Reader's Blog Social Media

SKD സമൂഹാംഗമായ സി. ആലീസ് പാലക്കൽ നിര്യാതയായി…

ക്രിസ്തുദാസി സന്യാസിനി സമൂഹാംഗമായ സി. ആലീസ് അഗസ്റ്റിൻ പാലക്കൽ 27/03/2025, രാവിലെ 12 മണിക്ക് കർത്താവിൽ നിദ്ര പ്രാപിച്ചു.

മദർ ജനറൽ, അസിസ്റ്റന്റ് ജനറൽ, ജനറൽ കൗൺസിലർ, ജനറൽ സെക്രട്ടറി, പോസ്റ്റുലൻസ് മിസ്ട്രസ്, നോവിസ് മിസ്ട്രസ്, ജൂനിയർ മിസ്ട്രസ്, ഫാമിലി മിനിസ്ട്രി കോഡി നേറ്റർ, പ്രീ കാന കോഴ്സ് അധ്യാപിക, ചങ്ങനാശേരി പൊന്തിഫിക്കൽ ജോൺ പോൾ ഇൻസ്റ്റിറ്റ്യൂട്ടിൽ വിസിറ്റിങ് പ്രൊഫസർ എന്നീ നിലകളിൽ സ്തുത്യർഹമായ സേവനമനുഷ്ഠിച്ച സി. ആലീസ്, പരേതനായ പാലക്കൽ അഗസ്റ്റിന്റെയും, ബ്രിജിറ്റിന്റെയും മകളാണ്. മേരി ജേക്കബ്, ജോയി അഗസ്റ്റിൻ, ലിൻസി ജോൺ എന്നിവരാണ് സഹോദരങ്ങൾ

സി. ആലീസിന്റെ ഭൗ‌തീക ശരീരം 27/03/2025 3 pm വരെ ക്രിസ്തുദാസി ജനറലേറ്റ് കോഴിക്കോടും 6 pm മുതൽ ക്രിസ്തു ദാസി മദർ ഹൗസ് തോണിച്ചാലിലും (മാനന്തവാടി) ഉണ്ടായിരിക്കുന്നതാണ്. മൃതസംസ്ക്കാര കർമ്മങ്ങൾ 28/03/ 2025- വെള്ളിയാഴ്ച്ച, 10.30 am, തോണിച്ചാൽ, മദർ ഹൗസിൽ വെച്ച് അഭിവന്ദ്യ മാർ ജോസ് പൊരുന്നേടം പിതാവിന്റെ കാർമ്മികത്വത്തിൽ നടത്തപ്പെടുന്നതാണ്.

“ഈ ചിരി ഇനി സ്വർഗ്ഗത്തിലെ പൂന്തോപ്പിൽ!
സി. ആലീസ് പാലക്കൽ SKD…
പുഞ്ചിരിയുടെ രാജകുമാരി സ്വർഗ്ഗത്തിലേയ്ക് യാത്രയായി…
സമർപ്പിത ജീവിതത്തിൽ ആത്മീയ വഴികളുടെ ആവനാഴി തുറന്നു തന്ന്
ക്രിസ്തുദാസീ സമൂഹത്തിന്റെ ജനറൽ സുപ്പീരിയർ സ്ഥാനം പല പ്രാവശ്യം ഏറ്റെടുത്ത്…
ധീരതയോടെ സമൂഹത്തെ നയിച്ച…


സമർപ്പണ ജീവിതത്തിന്റെ ആനന്ദം കൂടെയുള്ളവർക്ക് നിരന്തരം സമ്മാനിച്ച്
തമാശകളും പൊട്ടിച്ചിരികളും നിറഞ്ഞ വീടായിരുന്നു കൂടെ ജീവിച്ച നാളുകളിൽ ഞങ്ങളുടെ കോൺവെൻറ്!
ക്യാൻസർ രോഗം പിടിമുറുക്കിയെന്നറിഞ്ഞപ്പോൾ…
പുഞ്ചിരിയോടെ സ്വീകരിച്ച് മരണത്തോളം സഹനദാസന്റെ കൂടെ ദാസ്യം ജീവിച്ചവൾ!
റോമിൽ നിന്നും ഡോക്ടറേറ്റ് എടുത്തതും “സഹന ദാസന്റെ ജീവിതം!”


ഞാൻ ആദ്യമായ് പരിചയപ്പെടുന്നത് ജനറൽ ആയിരിക്കുമ്പോൾ എന്റെ ഇടവകകോൺവെന്റിൽ വന്നപ്പോൾ
എന്നെ ദൈവവിളി ക്യാമ്പിൽ ക്ഷണിക്കാൻ വീട്ടിൽ വന്നപ്പോളാണ്… അന്നുമുതൽ തുടങ്ങിയ സൗഹൃദം!
ജനറൽ സുപ്പീരിയർ ആയും എന്റെ ആത്മീയ മാതാവയും…മിസ്ട്രെസ് ആയും… മദർ ആയും…
ഒരുമിച്ചു “EIKON TRAINING” പ്രോഗ്രാമിൽ വർക്ക്‌ ചെയ്തപ്പോളും… കമ്മ്യൂണിറ്റിയിൽ ഒരുമിച്ചു ജീവിച്ചതും…
എല്ലാം നല്ല ഓർമ്മകൾ!


തികഞ്ഞ ആത്മീയതയും…
നേതൃത്വ വാസനയും…
ലാളിത്യവും നിറഞ്ഞ ജീവിതം…
ഇനി കൂടെയില്ലെന്ന് ഓർക്കുമ്പോൾ വല്ലാത്തൊരു നൊമ്പരം!
ഈ പുഞ്ചിരി മായില്ലൊരിക്കലും!”

Sr. Bindu Alex SKD