Daily Prayers Reader's Blog

ഉണ്ണീശോയെ സ്വന്തമാക്കാൻ ഇരുപത്തിമൂന്നാം ദിനം; വലിയ കാര്യങ്ങൾ ചെല്ലുന്ന ശക്തനായ ദൈവം

ഫാ. ജയ്സൺ കുന്നേൽ mcbs വചനം ശക്‌തനായവന്‍ എനിക്കു വലിയകാര്യങ്ങള്‍ ചെയ്‌തിരിക്കുന്നു,അവിടുത്തെനാമം പരിശുദ്‌ധമാണ്‌. ലൂക്കാ 1 : 49 വിചിന്തനം മറിയത്തിൻ്റെ സ്തോത്രഗീതം, തന്‍റെ ജീവിതത്തില്‍ ദൈവം വർഷിച്ച അത്ഭുതാവഹമായ കാര്യങ്ങള്‍ങ്ങൾക്കുള്ള മറിയത്തിൻ്റെ നന്ദിയായിരുന്നു. ദൈവപുത്രനു വാസസ്ഥലമൊരുക്കാൻ മറിയത്തെ തിരഞ്ഞെടുത്ത പിതാവായ ദൈവം വലിയ കാര്യമാണ് മറിയത്തിൻ്റെ ജീവിതത്തിൽ ചെയ്തത്. ഈശോയുടെ തിരുപ്പിറവിയ്ക്കു മുമ്പിൽ നിൽക്കുമ്പോൾ ശക്തനായ ദൈവം നമ്മുടെ ജീവിതത്തിൽ വർഷിക്കുന്ന വലിയ കാര്യങ്ങൾ നിരന്തരം ഓർമ്മയിൽ നിലനിർത്തണം. അതു വഴി ദൈവിക നന്മകള്‍ അംഗീകരിച്ചും Read More…

Daily Saints Reader's Blog

വിശുദ്ധ ജോണ്‍ ഓഫ് കാന്റി : ഡിസംബർ 23

1397-ല്‍ പോളണ്ടിലെ കാന്റി എന്ന പട്ടണത്തിലാണ് ജോണ്‍ കാന്റിയൂസ് ജനിച്ചത്‌. പില്‍ക്കാലത്ത്‌ അദ്ദേഹം ദൈവശാസ്ത്രത്തില്‍ പണ്ഡിതനായി. തുടര്‍ന്ന് പൗരോഹിത്യ പട്ടം സ്വീകരിച്ച വിശുദ്ധന്‍ പിന്നീട് ക്രാക്കോ സര്‍വകലാശാലയിലെ അധ്യാപകനായി. വിശുദ്ധ സ്ഥലങ്ങളായ പലസ്തീന്‍, റോം തുടങ്ങിയ സ്ഥലങ്ങള്‍ നഗ്നപാദനായി വിശുദ്ധന്‍ സന്ദര്‍ശിക്കുകയുണ്ടായി. ഒരു ദിവസം കുറെ മോഷ്ടാക്കള്‍ അദ്ദേഹത്തിനുള്ളതെല്ലാം കവര്‍ച്ച ചെയ്തു. ഇനിയും എന്തെങ്കിലും അദ്ദേഹത്തിന്റെ പക്കല്‍ അവശേഷിക്കുന്നുണ്ടോ എന്ന് ചോദിച്ചു. ‘ഇല്ല’ എന്ന വിശുദ്ധന്റെ മറുപടി കേട്ടമാത്രയില്‍ തന്നെ മോഷ്ടാക്കള്‍ അവിടം വിട്ടു. അവര്‍ പോയതിനു Read More…

News Reader's Blog

അൾത്താരയിലെ മാലാഖമാരുടെ സംഗമം

കടപ്ലാമറ്റം : ചേർപ്പുങ്കൽ ഫോറോനയിലെ അൾത്താര ബാലമ്മാരുടെ സംഗമം ദക് യൂസാ കടപ്ലാമറ്റം സെന്റ്. മേരീസ് പള്ളിയിൽ വച്ച് നടത്തപ്പെട്ടു. പ്രസ്‌തുത യോഗത്തിൽ റോയി വർഗീസ് കുളങ്ങര അധ്യക്ഷസ്ഥാനം വഹിച്ചു.മോൺ. ജോസഫ് കണിയോടിക്കൽ ഉദ്ഘാടനം നിർവഹിച്ചു. ഇടവക വികാരി ഫാ. ജോസഫ് മുളഞ്ഞനാൽ, സഹ.വികാരി ഫാ.ജോൺ കുറ്റാരപ്പള്ളി, മേഖല ഡയറക്ടർ ഫാ .തോമസ് പരിയാരത്ത് വൈസ് ഡയറക്ടർ സി.ട്രിനിറ്റ CMC എന്നിവരുടെ മഹനീയ സാന്നിധ്യം ഉണ്ടായിരുന്നു. ചേർപ്പുങ്കൽ ഫൊറോനയിലെ 15 ഇടവകകളിൽ നിന്നും 200 ലധികം കുട്ടികൾ Read More…

News Reader's Blog Social Media

മനുഷ്യരോടുള്ള അകൽച്ചയല്ല ദൈവത്തോടുള്ള സംഭാഷണമായിരിക്കണം നമ്മുടെ മൗനം: മാർ.ജോസഫ് കല്ലറങ്ങാട്ട്

തിരുസഭയുടെ കാവൽക്കാരനായി സഭ വണങ്ങുന്ന വിശുദ്ധ യൗസേപ്പിൽ വിളങ്ങിയിരുന്ന നീതിബോധവും വിശുദ്ധിയും നമ്മുടെ കുടുംബത്തിലും പ്രാവർത്തികമാക്കണം. മൗനമാണ് യൗസേപ്പിൻ്റെ മുഖമുദ്ര. രക്ഷാകര പദ്ധതിയുടെ അകക്കാമ്പും മൗനം തന്നെയാണ്. മനുഷ്യരോടുള്ള അകൽചയല്ല യൗസേപ്പിൻ്റെ മൗനം, മറിച്ച് അത്യുന്നതനോടുള്ള സംഭാഷണമാണ് യൗസേപ്പിൻ്റെ മൗനമെന്നും വി.യൗസേപ്പിനോടുള്ള ഭക്തിയാണ് സുവിശേഷങ്ങളുടെയും ആശ്രമപ്രസ്ഥാനങ്ങളുടെയും മൗനപ്രാർത്ഥനകളുടെയെല്ലാംഅടിത്തറയെന്നും പാലാ രൂപത ബൈബിൾ കൺവെൻഷൻ നാലാം ദിനം വിശുദ്ധ കുര്‍ബാന മധ്യേ പാലാ രൂപതാധ്യക്ഷൻ ബിഷപ് ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. ദൈവത്തിൻ്റെ വചനം പഠിക്കാനുള്ള രണ്ടു വഴികളാണ് ബൈബിളും Read More…

Daily Prayers Reader's Blog

ഉണ്ണീശോയെ സ്വന്തമാക്കാൻ 25 പ്രാർത്ഥനകൾ; ഇരുപത്തിരണ്ടാം ദിനം : എല്ലാം ഹൃദയത്തിൽ സംഗ്രഹിക്കുന്ന മറിയം

ഫാ. ജയ്സൺ കുന്നേൽ mcbs വചനം മറിയമാകട്ടെ ഇവയെല്ലാം ഹൃദയത്തില്‍ സംഗ്രഹിച്ച്‌ ഗാഢമായി ചിന്തിച്ചുകൊണ്ടിരുന്നു. ലൂക്കാ 2 : 19 വിചിന്തനം ദൈവപുത്രൻ്റെ മനുഷ്യവതാര രഹസ്യം മുഴുവൻ ഹൃദയത്തിൽ സൂക്ഷിച്ച മറിയമാണ് ആഗമനകാല പ്രാർത്ഥനയിലെ ഇന്നത്തെ നമ്മുടെ മാതൃക. വചനം ഹൃദയത്തിൽ സംഗ്രഹിച്ച മറിയം തൻ്റെ ഉദരത്തിൽ മാത്രമല്ല ഹൃദയത്തിലും പുൽക്കൂട് ഒരുക്കിയവളാണ്. വചനം നമ്മുടെ ഹൃദയത്തിൽ വേരുറപ്പിച്ചാൽ ഹൃദയം പുൽക്കൂടായി എന്നു നാം മനസ്സിലാക്കാണം. ദൈവവചനത്തോടൊത്തു യാത്ര ചെയ്യുമ്പോൾ ഉണ്ണീയേശുവിനു വസിക്കാൻ അനുയോജ്യമായ പുൽക്കൂടായി നാം Read More…

Daily Saints Reader's Blog

വിശുദ്ധ ഫ്രാൻസിസ് സേവ്യർ കബ്രിനി : ഡിസംബർ 22

1850 ജൂലായ് 15-ന് ഓസ്ട്രിയൻ സാമ്രാജ്യത്തിൻ്റെ ഭാഗമായ ലോഡിയിലെ ലോംബാർഡ് പ്രവിശ്യയിലെ സാൻ്റ് ആഞ്ചലോ ലോഡിജിയാനോയിൽ മരിയ ഫ്രാൻസെസ്ക കാബ്രിനി ജനിച്ചു . കർഷകരായ അഗോസ്റ്റിനോ കാബ്രിനിയുടെയും സ്റ്റെല്ല ഓൾഡിനിയുടെയും പതിമൂന്ന് മക്കളിൽ ഇളയവളായിരുന്നു അവൾ. പതിമൂന്നാം വയസ്സിൽ, ഫ്രാൻസെസ്ക യേശുവിൻ്റെ തിരുഹൃദയത്തിൻ്റെ പുത്രിമാർ നടത്തുന്ന ഒരു സ്കൂളിൽ ചേർന്നു . അഞ്ച് വർഷത്തിന് ശേഷം ടീച്ചിംഗ് ബിരുദം നേടി. മിഷനറി സേവനത്തിൻ്റെ രക്ഷാധികാരിയായിരുന്ന ജെസ്യൂട്ട് സഹസ്ഥാപകൻ ഫ്രാൻസിസ് സേവ്യറിനെ ആദരിക്കുന്നതിനായി കാബ്രിനി 1877-ൽ പ്രതിജ്ഞയെടുക്കുകയും തൻ്റെ Read More…

News Reader's Blog Social Media

സഭയുടെ അസ്തിത്വം നല്ല കുടുംബങ്ങളാണ് : വെരി.റവ.ഡോ.ജോസഫ് തടത്തിൽ

പാലാ: കുടുംബത്തിൻ്റെ ഭദ്രത നിലനിൽക്കുന്നത് അവിടുത്തെ സ്നേഹബന്ധത്തിൻ്റെയും കുടുംബാംഗങ്ങളോടുള്ള പരസ്പര ആദരവിൻ്റെയും അടിസ്ഥാനത്തിലാണ്. കുടുബാംഗങ്ങളെക്കുറിച്ചുള്ള നമ്മുടെ പ്രതീക്ഷയുടെ ആഴം കുറച്ചാൽ കുടുംബത്തിലെ സംപ്രീതിയും മനസമാധാനവും കൂടുമെന്നും മുഖ്യവികാരി ജനറാ ൾ പറഞ്ഞു. സഭയുടെ അസ്തിത്വം തന്നെ നല്ല കുടുംബങ്ങളാണ്. അറിവും തിരിച്ചറിവും ഉള്ള തലമുറയാണ് ഒരു കുടുംബത്തിൻ്റെ ഏറ്റവും വലിയ സമ്പത്തെന്നും ഏതൊരവസ്ഥയിലും ജീവിതത്തെ ദൈവത്തിലേക്ക് തിരിച്ചു വെയ്ക്കാൻ നമുക്ക് കഴിയണമെന്നും പാലാ രൂപത ബൈബിൾ കൺവെൻഷൻ മൂന്നാം ദിനം വിശുദ്ധ കുർബ്ബാന മധ്യേ പാലാ രൂപത Read More…

Pope's Message Reader's Blog

നല്ലതു പറയുക, കുറ്റം പറയാതിരിക്കുക: ഫ്രാൻസിസ് മാർപാപ്പാ

അപരനെക്കുറിച്ച് നല്ലതു പറയുകയും പരദൂഷണം പറയാതിരിക്കുകയും ചെയ്യുന്നത് എളിമയുടെ ഒരു ആവിഷ്കാരമാണെന്ന് മാർപ്പാപ്പാ. റോമൻ കൂരിയായിലെ അംഗങ്ങൾക്ക്, പതിവു പോലെ ഇക്കൊല്ലവും, തിരുപ്പിറവിത്തിരുന്നാൾ ആശംസകളേകുന്നതിന് വത്തിക്കാനിൽ നടത്തിയ കൂടിക്കാഴ്ചാവേളയിൽ അവരെ സംബോധന ചെയ്യുകയായിരുന്നു ഫ്രാൻസീസ് മാർപാപ്പാ. മറ്റുള്ളവരെക്കുറിച്ച് നല്ലതു പറയുകയും തിന്മ പറയാതിരിക്കുകയും ചെയ്യുകയെന്നത് നാം എല്ലാവരുമായി, മെത്രാന്മാരും വൈദികരും സമർപ്പിതരും അൽമായരുമായി, ബന്ധപ്പെട്ടകാര്യമാണെന്നും കാരണം അതു നമ്മുടെ മാനവികതയെ സ്പർശിക്കുന്ന ഒന്നാണെന്നും പാപ്പാ പറഞ്ഞു. ഒരു സഭാ സമൂഹം സന്തോഷത്തോടെയും സാഹോദര്യത്തോടെയും ജീവിക്കുന്നത്, അതിലെ അംഗങ്ങൾ Read More…

Daily Prayers Reader's Blog

ഉണ്ണീശോയെ സ്വന്തമക്കാൻ 25 പ്രാർത്ഥനകൾ; ഇരുപത്തി ഒന്നാം ദിനം: നമുക്ക്‌ ബേത്‌ലെഹെംവരെ പോകാം

ഫാ. ജയ്സൺ കുന്നേൽ mcbs വചനം ദൂതന്‍മാര്‍ അവരെവിട്ട്‌, സ്വര്‍ഗത്തിലേക്കു പോയപ്പോള്‍ ആട്ടിടയന്‍മാര്‍ പരസ്‌ പരം പറഞ്ഞു: നമുക്ക്‌ ബേത്‌ലെഹെംവരെ പോകാം. കര്‍ത്താവ്‌ നമ്മെഅറിയി ച്ചഈ സംഭവം നമുക്കു കാണാം. ലൂക്കാ 2 : 15 വിചിന്തനം ബേത്ലെഹെം എന്ന പദത്തിൻ്റെ അർത്ഥം അപ്പത്തിൻ്റെ നാട് എന്നാണ്. ഭൂമിക്കപ്പമാകാൻ വന്നവൻ ജന്മത്തിനായി തിരഞ്ഞെടുത്തത് ദാവീദിൻ്റെ ഈ പട്ടണം ആയതിൽ ഒരു തെല്ലും അതിശോക്തിയില്ല. ബേത്‌ലെഹെംവരെ പോകുന്നർക്കെല്ലാം രക്ഷകനെ കാണാം വിശപ്പകറ്റാം, സമൃദ്ധിയിൽ വളരാം. ആഗമനകാലം രക്ഷനെ കാണാൻ Read More…

Daily Saints Reader's Blog

വിശുദ്ധ പീറ്റർ കാനിസിയസ്: ഡിസംബർ 21

കാനിസിയസ് 1521 മെയ് മാസത്തിൽ നെതർലാൻഡിൽ ജനിച്ചു. അദ്ദേഹത്തിൻ്റെ പിതാവ് ജേക്കബ് ഒരു ധനികനായിരുന്നു.അദ്ദേഹത്തിൻ്റെ അമ്മ എജിഡിയ കാനിസിയസ് ജനിച്ചയുടനെ മരിച്ചു. പീറ്റർ 15-ആം വയസ്സിൽ കൊളോണിൽ തൻ്റെ യൂണിവേഴ്സിറ്റി പഠനം ആരംഭിച്ചു. 20 വയസ്സ് തികയുന്നതിന് മുമ്പ് ബിരുദാനന്തര ബിരുദം നേടി. ഈ കാലയളവിൽ അദ്ദേഹത്തിൻ്റെ സുഹൃത്തുക്കളിൽ പ്രൊട്ടസ്റ്റൻ്റ് സിദ്ധാന്തങ്ങൾക്ക് വിരുദ്ധമായി കത്തോലിക്കാ വിശ്വാസം മുറുകെപ്പിടിച്ച നിരവധി പുരുഷന്മാരും ഉണ്ടായിരുന്നു. കാനിസിയസ് വിവാഹം കഴിക്കണമെന്ന് പിതാവിന് ആഗ്രഹം ഉണ്ടായിരുന്നിട്ടും പീറ്റർ ബ്രഹ്മചാരിയായി തുടരാൻ തീരുമാനിച്ചു. വിശുദ്ധ Read More…