, അവൾ മൂന്ന് സഹോദരന്മാരിൽ ഇളയവളായിരുന്നു. അഞ്ചര വയസ്സിൽ അവൾ ആദ്യത്തെ കുർബാന സ്വീകരിച്ചു, 1916 നവംബറിൽ അവൾ സ്ഥിരീകരിച്ചു. അവളുടെ ആദ്യ വിശുദ്ധ കുർബാന ദിവസം മുതൽ, അവളുടെ ഉള്ളിൽ ആത്മാക്കളോടുള്ള സ്നേഹമുണ്ടായിരുന്നു. Read More…
ജാഗരൂകരായി രക്ഷകൻ്റെ വരവിനായി കാത്തിരിക്കാം
ലൂക്കാ 21:29-38മനുഷ്യപുത്രൻ. ജാഗരൂകരായി അവൻ്റെ വരവിനു വേണ്ടി പ്രാർത്ഥനയോടെ കാത്തിരിക്കുവാൻ ഈശോ ഈ വചനഭാഗത്തിലൂടെ നമ്മോട് ആഹ്വാനം ചെയ്യുന്നു. ഉദാസീനതയുടെ അലസ ഭാവങ്ങളെ വെടിഞ്ഞ് കാലത്തിൻ്റെ അടയാളങ്ങൾ തിരിച്ചറിഞ്ഞ് ഉണർവ്വോടെ പ്രാർത്ഥനാപൂർവ്വം ഒരുങ്ങിയിരിക്കുവാൻ അവൻ ആവശ്യപ്പെടുന്നു. കുഴപ്പമില്ല, നാളെയാവട്ടെ, പിന്നീടാവാം, എന്നിങ്ങനെ മനസിൽ തോന്നുന്ന, കർമ്മ വീഥികളിൽ നിഴലിക്കുന്ന ചിന്തകളെയും ധാരണകളെയുമെല്ലാം അകലെയകറ്റുവാനാണ് അവൻ്റെ നിഷ്ക്കർഷ. പൊട്ടിമുളയ്‌ക്കുന്ന തളിരുകളിൽ നിന്നും ഋതുഭേദങ്ങളുടെ മാറ്റങ്ങളിൽ നിന്നും കാലത്തിൻ്റെ മാറ്റങ്ങൾ തിരിച്ചറിയാൻ സാധിക്കുന്ന നമുക്ക് ചുറ്റുപാടുമുള്ള സംഭവങ്ങളിൽ നിന്നും ചലനങ്ങളിൽ Read More…
കത്തോലിക്കാ കോൺഗ്രസ് സെപ്റ്റംബർ 8 ജാഗ്രതാ ദിനമായി ആചരിക്കുന്നു
കത്തോലിക്കാ കോൺഗ്രസിന്റെ നേതൃത്വത്തിൽ സെപ്റ്റംബർ എട്ടാം തീയതി (ഞായറാഴ്ച) ESA വിജ്ഞാപനത്തിൽ നിന്ന് ജനവാസ മേഖലകളെയും കൃഷിഭൂമികളും ഒഴിവാക്കണം എന്ന് ആവശ്യപ്പെട്ടു കൊണ്ടും ജനസുരക്ഷ ഉറപ്പാക്കാൻ മുല്ലപ്പെരിയാർ ഡാം ഡീ കമ്മീഷൻ ചെയ്യണം എന്ന് ആവശ്യപ്പെട്ടു കൊണ്ടും ജാഗ്രതാ ദിനമായി ആചരിക്കുന്നു. അന്നേദിവസം എല്ലാ യൂണിറ്റുകളിലും ഈ വിഷയങ്ങളിൽ മീറ്റിങ്ങുകൾ സംഘടിപ്പിക്കുമെന്നും നിവേദങ്ങൾ സമർപ്പിക്കുമെന്നും കത്തോലിക്ക കോൺഗ്രസ് അറിയിച്ചു.
വിറ്റെര്‍ബോയിലെ വിശുദ്ധ റോസ്: സെപ്റ്റംബർ 4
ദരിദ്രരും ഭക്തരുമായ മാതാപിതാക്കളിൽ ജനിച്ച റോസിന് കുട്ടിക്കാലത്ത് തന്നെ പ്രാർത്ഥിക്കാനും പാവപ്പെട്ടവരെ സഹായിക്കാനും വലിയ ആഗ്രഹമുണ്ടായിരുന്നു. പാപികളുടെ മാനസാന്തരത്തിനായി അവൾ വളരെയധികം പ്രാർത്ഥിച്ചു. ഫ്രെഡറിക് രണ്ടാമൻ്റെ ഭരണത്തിൻ കീഴിലുള്ള അക്കാലത്ത് , വിശുദ്ധ ഫ്രാൻസിസിൻ്റെ മൂന്നാം ക്രമത്തിൻ്റെ ശീലം സ്വീകരിക്കാനും വിറ്റെർബോയിൽ തപസ്സ് പ്രസംഗിക്കാനും പരിശുദ്ധ കന്യകാമറിയം നിർദ്ദേശിച്ചതായി പറയുമ്പോൾ റോസിന് 10 വയസ്സ് തികഞ്ഞിരുന്നില്ല. വീട്ടിൽ പ്രാർത്ഥനയും തപസ്സും ഏകാന്തതയുമുള്ള ജീവിതം നയിച്ചു. ഇടയ്ക്കിടെ അവൾ ഏകാന്തതയിൽ നിന്ന് ജനങ്ങളോട് തപസ്സുചെയ്യാൻ അഭ്യർത്ഥിക്കുമായിരുന്നു. 1250 ജനുവരിയിൽ, Read More…
അടയാളങ്ങൾ ആവശ്യപ്പെടാതെ, മാനസാന്തരത്തിലൂടെ ക്രിസ്തുവിൽ അഭയംതേടാം..
മത്തായി 12 : 38 – 42വിശ്വസിക്കാൻ എന്തടയാളം? ഏറെ സ്വീകാര്യവും വിശ്വാസയോഗ്യവുമായ യോനായുടെ കഥ അവൻ അവരുടെ മുമ്പിൽ വയ്ക്കുന്നു. വരാനിരിക്കുന്ന വലിയ ഒരു അടയാളം അവൻ ഇവിടെ അനാവരണം ചെയ്യുകയാണ്, തന്റെ മരണവും ഉത്ഥാനവും. എന്നാൽ അവിശ്വാസത്തിന്റെയും അജ്ഞതയുടെയും മൂടുപടമണിഞ്ഞവർക്ക് ഇതു അഗ്രാഹ്യമായ ഒരു അടയാളമായി മാറി. അവന്റെ കൂടെനടന്ന് എല്ലാം കണ്ടും കേട്ടും അനുഭവിച്ചും വളർന്ന ശിഷ്യർക്കോ, അവന്റെ ഈ വാക്കുകൾ, ഉത്ഥാനശേഷം വലിയ വിശ്വാസത്തിന്റെ അടയാളവുമായി മാറി. യോനായുടെ ജീവിതവുമായി ഒരുപാട് Read More…
വിശുദ്ധ ഗ്രിഗറി: സെപ്തംബർ 3
ക്രിസ്തുവർഷം 590 സെപ്തംബർ 3 മുതൽ മരണം വരെ റോം ആസ്ഥാനമായുള്ള കത്തോലിക്കാ സഭയുടെ തലവനായിരുന്നു മഹാനായ ഗ്രിഗോറിയോസ് എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഗ്രിഗറി ഒന്നാമൻ മാർപ്പാപ്പ. റോമാ നഗരം കേന്ദ്രമാക്കിയിരുന്ന പാശ്ചാത്യറോമാസാമ്രാജ്യത്തിന്റെ പതനത്തെ തുടർന്നുള്ള അരാജകത്വത്തിന്റെ കാലഘട്ടത്തിൽ (എ.ഡി 540-ൽ) റോമിലെ സമ്പന്ന പ്രഭുകുടുംബങ്ങളിൽ ഒന്നിലാണ് ഗ്രിഗോറിയോസ് ജനിച്ചത്. ഗോർഡിയാനോസും സിൽവിയായും ആയിരുന്നു മാതാപിതാക്കൾ. ഗ്രിഗോറിയോസ് ബാല്യയൗവനങ്ങൾ ചെലവഴിച്ചത് റോമിൽ സീലിയൻ മലകളിലെ ഒരു കൊട്ടാരത്തിലാണ്. പിതാവിന്റെ മരണത്തെ തുടർന്ന് ഗ്രിഗോറിയോസ് വലിയ സ്വത്തിന് അവകാശിയായി. Read More…
വിശുദ്ധ അഗ്രിക്കോളസ്: സെപ്റ്റംബർ 2
മാഗ്നസ് എന്ന റോമൻ സെനറ്ററുടെ മകനായിരിന്നു വിശുദ്ധ അഗ്രിക്കോളസ്. 14-മത്തെ വയസ്സിൽ വിശുദ്ധ അഗ്രിക്കോളസ് സന്യാസാശ്രമത്തിൽ ചേർന്ന് ഭക്തിമാർഗ്ഗത്തിലും ജ്ഞാന മാർഗ്ഗത്തിലും അസാമാന്യ അറിവ് സമ്പാദിച്ച് പേരെടുത്തു. അമ്മയുടെ മരണശേഷമാണ് അദ്ദേഹം സന്യാസ ആശ്രമത്തില്‍ ചേര്‍ന്നതായി കരുതപ്പെടുന്നത്. ഇതിനിടയിൽ, വിഭാര്യനായ അദ്ദേഹത്തിന്റെ പിതാവിന് ഒരു സന്യാസിയാകാനുള്ള തിരുകല്പന ലഭിച്ചു. 16 വർഷങ്ങൾക്ക് ശേഷം, മാഗ്നസ് അവിഗ്നോനിലെ ബിഷപ്പായി വാഴിക്കപ്പെട്ടു. ഈ സ്ഥാനത്തിരിക്കുമ്പോൾ, ഇതിനോടകം തന്നെ ചിരകാലമായി ഒരു വൈദികനായി സേവനം അനുഷ്ഠിച്ചു കൊണ്ടിരുന്ന സ്വന്തം മകനെ, പൊതുഭരണ Read More…
മാനസാന്തരത്തിന് യോജിച്ച ഫലങ്ങൾ പുറപ്പെടുവിക്കാം..
ലൂക്കാ 3 : 7 – 14സ്വയം മാറ്റത്തിന്റെ മണിനാദം മുഴങ്ങട്ടെ. ജീവിതനവീകരണത്തിന് തയ്യാറാകാത്തവരെ അഭിസംബോധന ചെയ്തുകൊണ്ടുള്ള സ്നാപകന്റെ വാക്കുകളാണ് വചനഭാഗം. അവർ പാരമ്പര്യത്തിൽ വമ്പ് പറഞ്ഞു, മൂഢസ്വർഗ്ഗത്തിൽ കഴിയുന്നവരാണ്. അതൊന്നും ദൈവശിക്ഷയിൽനിന്നും ഒഴിവാകാനുള്ള ഒഴികഴിവുകൾ അല്ലെന്ന് യോഹന്നാൻ വ്യക്തമാക്കുന്നു. രക്ഷ എന്നാൽ അത് ഒരു പ്രത്യേക സമൂഹത്തിന് മാത്രം അർഹതപ്പെട്ടതല്ല, അത് സാർവ്വത്രികമാണെന്നു ഉറക്കെ പ്രഖ്യാപിക്കുന്നു. എന്നാൽ, അത് നേടാൻ, മാനസാന്തരഫലങ്ങൾ പുറപ്പെടുവിക്കണം. ‘ഞങ്ങൾ എന്താണ് ചെയ്യേണ്ടത്?’ ഒരു മാനസാന്തരവ്യക്തിയുടെ ഉള്ളിൽ ജനിക്കേണ്ട ആദ്യചോദ്യം ഇതായിരിക്കണം. Read More…










