News Reader's Blog

ഫാ.ജോസ് മാറാമറ്റം നിര്യാതനായി

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപതാ വൈദികനായ ഫാ.ജോസ് മാറാമറ്റം (72) നിര്യാതനായി. മൃതസംസ്കാര ശുശ്രൂഷകൾ ഇന്ന്(തിങ്കൾ) ഉച്ചകഴിഞ്ഞ് 2.00 മണിക്ക് കാഞ്ഞിരപ്പളളി പാസ്റ്ററൽ സെന്റർ ഓഡിറ്റോറിയത്തിൽ ആരംഭിക്കുന്നതും തുടർന്നുള്ള ശുശ്രൂഷകൾ 3.00 മണിക്ക് പൊടിമറ്റം സെന്റ് മേരീസ് പള്ളിയിൽ നടത്തപ്പെടുന്നതുമാണ്.

സമാപന ശുശ്രൂഷകൾക്ക് പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് കാർമികത്വം വഹിക്കുന്നതാണ്. രാവിലെ 8.00 മണി മുതൽ കാഞ്ഞിരപ്പള്ളി പാസ്റ്ററൽ സെന്റർ ഓഡിറ്റോറിയത്തിലെത്തി ആദരാഞ്ജലികളർപ്പിച്ച് പ്രാർത്ഥിക്കാവുന്നതാണ്.

മാ​റാ​മ​റ്റം ജോ​സ​ഫ് – ഏ​ലി​യാ​മ്മ ദ​മ്പ​തി​ക​ളു​ടെ 12 മ​ക്ക​ളി​ല്‍ അ​ഞ്ചാ​മ​നാ​യി 1954 ജ​നു​വ​രി ഒ​ന്നി​ന് ജ​നി​ച്ച അ​ദ്ദേ​ഹം ഭ​ര​ണ​ങ്ങാ​നം സ്‌​കൂ​ള്‍, പാ​ലാ സെ​ന്‍റ് തോ​മ​സ് കോ​ള​ജ് എ​ന്നി​വ​ിട​ങ്ങ​ളി​ല്‍ വി​ദ്യാ​ഭ്യാ​സം പൂ​ര്‍​ത്തി​യാ​ക്കി.

പാ​ലാ ഗു​ഡ് ഷെ​പ്പേ​ര്‍​ഡ് മൈ​ന​ര്‍ സെ​മി​നാ​രി​യി​ലാ​ണ് വൈ​ദി​ക പ​രി​ശീ​ല​നം ആ​രം​ഭി​ച്ച​ത്. കോ​ട്ട​യം സെ​ന്‍റ് തോ​മ​സ് അ​പ്പ​സ്‌​തോ​ലി​ക് സെ​മി​നാ​രി​യി​ല്‍ ത​ത്വ​ശാ​സ്ത്ര – ദൈ​വ​ശാ​സ്ത്ര പ​ഠ​നം പൂ​ര്‍​ത്തി​യാ​ക്കി 1980 ഫെ​ബ്രു​വ​രി ര​ണ്ടി​ന് പൗ​രോ​ഹി​ത്യം സ്വീ​ക​രി​ച്ചു.

പാലാ രൂപതയിലെ പ്ലാശനാൽ, കുറവിലങ്ങാട് ഇടവകകളിൽ അസിസ്റ്റന്റ് വികാരി, തുടർന്ന് കാഞ്ഞിരപ്പള്ളി രൂപതയിലെ കൊച്ചുതോവാള, കുഴിത്തൊളു, ചെറുവള്ളി, കുമളി, ഇളങ്ങോയി, കൽത്തൊട്ടി, കണമല, എരുമേലി, പൂമറ്റം, ഇഞ്ചിയാനി, വഞ്ചിമല ഇടവകകളിൽ വികാരി എന്നീ നിലകളിലും അമേരിക്കയിലെ മാർക്വയറ്റ് രൂപതയിലും ശുശ്രൂഷ നിർവഹിച്ചിട്ടുണ്ട്. കാഞ്ഞിരപ്പള്ളി വിയാനി ഹോമിൽ വിശ്രമജീവിതം നയിച്ചു വരികയായിരുന്നു.

സഹോദരങ്ങൾ: ഫാ.അലക്സാണ്ടർ മാറാമറ്റം സി എം ഐ (ജഗദൽപൂർ,സിസ്റ്റർ ലിസ ജോസ് എസ് എ ബി എസ് (ഉജ്ജയിൻ), ലിസിയമ്മ പുതുശ്ശേരി (മേവിട), ജോർജ് (ചിറ്റാർ), കൊച്ചുറാണി കാണക്കാലിൽ വയല) ജോണി (ചക്കാമ്പുഴ), ജയിംസ് ബാംഗ്ലൂർ), തോമസ് (കീഴൂർ), സെലിൻ ചിറക്കൽഅയിരൂക്കാരൻ (കറുകുറ്റി), ബാബു (ചിറ്റടി, പാലക്കാട്) പരേതനായ മാനുവൽ(പയസ്).മാതാവ് ഏലിയാമ്മ കുറവിലങ്ങാലങ്ങാട് മണക്കാട്ട് കുടുംബാംഗമാണ്.