വാഗമൺ : വാഗമണ്ണിൽ നടക്കുന്ന പാരഗ്ലൈഡിംഗ് ഫെസ്റ്റിൽ പങ്കെടുക്കുന്നിതിനിടെ ലാൻഡിംഗ് സമയത്ത് വീണു പരുക്കേറ്റ ആന്ധ്രപ്രദേശ് സ്വദേശി ഭരത്തിനെ ( 37) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഉച്ചയ്ക്കാണ് സംഭവം. കഴിഞ്ഞ ദിവസം വൈകിട്ടു സമാന അപകടത്തിൽപെട്ട ഹിമാചൽപ്രദേശ് സ്വദേശി പ്രവീണിനെയും (24) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചിരുന്നു. ഭരത്തിനു കൈക്കും, പ്രവീണിനും നടുവിനും ആണ് പരുക്കേറ്റിരിക്കുന്നത്. വാഗമണ്ണിൽ രാജ്യാന്തര പാരാഗ്ലൈഡിങ് ഫെസ്റ്റിവൽ നടന്നു വരികയാണ്.
പ്രവിത്താനം : രണ്ടര വർഷം മുമ്പ് പ്രത്യേക നിയോഗം സമർപ്പിച്ച് ആരംഭിച്ച ബൈബിൾ പകർത്തിയെഴുത്ത് വിജയകരമായി പൂർത്തിയാക്കിയിരിക്കുകയാണ് പ്രവിത്താനം ഞാറക്കാട്ട് നിഷ ജീതു.വചനം ഇശോയാണെന്നും, വചനത്തെ സ്നേഹിക്കുമ്പോൾ ഈശോയെ തന്നെയാണ് സ്നേഹിക്കുക എന്ന ഉറച്ച ബോധ്യത്തോടെയും ആണ് നിഷ ഈ ഉദ്യമം ആരംഭിച്ചത്. ദൈവവചനത്തിന്റെ പ്രാധാന്യം ബൈബിളിൽ നിന്ന് തന്നെ മനസ്സിലാക്കി തരുന്ന വചനങ്ങളാണ് നിഷയ്ക്ക് ഈ ശ്രമകരമായ ദൗത്യത്തിൽ ഏറെ തുണയായത്. ഈശോയ്ക്ക് വേണ്ടി ചെറിയ സഹനങ്ങൾ ഏറ്റെടുക്കുമ്പോൾ തീർച്ചയായും ദൈവസന്നിധിയിൽ അതിന് വിലയുണ്ടാവും എന്ന Read More…
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ ശക്തമായ സാഹചര്യത്തിൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് തിങ്കളാഴ്ച ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 മില്ലി മീറ്റർ മുതൽ 204.4 മില്ലി മീറ്റർ വരെ മഴ ലഭിച്ചേക്കുമെന്നാണ് മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ തിങ്കളാഴ്ച യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.