ഫ്രാൻസിലെ ലാമുറേയിൽ 1811 ഫെബ്രുവരി 4-ന് വിശുദ്ധ പീറ്റർ ജൂലിയാൻ എയ്മണ്ട് ജനിച്ചു. മാതാപിതാക്കളുടെ എതിർപ്പിനെ അവഗണിച്ച് വൈദികനാകാൻ ചേർന്നെങ്കിലും രോഗങ്ങൾ മൂലം വെദികപഠനം ഉപേക്ഷിച്ച് സെമിനാരിയിൽ നിന്നും മടങ്ങി.
വൈദികനാകാനുള്ള ആഗ്രഹം മൂലം രോഗങ്ങൾ കുറഞ്ഞപ്പോൾ അദ്ദേഹം വീണ്ടും സെമിനാരിയിൽ ചേർന്നു. 1834-ൽ മാരിസ്റ്റ് പുരോഹിതരുടെ സഭയിൽ നിന്നും പൗരോഹിത്യപട്ടം സ്വീകരിച്ചു. കുർബാനയോടുള്ള ഭക്തിക്കു പ്രാധാന്യം നൽകിക്കൊണ്ട് 1856-ൽ വിശുദ്ധ കുർബാനയുടെ വെദികരുടെ സഭ എന്ന പേരിൽ ഒരു സന്യാസസഭ ആരംഭിച്ചു.
57-ആം വയസ്സിൽ റോമിൽ വച്ച് രോഗം ബാധിച്ച് മരണമടഞ്ഞു. ആറു വാള്യങ്ങളുള്ള പീറ്റർ ജൂലിയാന്റെ സ്വകാര്യ കത്തുകൾ, ഒൻപതു വാള്യങ്ങളുള്ള പീറ്റർ ജൂലിയാന്റെ ധ്യാനചിന്തകൾ എന്നീ പുസ്തകങ്ങൾ പിന്നീട് പുറത്തിറങ്ങിയിരുന്നു. 1962-ൽ പോപ് ജോൺ ഇരുപത്തിമൂന്നാമൻ പീറ്ററിനെ വിശുദ്ധനായി പ്രഖ്യാപിച്ചു.