News Reader's Blog

പാലാ രൂപത ബൈബിള്‍ കണ്‍വന്‍ഷന്‍; പന്തല്‍ കാല്‍നാട്ടുകര്‍മ്മം നടത്തി

പാലാ: ഡിസംബര്‍ 19 ന് ആരംഭിക്കുന്ന പാലാ രൂപത 42 ാമത് ബൈബിള്‍ കണ്‍വെന്‍ഷന്റെ പന്തല്‍ കാല്‍നാട്ടുകര്‍മ്മം കണ്‍വെന്‍ഷന്‍ നടക്കുന്ന പാലാ സെന്റ് തോമസ് കോളജ് ഗ്രൗണ്ടില്‍ പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വ്വഹിച്ചു.

പാലാ രൂപത പ്രോട്ടോ സിഞ്ചെല്ലൂസ് മോണ്‍.ജോസഫ് തടത്തില്‍, വികാരി ജനറാളന്മാരായ മോണ്‍. ജോസഫ് മലേപ്പറമ്പില്‍, മോണ്‍. ജോസഫ് കണിയോടിക്കല്‍, പാലാ കത്തീഡ്രല്‍ വികാരി ഫാ. ജോസ് കാക്കല്ലില്‍, ളാലം പഴയപള്ളി വികാരി ഫാ. ജോസഫ് തടത്തില്‍, അരുണാപുരം പള്ളി വികാരി ഫാ. മാത്യു പുല്ലുകാലായില്‍,

സെന്റ് തോമസ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. സിബി ജയിംസ്, വൈസ് പ്രിന്‍സിപ്പല്‍ ഫാ. കുര്യാക്കോസ് കാപ്പിലിപറമ്പില്‍, ബര്‍സാര്‍ ഫാ. മാത്യു ആലപ്പാട്ടുമേടയില്‍, ഷാലോം പാസ്റ്ററല്‍ സെന്റര്‍ ഡയറക്ടര്‍ ഫാ. ജോര്‍ജ്ജ് വര്‍ഗീസ് ഞാറക്കുന്നേല്‍, വിവിധ ഇടവക വികാരിമാര്‍, വൈദികര്‍, സന്യസ്തർ, അല്‍മായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

മോണ്‍. സെബാസ്റ്റ്യന്‍ വേത്താനത്ത്, ഇവാഞ്ചലൈസേഷന്‍ ഡയറക്ടര്‍ ഫാ. ജേക്കബ് വെള്ളമരുതുങ്കല്‍, ഫാ. ആല്‍ബിന്‍ പുതുപ്പറമ്പില്‍, ജോണിച്ചന്‍ കൊട്ടുകാപ്പള്ളി, ജോര്‍ജുകുട്ടി ഞാവള്ളില്‍, സണ്ണി പള്ളിവാതുക്കല്‍, പോള്‍സണ്‍ പൊരിയത്ത്, സെബാസ്റ്റിയന്‍ കുന്നത്ത്, ബൈജു ഇടമുളയില്‍, ഷിജി വെള്ളപ്ലാക്കല്‍, സോഫി വൈപ്പന തുടങ്ങിയവര്‍ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കി.