പാലാ: ലഹരിവസ്‌തുക്കളുടെ ഉപയോഗത്തിലൂടെ കുടുംബങ്ങളിലെ കെട്ടുറപ്പ് കുറഞ്ഞുപോകുകയാണെന്നും മാരകമായ വിപത്തുകൾ ഉണ്ടാകാതിരിക്കാൻ മാതാപിതാക്കളും സമൂഹവും കൂടുതൽ ജാഗ്രത പുലർത്തണമെന്നും മാർ ജോസഫ് കല്ലറങ്ങാട്ട്. കെ.സി.ബി.സി പ്രോലൈഫ് സമിതിയുടെ പ്രോലൈഫ് ദിനാഘോഷം ഉദ്ഘാടനം ചെയ്ത്‌ത് സംസാരിക്കുകയായിരുന്നു ബിഷപ്പ്. ഗർഭപാത്രത്തിൽ വച്ച് പിഞ്ചു കുഞ്ഞുങ്ങൾ വധിക്കപ്പെടുന്നതിനെയാണ് ആദ്യകാലങ്ങളിൽ പ്രോലൈഫ് പ്രവർത്ത കർ എതിർത്തിരുന്നതെങ്കിൽ ഇന്ന് ജീവനെ ഹനിക്കുന്ന ശക്തികൾ പിടിമുറുക്കിയി രിക്കുന്നതിനാൽ പ്രോലൈഫ് പ്രവർത്തകരുടെ ജോലിയും ഉത്തരവാദിത്വവും പതിന്മടങ്ങ് വർദ്ധിച്ചിരിക്കുകയാണെന്ന് ബിഷപ്പ് ഓർമ്മിപ്പിച്ചു. കെ.സി.ബി.സി പ്രോലൈഫ് സമിതി ചെയർമാൻ ബിഷപ്പ് Read More…
Author: Web Editor
ആശുപത്രിയിൽനിന്ന് വത്തിക്കാനിലെത്തിയ പാപ്പായുടെ ചികിത്സകൾ തുടരുന്നു
കടുത്ത അസുഖങ്ങളെത്തുടർന്ന് റോമിലെ ജെമെല്ലി ആശുപത്രിയിൽ ഒരുമാസത്തിലേറെ ചികിത്സയിലായിരുന്ന ഫ്രാൻസിസ് പാപ്പാ തിരികെ വത്തിക്കാനിലെത്തിയെങ്കിലും, മുൻപ് അറിയിച്ചിരുന്നതുപോലെ രണ്ടുമാസത്തേക്കെങ്കിലും ചികിത്സയോടുകൂടിയ വിശ്രമത്തിലായിരിക്കുമെന്ന് വത്തിക്കാൻ പ്രെസ് ഓഫീസ് വ്യക്തമാക്കി. സാന്താ മാർത്തായിലെ രണ്ടാം നിലയിലുള്ള ചാപ്പലിൽ അർപ്പിക്കപ്പെട്ട വിശുദ്ധ കുർബാനയിൽ പാപ്പാ സഹകാർമ്മികനായെന്നും മാർച്ച് 25 ചൊവ്വാഴ്ച ഉച്ചയോടെ പരിശുദ്ധസിംഹാസനത്തിന്റെ പ്രെസ് ഓഫീസ് പത്രപ്രവർത്തകരെ അറിയിച്ചു. ശ്വാസകോശസംബന്ധിയായ ബുദ്ധിമുട്ടുകളെത്തുടർന്ന് ഫെബ്രുവരി 14 വെള്ളിയാഴ്ച ജെമെല്ലി പോളിക്ലിനിക് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട പാപ്പാ 38 ദിവസങ്ങൾക്ക് ശേഷം മാർച്ച് 23 ഞായറാഴ്ചയാണ് Read More…
മംഗളവാര്‍ത്താ തിരുനാള്‍ : മാർച്ച് 25
ലോകത്തിനായി ഒരു രക്ഷകന്‍ പിറക്കും എന്നുള്ള ദൈവികമായ അരുളപ്പാടിന്റെ ഓര്‍മത്തിരുനാളാണ് മംഗളവാര്‍ത്ത. ലൂക്കായുടെ സുവിശേഷം 1 ാം അധ്യായം 26 മുതലുള്ള വചനങ്ങളില്‍ വായിക്കുന്നതു പോലെ പ്രപഞ്ചത്തിനു മുഴുവനും മംഗളമരുളുന്ന വാര്‍ത്ത ദൈവദൂതനായ ഗബ്രിയേല്‍ വഴി മറിയത്തെ അറിയിക്കുന്ന സുന്ദരമുഹൂര്‍ത്തമാണിത്. ദൈവത്തിന്റെ രക്ഷാകര പദ്ധതിയില്‍ മറിയത്തിന് സുപ്രധാനമായി പങ്കുണ്ട്. മറിയം ദൈവപുത്രന്റെ മനുഷ്യാവതാരത്തില്‍ നിര്‍ണായകമായ ഉപകരണമായി മാറി. ഏഡി നാലോ അഞ്ചോ നൂറ്റാണ്ടുകളിലാണ് മംഗളവാര്‍ത്ത തിരുനാള്‍ ആദ്യമായി സഭയില്‍ ആഘോഷിക്കപ്പെട്ടത്.
കാൽവരിയിലെ കനൽ പൂവ്…
ജിസ് മരിയ സാജൻ ഈശോയുടെ കൂടെ കുരിശിന്റെ വഴിയിലൂടെ ആണ് നാം എല്ലാവരും ഇപ്പോൾ നീങ്ങുന്നത്… കാൽവരിയിലെ കനൽപൂവായി.. ഉള്ളിൽ ഒരു നോവായി ക്രൂശിതൻ കൂടെ ഉണ്ട്. നമ്മുടെയൊക്കെ ജീവിതയാത്രയിൽ കാവലായി കൂട്ടായി…. കുർബാനയായി വന്നവൻ…. ഒരുനാളിലും പിരിയാതെ നമ്മുടെയൊക്കെ സ്നേഹമാകാൻ വന്നവൻ…. ഒരു ചെറു ഗോതമ്പപ്പത്തിൽ ഒരുപാട് സ്നേഹം ഒളിപ്പിച്ചുവച്ചവൻ… അങ്ങനെ ആയിരുന്നു ഈ ലോകം മുഴുവന്റെയും രാജാവായവൻ വന്നത്… ജനനം ഒരു കാലിതൊഴുത്തിൽ… ഒരു പാവം തച്ചന്റെ വളർത്തുമകൻ ആയിട്ട്…ജീവിതകാലം മുഴുവൻ അപരന് നന്മ Read More…
‘ആയുധങ്ങൾ നിശബ്ദമാക്കപ്പെടണം’; ഇസ്രയേലിന്റെ ഗാസ ആക്രമണം ഉടൻ അവസാനിപ്പിക്കണമെന്ന് മാർപ്പാപ്പ
ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമണം എത്രയുംവേഗം അവസാനിപ്പിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ഞായറാഴ്ച വിശ്വാസികളെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് ഗാസയില്‍ നടക്കുന്ന ആക്രമണത്തില്‍ മാര്‍പാപ്പ ദുഖം അറിയിച്ചത്. സമാധാനത്തിനുള്ള ചര്‍ച്ച നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ‘ഗാസയ്ക്കുമേല്‍ കടുത്ത ആക്രമണങ്ങള്‍ വീണ്ടും ആരംഭിച്ചതില്‍ ഞാന്‍ അതിയായ ദുഃഖിതനാണ്. ബോംബാക്രമണത്തില്‍ നിരവധി പേര്‍ മരിക്കുകയും കുറേയേറെ മനുഷ്യര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ആയുധങ്ങള്‍ ഉടന്‍ നിശബ്ദമാക്കണം. ചര്‍ച്ചകള്‍ പുനരാരംഭിക്കണം. അതിനുള്ള ധൈര്യം കാണിക്കണം. ചര്‍ച്ചയിലൂടെ ബന്ദികളെ മോചിപ്പിക്കാനും സ്ഥിരമായ വെടിനിര്‍ത്തലില്‍ എത്താനും കഴിയും’ എന്ന് Read More…
വിശ്വാസികളെ അഭിവാദ്യം ചെയ്ത് ഫ്രാന്‍സിസ് മാര്‍പ്പാപ്പ
ആറ് ആഴ്ചത്തെ ആശുപത്രി വാസത്തിന് ശേഷം വിശ്വാസികളെ അഭിവാദ്യം ചെയ്ത് ഫ്രാന്‍സിസ് മാര്‍പ്പാപ്പ. ആശുപതിയുടെ പത്താം നിലയുടെ ബാൽക്കണിയിൽ വീൽചെയറിൽ ഇരുന്നുകൊണ്ടാണ് മാര്‍പ്പാപ്പ വിശ്വാസികളെ അഭിസംബോധന ചെയ്തത്. മാര്‍പ്പാപ്പയെ കാണാന്‍ കാത്തുനിന്ന വിശ്വാസികള്‍ക്ക് നേരെ കൈ വീശി കാണിച്ച് അഭിവാദ്യം ചെയ്ത മാര്‍പ്പാപ്പ, ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടേയെന്നും നിങ്ങളുടെ പ്രാര്‍ത്ഥനയ്ക്ക് ഒത്തിരി നന്ദിയെന്നും പ്രതികരിച്ചു. 37 ദിവസത്തിന് ശേഷമാണ് പാപ്പ വിശ്വാസികൾക്ക് മുന്നിൽ എത്തിയത്. കഴിഞ്ഞ ആറാഴ്ച ആയി വത്തിക്കാനിൽ അദ്ദേഹത്തിന് വിശ്വാസികളെ കാണാൻ സാധിച്ചിട്ടില്ല. ശ്വാസകോശ Read More…
മാർ ആന്റണി പടിയറ മഹനീയ ശുശ്രൂഷ നൽകിയ അജപാലകൻ :മാർ ജോർജ് ആലഞ്ചേരി
ചങ്ങനാശേരി: കർദിനാൾ മാർ ആന്റണി പടിയറ സഭയ്ക്കു പകർന്നു നൽകിയത് മഹനീയമായ അജപാലന ശുശ്രൂഷയാണെന്നും മുതിർന്ന തലമുറകൾക്ക് അദ്ദേഹത്തെ ക്കുറിച്ച് സവിശേഷമായ ഓർമകളാണുള്ളതെന്നും കർദിനാൾ മാർ ജോർജ് ആലഞ്ചേരി. സീറോമലബാർ സഭയുടെ പ്രഥമ മേജർ ആർച്ച്ബിഷപ്പും ചങ്ങനാശേരി ആർച്ച്ബി ഷപ്പുമായിരുന്ന കർദിനാൾ മാർ ആന്റണി പടിയറയുടെ 25-ാം ചരമവാർഷിക അനു സ്മരണ കർമങ്ങൾക്ക് ചങ്ങനാശേരി കത്തീഡ്രൽ പള്ളിയിൽ മുഖ്യകാർമികത്വം വ ഹിച്ചു സന്ദേശം നൽകുകയായിരുന്നു കർദിനാൾ. അതിരൂപത വികാരി ജനറാൾ മോൺ. മാത്യു ചങ്ങങ്കരി, കത്തീഡ്രൽ വികാരി Read More…
വിശുദ്ധ അൽഫോൻസാമ്മയോടൊപ്പം അമ്പതുനോമ്പ് ; ഇരുപതാം ദിനം
ഫാ. ജയ്സൺ കുന്നേൽ mcbs ആഗ്രഹിക്കാത്തതു സംഭവിക്കുമ്പോഴും കർത്താവിനു സമർപ്പിക്കുകആഗ്രഹത്തിന് വിരുദ്ധമായി വരുന്നതെല്ലാം സഹിച്ചു കര്‍ത്താവിനു കാഴ്ച കൊടുക്കണം. വിശുദ്ധ അൽഫോൻസാമ്മ ആഗ്രഹത്തിന് വിരുദ്ധമായതെല്ലാം സഹിച്ചു കർത്താവിനു കാഴ്ച കൊടുക്കുക എന്ന വിശുദ്ധ അൽഫോൻസാമ്മയുടെ മനോഭാവം ബലിജീവിതം നയിക്കുന്ന ക്രൈസ്തവരുടെ ജീവിതത്തിൻ്റെ നേർസാക്ഷ്യമാണ്. മനുഷ്യജീവിതത്തിൽ പ്രതീക്ഷിച്ചതിലുപരി കഷ്ടതകളും ദുരിതങ്ങളും വന്നുചേർന്നേക്കാം. എന്നാൽ അവയെ ദൈവത്തിനുള്ള അർപ്പണമായി മാറ്റുക എന്നത് ഉന്നതമായ ആത്മീയ വളർച്ച കരസ്ഥമാക്കിയവർക്കു മാത്രം സാധ്യമായ കാര്യമാണ്. വിശുദ്ധ അൽഫോൻസാമ്മ തന്റെ ജീവിതത്തിൽ ഇതിന്റെ ഉദാത്ത Read More…









