Pope's Message Reader's Blog

ക്രൈസ്തവർ ഐക്യത്തിൻറെ വിശ്വാസയോഗ്യരായ സാക്ഷികളാകണം: ഫ്രാൻസിസ് മാർപാപ്പാ

യുദ്ധത്താലും അക്രമത്താലും മുദ്രിതമായ ക്ലേശകരമായ ഈ കാലഘട്ടത്തിൽ, ലോകം സാഹോദര്യ ഐക്യദാർഢ്യത്തിൻറെയും സമാധാനത്തിൻറെയും സന്ദേശം ആശ്ലേഷിക്കുന്നതിനു വേണ്ടി ക്രൈസ്തവർ ഐക്യത്തിൻറെ വിശ്വാസയോഗ്യരായ സാക്ഷികളായിത്തീരേണ്ടത് എന്നത്തെക്കാളുപരി ഇന്ന് അടിയന്തിരാവശ്യമാണെന്ന് മാർപ്പാപ്പാ. അൽബേനിയയിലെ തിറാനയുടെയും ദുറെസിൻറെയും ആകമാന അൽബേനിയയുടെയും ഓർത്തഡോക്സ് മെത്രാപ്പോലിത്ത യൊവാനിയുടെ സ്ഥാനാരാഹണകർമ്മത്തോടനുബന്ധിച്ച് നല്കിയ ആശംസാസന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പാ ഇതു പറഞ്ഞിരിക്കുന്നത്. മെത്രാപ്പോലിത്ത യൊവാനിയുടെ മുൻഗാമി മെത്രാപ്പോലീത്ത അനസ്താസ് ഭിന്നസഭകളിലും ഭിന്നമതപാരമ്പര്യങ്ങളിലും പെട്ടവരുടെ സമാധാനപരമായ സഹവർത്തിത്വത്തിനും സഭകൾ തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനും വേണ്ടി ഏകിയിട്ടുള്ള സംഭാവനെകളെക്കുറിച്ചു സൂചിപ്പിച്ചുകൊണ്ട് പാപ്പാ Read More…

News Social Media

അധ്വാനിക്കാതെ എളുപ്പത്തിൽ എങ്ങനെ പണമുണ്ടാക്കാം എന്ന് ചിന്തിക്കുന്നവർ കണ്ടുപിടിച്ച മാർഗമാണ് ലഹരി വിൽപ്പന : ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്

അധ്വാനിക്കാതെ എളുപ്പത്തിൽ ഏങ്ങനെ പണമുണ്ടാക്കാം എന്ന് ചിന്തിക്കുന്നവർ കണ്ടുപിടിച്ച മാർഗമാണ് ലഹരി വിൽപനയെന്നും ഇത്തരക്കാർ സമൂഹത്തെയും രാജ്യത്തെയും നശിപ്പിക്കുകയാണ് ചെയ്യുന്നതെന്നും പാലാ രൂപതാ അധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട്. കാഞ്ഞിരത്താനം സെൻ്റ ജോൺസ് ഹൈസ്‌കൂളിൻ്റെ നവീകരിച്ച വിദ്യാലയത്തിന്റെ ആശീർവാദവും സമർപണവും നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗ്രാമങ്ങളിലും ലഹരി പിടിമുറുക്കിയതായും ഗ്രാമപ്രദേശങ്ങളിലെ സ്‌കൂളുകളിൽ വരെ മാരക ലഹരി എത്തിയെന്നും ഏല്ലാവരും ഇക്കാര്യത്തിൽ ജാഗ്രത പുലർത്തണമെന്നും ബിഷപ്പ് പറഞ്ഞു വിവിധ രൂപങ്ങളിലും തരങ്ങളിലും ഒളിഞ്ഞും തെളിഞ്ഞും ലഹരി വ്യാപിക്കുകയാണ്. സമൂഹത്തെ Read More…

Daily Saints Reader's Blog

ഈജിപ്റ്റിലെ വിശുദ്ധ ജോണ്‍ : മാർച്ച് 27

ഈജിപ്‌റ്റിലെ വിശുദ്ധ ജോൺ. ഇരുപത്തിയഞ്ചാം വയസ്‌ വരെ ഇദ്ദേഹം ഒരു ആശാരിയായി പിതാവിന് വിധേയപ്പെട്ട്‌ ജീവിച്ചു. വിധേയത്വം, വിനയം, പരസ്‌നേഹം എന്നിവ ജോണിന്റെ പ്രത്യേകതകളായിരുന്നു. ജോണിന്റെ പ്രസംഗങ്ങളിലെ പ്രധാന പ്രമേയം പൊങ്ങച്ചം എന്ന തിന്മയ്‌ക്കെതിരെയായിരുന്നു. വിശുദ്ധന്റെ എളിമയെ പരീക്ഷിക്കുവാനായി അവിടത്തെ പ്രായമായ സന്യാസി പലപ്പോഴും ഉണങ്ങിയ ചുള്ളികമ്പിന് ദിവസംതോറും വെള്ളമോഴിക്കുക തുടങ്ങിയ ബുദ്ധിശൂന്യമായ പ്രവര്‍ത്തികള്‍ ചെയ്യുവാന്‍ വിശുദ്ധനോട് ആവശ്യപ്പെട്ടിരിന്നു, എന്നാല്‍ ഒരു വര്‍ഷം മുഴുവനും വിശുദ്ധന്‍ ആ പ്രവര്‍ത്തി യാതൊരു വൈമനസ്യവും കൂടാതെ ചെയ്തു വന്നു. ആ Read More…

News Reader's Blog Social Media

കെ.സി.ബി.സി പ്രോലൈഫ് സമിതിയുടെ പ്രോലൈഫ് ദിനാഘോഷം

പാലാ: ലഹരിവസ്‌തുക്കളുടെ ഉപയോഗത്തിലൂടെ കുടുംബങ്ങളിലെ കെട്ടുറപ്പ് കുറഞ്ഞുപോകുകയാണെന്നും മാരകമായ വിപത്തുകൾ ഉണ്ടാകാതിരിക്കാൻ മാതാപിതാക്കളും സമൂഹവും കൂടുതൽ ജാഗ്രത പുലർത്തണമെന്നും മാർ ജോസഫ് കല്ലറങ്ങാട്ട്. കെ.സി.ബി.സി പ്രോലൈഫ് സമിതിയുടെ പ്രോലൈഫ് ദിനാഘോഷം ഉദ്ഘാടനം ചെയ്ത്‌ത്‌ സംസാരിക്കുകയായിരുന്നു ബിഷപ്പ്. ഗർഭപാത്രത്തിൽ വച്ച് പിഞ്ചു കുഞ്ഞുങ്ങൾ വധിക്കപ്പെടുന്നതിനെയാണ് ആദ്യകാലങ്ങളിൽ പ്രോലൈഫ് പ്രവർത്ത കർ എതിർത്തിരുന്നതെങ്കിൽ ഇന്ന് ജീവനെ ഹനിക്കുന്ന ശക്തികൾ പിടിമുറുക്കിയി രിക്കുന്നതിനാൽ പ്രോലൈഫ് പ്രവർത്തകരുടെ ജോലിയും ഉത്തരവാദിത്വവും പതിന്മടങ്ങ് വർദ്ധിച്ചിരിക്കുകയാണെന്ന് ബിഷപ്പ് ഓർമ്മിപ്പിച്ചു. കെ.സി.ബി.സി പ്രോലൈഫ് സമിതി ചെയർമാൻ ബിഷപ്പ് Read More…

Pope's Message Reader's Blog

യേശുവിൻറെ കാൽക്കലർപ്പിക്കുമ്പോൾ നമ്മുടെ ജീവിതഭാരം ഇല്ലാതാകും: ഫ്രാൻസിസ് മാർപാപ്പാ

ജൂബിലി വത്സരാചരണത്തോടനുബന്ധിച്ച്, പൊതുകൂടിക്കാഴ്ചാവേളയിൽ, പാപ്പാ, നമ്മുടെ പ്രത്യാശയായ യേശുവിനെ അധികരിച്ച് ആരംഭിച്ചിരിക്കുന്ന പ്രബോധനപരമ്പരയിൽ, യേശുവിൻറെ ബാല്യകാലത്തെക്കുറിച്ചുള്ള പരിചിന്തനം സമാപിച്ചതിനെ തുടർന്ന് ഈ പരമ്പരയുടെ രണ്ടാം ഭാഗത്തിന് തുടക്കംകുറിച്ചിരിക്കുകയാണ് പാപ്പാ. “യേശുവിൻറെ ജീവിതം. കൂടിക്കാഴ്ചകൾ” എന്ന ശീർഷകമാണ് ഇതിനു നല്കിയിരിക്കുന്നത്. ഇതിൽ ആദ്യത്തേതായി, വിശുദ്ധ യൗസേപ്പിതാവിൻറെ തിരുന്നാൾദിനമായ മാർച്ച് 19-ാം തീയതി ബുധനാഴ്ചത്തെ പൊതുകൂടിക്കാഴ്ചയ്ക്കു വേണ്ടി തയ്യാറാക്കിയ പ്രഭാഷണത്തിൽ, പാപ്പാ, യേശുവും നിക്കോദേമോസുമായുള്ള കൂടിക്കാഴ്ച പരിചിന്തനവിഷയമാക്കിയിരിന്നു. ഇരുപത്തിയാറാം തീയതി ബുധനാഴ്ച (26/03/25) പാപ്പാ വിചിന്തനത്തിന് ആധാരമാക്കിയത് യോഹന്നാൻറെ സുവിശേഷം Read More…

News Reader's Blog

ആശുപത്രിയിൽനിന്ന് വത്തിക്കാനിലെത്തിയ പാപ്പായുടെ ചികിത്സകൾ തുടരുന്നു

കടുത്ത അസുഖങ്ങളെത്തുടർന്ന് റോമിലെ ജെമെല്ലി ആശുപത്രിയിൽ ഒരുമാസത്തിലേറെ ചികിത്സയിലായിരുന്ന ഫ്രാൻസിസ് പാപ്പാ തിരികെ വത്തിക്കാനിലെത്തിയെങ്കിലും, മുൻപ് അറിയിച്ചിരുന്നതുപോലെ രണ്ടുമാസത്തേക്കെങ്കിലും ചികിത്സയോടുകൂടിയ വിശ്രമത്തിലായിരിക്കുമെന്ന് വത്തിക്കാൻ പ്രെസ് ഓഫീസ് വ്യക്തമാക്കി. സാന്താ മാർത്തായിലെ രണ്ടാം നിലയിലുള്ള ചാപ്പലിൽ അർപ്പിക്കപ്പെട്ട വിശുദ്ധ കുർബാനയിൽ പാപ്പാ സഹകാർമ്മികനായെന്നും മാർച്ച് 25 ചൊവ്വാഴ്ച ഉച്ചയോടെ പരിശുദ്ധസിംഹാസനത്തിന്റെ പ്രെസ് ഓഫീസ് പത്രപ്രവർത്തകരെ അറിയിച്ചു. ശ്വാസകോശസംബന്ധിയായ ബുദ്ധിമുട്ടുകളെത്തുടർന്ന് ഫെബ്രുവരി 14 വെള്ളിയാഴ്ച ജെമെല്ലി പോളിക്ലിനിക് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട പാപ്പാ 38 ദിവസങ്ങൾക്ക് ശേഷം മാർച്ച് 23 ഞായറാഴ്ചയാണ് Read More…

Pope's Message Reader's Blog

ഒരു ശിശുവോ ദുർബ്ബലനോ സുരക്ഷിതനെങ്കിൽ, അവിടെ ക്രിസ്തു സേവിക്കപ്പെടുന്നു: ഫ്രാൻസിസ് മാർപാപ്പ

ഒരു കുട്ടിയോ ദുർബ്ബലനായ വ്യക്തിയോ എവിടെ സുരക്ഷിതനാണോ അവിടെ ക്രിസ്തു ശുശ്രൂഷിക്കപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്യുന്നുവെന്ന് പാപ്പാ. പ്രായപൂർത്തിയാകാത്തവരുടെ സംരക്ഷണത്തിനായുള്ള പൊന്തിഫിക്കൽ സമതിയുടെ മാർച്ച് 24-28 വരെ നടക്കുന്ന സമ്പൂർണ്ണസമ്മേളനത്തിന് അയച്ച തൻറെ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പായുടെ ഈ പ്രസ്താവനയുള്ളത്. ഈ സമതിനടത്തുന്ന പ്രവർത്തനങ്ങൾ പ്രാദേശികസഭകൾക്കും സന്ന്യസ്തസമൂഹങ്ങൾക്കും ജീവവായുവാണെന്ന് വിശേഷിപ്പിച്ച പാപ്പാ അടിയന്തരാവസ്ഥകളുണ്ടാകുമ്പോൾ വിരിക്കേണ്ട ഒരു പുതപ്പല്ല കുട്ടികളുടെ ദുരുപയോഗം തടയൽ പ്രവർത്തനമെന്നും മറിച്ച്, സുവിശേഷത്തോട് വിശ്വസ്തത പുലർത്തുന്ന സമൂഹങ്ങളെ കെട്ടിപ്പടുക്കുന്നതിനുള്ള അടിത്തറകളിൽ ഒന്നാണതെന്നും ഉദ്ബോധിക്കുകയും അവരോട് തൻറെ Read More…

Daily Saints Reader's Blog

മംഗളവാര്‍ത്താ തിരുനാള്‍ : മാർച്ച് 25

ലോകത്തിനായി ഒരു രക്ഷകന്‍ പിറക്കും എന്നുള്ള ദൈവികമായ അരുളപ്പാടിന്റെ ഓര്‍മത്തിരുനാളാണ് മംഗളവാര്‍ത്ത. ലൂക്കായുടെ സുവിശേഷം 1 ാം അധ്യായം 26 മുതലുള്ള വചനങ്ങളില്‍ വായിക്കുന്നതു പോലെ പ്രപഞ്ചത്തിനു മുഴുവനും മംഗളമരുളുന്ന വാര്‍ത്ത ദൈവദൂതനായ ഗബ്രിയേല്‍ വഴി മറിയത്തെ അറിയിക്കുന്ന സുന്ദരമുഹൂര്‍ത്തമാണിത്. ദൈവത്തിന്റെ രക്ഷാകര പദ്ധതിയില്‍ മറിയത്തിന് സുപ്രധാനമായി പങ്കുണ്ട്. മറിയം ദൈവപുത്രന്റെ മനുഷ്യാവതാരത്തില്‍ നിര്‍ണായകമായ ഉപകരണമായി മാറി. ഏഡി നാലോ അഞ്ചോ നൂറ്റാണ്ടുകളിലാണ് മംഗളവാര്‍ത്ത തിരുനാള്‍ ആദ്യമായി സഭയില്‍ ആഘോഷിക്കപ്പെട്ടത്.

Reader's Blog Social Media

കാൽവരിയിലെ കനൽ പൂവ്…

ജിസ് മരിയ സാജൻ ഈശോയുടെ കൂടെ കുരിശിന്റെ വഴിയിലൂടെ ആണ് നാം എല്ലാവരും ഇപ്പോൾ നീങ്ങുന്നത്… കാൽവരിയിലെ കനൽപൂവായി.. ഉള്ളിൽ ഒരു നോവായി ക്രൂശിതൻ കൂടെ ഉണ്ട്. നമ്മുടെയൊക്കെ ജീവിതയാത്രയിൽ കാവലായി കൂട്ടായി…. കുർബാനയായി വന്നവൻ…. ഒരുനാളിലും പിരിയാതെ നമ്മുടെയൊക്കെ സ്നേഹമാകാൻ വന്നവൻ…. ഒരു ചെറു ഗോതമ്പപ്പത്തിൽ ഒരുപാട് സ്നേഹം ഒളിപ്പിച്ചുവച്ചവൻ… അങ്ങനെ ആയിരുന്നു ഈ ലോകം മുഴുവന്റെയും രാജാവായവൻ വന്നത്… ജനനം ഒരു കാലിതൊഴുത്തിൽ… ഒരു പാവം തച്ചന്റെ വളർത്തുമകൻ ആയിട്ട്…ജീവിതകാലം മുഴുവൻ അപരന് നന്മ Read More…

News Reader's Blog Social Media

‘ആയുധങ്ങൾ നിശബ്ദമാക്കപ്പെടണം’; ഇസ്രയേലിന്റെ ഗാസ ആക്രമണം ഉടൻ അവസാനിപ്പിക്കണമെന്ന് മാർപ്പാപ്പ

ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമണം എത്രയുംവേഗം അവസാനിപ്പിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ഞായറാഴ്ച വിശ്വാസികളെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് ഗാസയില്‍ നടക്കുന്ന ആക്രമണത്തില്‍ മാര്‍പാപ്പ ദുഖം അറിയിച്ചത്. സമാധാനത്തിനുള്ള ചര്‍ച്ച നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ‘ഗാസയ്ക്കുമേല്‍ കടുത്ത ആക്രമണങ്ങള്‍ വീണ്ടും ആരംഭിച്ചതില്‍ ഞാന്‍ അതിയായ ദുഃഖിതനാണ്. ബോംബാക്രമണത്തില്‍ നിരവധി പേര്‍ മരിക്കുകയും കുറേയേറെ മനുഷ്യര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ആയുധങ്ങള്‍ ഉടന്‍ നിശബ്ദമാക്കണം. ചര്‍ച്ചകള്‍ പുനരാരംഭിക്കണം. അതിനുള്ള ധൈര്യം കാണിക്കണം. ചര്‍ച്ചയിലൂടെ ബന്ദികളെ മോചിപ്പിക്കാനും സ്ഥിരമായ വെടിനിര്‍ത്തലില്‍ എത്താനും കഴിയും’ എന്ന് Read More…