പന്ത്രണ്ടു വയസ്സു മുതല്‍ 17 വര്‍ഷം പാപത്തിലും അനന്തരം ഈജിപ്തിലെ മരുഭൂമിയില്‍ 47 വര്‍ഷം പ്രായശ്ചിത്തത്തിലും ജീവിച്ച വിശുദ്ധ മറിയത്തിന്റെ ജീവിതം അവിശ്വസനീയമാംവിധം അത്ഭുതകരമാണ്. പലസ്തീനായിലെ മരുഭൂമിയില്‍ പരിശുദ്ധനായ ഒരു സന്യാസിയുണ്ടായിരുന്നു-സോസിമൂസ്. അദ്ദേഹം ഒരു പുണ്യവാനെ കണ്ട് ഉപദേശം ചോദിക്കാനായി ഈജിപ്ഷന്‍ മരുഭൂമിയില്‍ സഞ്ചരിക്കുമ്പോള്‍ അകലെ ഒരു രൂപം കണ്ടു. സോസിമൂസ് നടന്ന് അടുത്തപ്പോള്‍ ആ രൂപം പാഞ്ഞ് അകന്നുകൊണ്ടേയിരുന്നു. സ്വരം കേള്‍ക്കത്തക്ക ദൂരമായപ്പോള്‍ സോസിമൂസ് ആ പ്രാകൃതരൂപത്തോട് നില്ക്കാന് പറഞ്ഞു. ഉടനെ ഒരു മറുപടി കേട്ടു: Read More…
മത്തായി 7 : 12 – 20ഇടുങ്ങിയ വാതിലും, വ്യാജപ്രവാചന്മാരും. യുഗാന്ത്യോന്മുഖ പശ്ചാത്തലമാണ് വചനഭാഗം. സ്വർഗ്ഗരാജ്യം നേടാൻ സ്വയം നിർണ്ണായക തീരുമാനങ്ങൾ എടുക്കാൻ സുവിശേഷകൻ ഇതിലൂടെ നമ്മെ ക്ഷണിക്കുന്നു. ജീവനും മരണവും, അനുഗ്രഹവും ശാപവും മുന്നിൽ വച്ചിരിക്കുന്നു. ഇതിൽ ഏത് തിരഞ്ഞെടുക്കണം എന്നത് നമ്മുടെ സ്വതന്ത്ര തീരുമാനം. ജീവനിലേക്കുള്ള യാത്ര നീതിയുടെ മാർഗ്ഗമാണ്. എന്നാൽ ആ വഴിയോ, ഏറെ ആയാസകരവുമാണ്. കുരിശുകളും, പീഡനങ്ങളും, പ്രലോഭനങ്ങളും നിറഞ്ഞ ഇടുങ്ങിയ വഴിയാണത്. എന്നാൽ അത് രക്ഷയിലേക്കുള്ള വഴിയാണെന്നു നമുക്ക് തിരിച്ചറിയാനാകണം. Read More…
ഇടുക്കി രൂപതാ നാലാമത് മരിയന്‍ തീര്‍ത്ഥാടനം സെപ്റ്റംബര്‍ ഏഴാം തീയതി ശനിയാഴ്ച നടക്കും. രൂപതയുടെ വിവിധ ഇടവകകളില്‍ നിന്നുമുള്ള ആയിരക്കണക്കിന് വിശ്വാസികള്‍ രാജാക്കാട് ക്രിസ്തുരാജാ ഫൊറോനാ പള്ളിയില്‍ നിന്നും രാജകുമാരി ദൈവമാതാ തീര്‍ത്ഥാടന ദൈവാലയത്തിലേക്ക് കാല്‍നടയായാണ് തീര്‍ത്ഥാടനം നടക്കുന്നത്. തീര്‍ത്ഥാടനത്തിന്റെ വിജയത്തിനായുള്ള ആലോചനാ യോഗം രാജാക്കാട് ക്രിസ്തുരാജാ പാരീഷ് ഹാളില്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ ഉദ്ഘാടനം ചെയ്തു. സഭയുടെയും സമൂഹത്തിന്റെയും പൊതുവായ ആവശ്യങ്ങള്‍ തീര്‍ത്ഥാടനത്തിന്റെ നിയോഗങ്ങളായി സ്വീകരിച്ച് വിശ്വാസ സമൂഹം ത്യാഗപൂര്‍വ്വം യാത്ര ചെയ്യുമ്പോള്‍ ദൈവാനുഗ്രഹം സമൃദ്ധമായി Read More…