Pope's Message Reader's Blog

ക്രിസ്തീയാനന്ദം സകലരെയും ആശ്ലേഷിക്കുന്നതാണെന്ന് ഫ്രാൻസിസ് മാർപ്പാപ്പ

ഇറ്റലിയിലെ കത്തോലിക്കാസഭയുടെ സിനഡാത്മക യാത്രയുടെ, മാർച്ച് 31 മുതൽ എപ്രിൽ 4 വരെ, വത്തിക്കാനിൽ, പോൾ ആറാമൻ ശാലയിൽ സംഘടിപ്പിക്കപ്പെട്ടിരിക്കുന്ന രണ്ടാം സമ്മേളനത്തിനായി നല്കിയ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പായുടെ ഈ പ്രബോധനമുള്ളത്. ദൈനംദിനജീവിത സംഭവങ്ങളിലും പങ്കുവയ്ക്കലിലും ആണ് ഈ ആനന്ദം നിറവേറ്റപ്പെടുന്നതെന്നും വിശാലമായ ചക്രവാളങ്ങളുള്ള ഈ സന്തോഷം സ്വാഗതംചെയ്യുന്നതായ ഒരു ശൈലിയാൽ അനുഗതമാണെന്നും പാപ്പാ വിശദീകരിക്കുന്നു. എളുപ്പത്തിൽ കരഗതമല്ലാത്ത ദൈവദത്ത ദാനമായ ഈ സന്തോഷം പ്രശ്നങ്ങളുടെ സുഗമമായ പരിഹാരങ്ങളിൽ നിന്നല്ല അത് ജന്മംകൊള്ളുന്നതെന്നും അത് കുരിശിനെ ഒഴിവാക്കുന്നില്ലെന്നും, Read More…

News Reader's Blog

ലഹരിക്കെതിരെ ജാഗ്രത സമിതി രൂപീകരിച്ച് എസ്.എം.വൈ.എം. പാലാ രൂപത

പാലാ : മയക്കുമരുന്നിന്റെ വർദ്ധിച്ചുവരുന്ന ഉപയോഗങ്ങൾ കണക്കിലെടുത്ത് ലഹരിക്കെതിരെ പാലാ രൂപത യുവജനപ്രസ്ഥാനം എസ്.എം.വൈ.എം. – കെ.സി.വൈ.എം. പാലാ രൂപത ജാഗ്രത സമിതി രൂപീകരിച്ചു. ജാഗ്രത സമിതിയുടെ രൂപീകരണത്തോടനുബന്ധിച്ച് യുവജനപ്രസ്ഥാനം നേതൃത്വം നൽകുന്ന മഹാ ലഹരി വിരുദ്ധ ക്യാമ്പയിൻ ‘ഡ്രഗ് ഫ്രീ യൂത്ത്’ ന് തുടക്കമായി. കൗൺസിലിംഗ്, ബോധവൽക്കരണ സെമിനാറുകൾ, വീഡിയോ ചലഞ്ച്, സായാഹ്ന കൂട്ടായ്മകൾ, കലാ – കായിക മേഖലയിലെ പ്രവർത്തനങ്ങൾ തുടങ്ങിയവ ഉൾപ്പെടുന്ന ലഹരി വിരുദ്ധ ക്യാമ്പയിൻ തുടർദിവസങ്ങളിൽ ഫൊറോനകളിലും, യൂണിറ്റുകളിലുമായി നടത്തപ്പെടും. പാലാ Read More…

Pope's Message Reader's Blog

ദൈവം മാപ്പേകി നമ്മെ സദാ നവീകരിക്കുന്നു: ഫ്രാൻസിസ് മാർപാപ്പ

പരിവർത്തനവും മാപ്പും കർത്താവ് നമ്മുടെ കണ്ണുനീർ തുടയ്ക്കുന്ന രണ്ടും തലോടലുകളും പാപികളായ നമ്മെ ആശ്ലേഷിക്കുന്ന സഭയുടെ കരങ്ങളും നമ്മുടെ ഭൗമിക തീർത്ഥാടനത്തിൽ നാം ഉപയോഗിക്കുന്ന കാലുകളുമാണെന്ന് മാർപാപ്പാ. ലോകരക്ഷകനായ യേശുവിൻറെ സമാധാനത്തിൻറെ അരൂപിയുടെ ശക്തിയാൽ അവനെ അനുഗമിച്ചുകൊണ്ട് നാം ഒരുമിച്ച് സഞ്ചരിക്കാനുള്ള പാത അവ നമുക്ക് തുറന്നുതരുന്നുവെന്നും പാപ്പാ ഉദ്ബോധിപ്പിക്കുന്നു. 2025 പ്രത്യാശയുടെ ജൂബിലിവത്സരമായി ആചരിക്കുന്ന പശ്ചാത്തലത്തിൽ കാരുണ്യത്തിൻറെ പ്രേഷിതരായ വൈദികർ മാർച്ച് 28-30 വരെ നടത്തുന്ന ജൂബിലതീർത്ഥാടനത്തോടനുബന്ധിച്ചു നല്കിയ സന്ദേശത്തിലാണ് ഫ്രാൻസീസ്പാപ്പായുടെ ഈ ഉദ്ബോധനങ്ങളുള്ളത്. മാനസാന്തരത്തിലേക്ക് Read More…

News Reader's Blog

മുനമ്പം ജനതയ്ക്കായി ശക്തമായ നിലപാട് സ്വീകരിച്ച കെ.സി.ബി.സി. നിലപാടിനോടൊപ്പം ഉറച്ചുനിൽക്കും : എസ്.എം.വൈ.എം. പാലാ രൂപത

പാലാ: ജനിച്ച മണ്ണിൽ ജീവിക്കാനായി പോരാട്ടം നടത്തുന്ന മുനമ്പം ജനതയ്ക്കായി ശക്തമായ നിലപാട് സ്വീകരിച്ച കേരള കാത്തലിക് ബിഷപ്സ് കൗൺസിൽ കെ.സി.ബി.സി. നിലപാടിനോടൊപ്പം അടിയുറച്ചു നിൽക്കുമെന്ന് പാലാ രൂപത യുവജനപ്രസ്ഥാനം എസ്.എം.വൈ.എം. – കെ.സി.വൈ.എം. പാലാ രൂപത. ജനപ്രതിനിധികൾ മുനമ്പത്തെ ജനങ്ങളുടെ ന്യായമായ അവകാശങ്ങൾക്കായി വോട്ട് ചെയ്യണം. മുനമ്പത്ത് ജനങ്ങൾ നിയമാനുസൃതമായി കൈവശം വച്ച് അനുഭവിച്ചു വന്ന ഭൂമിയിന്മേലുള്ള റവന്യൂ അവകാശങ്ങൾ ഉപയോഗിക്കാൻ സാധിക്കാത്തവണ്ണം ഉന്നയിക്കപ്പെട്ടിരിക്കുന്ന അന്യായമായ അവകാശവാദങ്ങളെ സാധൂകരിക്കുന്ന വകുപ്പുകൾ ഭേദഗതി ചെയ്യപ്പെടുകതന്നെ വേണം. മുനമ്പംകാർക്ക് Read More…

News Reader's Blog Social Media

ജനപ്രതിനിധികള്‍ മുനമ്പത്തെ ജനങ്ങളുടെ ന്യായമായ അവകാശങ്ങള്‍ക്കായി വോട്ടു ചെയ്യണം: കെ സി ബി സി

കൊച്ചി : വഖഫ് നിയമഭേദഗതി ബില്ല് പാര്‍ലമെന്റില്‍ ചര്‍ച്ചയ്ക്കു വരുമ്പോള്‍ വഖഫ് നിയമത്തിലെ ഭരണഘടനാ നുസൃതമല്ലാത്തതും അന്യായവുമായ വകുപ്പുകള്‍ ഭേദഗതി ചെയ്യുന്നതിനനുകൂലമായി ജനപ്രതിനിധികള്‍ വോട്ടു ചെയ്യണമെന്ന് കെസിബിസിക്ക് വേണ്ടി പ്രസിഡൻ്റ് കർദ്ദിനാൾ ക്ലീമീസ് കാതോലിക്കാ ബാവാ ആവശ്യപ്പെട്ടു. വഖഫ്-മുനമ്പം വിഷയത്തിൽ ശാശ്വത നിയമ പരിഹാരമാണ് വേണ്ടത്. മുനമ്പത്തെ ജനങ്ങള്‍ നിയമാനുസൃതമായി കൈവശം വച്ച് അനുഭവിച്ചു വന്ന ഭൂമിയിന്മേലുള്ള റവന്യൂ അവകാശങ്ങള്‍ ഉപയോഗിക്കാന്‍ സാധിക്കാത്തവണ്ണം ഉന്നയിക്കപ്പെട്ടിരിക്കുന്ന അന്യായമായ അവകാശവാദങ്ങളെ സാധൂകരിക്കുന്ന വഖഫ് നിയമത്തിലെ വകുപ്പുകള്‍ ഭേദഗതി ചെയ്യപ്പെടുകതന്നെ വേണം. Read More…

Meditations Reader's Blog

കുരിശിന്റെ, ക്രൂശിതന്റെ കൂട്ടുകാരാണോ നാം? ഇല്ലെങ്കിൽ…

ഫാ. ജയസൺ കുന്നേൽ mcbs കുരിശിനോടുള്ള തന്റെ തീക്ഷ്ണമായ സ്‌നേഹം പ്രകടിപ്പിക്കുകയും അതിനെ സ്‌നേഹിക്കാൻ മറ്റുള്ളവരെ ഉദ്‌ബോധിപ്പിക്കുകയും ചെയ്യുന്ന വിശുദ്ധ ലൂയിസ് ഡീ മോൺഫോർട്ടിന്റെ ഗ്രന്ഥമാണ് Letter to the Friends of the Cross (കുരിശിന്റെ കൂട്ടുകാർക്കുള്ള കത്ത്) എന്ന ചെറുഗ്രന്ഥം. ഈ കത്തിൽ, ക്രിസ്തീയ പരിപൂർണത യേശുവിന്റെ ഒറ്റ വാക്യത്തിൽ സംഗ്രഹിക്കാമെന്ന് വിശുദ്ധ ലൂയിസ് പഠിപ്പിക്കുന്നു: ‘ആരെങ്കിലും എന്നെ അനുഗമിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ അവൻ തന്നെത്തന്നെ പരിത്യജിച്ച് തന്റെ കുരിശുമെടുത്ത് എന്നെ അനുഗമിക്കട്ടെ,’ (മത്തായി 16:24) Read More…

News Pope's Message Reader's Blog

മ്യന്മാറിലും തായ്‌ലൻഡിലും ഭൂകമ്പം, പാപ്പായുടെ അനുശോചനവും പ്രാർത്ഥനയും

ദക്ഷിണേഷ്യയിൽ, പ്രത്യേകിച്ച്, മ്യന്മാറിലും തായ്‌ലൻഡിലുമുണ്ടായ വൻ ഭുകമ്പദുരന്തത്തിൽ പാപ്പായുടെ അനുശോനമറിയിക്കുന്ന സന്ദേശം വത്തിക്കാൻ സംസ്ഥാനകാര്യദർശി കർദ്ദിനാൾ പിയെത്രൊ പരോളിൻ അയച്ചു. മരണമടഞ്ഞവരുടെ ആത്മശാന്തിക്കായി ഫ്രാൻസീസ് പാപ്പാ പ്രാർത്ഥിക്കുന്നുവെന്നും ഈ ദുരന്തം മൂലം യാതനകളനുഭവിക്കുന്നവരുടെ ചാരെ പാപ്പാ ആത്മീയമായി സന്നിഹിതനാണെന്നും കർദ്ദിനാൾ പരോളിൻ ഭൂമികുലുക്കം അനുഭവപ്പെട്ട ഇരുനാടുകളുടെയും അധികാരികൾക്കും അന്നാടുകളിലെ സഭാധികാരികൾക്കും അയച്ച അനുശോചനസന്ദേശങ്ങളിൽ അറിയിക്കുന്നു. പരിക്കേറ്റവരെയും പാർപ്പിടവും മറ്റും നഷ്ടപ്പെട്ടവരെയും സംരക്ഷിക്കുന്ന ദുരിതാശ്വാസപ്രവർത്തകർക്ക് ഉൾക്കരുത്തും സ്ഥൈര്യവും ലഭിക്കുന്നതിനായും പാപ്പാ പ്രാർത്ഥിക്കുന്നു. ഭൂകമ്പമാപനിയിൽ 7 ദശാംശം 7 തീവ്രത Read More…

Pope's Message Reader's Blog

ക്രൈസ്തവർ ഐക്യത്തിൻറെ വിശ്വാസയോഗ്യരായ സാക്ഷികളാകണം: ഫ്രാൻസിസ് മാർപാപ്പാ

യുദ്ധത്താലും അക്രമത്താലും മുദ്രിതമായ ക്ലേശകരമായ ഈ കാലഘട്ടത്തിൽ, ലോകം സാഹോദര്യ ഐക്യദാർഢ്യത്തിൻറെയും സമാധാനത്തിൻറെയും സന്ദേശം ആശ്ലേഷിക്കുന്നതിനു വേണ്ടി ക്രൈസ്തവർ ഐക്യത്തിൻറെ വിശ്വാസയോഗ്യരായ സാക്ഷികളായിത്തീരേണ്ടത് എന്നത്തെക്കാളുപരി ഇന്ന് അടിയന്തിരാവശ്യമാണെന്ന് മാർപ്പാപ്പാ. അൽബേനിയയിലെ തിറാനയുടെയും ദുറെസിൻറെയും ആകമാന അൽബേനിയയുടെയും ഓർത്തഡോക്സ് മെത്രാപ്പോലിത്ത യൊവാനിയുടെ സ്ഥാനാരാഹണകർമ്മത്തോടനുബന്ധിച്ച് നല്കിയ ആശംസാസന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പാ ഇതു പറഞ്ഞിരിക്കുന്നത്. മെത്രാപ്പോലിത്ത യൊവാനിയുടെ മുൻഗാമി മെത്രാപ്പോലീത്ത അനസ്താസ് ഭിന്നസഭകളിലും ഭിന്നമതപാരമ്പര്യങ്ങളിലും പെട്ടവരുടെ സമാധാനപരമായ സഹവർത്തിത്വത്തിനും സഭകൾ തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനും വേണ്ടി ഏകിയിട്ടുള്ള സംഭാവനെകളെക്കുറിച്ചു സൂചിപ്പിച്ചുകൊണ്ട് പാപ്പാ Read More…

News Social Media

അധ്വാനിക്കാതെ എളുപ്പത്തിൽ എങ്ങനെ പണമുണ്ടാക്കാം എന്ന് ചിന്തിക്കുന്നവർ കണ്ടുപിടിച്ച മാർഗമാണ് ലഹരി വിൽപ്പന : ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്

അധ്വാനിക്കാതെ എളുപ്പത്തിൽ ഏങ്ങനെ പണമുണ്ടാക്കാം എന്ന് ചിന്തിക്കുന്നവർ കണ്ടുപിടിച്ച മാർഗമാണ് ലഹരി വിൽപനയെന്നും ഇത്തരക്കാർ സമൂഹത്തെയും രാജ്യത്തെയും നശിപ്പിക്കുകയാണ് ചെയ്യുന്നതെന്നും പാലാ രൂപതാ അധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട്. കാഞ്ഞിരത്താനം സെൻ്റ ജോൺസ് ഹൈസ്‌കൂളിൻ്റെ നവീകരിച്ച വിദ്യാലയത്തിന്റെ ആശീർവാദവും സമർപണവും നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗ്രാമങ്ങളിലും ലഹരി പിടിമുറുക്കിയതായും ഗ്രാമപ്രദേശങ്ങളിലെ സ്‌കൂളുകളിൽ വരെ മാരക ലഹരി എത്തിയെന്നും ഏല്ലാവരും ഇക്കാര്യത്തിൽ ജാഗ്രത പുലർത്തണമെന്നും ബിഷപ്പ് പറഞ്ഞു വിവിധ രൂപങ്ങളിലും തരങ്ങളിലും ഒളിഞ്ഞും തെളിഞ്ഞും ലഹരി വ്യാപിക്കുകയാണ്. സമൂഹത്തെ Read More…

Daily Saints Reader's Blog

ഈജിപ്റ്റിലെ വിശുദ്ധ ജോണ്‍ : മാർച്ച് 27

ഈജിപ്‌റ്റിലെ വിശുദ്ധ ജോൺ. ഇരുപത്തിയഞ്ചാം വയസ്‌ വരെ ഇദ്ദേഹം ഒരു ആശാരിയായി പിതാവിന് വിധേയപ്പെട്ട്‌ ജീവിച്ചു. വിധേയത്വം, വിനയം, പരസ്‌നേഹം എന്നിവ ജോണിന്റെ പ്രത്യേകതകളായിരുന്നു. ജോണിന്റെ പ്രസംഗങ്ങളിലെ പ്രധാന പ്രമേയം പൊങ്ങച്ചം എന്ന തിന്മയ്‌ക്കെതിരെയായിരുന്നു. വിശുദ്ധന്റെ എളിമയെ പരീക്ഷിക്കുവാനായി അവിടത്തെ പ്രായമായ സന്യാസി പലപ്പോഴും ഉണങ്ങിയ ചുള്ളികമ്പിന് ദിവസംതോറും വെള്ളമോഴിക്കുക തുടങ്ങിയ ബുദ്ധിശൂന്യമായ പ്രവര്‍ത്തികള്‍ ചെയ്യുവാന്‍ വിശുദ്ധനോട് ആവശ്യപ്പെട്ടിരിന്നു, എന്നാല്‍ ഒരു വര്‍ഷം മുഴുവനും വിശുദ്ധന്‍ ആ പ്രവര്‍ത്തി യാതൊരു വൈമനസ്യവും കൂടാതെ ചെയ്തു വന്നു. ആ Read More…