പകർച്ചപ്പനിക്കെതിരെ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. പൊതു ജലസ്രോതസുകൾ ഉത്തരവാദിത്തപ്പെട്ടവർ കൃത്യമായ ഇടവേളകളിൽ ക്ലോറിനേറ്റ് ചെയ്യണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. ആശുപത്രികളിൽ പ്രത്യേക ഫീവർ ക്ലിനിക്കുകൾ ആരംഭിക്കുമെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് 12 ഇടങ്ങളിൽ മഞ്ഞപ്പിത്ത വ്യാപനമുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. എറണാകുളം, തൃശ്ശൂർ, കണ്ണൂർ, പത്തനംതിട്ട, മലപ്പുറം ഉൾപ്പെടെയുള്ള ജില്ലകളിലാണ് വ്യാപനം. ചികിത്സയും പ്രതിരോധവും ശക്തമായി നടക്കുന്നുണ്ടെന്നും ബോധവത്കരണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്ന് മന്ത്രി വ്യക്തമാക്കുന്നു. പനിയുടെ എണ്ണം മുൻവർഷത്തേക്കാൾ കുറവാണെന്ന് മന്ത്രി പറഞ്ഞു. ജനുവരി Read More…
അമ്മയോടൊപ്പംദിവസം 10 – യോഹന്നാൻ 19:26–27 “യേശു തന്റെ അമ്മയും താന് സ്നേഹിച്ച ശിഷ്യനും അടുത്തു നില്ക്കുന്നതു കണ്ട് അമ്മയോടു പറഞ്ഞു: സ്ത്രീയേ, ഇതാ, നിന്റെ മകൻ. അനന്തരം അവന് ആ ശിഷ്യനോടു പറഞ്ഞു: ഇതാ, നിന്റെ അമ്മ. അപ്പോള് മുതല് ആ ശിഷ്യന് അവളെ സ്വന്തം ഭവനത്തില് സ്വീകരിച്ചു.”(യോഹന്നാന് 19 : 26-27) ക്രൂശിനരികിൽ അമ്മ നില്ക്കുന്നു — ഇത് ഒരു അത്ഭുതകരമായ നിമിഷമാണ്.മകനായ യേശുവിൻ്റെ വേദനയിലും മരണത്തിലും അമ്മ അവിടെയുണ്ട്, കൂടെ ഉണ്ട്.മറിയം വിലപിക്കുന്നില്ല, Read More…
സംസ്ഥാനത്ത് ക്ഷേമ പെൻഷൻ വിതരണം നാളെ മുതൽ. ഒരു മാസത്തെ ക്ഷേമ പെൻഷൻ അനുവദിച്ചു. 9,000 കോടി രൂപയാണ് ക്ഷേ പെൻഷൻ വിതരണത്തിനായി അ നുവദിച്ചിരിക്കുന്നത്. ഇനി അഞ്ചു മാസത്തെ കുടിശികയാണ് ബാക്കിയുള്ളത്. 1600 രൂപ വീതമാണ് ഗുണഭോക്താക്കൾക്ക് ലഭിക്കുക. പതിവുപോലെ ബാങ്ക് അക്കൗണ്ട് നമ്പർ നൽകിയിട്ടുള്ളവർക്ക് അക്കൗണ്ട് വഴിയും, മറ്റുള്ളവർക്ക് സഹകരണ സംഘങ്ങൾ വഴി നേരിട്ടു വീട്ടിലും പെൻഷൻ എത്തിക്കും.